“ഹ..അന്നേക്കുറിച്ചാ ഖൽബേ എൻ്റെ ചിന്ത മുഴുവനും. പക്ഷെ മീറ്റിംഗിന് ഇടയിൽ പറ്റില്ല, അറിയാല്ലോ..”
“എന്നാ മീറ്റിംഗിനിടയിലും എന്നെ ഓർക്കാൻ ഒരു സൂത്രം പറയട്ടെ..”
“മ്..കേക്കട്ടെ..”
“എൻ്റെ പീരിയഡ്‌സ് കഴിഞ്ഞു..” അത് കേട്ട് അബുവും അയാളും ഞെട്ടി.
“ഏയ്യ്, ബെറുതെ പറയയല്ലേ?”
“ഇക്കാനോട് ഞാൻ ബെറുതെ പറയോ?? സത്യായിട്ടും കഴിഞ്ഞിക്കാ..”
“നാളെ രാത്രി വരെ ഉണ്ടെന്ന് പറഞ്ഞിട്ട്..”
“അത്, ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു, എൻ്റെ ഇക്കാക്ക് വേണ്ടി വേഗം മാറ്റി തരണേ എന്ന്..”
“എങ്കിൽ പടച്ചോൻ കേട്ടത്, അൻ്റെയല്ല, എൻ്റെ പ്രാർത്ഥനയാ..”
“ആരുടേയായാലും, കേട്ടല്ലൊ..”
“ശ്ശെ..മീറ്റിംഗിന് പോകേണ്ടതായിപ്പോയി, അല്ലേൽ ഇപ്പൊ അന്നെ ഞാൻ ഇവിടെയിട്ട് പണ്ണിയേനെ..”
“പണ്ണുമെന്നോ? സ്നേഹിക്കുമെന്ന് പറ ഇക്കാ..”
“മ്..സ്നേഹിക്കും, സ്നേഹിച്ച് അന്നേ നമ്മള് കൊല്ലും..”
“എന്നാ വേഗം പോയിട്ട് വന്നിട്ട് എന്നെ മതിയാവോളം സ്നേഹിച്ച് കൊല്ല്.”
ധ്വയമനസ്സോടെ അവിടന്ന് ഇറങ്ങിയ അയാളെ, നെറ്റിമേൽ ഒരു സ്നേഹ ചുംബനം പകർന്ന് യാത്രയാക്കി അവൾ വാതിൽ അടച്ചു.
“നീ എന്തിനാ ആമി പീരിയഡ്‌സ് മാറിയെന്നൊക്കെ അയാളോട് പറയാൻ പോയത്??” വാതിൽ അടഞ്ഞ ഉടൻ അബു ചോദിച്ചു.
“അതിനെന്താ ഇക്കാ, നമ്മൾ രാത്രി ഇവിടന്ന് പോകുവല്ലേ..”
“അയാൾ ഇന്ന് പോകുന്നില്ലെന്ന് വെച്ചിരുന്നെങ്കിലോ?”
“ഏയ്യ്, കമ്മിറ്റി മീറ്റിംഗിന് ഇക്ക പോകാതിരിക്കില്ല! ഉറപ്പാ..”
“എന്നാലും ആമി..”
“പേടിക്കണ്ടിക്കാ, നമ്മൾ എന്തായാലും ഇന്ന് ഇവടന്ന് പോകും. അതിന് മാറ്റം സംഭവിക്കാൻ, പടച്ചോനെന്നല്ല, ആരെയും ഞാൻ അനുവദിക്കില്ല!” അവളുടെ വാക്കുകൾ ധൈര്യമേകിയെങ്കിലും, അയാളുടെ കാറു കൂടെ അവടന്ന് ഇറങ്ങുന്ന ശബ്ദം കേട്ടപ്പോഴാണ്, അവന് ശരിക്കും ശ്വാസം വീണത്.
കാറുമായി രാത്രി, പറമ്പിൻ്റെ പിന്നിലേക്ക് എത്തുമ്പോൾ, ഉള്ളിനുള്ളിൽ എന്തന്നില്ലാത്ത ഒരു സന്തോഷം. താൻ എന്നും കണ്ടിരുന്ന സ്വപ്നം, ഇനി കൈയെത്തി പിടിക്കാവുന്ന ദൂരത്തിൽ.
അവസാനമായി ആ മാവിലേക്ക് കയറി ജനാലക്കരുകിൽ എത്തുമ്പോൾ, അബുവിന് ഇഷ്ട്ടപെട്ട തവിട്ട് നിറത്തിലെ സാരിയും അണിഞ്ഞ്, കണ്ണിൽ സുറുമ എഴുതി, അവൻ്റെ മൊഞ്ചത്തി, ബാഗുമായി പോകാൻ തയാറായി ഇരിക്കുന്നു.
“ആമി..”
“ഇക്കാ..”
“വാ പോകാം..”
എഴുതിവെച്ചിരുന്ന കത്ത് മേശപ്പുറത്ത് വെച്ചിട്ട്, പുഞ്ചിരിയോടെ അവൾ ബാഗ് കൈയ്യിലെടുത്ത് അവിടന്ന് ഇറങ്ങി.
തുടരും..
