അങ്ങനെ ഭക്ഷണം കഴിച്ചു ഞാൻ ഒന്ന് മയങ്ങാൻ കിടന്നു
വൈകുന്നേരം 5 മണിയായപ്പോൾ ഞാൻ എഴുനേറ്റു ഒന്ന് മുഖം കഴുകി ഹാളിൽ ചെന്നു അപ്പോൾ അവൾ എനിക്ക് ചായയും കൊണ്ട് വന്നു എന്നിട്ട് പറഞ്ഞു “ഏട്ടാ വൈകിട്ട് കാവിൽ പോകണം അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് അമ്മയും വരാമെന്നു പറഞ്ഞിട്ടുണ്ട്” “ഉം” ഞാൻ ഒന്ന് മൂളി കൊടുത്തു, അങ്ങനെ ഞങ്ങൾ 3 പേരും അവിടെ അടുത്തുള്ള കാവിൽ പോകാനായി ഒരുങ്ങാൻ പോയി, ഞാൻ കുളിക്കാനായി റൂമിൽ വന്നു അപ്പോൾ അവൾ ഒരു കവറുമായി വന്നു “ഏട്ടാ ഇത് ഏട്ടന് ഇടാൻ ഉള്ളതാണ്” “ഉം” കുളിമുറിയിൽ നിന്ന എന്നോട് അവൾ വിളിച്ചു പറഞ്ഞു, ഞാൻ കുളി കഴിഞ്ഞു ഇറങ്ങി റൂമിൽ വന്നു അപ്പോൾ അവൾ തന്ന കവർ ഞാൻ എടുത്തു നോക്കി അതിൽ ഒരു സ്വർണ്ണ കരയുള്ള കസവു മുണ്ടും ഒരു ചുവന്ന ഷർട്ടും ഉണ്ടായിരുന്നു ഞാൻ അതെടുത്തു ഇട്ടു ഹാളിൽ വന്നു അപ്പോൾ അവൾ ഒരു ചുവന്ന കരയുള്ള സെറ്റുസാരിയും അതിന് മാച്ച് ചെയ്യുന്ന ഒരു ബ്ലൗസും ആണ് ധരിച്ചിരുന്നത്, അമ്മയ്ക്കും അവൾ അവളുടേത് പോലെയുള്ള ഡ്രസ്സും ആണ് എടുത്തത്
അങ്ങനെ ഞങ്ങൾ കാവിൽ എത്തി, ആ കാവിൽ ഒരു പൂജാരിയും ഉണ്ടായിരുന്നു അയാൾക്ക് ഞങ്ങളെ അറിയാത്തതുകൊണ്ട് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു, അവൾ അവിടെ ആ കാവിന് ചുറ്റും നടന്നു തൊഴുതു, അത് കഴിഞ്ഞു അവൾ എന്തോ ഒന്ന് പൂജാരിയുടെ കൈയിൽ കൊടുത്തു, ഞാൻ ഇതെല്ലാം കണ്ട് എന്താ നടക്കുന്നെ എന്ന് നോക്കി നിന്നു, ഞാൻ അമ്മയോട് എല്ലാം ചോദിച്ചു അപ്പോൾ അമ്മ പറഞ്ഞു ഇന്ന് നിങ്ങളുടെ കല്യാണം ആണെന്ന് അത് കേട്ടു ഞാൻ ഒന്ന് ഞെട്ടി “എന്ത്…കല്യാണോ…” ഞങ്ങളുടെ കല്യാണം എന്ന് കേട്ടു ഞാൻ ഞെട്ടി ഒരു നിമിഷം അവളെ നോക്കി അവൾ അവിടെ നിന്നു തൊഴുതു കൊണ്ട് നിൽക്കുന്നു, അമ്മയോട് ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കി എന്നാൽ അമ്മയ്ക്കും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അമ്മയുടെ അവസ്ഥ കണ്ടപ്പോൾ മനസ്സിലായി, അവൾ എല്ലാം ഒരുങ്ങി തന്നെയാണ്, പൂജാരിയുടെ വിളി കേട്ടാണ് ഞാൻ ആ ആലോചനയിൽ നിന്ന് തിരിച്ചു വന്നത്
ഞാൻ ചെന്ന് പൂജാരിയുടെ അടുത്ത് ചെന്നു, അമ്മയും ഞങ്ങളുടെ അടുത്ത് വന്ന് നിന്നു ആ സമയം പൂജാരി ഒരു വാഴയിലയിൽ ഒരു പൂജിച്ച ചരടുമായി വന്നു ഞാൻ അതിൽ ഒന്ന് നോക്കി അത് വെറും ചരടുമാത്രം അല്ല അതിന്റെ അറ്റത്ത് ഒരു സ്വർണ്ണ താലിയും ഉണ്ടായിരുന്നു ഞാൻ വീണ്ടും സ്തംഭിച്ചു നിൽക്കുവായിരുന്നു
“ഇന്നാ ഇത് പിടിക്ക എന്നിട്ട് കുട്ടിയുടെ കഴുത്തിൽ കെട്ടു”
പൂജാരി പറഞ്ഞത് കേട്ടു ഞാൻ അവളെ നോക്കി അപ്പൊ അവൾ ഒരു കണ്ണിറുക്കി അവളുടെ കൈ മുട്ട് കൊണ്ട് എന്റെ കൈയിൽ തട്ടി ഞാൻ അവളെ നോക്കി അവൾ കണ്ണ് കൊണ്ട് പൂജാരി പൂജിച്ചു കൊണ്ട് വന്ന ഇലയിൽ നോക്കി താലി കെട്ടാൻ ആംഗ്യം കാണിച്ചു ഞാൻ നിസ്സഹായമായ അവസ്ഥയിൽ അമ്മയെ നോക്കി, അമ്മയും കണ്ണ് കൊണ്ട് എന്നോട് കെട്ടാൻ ആംഗ്യം കാണിച്ചു, ഞാൻ കണ്ണടച്ചു കൊണ്ട് തൊഴുതു വരുന്നത് വരട്ടെയെന്നു ആലോചിച്ചു കൊണ്ട് പൂജാരി പൂജിച്ചു കൊണ്ട് വന്ന ആ താലിമാല എടുത്തു അവളുടെ കഴുത്തിൽ കെട്ടികൊടുത്തു അപ്പോൾ അവൾ കണ്ണുകൾ അടച്ചു തൊഴുതു കൊണ്ട് പ്രാർത്ഥിച്ചു നിന്നു അത് കഴിഞ്ഞു പൂജാരി ഒരു ചെറിയ സിന്ദൂര ചെപ്പ് തന്നു, അതിൽ നിന്നു കുറച്ചു സിന്ദൂരം അവളുടെ നെറുകയിൽ തൊടാൻ പറഞ്ഞു ഞാൻ അതേപോലെ ചെയ്യ്തു അത് കഴിഞ്ഞു അവൾ എന്റെ കാലിൽ വീണു അനുഗ്രഹം വേടിച്ചു, അത് കഴിഞ്ഞു അമ്മയുടെയും അടുത്ത് പോയി അമ്മയുടെ കാലിൽ വീണു അനുഗ്രഹം വേടിച്ചു അമ്മ അവളെ അമ്മയുടെ കൈകൾ കൊണ്ട് അവളെ അനുഗ്രഹിച്ചു വിട്ടു, അതു കഴിഞ്ഞു ഞങ്ങൾ പൂജാരിക്ക് ദക്ഷിണ കൊടുത്തു അവിടുന്ന് ഇറങ്ങി
അല്പം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ വന്നു ഞാൻ റൂമിൽ വന്നു ഡ്രസ്സ് മാറി കുളിമുറിയിൽ കയറി ഒന്ന് കുളിച്ചു വന്നു അത് കഴിഞ്ഞു അവൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോയി, ഭക്ഷണം കഴിഞ്ഞ് ഞാൻ തിരികെ റൂമിൽ വന്നു അപ്പോൾ കണ്ട കാഴ്ച ബെഡിൽ പുതിയ വിരിവിരിച്ചു അതിൽ കുറെ മുല്ലപ്പൂവുകൾ വിതറി ഇട്ടേക്കുന്നു, ഞാൻ ഭക്ഷണം കഴിക്കാൻ പോയ നേരത്ത് അവൾ ചെയ്യ്തത് ആയിരിക്കും, ഞാൻ മനസ്സിൽ ഓർത്തു
