അപ്പോഴാണ് എൻ്റെ ജീവശ്വാസം നേരെ വീണത്.
ഞങ്ങൾ എൻ്റെ വീട് എത്തി അവിടുന്നു വണ്ടി എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി പോയി. അഖില എൻ്റെ പുറത്ത് തല ചായ്ച്ചു എന്നിട്ട് എന്നെ പിന്നിൽ നിന്നു കെട്ടിപിടിച്ചു. ഞാൻ മറുത്ത് ഒന്നും പറയാൻ പോയില്ല. രഹസ്യം സേഫ് ആയിരിക്കും എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് ഞാൻ പ്രതീക്ഷിച്ചത് ആണ്. ഇരുട്ട് ആയത് കൊണ്ട് ആരും ഞങ്ങളെ ശ്രദ്ധിച്ചില്ല. അവളുടെ വീട് വരെ അവൾ എന്നെ കേട്ടി പിടിച്ചു ഇരുന്നു. ഞാൻ അവളെ വീട്ടിൽ ഇറക്കി വിട്ടു തിരികെ പോണു.
(തുടരും)
