മനംപ്പോലെ അനുരാഗം – 1 2

അവൾ :നല്ല സുന്ദരൻ ആയിട്ടുണ്ട് എന്റെ ചെക്കൻ

ഞാൻ :തങ്കു പിന്നെ… പിന്നെ നിന്നെ കാണാനും നന്നായിട്ടുണ്ട് (വിക്കി വിക്കി പറഞ്ഞു)
അവൾ :അതിനു കഴിഞ്ഞില്ലല്ലോ. അല്ല നമ്മൾ മച്ചാണല്ലോ ഇട്ടേക്കുന്നെ

അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്ഒന്നും പറയാതെ അവളെ നോക്കി നിന്നു മനസ്സിൽ എന്തോപോലെ ഇവൾക്ക് ഇത്ര അഴകണല്ലോ ഞാൻ വേറെ ഏധോലോകത്ത് എന്നപോലെ ആയിരുന്നു ഞാൻ. എന്റെ മനസ്സു “എന്തൊരു സുന്ദരിയാണ് ഇവൾ നിനക്ക് മാത്രം ആണ് “അവൾ എന്നെ തട്ടി വിളിച്ചു. ഞാൻ പെട്ടെന്ന് അവളെ നോക്കി “പെട്ടെന്ന് വാ” ഇത്രെയും പറഞ്ഞു ഞാൻ അവളുടെ മുറിയിൽ നിന്നും ഇറങ്ങി. ഓഹ് എന്തൊരു അഴക്കാണ് ഇത്രയ്ക്കും സുന്ദരി ആയിരുന്നോ ഞാൻ ആലോചിച്ചു സോഫയിൽ ഇരുന്നു. അവൾ ഒരുങ്ങില്ലേ എന്ന് അച്ഛൻ അമ്മ ചോദിച്ചപ്പോൾ ഇപ്പൊ വരും എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞു അവൾ വന്നു. പിസ്തകളർ കോട്ടൺ വർക്ക് ഉള്ള സാരിയിൽ മുമ്പത്തേക്കാളും സുന്ദരി ആണ്. ഞങളുടെ അടുത്തേക്ക് വന്നു.

അവൾ :പോകാം

ഞാൻ :മ്മ്മ് (ഞാൻ എഴുന്നേറ്റു)

സ്വാതി അമ്മ :അല്ല നിങ്ങൾ നല്ല മാച്ച് ആണല്ലോ ഇപ്പൊ നിങ്ങളെ കണ്ടാൽ കാപ്പിൾസ് ആണെന്നെ പറയു രണ്ടുപേരും കിടിലം അല്ലേ ചേട്ടാ (ഇത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരു തിളക്കം കണ്ടോ എന്നു തോന്നി)

രവി അച്ഛൻ :അതെ

അവൾ :(എന്നോട് ചേർന്ന് നിന്നു കയ്യിൽ കോർത്തു പിടിച്ചു )പോകാം ചേട്ടാ ബൈ അച്ഛാ അമ്മേ

അവരെല്ലാം ചിരിച്ചു ഞങ്ങൾ വീടിനു പുറത്തിറങ്ങി. ഞാൻ അവളെ തന്നെ നോക്കുവാരുന്നു. എന്തൊരു ഐശ്വര്യം ഞങ്ങൾ ബൈക്കിനു അടുത്തെത്തി അച്ഛനും അമ്മയും സെയിം ഡയലോഗ് പറഞ്ഞു “കൊള്ളാം ഇപ്പൊ കണ്ടാൽ നിങ്ങൾ കപ്പിൾസ് അന്നെന്നെ പറയു”എനിക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷം വന്നു ഇതുവരെ ഇല്ലാത്ത ഒരു തരം ഫീൽ. എല്ലാരോടും പോയിട്ട് വരാം എന്നു പറഞ്ഞു ഇറങ്ങി. ഞാൻ പോകും വഴി ഇടക്ക് ഇടക്ക് അവളെ നോക്കുന്നുണ്ടായിരുന്നു കാറ്റിൽ അവളുടെ മുടികളൾ പാറി പറക്കുന്നു ഒരു വിരൽ കൊണ്ട് അത് ഒതുക്കുന്നു ഇടക്ക് അവൾ എന്നെ നോക്കുമ്പോൾ ഞാൻ കണ്ണുവെട്ടിക്കും. പിന്നെ നോക്കിയപ്പോ ആ കണ്ണിലെ തിളക്കം കണ്ടു ചുണ്ടുകളുടെ ആ ഒരു ഭംഗി ഇടക്ക് ഇടക്ക് അത് നനക്കുന്നു അവളുടെ ശരീരത്തിൽ നിന്നും വരുന്ന സ്പ്രൈയുടെ ആ ഗന്ധം പിന്നെ തോളിൽ കൈവെച്ചു എന്നോട് ഒട്ടിച്ചേർന്നുള്ള ഇരുപ്പും മൊത്തത്തിൽ ഇതുവരെ എന്റെ മനസ്സിൽ തോന്നാത്ത ചിന്തകളും സുഖങ്ങളും തന്നു. പെട്ടെന്ന് തന്നെ ഇതു അവസാനിക്കും എന്നു തോന്നിയപ്പോൾ എവിടെയോ എന്തോ ഒരു വേദന പോലെ കാരണം അവന്റെ വീട് എത്തറയിരുന്നു അവളുടെ മുഖത്തു നോക്കിയപ്പോൾ നേരത്തെ കണ്ട തിളക്കം ഞാൻ കണ്ടില്ല. ബൈക്ക് നിർത്തി അവൾ ഇറങ്ങി സാരിയൊക്കെ ശെരിയാക്കി അപ്പോഴേക്കും ഞാനും ഇറങ്ങി.
അവൾ :ഒക്കെ സെറ്റ് അയോട(സാരിയിൽ നോക്കി ചോദിച്ചു)

ഞാൻ :മ്മ് ആയി (അവൾ എന്റെ മുടിയൊക്കെ കയ്യ് വെച്ചു ഒതുക്കി പണ്ടും ഇതേപോലെ ആണ്)

അവൾ :പിന്നെ ഞാൻ എപ്പോഴും പറയുന്ന പോലെ വായി നോക്കാൻ നിൽക്കരുത്

ഞാൻ :ശെരി മാഡം (നീ ഇല്ലേ ഇപ്പൊ നോക്കാൻ മനസ്സിൽ പറഞ്ഞു)

അങ്ങനെ ഞങ്ങൾ അകത്തു കയറി അപ്പൊ അവളുടെ അടുത്ത് ഏതോ ഒരു പെണ്ണ് വന്നു കയ്യൊക്കെ കൊടുത്തിട്ടു എന്നെ നോക്കി ഒന്നു ചിരിച്ചു പിന്നെ അവളെയും വിളിച്ചു അകത്തേക്ക് കൊണ്ട് പോയി. ഞാൻ ചുറ്റും ഒന്നു നോക്കി കുറച്ചു ആളുകൾ ഒക്കെ ഉണ്ട് പെട്ടന്ന് പന്തലിന്റെ അവിടെ നോക്കിയപ്പോൾ എന്റെ ഉറ്റ കുട്ടുകാർ ഇരുന്നു ചിരിക്കുന്നു എന്തൊക്കെയോ പറയുന്നു ഞാൻ അവന്മാരുടെ അടുത്ത് വന്നു അവർ അറിഞ്ഞിട്ടില്ല കമന്റ് അടിക്കുകയാണ്.

കേശവ് :ദേ അവള് പൊളിയാ കണ്ടാൽ അറിയാം കുറച്ചു കുഴപ്പം ആണെന്ന്

ഫഹദ് :ഏതാടാ ആ 3നിൽക്കുന്നവളാണോ

കേശവ് :അതെ അവൾ തന്നെ (ഞാൻ നോക്കി കൊള്ളാം നല്ല ചരക്ക് )

ഞാൻ :അവൾ പോരായട (അവന്മാർ തിരിഞ്ഞു നോക്കി)

ബാലു :അല്ല നീ എപ്പോ വന്നു

ഞാൻ :നീയൊക്കെ 3 ഇരിക്കുന്ന ചരക്കിനെ വെള്ളമിറക്കുന്നത് കണ്ടപ്പോൾ മുതൽ(അവന്മാർ എല്ലാം ചിരിച്ചു ഞാൻ കസേരയിൽ ഇരുന്നു)

Leave a Reply

Your email address will not be published. Required fields are marked *