മുതലാളിയുടെ മകൾ എന്റെ ഭാര്യയായി – 1 6

 

“എനിക്ക് വയ്യ മേലാകെ ഭയങ്കര വേദന” ഞാൻ അവളോട്‌ പറഞ്ഞു, ചെയ്യുന്നത് തെറ്റ് ആണെങ്കിൽ പോലും അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഞാൻ ശ്രെമിച്ചു, “അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ഈ ഏട്ടന്റെ ഒരു കാര്യം” അതും പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു, അല്പസമയം കഴിഞ്ഞു അവൾ എന്നെ വിളിച്ചു “രവിയേട്ടാ” “ഉം” ഞാനൊന്ന് മൂളി

 

“നാളെ ഒന്ന് പുറത്തു പോകണം” “ഉം എന്തിനാ” ഞാൻ ചോദിച്ചു, “അത് കുറച്ചു സാധങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു അമ്മയെയും കൂട്ടി പൊക്കോട്ടെ” “ഉം” അതിനും മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി, അങ്ങനെ അന്ന് പിന്നെ വല്ല്യ സംഭവ വികാസങ്ങൾ ഒന്നുമില്ലാതെ പോയി പതിയെ ഞങ്ങൾ കിടന്നുറങ്ങി

 

പിറ്റേന്ന് രാവിലെ അവൾ എന്നെ വിളിച്ചു എണീപ്പിച്ചു, ഞാൻ നോക്കുമ്പോൾ കുളിച്ചു ഒരു ചുരിദാറിന്റെ ടോപ്പും ഒരു ചുവന്ന അടിപാവാടയും ഇട്ട് തലയിൽ ഒരു തോർത്തും ചുറ്റി ഒരു ഗ്ലാസ്സിൽ ചായയുമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു, “ഏട്ടാ ദാ ചായ” “ഉം” ഞാൻ അവളുടെ കൈയിൽ നിന്ന് ആ ചായ ഗ്ലാസ്സ് വാങ്ങി കട്ടിലിൽ ചാരിയിരുന്നു കൊണ്ട് കുടിച്ചു, “ഏട്ടാ ഞങ്ങൾ പുറത്തു പോയിട്ട് വരാം ഏട്ടൻ എവിടെയെങ്കിലും പോകുന്നോ” “ഉം എനിക്കും ഒന്ന് പുറത്തു പോകണം” ഞാൻ പറഞ്ഞു, പെട്ടെന്ന് എനിക്ക് മുതലാളി തന്ന അവളുടെ ഒരു ചെറിയ ബാഗിന്റെ കാര്യം ഓർമ വന്നു ഞാൻ അത് അവളോട്‌ എടുത്തു കൊണ്ട് വരാൻ പറഞ്ഞു അവൾ ഒരു അനുസരണയുള്ള ഭാര്യയെ പോലെ അതെടുത്തു തന്നു, ഞാൻ ഇതെല്ലാം കണ്ടു നിന്നു അവളുടെ മാറ്റങ്ങൾ

 

“ഇന്നാ ഏട്ടാ” അവൾ അത് എന്റെ കൈയിൽ തന്നു, ഞാൻ അത് തുറന്നു നോക്കി അതിൽ അവളുടെ മൊബൈൽ ഫോണും, ഒരു atm കാർഡും, ഒരു ചെക്ക് ബുക്കും, അവളുടെ കുറച്ചു ആഭരണങ്ങളും കുറച്ചു കാശും ഉണ്ടായിരുന്നു, ഞാൻ അതെല്ലാം കണ്ട് പകച്ചു പോയി, അത് കണ്ടെന്നവണ്ണം അവൾ എന്നോട് ചോദിച്ചു “എന്താ ഏട്ടാ” “ഒന്നുമില്ല” ഞാൻ പറഞ്ഞു, ഞാൻ അതിൽ നിന്ന് കുറച്ചു കാശ് എടുത്തു അവളുടെ കൈയിൽ കൊടുത്തു, “ഇത് വെച്ചോ പുറത്തു പോകുവല്ലേ” “ഉം” അവൾ മൂളി എന്നിട്ട് ഞാൻ അവളുടെ ഫോണും കൊടുത്തു വിട്ടു “ഇതാരുടെയാ ഏട്ടാ” “അത് നിന്റെയാണ്” എന്നിട്ട് ഞാൻ അതിൽ എന്റെ നമ്പർ സേവ് ചെയ്തു കൊടുത്തു

 

എന്നിട്ട് അവൾ ആ കാശും വാങ്ങി പോയി, ഞാൻ പിന്നെ രാവിലെയുള്ള പ്രഭാതകർമങ്ങൾ കഴിഞ്ഞു പുറത്തു പോകാൻ ഒരുങ്ങി, കുറച്ചു കഴിഞ്ഞു ഞാൻ മുതലാളിയുടെ തൊട്ടടുത്തുള്ള എസ്റ്റേറ്റിൽ പോയി, മുതലാളി അവിടെ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു, മുതലാളി എല്ലാം കേട്ടുനിന്നു, അത് കഴിഞ്ഞു അവൾക്ക് കൊടുക്കനായി കുറച്ചു കാശും എന്നെ ഏൽപ്പിച്ചു, എന്നിട്ട് എന്നോട് എസ്റ്റേറ്റിലെ ഡ്രൈവർ ആയി കയറാൻ പറഞ്ഞു, ഞാനും നോക്കിയപ്പോൾ അതാ നല്ലത് ഇനി ഈ സംഭവം എല്ലാം ഒന്ന് നേരെയാകുന്നത് വരെ ഇവിടെ തന്നെ നിൽക്കാം, അതും പറഞ്ഞിട്ട് മുതലാളി പോയി ഞാൻ അവിടുന്ന് ഇറങ്ങി കുറച്ചു കഴിഞ്ഞു എന്റെ ഫോണിൽ ഒരു കാൾ വന്നു ഞാൻ നോക്കിയപ്പോൾ ഒരു നമ്പർ ആണ് ഞാൻ ആ കാൾ എടുത്തു

 

“എവിടെ ഏട്ടാ വരാറായോ” അപ്പുറത്തുള്ള സംസാരം കേട്ടു കഴിഞ്ഞപ്പോൾ ആളെ മനസ്സിലായി അത് രാധിക ആയിരുന്നു “ഉം വരുവാ” ഞാൻ പറഞ്ഞു, അതും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്യ്തു പോക്കറ്റിൽ ഇട്ടു

 

അരമണിക്കൂർ കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു, വീട്ടിൽ വന്നപ്പോൾ അവളും അമ്മയും വീട്ടിൽ ഉണ്ട്, ഞാൻ അകത്തു കയറി റൂമിൽ ചെന്നു ഡ്രസ്സ്‌ മാറി അപ്പോൾ അവൾ കൈയിൽ കുറെ കവറുമായി വന്നു “എന്താ ഇതൊക്കെ” “അത് കുറച്ചു ഡ്രസ്സുകൾ ആണേട്ടാ” “ഉം” ഞാനൊന്നു മൂളി “ഇത് നമ്മൾക്കുള്ളതാണ് അമ്മക്ക് വേറെ എടുത്തു കൊടുത്തു” അവൾ പറഞ്ഞു, “ഉം” അതും പറഞ്ഞിട്ട് അവൾ പോയി

 

“ദൈവമേ ഈ പെണ്ണ് ഇത് എന്തു ഭാവിച്ച” ഞാൻ മനസ്സിൽ പറഞ്ഞു “ഏട്ടാ ഏട്ടന് കഴിക്കാൻ എടുത്തു വെയ്ക്കട്ടെ” “ഉം”

Leave a Reply

Your email address will not be published. Required fields are marked *