സ്വാതന്ത്ര്യം – 3

Related Posts


ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു

ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി.

“അ… അമ്മൂ….”

കരഞ്ഞ് തളർന്നു നിൽകുന്ന അവളെ ഞാൻ വിളിച്ചു…

എന്റെ വിളി കേട്ടതും അവൾ വീണ്ടും പൊട്ടികരയുകയാണ് ..

“അമ്മു കരയെല്ലേ..”

“എന്നാലും…. എന്നലും…. എന്നോട് ഒരു വാക്ക് പറഞ്ഞൂടെ അച്ചുവേട്ട…”

എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല

പെട്ടെന്ന് ആരോ വന്നു അവളെ എന്റെ കയ്യിൽ നിന്നും വലിച്ചു മാറ്റി…

ദേവി ചിറ്റയാണ് …

“മോളെ… എന്താ ഈ കാണിക്കുന്നെ”

അപ്പോഴാണ് ഞാൻ ചുറ്റും നോക്കിയയ് എല്ലാരും ഞങ്ങളെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു.

“നീ…. നീ ആരാ…????” ദേവി ചിറ്റ അവളെ വലിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു .

“ഞാൻ….ഞാൻ….”

“അത് അതെന്റെ അച്ചുവെട്ടനാ …” അവൾ പറഞ്ഞു

“അച്ചു???… അർജുൻ…. അർജുനോ?? ”

അവർ അമ്പരപ്പോടെ എന്നെ നോക്കി …

എനിക്ക് പക്ഷെ അവരുടെ മുഖത്ത് പോലും നോക്കാൻ തോന്നിയില്ല .. ഞാൻ കണ്ണു തുടച്ചു പതിയെ തിരഞ്ഞു നടന്നു

“അച്ചുവേട്ട…. പോവല്ലേ…. ”

അവൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു .. ഞാൻ പക്ഷെ തിരഞ്ഞു നോക്കിയില്ല നടപ്പ് തുടർന്നു

“അർജുനെ…. ” ദേവി ചിറ്റ വിളിച്ചു … ഞാൻ അവഗണിച്ചു .

“എടാ… അവിടെ നിൽക്കാൻ” അവർ ശബ്ദം ഉയർത്തി
ഞാൻ അവിടെ നിന്നു പക്ഷെ തിരഞ്ഞു നോക്കിയില്ല . അവർ നടന്നു എന്റെ മുന്നിൽ വന്നു

“നീ…. നീ അർജുൻ ആണോ??”

അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചു

“അല്ല…” ഞാൻ പറഞ്ഞു

അവർ ഞെട്ടലോടെ എന്നെയും പുറകിൽ നിൽകുന്ന അമ്മുവ്നെ യും നോക്കി

“അല്ലെ???”

“അല്ല എന്റെ പേര് അഖിൽ … അർജുൻ എന്നൊരാളെ എനിക്ക് അറിയില്ല ”

“അച്ചുവേട്ട…. എന്തൊക്കെയാ പറയുന്നേ”

“സോറി മാഡം… എന്നെ വെറുതെ വിടൂ…എനിക്ക് അർജുൻ എന്നൊരാളെ അറിയില്ല… സോറി ”

ഞാനതും പറഞ്ഞു നടന്നു റോഡിൽ കയറി പതിയെ വീട് ലക്ഷ്യമാക്കി നടന്നു .

എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്‌ഥയിൽ ആയിരുന്നു . അമ്മു എന്നെ മനസിലാക്കി അവൾക്ക് എന്നെ ഇഷ്ടമാണ് അല്ലേൽ അവൾ എന്നെ കെട്ടിപ്പിടിച്ചു കരയില്ല . എന്നാലും… ദേവി തമ്പുരാട്ടി യെ എനിക്ക് ഇഷ്ടമല്ല അവരെ എന്നല്ല ആ വീട്ടിലെ വേറെ ആരേയും… അത്രക്ക് വെറുത്ത് പോയതാണ് അവരെ എല്ലാം എന്റെ 14 വർഷം ഒരാൾ എങ്കിലും എന്നെ ഒന്ന് തിരക്കും എന്നെ പുറത്ത് കൊണ്ടുവരും എന്നൊക്കെ കിനാവ് കണ്ടു ഞാൻ അവിടെ കിടന്നിട്ട് ആരും എന്നെ തിരക്കി വന്നില്ല… ഇനിയും ആരും എനിക്ക് വേണ്ട… അമ്മു… അവൾ മാത്രമാണ് പക്ഷെ എനിക്ക്…. എനിക്ക് എന്താ… ശേ… അവൾ….അവൾ….ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ…….

ഓരോന്ന് ചിന്തിച്ചു ഞാൻ വീടിന് മുന്നിൽ എത്തിയിരുന്നു . അച്ചായനെ പുറത്ത് ഒന്നും കണ്ടില്ല. ഞാൻ സ്റ്റെപ്പ് കേറി മുകളിൽ എത്തി . റൂം തുറന്നു കയറി ഒന്ന് ഫ്രഷ് ആയി. നല്ല വിശപ്പുണ്ട് കൈ ഒക്കെ കുറെ കാലം കഴിഞ്ഞു അനങ്ങിയ കൊണ്ട് അവിടെ ഇവിടെ ആയി വേദനിക്കുന്നു..

ഒരു.ഓംപ്ളേറ്റ് ഉണ്ടാക്കമെന്നു കരുതി ഞാൻ അടുക്കള ഭാഗത്തേക്ക് കയറിയപ്പോൾ താഴെ ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു. ഗ്യാസ് തുറന്നു പാൻ വച്ചു കത്തിക്കാൻ നിന്നത് കൊണ്ട് ഞാൻ അവിടെ തന്നെ നിന്നു .. താഴെ ആരൊക്കെയോ അച്ചയാനുമായി സംസാരിക്കുന്നത് അവ്യക്തമായി ഞാൻ കേട്ടു. മുട്ട പൊട്ടിച്ചു ഒഴിക്കാൻ നിന്ന ഞാൻ ഗ്യാസ് ഓഫ് ആക്കി അടുക്കളയിൽ നിന്ന് നടന്നു താഴേക്ക് ഇറങ്ങാൻ വന്നപ്പോൾ ഡോറിൽ തട്ട് കേട്ടു… ഞാൻ പതിയെ ഡോർ തുറന്നു. അച്ചായൻ ആയിരുന്നു
“അഖിലെ.. തന്നെ കാണാൻ ആരോ വന്നിരിക്കുന്നു ”

“ആ…ആരാ അച്ചായാ”

“ഞാൻ വിളിക്കാം അവരെ , കേറി വരൂ..”

അച്ചായൻ താഴേക് നോക്കി പറഞ്ഞു ആരോ താഴെന്ന് കേറി വരുന്നത് എനിക്ക് മനസിലായി കേറി വന്ന ആളെ കണ്ടു ഞാൻ ഞെട്ടി

“അമ്മു…”

ഞാൻ അറിയാതെ പറഞ്ഞു

“ചേട്ടാ എനിക്ക് അഖിലിനോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം ”

അവൾ അച്ചായനെ നോക്കി പറഞ്ഞു .. അച്ചായൻ ഉടനെ തന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് താഴേക്ക് ഇറങ്ങി

അവൾ എന്നെ നോക്കി കൊണ്ട് റൂമിന് ഉള്ളിലേക്ക് കയറി

“അമ്മു… ഞാൻ…”

“വേണ്ട ഒന്നും പറയണ്ട.”

അവൾ ആകെ ചുറ്റും ഒന്ന് കറങ്ങി നോക്കി ..

“എന്തൊക്കെ എടുക്കാൻ ഉണ്ടന്ന് വച്ച എടുക്കുക…”

“എന്താ??? ”

ഞാൻ ഒന്നും മനസിലാകാതെ നിന്നു

“അച്ചുവെട്ടന്റെ സാധങ്ങൾ എന്തൊക്ക ആണ് ന്ന് വച്ച എടുക്കാൻ വേഗം ”

അവൾ കൈ കെട്ടി നിന്ന് പറഞ്ഞു

“മനസിലായില്ല”

“ഓഹോ… എന്താ മനസ്സിലാവാത്തത്??

മര്യാദക്ക് എന്താ എടുക്കേണ്ടത് ന്ന് വച്ച എടുത്ത് എന്റെ കൂടെ വരാൻ … അല്ലേൽ ഒന്നും എടുക്കണ്ട.. നമുക്ക് എല്ലാം പുതിയത് വാങ്ങാം ..”

അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“മോളെ… ഞാൻ …..”

“എന്താ… ഞാനിന് …??”

“ഞാൻ എങ്ങോട്ട് വരാൻ ആണ് നീ ഈ പറയുന്നേ… ??”

“എന്റെ വീട്ടിലേക്ക്”

“ഇല്ല…. ആ വീട്…ഇല്ല ഞാൻ വരില്ല അങ്ങോട്ട്…”

“അതെന്താ വന്നാൽ”

“14 വർഷം…. 14 വർഷം ഞാൻ … അനുഭവിച്ച കാര്യങ്ങൾ… ഓർക്കുമ്പോൾ വെറുത്ത് പോയതാ ആ വീട്… ഒരു പട്ടിയെ പോലെ ഞാൻ അവിടെ പണി എടുത്തിട്ടുണ്ട്… എന്നെ….എന്നെ അവിടെ കൂടെ വലിച്ചിഴച്ചു കൊണ്ടു പോയപ്പോ എല്ലാരുടെയും മുഖത്ത് പ്രതീക്ഷയോടെ ഞാൻ നോക്കി കരഞ്ഞു പറഞ്ഞതാ… ആരും….ആരും കേട്ടില്ല… എന്നെ ഉപേക്ഷിച്ചു കളഞ്ഞു… ആരെങ്കിലും എന്നെ രക്ഷിക്കാൻ വരുമെന്ന് ഓർത്തു ഞാൻ ഇത്ര കൊല്ലം കഴിഞ്ഞു ഒടുവിൽ ഞാൻ മനസ്സിലാക്കി എനിക്ക് ആരും ഇല്ലന്ന് പിന്നെ ഞാൻ ആ വീട്ടിലേക്ക് ഹ ഹ എന്തിന് ആർക് വേണ്ടി”
ഞാൻ നോക്കുമ്പോ അവൾ കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നു … അവൾ എന്റെ അടുത്തേക്ക് വന്നു

“അച്ചുവേട്ട ….”

അവൾ എന്റെകൈ രണ്ടും കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു

“ആ അച്ചു മരിച്ചു അമ്മു… ഇപോ ഇല്ല അഖിൽ ആണ് ഇപ്പോൾ”

ഞാൻ അവളുടെ കൈവിടുവിച്ചു

“അങ്ങനെ പറയല്ലേ… അച്ചുവെട്ടനെ രക്ഷിക്കാൻ വേണ്ടി ഞാൻ ആവുന്ന നോക്കി പക്ഷെ ചെറു പ്രായത്തിൽ എന്നെ കൊണ്ട് എന്താവാൻ.. അന്ന് ഇറങ്ങിയത അവിടുന്ന് ഞാൻ .. ഇന്നെനിക്ക് അവിടെ ആരും ഇല്ല ആരോടും എനിക്ക് അവിടെ പരിചയവും ഇല്ല. ന്നിട്ടും ഒരു അഥിതി യെ പോലെ ഞാൻ അവിടെക്ക് വന്നത് അച്ചുവെട്ടനെ ഒന്ന് കണ്ട് ഇറക്കി അവിടെ കൊണ്ടുവരാൻ വേണ്ടിയാണ്‌ ചലരെ ഒക്കെ ഒന്ന് കാണിക്കാനും… എന്റെ കൂടെ വാ പ്ലീസ്” അവൾ കെഞ്ചി

Leave a Reply

Your email address will not be published. Required fields are marked *