ആന്മരിയ – 3 Like

Related Posts


ഹായ് ഫ്രണ്ട്‌സ്. എന്റെ ആദ്യത്തെ കഥക്ക് തന്നെ ഇത്രയും സപ്പോർട്ട് തന്ന എല്ലാർക്കും വളരെ നന്ദി. എല്ലാ കമന്റും ഞാൻ കാണാറുണ്ട്. ക്ലാസ്സ്‌ ഉള്ളത് കൊണ്ട് വല്ലുപ്പോഴും ആണ് നോക്കാർ അപ്പൊ എല്ലാർക്കും റിപ്ലേ തരാൻ ശ്രമിക്കാറുണ്ട് എന്നാൽ കുറച്ചു ചെയ്യുമ്പോയേക്കും ഒരു മെസ്സേജ് വരും പിന്നെ കമന്റ്‌ ചെയ്യാൻ കഴിയില്ല.റിപ്ലേ കിട്ടാത്തത് കൊണ്ട് ഒന്നും തോന്നരുത്.എന്റെ ഈ കൊച്ചു കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ നല്ല സന്തോഷം ഉണ്ട്. ആപ്പോ കഥയിലേക്ക്.

അവൾ മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു.എനിക്ക് ഒന്നും മനസിലായില്ല. ഇനി സ്വപ്നം കാണുകയാണോ എന്നറിയാൻ ഞാൻ മെല്ലെ എന്നെ തന്നെ അവൾ കാണാതെ പിച്ചി നോക്കി. അല്ല സ്വപ്നമല്ല.അപ്പോയാണ് ഞാൻ അവളെ ശരിക്ക് ശ്രദ്ധിച്ചത്. ആകെ നനഞ്ഞാണ് നില്കുന്നത്. ഫുൾ കറുപ്പാണ് വേഷം.മഴവെള്ളത്തിൽ കുളിച്ചു നനഞ്ഞു അവൾ എന്റെ മുമ്പിൽ നിന്നപ്പോ എന്റെ മനസ് കൈ വിടുന്ന പോലെ തോന്നി. അത്രയ്ക്ക് ഭംഗി ആയിരുന്നു അപ്പൊ അവളെ കാണാൻ. അല്ലേലും മീശമാധവനിൽ ആരുശ്രീഅശോകൻ പറഞ്ഞപോലെ പ്രേമം തുടങ്ങി കഴിഞ്ഞ കാക്കയെ കണ്ടാലും കരീന കപൂർ ആണെന്നല്ലേ തോന്നു. ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചു. അവൾ ഇപ്പൊ മറ്റൊരാളുടെ ഭാര്യ ആകാൻ പോകുന്നവളാണ്.

ഞാൻ അറിയാതെ ഒരുത്തന്റെ ഭാര്യയെ കേറി പണിതെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഞാൻ അത് ചെയ്യില്ലായിരുന്നു കാരണം അവിഹിതം അത് എനിക്ക് എപ്പോഴും ഒരു ചീപ്പ്‌ പരുപാടി ആയിട്ടാണ് തോന്നിയിട്ടുള്ളത്.എന്തായാലും കഷ്ടപ്പെട്ട് ഞാൻ അവളുടെ ഭംഗി ആസ്വദിക്കാതിരിക്കാൻ ശ്രമിച്ചു. ഈ സമയത്ത് ഇങ്ങനെ മഴ പെയ്യുമ്പോൾ എന്റെ അടുത്ത് കയറി വരണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം കാണും.ഞാൻ അത് ചോദിക്കുന്നതിനു മുമ്പ് സിസിലി ചേട്ടത്തിയെ നോക്കി. “ഏച്ചി, ഇവൾ എന്റെ ഫ്രണ്ട് ആണ്. താഴെ ഉള്ള ഒരു റൂം കാണിച്ചു കൊടുക്ക്‌. കുറച്ചു കോഫി ഉണ്ടാക്കി കൊണ്ട് വരോ”ചേച്ചി കുറച്ചു അമ്പരന്ന് നിക്കുവാണ് എന്താണ് നടക്കുന്നെ എന്ന് മനസിലായിട്ടില്ല പാവത്തിന്. എനിക്കും മനസിലായിട്ടൊന്നും ഇല്ല എന്ന് ഇപ്പൊ ഞാൻ എങ്ങനെയാ പറയ.”ശെരി മോനെ ഇപ്പൊ കൊണ്ട് വര.” ചേച്ചി പോയ ശേഷം ഞാൻ തിരിഞ്ഞു നോക്കി.

അവൾ എന്നെ തന്നെ നോക്കി നില്കുന്നുണ്ട്.എന്റെ മുഖത്തേക്ക് തന്നെ ആണ് നോക്കുന്നത്. കാര്യം എനിക്ക് പിടികിട്ടി. ഞാൻ കാണാൻ കുറച്ചു മാറിയിട്ടുണ്ട്. താടിയൊക്കെ വന്നപ്പോ എന്റെ മുഖഷേപ്പ് തന്നെ മാറിയിട്ടുണ്ട്. ആണുങ്ങൾ പോതുവെ അങ്ങനെയാണല്ലോ.”ആന്മരിയ,അവിടെ ആണ് റൂം. ചെന്ന് ഫ്രഷ് ആയി കിടന്നുറങ്ങിക്കോ. ചേച്ചിയോട് കോഫി റൂമിലേക്ക് കൊണ്ട് വരാൻ പറയാം. ഫുഡ്‌ വല്ലതും വേണമെങ്കിൽ ചേച്ചിയോട് പറഞ്ഞ മതി. ചേച്ചി ഉണ്ടാക്കി തരും.” ഇത്രയും പറഞ്ഞപ്പോൾ അവൾ എന്നെ അതിശയത്തോടെ നോക്കുന്നുണ്ട്. ഞാൻ അത് കാര്യമാക്കിയില്ല. ” ഇവിടെ എങ്ങനെയാ എത്തിയത് എത്ര മണിക്കാണ് “
ഞാൻ ചോദിച്ച ചോദ്യം ആദ്യം അവൾക്കു കത്തിയില്ലെങ്കിലും പെട്ടെന്ന് എന്റെ മുഖത്തു നിന്നും കണ്ണ് എടുത്തു എന്നെ സംശയത്തിൽ നോക്കി. ഞാൻ ചോദ്യം ഒന്നുടെ ആവർത്തിച്ചു. വിറക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു”ഞാൻ ഇവിടെ ksrtc ബസ് സ്റ്റാന്റിൽ ഒരു 3 മണി ആയപ്പോ എത്തി അവിടെ ഓട്ടോ ഒന്നും കണ്ടില്ല അപ്പൊ ഇങ്ങോട്ട് നടന്നു”അവളുടെ ശബ്ദം കേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നി അവളുടെ ശബ്ദം എന്നും എന്റെ വീക്നെസ് ആയിരുന്നു ശബ്ദം മാത്രമല്ല അവള് മൊത്തത്തിൽ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു.

“ഓക്കേ. ഗുഡ് നൈറ്റ്‌ “ഞാൻ ഇത്രയും പറഞ്ഞു സ്റ്റെപ് കയറി മുകളിലേക്ക് നടന്നു. മുകളിലെത്തി തിരിഞ്ഞു നോക്കിയപ്പോ എന്നെ തന്നെ നോക്കി നില്കുന്നുണ്ട് അവൾ. ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്കു കയറി.റസ്റ്റ്‌ എടുക്കട്ടെ. കുറച്ചു നേരം കഴിഞ്ഞു താഴെ ചെന്ന് നോക്കിയപ്പോൾ അവൾക്ക് കൊടുത്ത റൂം ക്ലോസ് ചെയ്തിട്ടുണ്ട്. അതു കണ്ടപ്പോൾ സമാധാനത്തോടെ ഞാൻ എന്റെ റൂമിലേക്ക്‌ നടന്നു.അവൾ എന്തിനാണ് ഇപ്പോ ഇവിടെ വന്നേ. അവളോട്‌ നാളെ ചോദിക്കാം പക്ഷെ അവൾ സത്യം പറയില്ല എന്ന് എന്നോട് ആരോ പറയുന്ന പോലെ.

ഇവൾ എന്റെ മുമ്പിൽ വന്നു നില്കുമ്പോ അത് എന്തിനാ എന്ന് അവളോട്‌ ചോദിക്കുന്നതിനു മുമ്പ് എന്തെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം.പക്ഷെ എന്താണൊരു വഴി. ആലോചിച്ചു നോക്കിയാപ്പോൾ പല വഴി മനസ്സിൽ തെളിഞ്ഞു എന്നാൽ അതെല്ലാം കുറച്ചു പണി ഉള്ളതാണ്. അവൾ എന്തിനാ ഇവിടെ വന്നത് എന്ന് അറിയാൻ വേണ്ടി മാത്രം അത്രക്ക് പണി എടുക്കാൻ എനിക്ക് തോന്നിയില്ല. എന്നാൽ ഈസി ആയിട്ടുള്ള വഴി ഒന്നും തെളിയാത്തത് കൊണ്ട് കിട്ടിയതിൽ വച്ചു ഏറ്റവും ഈസി ഉള്ള പ്ലാൻ ആയി മുമ്പോട്ട് പോകാം എന്ന് വച്ചു.അവൾ പഠിക്കുന്നത് ബാംഗ്ലൂർ ആണ്. രണ്ടു വർഷം mbbs ചെയ്തു പറ്റാതെ വന്നപ്പോ നഴ്സിംഗ് എടുത്തു ഇപ്പോ ലാസ്റ്റ് ഇയറോ ട്രൈനിങ്ങോ മറ്റോ ആണ്. അന്ന് റിയൂണിയന് പോയപ്പോ കുറെ കാര്യങ്ങൾ ഞാൻ അറിഞ്ഞായിരുന്നു. ഇപ്പൊ ക്ലാസ്സ്‌ ഉള്ള ടൈം ആയിരിക്കും വെക്കേഷൻ ഒന്നും ആകാൻ ആയിട്ടില്ല.
ക്ലാസ് എല്ലാം കട്ട്‌ ചെയ്തു അഞ്ചാറു കൊല്ലം മുന്നേ മാത്രം കണ്ടിട്ടുള്ള എന്റെ വീട്ടിൽ വരണമെങ്കിൽ അതിൽ ഒരു കാരണം കാണും. ഞാൻ എവിടെയാണ് നില്കുന്നത് എന്ന് കണ്ടു പിടിച്ചിട്ടുണ്ടെങ്കിൽ ഇങ്ങോട്ട് വരാനുള്ള ലക്ഷ്യത്തിൽ തന്നെയായിരിക്കും വണ്ടി കയറിയിരിക്കുക.ഞാൻ ഇൻസ്റ്റാഗ്രാം എടുത്തു അവളുടെ അക്കൗണ്ട് സെർച്ച്‌ ചെയ്തു. ഇടയ്ക്കിടയ്ക്ക് നോക്കാറുണ്ട് എന്നാൽ റിക്വസ്റ്റ് ഇതുവരെ അയച്ചിട്ടില്ല. അതിൽ പറയുന്നത് അനുസരിച്ചു അവൾ പഠിക്കുന്നത് ഡയാന നഴ്സിംഗ് സ്കൂളിൽ ആണ്. ഞാൻ ഡയാന നഴ്സിംഗ് സ്കൂൾ എന്ന് സെർച്ച്‌ ചെയ്തു അതിൽ ഒഫീഷ്യൽ അക്കൗണ്ട് കണ്ടു എന്നാൽ അതല്ല ഞാൻ നോക്കുന്നത്. കുറച്ചു തപ്പിയപ്പോൾ കണ്ടു “ഡയാന നഴ്സിംഗ് ലെജന്ഡ്സ്”അവിഞ്ഞ പേര്.

ആ അക്കൗണ്ട് അവൾ ഫോളോ ചെയ്തിട്ടുണ്ട്. അതിൽ ഉള്ള മിക്ക അക്കൗണ്ടും അവളെ തിരിച്ചും ഫോളോ ചെയ്തിട്ടുണ്ട്.അവളുടെ ബാച്ച് ആയിരിക്കും.കൂടുതലും പെണ്ണുങ്ങളാണ്. അത് തന്നെയാണ് വേണ്ടതും.അതിൽ തപ്പിയപ്പോൾ കുറച്ചു മലയാളി പെണ്ണുങ്ങളും ഉണ്ട് എല്ലാരേം നോക്കാൻ എനിക്ക് കഴിയില്ല സൊ പ്രൊഫൈൽ പിക് നോക്കി മലയാളികളെ പോലെ ഇരിക്കുന്ന പെൺകുട്ടികളെ എടുത്തു നോക്കി.അവസാനം ഞാൻ പെർഫെക്ട് ടാർഗറ്റിനെ കണ്ടു പിടിച്ചു ഓൺലൈനിൽ ഉണ്ട് ആൾ.പേര് ആര്യ. കണ്ടിട്ട് ഇൻസ്റ്റയിൽ ഫുൾ ടൈം ആക്റ്റീവ് ആണ്. ഇവൾ മരിയയെയും അവൾ ഫോളോ ചെയ്തിട്ടുള്ള ഏകദെശം പത്തു മുപ്പതു പേരെ എങ്കിലും ഫോളോ ചെയ്തിട്ടുണ്ട്. മരിയയുടെ കൂടെ കുറച്ചു ഫോട്ടോസും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
എല്ലാം ഗ്രൂപ്പ്‌ സെൽഫി. അപ്പോ ബെസ്റ്റ് ഫ്രണ്ട് ആവാൻ ചാൻസ് ഇല്ല.ബെസ്റ്റ് ഫ്രണ്ട് ആണേൽ പണി പാളും. ഇവളാണ് ഏറ്റവും നല്ലത്. കൂടാതെ ഫ്രണ്ട്‌ലി ടൈപ്പ് ആണെന്ന് തോന്നുന്നു.ഞാൻ എന്റെ ഏറ്റവും നല്ല ഒരു ക്ലോസ് അപ്പ്‌ പിക് പ്രൊഫൈൽ ആക്കി അക്കൗണ്ട് പബ്ലികും ആക്കി. റിക്വസ്റ്റും ഒരു ഹായ് കൂടെ അയച്ചു.ഓക്കേ എന്റെ മെസ്സേജ് കണ്ടിട്ടുണ്ട്. തിരിച്ചു റിപ്ലേ ഒന്നും വന്നില്ല എന്റെ അക്കൗണ്ട് ചെക്ക് ചെയ്യുവായിരിക്കും.അവൾ തിരിച്ചും ഹായ് അയച്ചു. യെസ് മതി ഇനി എനിക്ക് കാര്യങ്ങൾ മുഴുവൻ ഈസി ആയി.ഏതൊരു ഇൻട്രോവെർട്ടിനെയും പോലെ ഞാനും ചാറ്റിങ്ങിൽ ഒരു പുലിയാണ്.

Leave a Reply

Your email address will not be published. Required fields are marked *