വൈഗയിട്ട കാപ്പിയും കുടിച്ച് ശ്യാമപ്രസാദ് സന്തോഷത്തോടെ അവളെയും കാറിലിരുത്തി വൈഗയുടെ വീട്ടിലേക്ക് യാത്രയായി. വീട്ടിലെത്തിയ ഉടനെ ശാരദയോട് എന്തോ കള്ളംപറഞ്ഞൊപ്പിച്ച് വൈഗ ഡ്രെസ്സുമാറി ശ്യാമിന്റെ കൂടെ അവരുടെ മാത്രം ലോകത്തിലേക്ക് പറന്നിറങ്ങി. പോകുന്നവഴി രാമേട്ടനെ വിളിച്ച് ശാരദയുടെ കാര്യങ്ങൾ നോക്കണമെന്ന് പറയാൻ മറന്നില്ല അവൾ. രണ്ടുപേരും മതിമറന്നുല്ലസിക്കുകയാണ്. നാളുകൾ പലതായി ഇങ്ങനൊരു അവസരം കിട്ടിയിട്ട്. അത് എന്തായാലും അടിച്ചുപൊളിക്കാൻ തന്നെ രണ്ടുപേരും തീരുമാനിച്ചു..
സന്ധ്യ മയങ്ങുന്ന നേരം ബോട്ടിന്റെ അപ്പർ ഡെക്കിൽ ഇരുന്നുകൊണ്ട് കായൽക്കാറ്റേറ്റ് രണ്ടിണക്കുരുവികൾ സല്ലപിച്ചു. കൊച്ചി കായലിലെ ഓളങ്ങളെ കീറിമുറിച്ച് കുതിക്കുന്ന ബോട്ടിൽ ഇരുന്നുകൊണ്ട് സൂര്യാസ്തമയം കണ്ട് ശ്യാമപ്രസാദിന്റെ തോളിൽ ചാരിയിരിക്കുകയാണ് വൈഗ. ഒരു പോലീസുകാരിയുടെ തന്റേടമെല്ലാം വെടിഞ്ഞ് ശ്യാമപ്രസാദിന്റെ നല്ല പാതിയായി അവളിരുന്നു.
……./………/………../……….
രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നെങ്കിലും ഹരിക്കും സ്വപ്നയ്ക്കും സംസാരിച്ച് മതിയായിട്ടില്ല. രണ്ടു തലമുറകളുടെ കഥകൾ രണ്ടുദിവസംകൊണ്ട് ഇരുവരും പറഞ്ഞിട്ടുണ്ടാവും, എന്നാലും ബാക്കിയുണ്ട്. ചന്ദ്രപ്രഭയിൽ കുളിച്ചുനിൽക്കുന്ന തെങ്ങോലകളെ നോക്കികൊണ്ട് ഇരുവരും ബാൽക്കണിയിലിരുന്നു…
: എങ്ങനുണ്ട് എന്റെ നാടും നാട്ടുകാരും വീട്ടുകാരുമൊക്കെ
: ബോംബും വാളും മാത്രം കാണിച്ചു തന്നില്ല… ബാക്കിയൊക്കെ കണ്ടുബോധിച്ചു…
: എടി എടി….
: എനിക്ക് ഇഷ്ടായി…. സത്യം പറഞ്ഞാൽ ഇത്ര ഫ്രീ മൈൻഡിൽ ജീവിച്ചിട്ട് കാലം കുറേയായി.. അച്ഛന് വയ്യാതായപ്പോ നഷ്ടപെട്ടതാ എല്ലാം…. അതിന് ശേഷം ഇപ്പോഴാ ഒന്ന്…
: ഇനിയങ്ങോട്ട് എന്നും ഇതുപോലെ ഫ്രീ മൈൻഡായി ജീവിച്ചാമതി എന്റെ സുന്ദരിക്കുട്ടി…
: അങ്ങനെ എപ്പോഴും വേണ്ട.. ഇടയ്ക്കൊക്കെ ടെൻഷനും വേണ്ടേ…
: അത് കൊള്ളാലോ.. എന്നാപ്പിന്നെ രാവിലെ ടെൻഷനാക്കിയപോലെ ആക്കട്ടെ ഇപ്പൊ
: അയ്യട… ഏത് നേരവും ഈ വിചാരമേ ഉള്ളു… ഒരു കാര്യം ചോദിക്കട്ടെ..
: ഉം.. ചോദിക്ക്….
: ഹരിയേട്ടന് എന്നോട് എന്താ ഇത്ര ഇഷ്ടം തോന്നാൻ…എങ്ങനാ എന്നെ ഇഷ്ടായത്
: ദൈവമേ… അതിപ്പോ..
: ഉരുളണ്ട… വേഗം പറഞ്ഞോ.. സത്യം പറഞ്ഞാൽ ഞാനൊരു സമ്മാനം തരാം
: പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്… ഞാൻ ഉള്ളത് തുറന്ന് പറയുമേ
: നമ്മൾ തമ്മിൽ ഈ ഒരു അകലം വേണോ ഹരിയേട്ടാ…
: വേണ്ട അല്ലെ… എന്ന ഓക്കേ.. എന്റെ പൊന്നോ, നിന്റെയീ കണ്ണുണ്ടല്ലോ.. അത് ഒരു രക്ഷയുമില്ല. സത്യം പറഞ്ഞാൽ നീ ഒന്ന് നോക്കിയാൽ മതി ആ നോട്ടത്തിൽ ഞാൻ വീണുപോകും…
: അത് കള്ളം… ചുമ്മാ സുഖിപ്പിക്കല്ലേ ഹരിയേട്ടാ
: ഇപ്പോഴേ സുഖിച്ചോ… ബാക്കി കൂടി കേൾക്കെന്നെ.. നിന്റെ കണ്ണുകളോട് തോന്നിയത് പ്രേമമാണെങ്കിൽ ചോരതുടിക്കുന്ന നിന്റെ തേൻമിട്ടായി ചുണ്ടുകൾ കണ്ടപ്പോ നിന്നെ കെട്ടിപിടിച്ച് ചുണ്ടുകളെ നുണയനാണ് തോന്നിയത്. കണ്ണിൽ പ്രേമമാണെങ്കിൽ ചുണ്ടിൽ കാമമാണ് പെണ്ണേ നിനക്ക്… അതുപോലെ നിന്റെ പാറിക്കളിക്കുന്ന മുടിയില്ലേ…, അതിനിടയിൽ കൂടി ആ കഴുത്തിൽ മുഖമിട്ടുരക്കുന്ന സ്വപ്നം ഞാൻ എത്രതവണ കണ്ടെന്നോ… ഈ കഴുത്തിൽ നല്ലൊരു താലിമാല കൂടിയിട്ട് അതിങ്ങനെ മു…
: മതി മതി…. ഇച്ചിരി അകലം വയ്ക്കുന്നതാ നല്ലത്..അല്ലേൽ ചിലപ്പോ ഹരിയേട്ടൻ വർണിച്ച് വർണിച്ച് എന്റെ വയറ് വീർപ്പിക്കും…
: ബാക്കികൂടി പറയാമെന്നെ…
: അയ്യോ വേണ്ട.. എനിക്ക് എല്ലാം മനസിലായി…
: എന്ന പിന്നെ നമുക്ക് കിടന്നാലോ.. രാവിലെ പോകാനുള്ളതല്ലേ
: ഉം…എന്ന വാ
: അങ്ങനെ പോവല്ലേ… നീ എന്തോ തരാമെന്ന് പറഞ്ഞിരുന്നില്ലേ
: അത് ഞാൻ…
സ്വപ്നയെ പറഞ്ഞു മുഴുവിപ്പിക്കാൻ വിടാതെ ഹരി അവളെ തന്റെ മാറോട് ചേർത്ത് കെട്ടിപിടിച്ചു… ഹരിയുടെ കൈ തട്ടിമാറ്റി സ്വപ്ന അവന്റെ കഴുത്തിലൂടെ കൈകളിട്ട് ഹരിയുടെ കവിളിൽ നല്ലൊരുമ്മകൊടുത്തു. അവളുടെ കൈകൾ അയഞ്ഞുതുടങ്ങിയതോടെ ഹരി അവളെ വീണ്ടും തന്റെ മാറോട് ചേർത്ത് കെട്ടിപിടിച്ചു. ഹരിയുടെ ഹൃദയതാളമറിഞ്ഞ സ്വപ്ന അവളുടെ ഇരുകൈകൾക്കൊണ്ടും ഹരിയെ വരിഞ്ഞു മുറുക്കി…..
