ദൂരെ ഒരാൾ – 2

: ഓ പറയുന്ന ആളു പിന്നെ എന്തിനാ oggy തുടങ്ങിയോടാ എന്നും ചോദിച്ചോണ്ട് വരുന്നേ.. അയ്യാ എന്നിട്ട് എന്നെ കളിയാക്കാൻ വന്നേക്കുന്നു..

അമ്മ : അത് പിന്നെ.. നല്ല പ്രോഗ്രാം ആ അതാ.. അമ്മ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

:അണോ എന്നാൽ എനിക്കും അങ്ങനെ ഒക്കെയാ.. ‘ ഞാനും വിട്ടുകൊടുക്കാൻ പോയില്ല ‘

ചേച്ചി :ഓ രണ്ടും കൊള്ളാം, എന്നിട്ട് പറ നന്ദുട്ടാ…!

:നാളെ നമ്മക്ക് ഒന്നിച്ചു പോകാം രാവിലെ റെഡി ആയിക്കോ…! അഹ് പിന്നെ സാലറി 20 ഉണ്ട് കേട്ടോ. അത് പോരെ ചേച്ചി.. എക്സ്പീരിയൻസ് അനുസരിച്ചു കുട്ടിത്തരും.

ചേച്ചി : മതിയെടാ മതി. ഒരുപാട് ന…. “”

വാക്കുകൾ മുഴുവപ്പിക്കാതെ ചേച്ചി വിങ്ങിപൊട്ടി. അമ്മയും ചേച്ചിയുടെ അമ്മയും സമദനിപ്പിച്ചു. ചായകുടിക്കാൻ നില്കാതെ ഞാനും അമ്മയും ഇറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ചേച്ചിയെ കൊണ്ട് ഓഫീസലേക് പോയി ഞങ്ങൾ മുഴുവൻ 12 സ്റ്റാഫ്‌ ആണ്. ഇപ്പോ 13. 5പേർ പിള്ളാര്‌ ആണ്.

:മാം ഇതാണ് ഞാൻ പറഞ്ഞ ആള് ഗൗരി..

ഞാൻ ഗൗരിയെ കാണിച്ചു കൊണ്ട് പറഞ്ഞു. മാം ഇരിക്കാൻ പറഞ്ഞു സംസാരിച്ചു തുടങ്ങി.

മാം : അപ്പോ.. ഗൗരി അല്ലെ…?

ചേച്ചി : അതെ മാഡം.

മാം : ലുക്ക്‌ മിസ്സ്‌ ഗൗരി. നന്ദു ഓ സോറി സന്ദീപ് പറഞ്ഞത് കൊണ്ടാണ് ബയോ പോലും കാണാതെ ഞാൻ തന്നെ അപ്പോയിന്റ് ചെയ്തേ. പിന്നെ സാലറി കുട്ടിയതും സന്ദീപിന്റെ പുഷ് കാരണം ആണ്.
ചേച്ചി എന്നെ ഒന്ന് നോക്കി ഞാൻ കണ്ണടച്ച് കാണിച്ചു.

:ഞാൻ എല്ലാം പറഞ്ഞുകൊടുത്തോളം മാം. പിന്നെ ഒരു റിക്വസ്റ്റ് കൂടെ ഉണ്ട് മാഡം…

മാം : എന്താ നന്ദു നമ്മൾ തമ്മിൽ ഒരു മുഖവര പറ എന്തായാലും…

ഈ പെണ്ണുമ്പുള്ളക്ക് എന്തിന്റ കൃമികടിയ എന്തോന്നാ വെളിച്ചുപറയുന്നേ അതും ഇവളുടെ മുന്നിൽ വച്ച്. ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുണ്ട്

:വേറെ ഒന്നും അല്ല ചേച്ചിയെ എന്റെ കൂടെ ഇടണം. ഇറ്റ്സ് അ റിക്വസ്റ്റ് മാം..

മാം : ഇതിനാണോ ഇത്ര ഫോര്മാലിറ്റി ഓക്കേ അങ്ങനെ ആയിക്കോട്ടെ… പിന്നെ ഇന്നലെ ഞാൻ പറഞ്ഞ കാര്യം എന്തായി…..?

: എന്ത് കാര്യം ആണ് മാം… (ഇവര് എന്തോന്നാ പറയുന്നേ )

മാം : എടോ മറന്നോ സിനിമയ്ക്കു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.

:അത് പിന്നെ ഞാൻ അവരോടു ഒന്നു ചോദിച്ചിട്ട്…. ഞാൻ നിന്ന് വിയർത്തു ഇതെല്ലാം ചേച്ചിക്കേക്കുണ്ടല്ലോ എന്ന് ഓർത്തു.

: ഞാൻ ഇന്നലെ പറഞ്ഞു എനിക്ക് തന്റെ കൂടെ ആണ് പോകണ്ടേ എന്ന്. മാത്രമല്ല ആ ശാരിക്ക് തന്നോട് ….

“പെട്ടെന്ന് നിർത്തി ഇപ്പോളാ ഇവർക്ക് ബോധം വന്നേ ചേച്ചി ഇരിപ്പുണ്ടല്ലോ എന്ന്. ഞാൻ ആകെ നാറി വിയർത്തു കുളിച്ചു നില്കുന്നു ”

മാം : ഗൗരി പുറത്ത് നിന്നോളൂ എനിക്ക് സന്ദീപിനോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട്.

ചേച്ചി ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ആ കണ്ണുകൾ ചുവന്നു തുടുത്തു എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് വെളിയിലേക്ക് പോയി. അവരോട് ഓരോ സ്‌ക്യൂസ് പറഞ്ഞു ക്യാബിൻ വിട്ട് ഇറങ്ങി. വെളിയിൽ എനിക്കു വേണ്ടി കാത്തിരിക്കുണ്ടായിരുന്നു അവൾ.

ഗൗരി : എന്തായിരുന്നു അകത്ത്…. ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.

:എന്ത് … ‘ ഞാൻ ഒന്ന് പരുങ്ങി ‘

: അവർക്കു നിന്നോട് എന്തെങ്കിലും ഉണ്ടോ…

:ചേച്ചി ഇപ്പോ അതൊന്നും അറിയണ്ട ഞാൻ പിന്നീട് പറയാം. വാ ബാക്കിയുള്ളവരെ പരിചയപെടുത്താം.
ശാരി : മോൻ വന്നോ നിന്റെ മാഡത്തിന് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പു ഉറക്കുന്നില്ലായിരുന്നു. എവിടെ പോയതാ നീ.

“എല്ലാം കൊളമാക്കി. ചേച്ചി എന്നെ നോക്കി കലിപ്പിക്കുവാ. ഈ കണ്ണ് എന്നെകൊണ്ടേ പോകു”

:നിന്റെ അച്ഛന്റ്റെ ഒരു രണ്ടാങ്കെട്ടനു.

‘എനിക്ക് അവളുടെ ചോദ്യം ഇഷ്ടപ്പെടാതെ പറഞ്ഞു ചേച്ചി എന്നെ ആചര്യത്തോടെ നോക്കി നില്കുന്നു. ശാരിക്ക് ഇത് കേട്ട് തഴമ്പിച്ചത് കൊണ്ട് കൂൾ ആയി നില്കുന്നു.

ശാരി : ഓ നിന്റെ അപ്പൻ ആയിരിക്കും സാമ്പാർ വേളമ്പുന്നത്. അവൾ ചിരിച്ചു അപ്പോൾ ആണ് എന്റെ അടുത്തുനിൽക്കുന്ന ചേച്ചിയെ അവൾ കണ്ടത്

:അല്ലടാ ഇതാണോ നി ഇന്നലെ പറഞ്ഞ ആള്.

:മ് ഗൗരി.. ചേച്ചി ഇത് ശാരി.. എടി അവൻ എന്തിയെ…? മിഥുനെ കാണാതെ ആയപ്പോ ഞാൻ ചോദിച്ചു.

ശാരി : അഹ് ഗൗരി ഇരിക്ക് ഇതാ തന്റെ ടേബിൾ. അഹ് ഡാ അവൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ഒരു കൊച്ചു വന്നെന്നും പറഞ്ഞു പോയതാ…

: മം, നീ എല്ലാരേം ഒന്ന് പരിചയപെടുത്തു ഞാൻ അവനെ ഒന്ന് നോക്കിട്ട് വരാം..

ശാരി : എന്താടാ മോനെ നിനക്ക് നോക്കാൻ അല്ലെ ഞാൻ ഇവിടെ ഉള്ളെ നീ എന്നെ നോക്കെടാ.

“ഇത് ഒക്കെ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നേ ഞാൻ അവളുടെ കവിളിൽ ഒന്ന് പയ്യെ അടിച്ചു ചേച്ചിയോട് ഇപ്പോ വരാം എന്നും പറഞ്ഞു വെളിയിലേക്ക് പോയി. അവിടെ ഉണ്ട് ഏതോ പെണ്ണിനോട് സംസാരിച്ചു നിൽക്കുന്നു കോഴി.

: ഡാ…. പുറത്ത് ഒന്ന് തട്ടി ഞാൻ അവനെ വിളിച്ചു.

മിഥു :ആഹ് നീ ആണോ ഞാൻ വിചാരിച്ചു ആ പെണ്ണുമ്പുള്ള ആണെന്ന്. എടാ ഇത് മെർലിൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ആണ്. ഞാൻ മെറിനെ നോക്കി ഒന്ന് ചിരിച്ചു അവൾ തിരിച്ചും.

:നീ വന്നേ… കുറച്ച് വർക്ക് പെന്റിങ് ഉണ്ട്..

മിഥു :നിക്കേടാ… അങ്ങോട്ട് പോയിട്ട് ഇപ്പോ തന്നെ തീർക്കാൻ ഉള്ള വർക്ക് ഒന്നും ഇല്ല. പിന്നെ നിന്റെ ടേബിളിൽ ഇരുന്ന പ്രൊജക്റ്റ്‌ ആണെങ്കിൽ ഞാൻ കംപ്ലയിന്റ് ആക്കി.
: അളിയാ….. അവനെ ഞാൻ കെട്ടിപിടിച്ചു

മെർലിൻ : ആഹ് ഹാ രണ്ടും സ്നേഹപ്രകടനം ആണല്ലോ.

മിഥു : ഇത് ഇടക്ക് ഉള്ളതാ ഇവന്റെ പ്രൊജക്റ്റ്‌ ഞാൻ ക്ലിയർ ചെയ്യും എന്റെ ഇവനും.

മെർലിൻ : ഓ അപ്പോ ഇതാണല്ലേ എൻ നന്പനെ പോൽ യറും ഇല്ലേ എന്ന് പറയുന്നത് .

അതിന് ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു. മെർലിൻ ആളൊരു ജോളി ടൈപ്പ് ആണ് പെട്ടന്ന് കമ്പനി ആകും. കുറഞ്ഞ സമയം കൊണ്ട് ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി. അപ്പോളേക്കും ചേച്ചിയും ശാരിയും അങ്ങോട്ടേക്ക് വന്നു.

ശാരി : എന്താടാ രണ്ടും ഭയകര കളിയാണല്ലോ ഏഹ്…

ഞങ്ങളുടെ സംസാരം കേട്ടുവന്ന അവൾ ചോദിച്ചു. ചേച്ചി എന്നെ നോക്കി കണ്ണുരുട്ടുന്നു ഇതെന്താ സംഭവം എന്ന് നോക്കിയപ്പോ മെർലിന്റെ കൈ എന്റെ തോളിൽആണ് അതാ. ഞാൻ അറിയാതെ തന്നെ അവളുടെ കൈ എടുത്ത് മാറ്റി.

: എടി ഇത് മെർലിൻ, രണ്ടുപേരെയും നോക്കി ഞാൻ പരിചയപ്പെടുത്തി.

ശാരി : ഹായ് മെർലിൻ. എടാ ഒന്നിങ്ങ് വന്നേ. ഞാൻ എന്താണ് എന്ന അർത്ഥത്തിൽ ഞാൻ പിരികം പൊക്കി

മെർലിൻ : ഹായ് ഗയ്‌സ്, നന്ദു വിളിക്കുന്ന കണ്ടില്ലേ ചെല്ല് (എന്നെ ഒന്ന് തള്ളിക്കൊണ്ട് പറഞ്ഞു )

ഞാൻ അവർക്കു രണ്ടുപേർക്കും അടുത്തേക് ചെന്നു ശാരി എന്റെ ചെവിയിൽ പറഞ്ഞു.

ശാരി :നാണം ഉണ്ടോ ചെറ്റേ… എന്തോ ഡയലോഗ് ഒക്കെ ആയിരുന്നു എന്നിട്ട് ഇവിടെ വന്നു വായിനോക്കുന്നു, അല്ലെ ഗൗരി..

Leave a Reply

Your email address will not be published. Required fields are marked *