“മോളെ രാധു നീ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ നീന്റെ അമ്മയാണ് ദേ ഈ നിൽക്കുന്ന മനുഷ്യൻ നീന്റെ അച്ഛനും പിന്നെ ഇവൻ ഇവിടുത്തെ ഡ്രൈവർ ആണ്”
“മോളോ ഞാൻ ആരുടേയും മോൾ അല്ല ഞാൻ അനാഥയാണ് ദേ ഈ നിൽക്കുന്നയാളാണ് എന്റെ ഭർത്താവ് രവികുമാർ”
“മോളെ നീ എന്തൊക്കെയാ പറയുന്നേ ഇവൻ ഇടുത്തെ വെറും ഡ്രൈവർ ആണ്”
“ആ അതേ എന്റെ ഭർത്താവ് ഒരു ഡ്രൈവർ ആണ് അതിനിപ്പോ എന്താ പിന്നെ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നത് ഇഷ്ട്ടമല്ലെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ വരുന്നില്ല”
അതും പറഞ്ഞു അവൾ അവിടുന്ന് എന്നെയും വിളിച്ചുകൊണ്ടു പോകാൻ ഇറങ്ങി,
“നിൽക്ക്” അല്പസമയം കഴിഞ്ഞ് മുതലാളിയുടെ ഭാര്യ കൈയിൽ ഒരു ബാഗുമായി വന്നു “എന്നാൽ നീ ഇതും കൂടി എടുത്തുകൊണ്ടു പോ” അതും പറഞ്ഞുകൊണ്ട് അവരുടെ കൈയിലെ ബാഗ് അവർ അവളുടെ മുന്നിൽ ഇട്ടു കൊടുത്തു അതിൽ അവളുടെ ഡ്രസ്സുകൾ ആയിരുന്നു അവൾ ആ ബാഗ് എടുത്ത് കൊണ്ട് തിരിഞ്ഞു നോക്കാതെ ആ വീടിന്റെ പടികൾ ഇറങ്ങി നടന്നു അതെല്ലാം മുതലാളിക്കും അയാളുടെ ഭാര്യക്കും നോക്കി നിൽക്കാൻ മാത്രെമേ കഴിഞ്ഞുള്ളു, അതിനിടക്ക് ഹോസ്പിറ്റലിൽ വെച്ചു ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ മുതലാളിക്ക് മനസ്സിലായി അതുകൊണ്ട് തന്നെ മുതലാളി അയാളുടെ കുറച്ചു ദൂരെയുള്ള ഒരു പഴയ വീട് എന്നെ എല്പിച്ചിരുന്നു അവളുടെ അവസ്ഥ പഴയതുപോലെ ആവാനും പിന്നെ നാട്ടുകാരുടെ കണ്ണിൽ അവൾ എന്റെ വീട്ടിൽ താമസിക്കുന്നത് കാണുമോ എന്ന് ഭയവും കാരണം വീട്ടിൽ ഉള്ള അമ്മയെയും കൊണ്ട് അങ്ങോട്ട് മാറി താമസിക്കാൻ
“രവിയേട്ടാ നിങ്ങൾ വരുന്നുണ്ടോ”
അവളുടെ ശബ്ദം ആണ് എന്നെ ആ ചിന്തയിൽ നിന്ന് തിരികെ എത്തിച്ചത്, തിരികെ ഇറങ്ങാൻ നേരെ മുതലാളിയോട് എനിക്കും ഒന്നും സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു മുതലാളി അവസാനം പറഞ്ഞത് മാത്രമേ ഓർക്കാൻ പറ്റിയുള്ളൂ
“രവി എന്റെ മോളെ നോക്കിക്കോണെടാ”
അതും പറഞ്ഞു കൊണ്ട് മുതലാളി എന്റെ കൈയിൽ അവളുടെ ഒരു ചെറിയ ബാഗും ആ വീടിന്റെ താക്കോലും എന്റെ കൈയിൽ തന്നു ഞാൻ അതുകൊണ്ട് അവൾ പോയതിനു പിറകെ പോയി അവൾ അടുത്തുള്ള വഴിയിൽ എന്നെ കാത്ത് നിൽക്കുവായിരുന്നു ഞാൻ ചെല്ലുന്നത് കണ്ട് അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു അറിയാതെ ആണെങ്കിലും എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു, നേരം കുറച്ചു ഇരുട്ടിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഞാൻ അവളെയും കൊണ്ട് വേഗം തന്നെ അവിടുന്ന് മുതലാളിയുടെ ആ വീട്ടിൽ എത്തി, വീട്ടിൽ എത്തി ഞാൻ അമ്മയെ വിളിച്ചു
“അമ്മേ”
“ഹാ മോനെ നീ വന്നോ”
അല്പസമയം കഴിഞ്ഞു അമ്മ വന്നു കതക് തുറന്നു, കതക് തുറന്ന് എന്നെ കണ്ടതും കൈയിൽ ഒരു ബാഗും പിടിച്ചു നിൽക്കുന്ന അവളെയും എന്നെയും ആണ് (ഞങ്ങൾക്ക് ആക്‌സിഡന്റ് ആയകാര്യം എല്ലാം അമ്മയ്ക്കും അറിയാമായിരുന്നു അതുപോലെ അവൾക്ക് പക്ഷേ അവളുടെ ഓർമ നഷ്ട്ടപെട്ട കാര്യം അറിയില്ലായിരുന്നു)
പെട്ടെന്ന് തന്നെ അമ്മ കതക് തുറന്ന് മുറ്റത്തു ഇറങ്ങി വന്നു, വന്നയുടേനെ അവൾ അമ്മയുടെ അടുത്ത് പോയി കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു
“അമ്മേ അമ്മേടെ മോനെ അത്രക്ക് ഇഷ്ട്ടപെട്ടു പോയി അത്രക്ക് സ്നേഹിച്ചു പോയി മരണം വരെ കൂടെയുണ്ടാകും ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാ കൂടെ ഇറങ്ങി പുറപ്പെട്ടത് അമ്മ എന്നോട് ഷെമിക്കണം”
അമ്മയ്ക്കും അത് കേട്ട് ഒന്നും മനസ്സിലായില്ല എനിക്ക് ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥയായിരുന്നു, പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ അമ്മ അവളെയും കൊണ്ട് അകത്തു പോയി ഞാനും അവരുടെ പുറകെ പോയി അകത്തു കയറി കതക് അടച്ചു 3 മുറികളും ഒരു അടുക്കളയും ഹാളും ഒരു ചെറിയ സിറ്റൗട്ടും ഉള്ള ഒരു നില വാർത്ത വീട് ആയിരുന്നു അത്, ഞാൻ അകത്തു കയറി ഒരു മുറിയിൽ കയറി ഡ്രസ്സ് മാറാൻ നിൽക്കുന്ന സമയത്ത് അവൾ കയറി വന്നു ഞാൻ അപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് മാറി ഒരു ലുങ്കിയും ഉടുത്തു ഒരു തോർത്തും എടുത്ത് കുളിക്കാനായി കുളിമുറിയിൽ കയറാനായി തിരിയവേ അവൾ അവിടെ എന്നെയും നോക്കി ചുണ്ടിൽ ചെറുചിരിയുമായി നിൽക്കുവായിരുന്നു
