ദൂരെ ഒരാൾ – 2 Like

ചേച്ചി :ഓ രണ്ടും കൊള്ളാം, എന്നിട്ട് പറ നന്ദുട്ടാ…!

:നാളെ നമ്മക്ക് ഒന്നിച്ചു പോകാം രാവിലെ റെഡി ആയിക്കോ…! അഹ് പിന്നെ സാലറി 20 ഉണ്ട് കേട്ടോ. അത് പോരെ ചേച്ചി.. എക്സ്പീരിയൻസ് അനുസരിച്ചു കുട്ടിത്തരും.

ചേച്ചി : മതിയെടാ മതി. ഒരുപാട് ന…. “”

വാക്കുകൾ മുഴുവപ്പിക്കാതെ ചേച്ചി വിങ്ങിപൊട്ടി. അമ്മയും ചേച്ചിയുടെ അമ്മയും സമദനിപ്പിച്ചു. ചായകുടിക്കാൻ നില്കാതെ ഞാനും അമ്മയും ഇറങ്ങി. പിറ്റേന്ന് രാവിലെ തന്നെ ചേച്ചിയെ കൊണ്ട് ഓഫീസലേക് പോയി ഞങ്ങൾ മുഴുവൻ 12 സ്റ്റാഫ്‌ ആണ്. ഇപ്പോ 13. 5പേർ പിള്ളാര്‌ ആണ്.

:മാം ഇതാണ് ഞാൻ പറഞ്ഞ ആള് ഗൗരി..

ഞാൻ ഗൗരിയെ കാണിച്ചു കൊണ്ട് പറഞ്ഞു. മാം ഇരിക്കാൻ പറഞ്ഞു സംസാരിച്ചു തുടങ്ങി.

മാം : അപ്പോ.. ഗൗരി അല്ലെ…?

ചേച്ചി : അതെ മാഡം.

മാം : ലുക്ക്‌ മിസ്സ്‌ ഗൗരി. നന്ദു ഓ സോറി സന്ദീപ് പറഞ്ഞത് കൊണ്ടാണ് ബയോ പോലും കാണാതെ ഞാൻ തന്നെ അപ്പോയിന്റ് ചെയ്തേ. പിന്നെ സാലറി കുട്ടിയതും സന്ദീപിന്റെ പുഷ് കാരണം ആണ്.
ചേച്ചി എന്നെ ഒന്ന് നോക്കി ഞാൻ കണ്ണടച്ച് കാണിച്ചു.

:ഞാൻ എല്ലാം പറഞ്ഞുകൊടുത്തോളം മാം. പിന്നെ ഒരു റിക്വസ്റ്റ് കൂടെ ഉണ്ട് മാഡം…

മാം : എന്താ നന്ദു നമ്മൾ തമ്മിൽ ഒരു മുഖവര പറ എന്തായാലും…

ഈ പെണ്ണുമ്പുള്ളക്ക് എന്തിന്റ കൃമികടിയ എന്തോന്നാ വെളിച്ചുപറയുന്നേ അതും ഇവളുടെ മുന്നിൽ വച്ച്. ഞാൻ ചേച്ചിയെ ഒന്ന് പാളി നോക്കി ഞങ്ങളെ രണ്ടാളേം മാറി മാറി നോക്കുണ്ട്

:വേറെ ഒന്നും അല്ല ചേച്ചിയെ എന്റെ കൂടെ ഇടണം. ഇറ്റ്സ് അ റിക്വസ്റ്റ് മാം..

മാം : ഇതിനാണോ ഇത്ര ഫോര്മാലിറ്റി ഓക്കേ അങ്ങനെ ആയിക്കോട്ടെ… പിന്നെ ഇന്നലെ ഞാൻ പറഞ്ഞ കാര്യം എന്തായി…..?

: എന്ത് കാര്യം ആണ് മാം… (ഇവര് എന്തോന്നാ പറയുന്നേ )

മാം : എടോ മറന്നോ സിനിമയ്ക്കു പോകുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.

:അത് പിന്നെ ഞാൻ അവരോടു ഒന്നു ചോദിച്ചിട്ട്…. ഞാൻ നിന്ന് വിയർത്തു ഇതെല്ലാം ചേച്ചിക്കേക്കുണ്ടല്ലോ എന്ന് ഓർത്തു.

: ഞാൻ ഇന്നലെ പറഞ്ഞു എനിക്ക് തന്റെ കൂടെ ആണ് പോകണ്ടേ എന്ന്. മാത്രമല്ല ആ ശാരിക്ക് തന്നോട് ….

“പെട്ടെന്ന് നിർത്തി ഇപ്പോളാ ഇവർക്ക് ബോധം വന്നേ ചേച്ചി ഇരിപ്പുണ്ടല്ലോ എന്ന്. ഞാൻ ആകെ നാറി വിയർത്തു കുളിച്ചു നില്കുന്നു ”

മാം : ഗൗരി പുറത്ത് നിന്നോളൂ എനിക്ക് സന്ദീപിനോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട്.

ചേച്ചി ചിരിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു ആ കണ്ണുകൾ ചുവന്നു തുടുത്തു എന്നെ നോക്കി കണ്ണുരുട്ടി കാണിച്ച് വെളിയിലേക്ക് പോയി. അവരോട് ഓരോ സ്‌ക്യൂസ് പറഞ്ഞു ക്യാബിൻ വിട്ട് ഇറങ്ങി. വെളിയിൽ എനിക്കു വേണ്ടി കാത്തിരിക്കുണ്ടായിരുന്നു അവൾ.

ഗൗരി : എന്തായിരുന്നു അകത്ത്…. ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു.

:എന്ത് … ‘ ഞാൻ ഒന്ന് പരുങ്ങി ‘

: അവർക്കു നിന്നോട് എന്തെങ്കിലും ഉണ്ടോ…

:ചേച്ചി ഇപ്പോ അതൊന്നും അറിയണ്ട ഞാൻ പിന്നീട് പറയാം. വാ ബാക്കിയുള്ളവരെ പരിചയപെടുത്താം.
ശാരി : മോൻ വന്നോ നിന്റെ മാഡത്തിന് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പു ഉറക്കുന്നില്ലായിരുന്നു. എവിടെ പോയതാ നീ.

“എല്ലാം കൊളമാക്കി. ചേച്ചി എന്നെ നോക്കി കലിപ്പിക്കുവാ. ഈ കണ്ണ് എന്നെകൊണ്ടേ പോകു”

:നിന്റെ അച്ഛന്റ്റെ ഒരു രണ്ടാങ്കെട്ടനു.

‘എനിക്ക് അവളുടെ ചോദ്യം ഇഷ്ടപ്പെടാതെ പറഞ്ഞു ചേച്ചി എന്നെ ആചര്യത്തോടെ നോക്കി നില്കുന്നു. ശാരിക്ക് ഇത് കേട്ട് തഴമ്പിച്ചത് കൊണ്ട് കൂൾ ആയി നില്കുന്നു.

ശാരി : ഓ നിന്റെ അപ്പൻ ആയിരിക്കും സാമ്പാർ വേളമ്പുന്നത്. അവൾ ചിരിച്ചു അപ്പോൾ ആണ് എന്റെ അടുത്തുനിൽക്കുന്ന ചേച്ചിയെ അവൾ കണ്ടത്

:അല്ലടാ ഇതാണോ നി ഇന്നലെ പറഞ്ഞ ആള്.

:മ് ഗൗരി.. ചേച്ചി ഇത് ശാരി.. എടി അവൻ എന്തിയെ…? മിഥുനെ കാണാതെ ആയപ്പോ ഞാൻ ചോദിച്ചു.

ശാരി : അഹ് ഗൗരി ഇരിക്ക് ഇതാ തന്റെ ടേബിൾ. അഹ് ഡാ അവൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ഒരു കൊച്ചു വന്നെന്നും പറഞ്ഞു പോയതാ…

: മം, നീ എല്ലാരേം ഒന്ന് പരിചയപെടുത്തു ഞാൻ അവനെ ഒന്ന് നോക്കിട്ട് വരാം..

Leave a Reply

Your email address will not be published. Required fields are marked *