കണക്കുപുസ്തകം – 4 1

നീണ്ട നേരത്തെ സംഭാഷണത്തിന് ശേഷം ഫോൺ കട്ടാക്കിയ അന്നാമ്മ അവളുടെ ആകുലതകൾ അവറാച്ചനുമായി പങ്കുവച്ചു.
: ഇച്ചായ.. മേരിയെങ്ങാൻ ഉള്ള സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…

: അവള് ഒന്നും പറയില്ല… നീയിപ്പോ ഇതൊന്നും അറിഞ്ഞതായി ഭാവിക്കണ്ട, ഞാൻ പറയാം എന്ത് വേണമെന്ന്

: ഉം… മേരിയെങ്ങാൻ കൂറ് മാറിയാൽ പിന്നെ പലരും ഉണ്ടാവും അവളെ പിൻപറ്റി നമ്മളെ തകർക്കാൻ…

: നീ ഒന്ന് സമാധാനിക്ക് അന്നാമ്മേ… നീ ആദ്യം നിന്നെ ഏല്പിച്ച പണി ചെയ്യ്

: അതിന് ഹരി ഏതോ ബിസിനസ് ടൂറിലാണ്… ഇന്നലെ രാത്രി ഞാൻ അവന്റെ സെക്രെട്ടറിയെ വിളിച്ചിരുന്നു. നാളെ എത്തുമെന്നാ അറിഞ്ഞത്

: സെക്രട്ടറി എങ്ങനെ… നമ്മുടെ വരുതിക്ക് വരുന്ന പെണ്ണാണോ..

: ഞാൻ മുട്ടിനോക്കുനുണ്ട്… കുറച്ച് കാശ് എറിഞ്ഞാൽ മറിയും, വീട്ടിലൊക്കെ ഇത്തിരി കഷ്ടപാടുള്ള കൂട്ടത്തിലാണ്…

: ഇച്ചിരി കാശ് പോയാലും കുഴപ്പമില്ല, അവളെ കൂടെ കൂട്ടിക്കോ… സെക്രട്ടറി അറിയാതെ ഒരു ഫയലും പുറത്തേക്ക് പോവില്ല. അതൊകൊണ്ട് അവളേക്കാൾ നന്നായി ചാരപണിയെടുക്കാൻ വേറെയാർക്കും ആവില്ല..

: എന്തായാലും ഹരിയെ കാണുന്നതിന് മുൻപ് അവളെയൊന്ന് കാണാം, ഇല്ലേ ഇച്ചായാ..

: ഉം…. നീ എന്താണെന്ന് വച്ചാൽ ചെയ്യ്… ഞാൻ ഒന്ന് ആന്റണിയെ വിളിച്ച് നോക്കട്ടെ….

…………….

നേരം പരപരാ വെളുത്തിട്ടും ഹരി ഇതുവരെ എഴുന്നേറ്റിട്ടില്ല…എങ്ങനെ എഴുന്നേൽക്കും, എപ്പോഴാ ഉറങ്ങിയത്.. സ്വപ്നയുമായി സല്ലപിക്കൽ അല്ലായിരുന്നോ രാത്രി മുഴുവൻ. എങ്കിലും സ്വപ്ന കാലത്തുതന്നെ കുളിച്ചൊരുങ്ങി അമ്മായിയുടെ കൂടെ അടുത്തുള്ള അമ്പലത്തിലൊക്കെ പോയിവന്ന് അടുക്കള ജോലിയിൽ മുഴുകിയിരിക്കുകയാണ്. അമ്മാവൻ രാവിലെ എഴുന്നേറ്റ് കറവയും കഴിഞ്ഞ് പാൽ സൊസൈറ്റിയിൽ പോയിവന്ന് പൈക്കളെ തീറ്റിക്കുന്ന തിരക്കിലാണ്.

: മോളെ സ്വപ്നേ… അതൊക്കെ അവിടെ വച്ചേ, മോള് പോയി ഹരിയെ വിളിക്ക്, ഇല്ലെങ്കിൽ ചിലപ്പോ അവൻ ഉച്ചവരെ കിടന്നുറങ്ങും

: ഉറക്കത്തിൽ വിളിച്ചെഴുന്നേൽപിച്ചിട്ട് എനിക്ക് വഴക്ക് കിട്ടുമോ…
: അതെന്തായാലും ഇല്ല… അവൻ ഇതുവരെ ആരോടും ദേഷ്യപെടുന്നത് ഞാൻ കണ്ടിട്ടില്ല, അത്രയ്ക്ക് പാവമാ എന്റെ മോൻ

: അമ്മായി ആള് കൊള്ളാലോ…. ഇങ്ങനുണ്ടോ ഒരു തള്ള്

: സത്യമായിട്ടും അതെ… എന്ന വൈഗ അങ്ങനല്ല കേട്ടോ, അവള് ആളും തരവുമൊന്നും നോക്കില്ല, എന്റെ മോളായതുകൊണ്ട് പറയുവല്ല, അതൊരു പോക്കിരി പെണ്ണാണ്…

സ്വപ്ന കൈയൊക്കെ കഴുകി പതുക്കെ മുകളിലേക്ക് നടന്നു. ഹരിയുടെ കിടപ്പ് കണ്ടിട്ട് അവൾക്ക് ചിരിയാണ് വന്നത്. ഇതെന്താ പാടത്തെ തവളയോ… ഇതെന്ത് കിടപ്പാണ് ഈ ഹരിയേട്ടൻ കിടക്കുന്നത്… ചിരിയടക്കിപ്പിടിച്ച് സ്വപ്ന പതുക്കെ ഹരിയുടെ മുതുകിൽ തട്ടിവിളിച്ചു…അവളുടെ നനുത്ത കൈയ്യുടെ കുളിർ ഹരിയുടെ ചെമ്പൻ രോമരാജികളെ ഉണർത്തി. ഉറക്കത്തിൽ നിന്നും പതുക്കെ കണ്ണുകൾ തുറന്ന ഹരിയുടെ മുഖം സ്വപ്നയെനോക്കി പുഞ്ചിരിതൂകി. നെറ്റിയിൽ ചന്ദന കുറി ചാർത്തി മുടിയിഴകളിൽ തുളസിക്കതിർ ചൂടിയ സ്വപ്നയെത്ര സുന്ദരി.

: ഹലോ സാറേ… മതി നോക്കിയത്, ഇതെന്താ ആദ്യമായിട്ട് കാണുവാണോ എന്നെ

: എത്ര കണ്ടാലും മതിവരുന്നില്ല മോളേ… നീയിങ്ങനെ കുളിച്ചൊരുങ്ങി കുറിയൊക്കെ തൊട്ട് പൂത്തുലഞ്ഞ് നിൽക്കുന്നത് കണ്ടാൽ ആരായാലും നോക്കി നിന്നുപോകും…

: അയ്യോ മതി… കണ്ണ് വെക്കല്ലേ ഹരിയേട്ടാ, ജീവിച്ച് പൊക്കോട്ടെ

: കാലത്തുതന്നെ ഫ്രഷായി എന്തെങ്കിലും തരാൻ തോന്നുന്നുണ്ടോ…

: താഴെ നല്ല ചൂടുള്ള ചട്ടുകം ഇരിപ്പുണ്ട്, അതുവച്ച് ഒന്ന് തരട്ടെ..

ഇതുംപറഞ്ഞ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ഓടാൻ തുടങ്ങിയ സ്വപ്നയുടെ കയ്യിൽ ഹരി പിടുത്തമിട്ടു. തലതിരിച്ച് ഹരിയെ നോക്കുന്ന അവളുടെ നെഞ്ചിടിപ്പ് കൂടി. ഹരിയുടെ കൈ പിന്നിലേക്ക് വലിയുംതോറും ഇരുവർക്കുമിടയിലെ അകലം കുറഞ്ഞുവന്നു. സ്വപ്നയുടെ കണ്ണുകളിൽ നിഴലിക്കുന്ന ഭയത്തെ ഹരി വകവച്ചില്ല. അവളുടെ കൈപിടിച്ച് വലിച്ചതും പെണ്ണ് ഹരിയുടെ വിരിഞ്ഞ മാറിലേക്ക് തെന്നിവീണു. സ്വപ്നയുടെ ശ്വാസഗതി വേഗത്തിലാവുന്നത് ഹരി തന്റെ നെഞ്ചിലറിഞ്ഞു… തന്റെ കൈകൾക്കുള്ളിൽ നിന്നും കുതറി മാറുവാനുള്ള സ്വപ്നയുടെ ശ്രമത്തിന് വിരാമമിട്ടുകൊണ്ട് ഹരി അവളുടെ കവിളുകൾ കൈക്കുമ്പിളിലാക്കി ചന്ദനകുറിതൊട്ട തിരുനെറ്റിയെ ചുംബനത്താൽ മൂടി…
: എടി പെണ്ണേ… പേടിച്ചുപോയോ…

Leave a Reply

Your email address will not be published. Required fields are marked *