പ്രണയമന്താരം – 20

Kambi Stories – പ്രണയമന്താരം – 20

Kambi Stories – Pranayamantharam Part 20 | Author : Pranayathinte Rajakumaran | Previous Part

അന്ന് വൈകുന്നേരം എല്ലാരും പൂജകൾ ഒക്കെ കഴിഞ്ഞു ഒത്തുകൂടി. ഉഷയും ഫാമിലിയും തിരിച്ചു പോയി.

എന്തായാലും നടക്കണ്ടതു നടന്നു.. ഒട്ടുമിക്ക ബന്തുക്കൾ ഒക്കെ എവിടെ ഉണ്ട് നാളെ റിസെപഷൻ നടത്താം. എന്താ ചേട്ടാ അതല്ലേ നല്ലത്. മാധവൻ തന്റെ ചേട്ടനോട് ചോദിച്ചു.

ആ അതു മതിയട എല്ലാരും ഉണ്ടല്ലോ.. പിന്നെ വിട്ടു പോയവരെ നമുക്ക് ഫോണിൽ ബന്ധപ്പെടാം.

മോളെ മോക്ക് ആരേലും അറിക്കാൻ ഉണ്ടോ.. തുളസിയോട് മാധവൻ ചോദിച്ചു..

ഹേയ്.. അങ്ങനെ ആരും ഇല്ല അച്ഛാ… അച്ഛൻ മരിച്ചതോടെ ഒട്ടുമിക്ക ബെന്ധുക്കളും ഉപേക്ഷിച്ചു. പിന്നെ ഉള്ളത് ആതിരയാണ് അവൾ ഇവിടെ ഉണ്ടല്ലോ.

കൃഷ്ണ നിനക്ക് ആരേലും അറിക്കാൻ ഉണ്ടോ. ഫ്രണ്ട്സ്സ് മറ്റും… ഉണ്ടോ

ഹേയ്.. ഇല്ല വല്യച്ചാ.. ഇതിപ്പോൾ പെട്ടന്ന് ആയിരുന്നല്ലോ… കോളേജിൽ ഉള്ള ഉള്ളവർ ഒക്കെ വീട്ടിൽ പോയിരിക്കുകയാണ്..

എന്നാ നാളത്തെ കാര്യങ്ങൾ തീരുമാനിച്ച പോലെ.. ഡ്രസ്സും മറ്റും രാവിലെ പോയി എടുക്കാം.. മാധവാ ഇപ്പോൾ തന്നെ ഓഡിറ്റോറിയം വിളിച്ചു പറഞ്ഞേക്ക്. ബാക്കി കാര്യങ്ങൾ കുടി ഫുഡും കൂടെ. അറിക്കാൻ വിട്ടു പോയവരെ ഒരു ലിസ്റ്റ് ഉണ്ടാക്കി അറിക്കണം.

അന്ന് എല്ലാരും കുടുംബത്ത് കൂടിയത് കൊണ്ട് തുളസിയെ ഒറ്റയ്ക്ക് ഒന്ന് കിട്ടിയില്ല കൃഷ്ണയ്ക്ക്. കണ്ണുകൾ കൊണ്ടു കഥ പറഞ്ഞു അവർ അവരുടെ സന്തോഷം പങ്കു വെച്ചു. അച്ചുവും, തുളസിയും മറ്റു കസിൻസ്സ് ഒക്കെ ഫുഡ്‌ കഴിഞ്ഞു റൂമിൽ കൂടി.

ബാക്കി എല്ലാരും നാളത്തെ കാര്യങ്ങൾക്കു ഉള്ള ഒരുക്കത്തിൽ ആയിരുന്നു.

എന്റെ പൊന്നു ചെച്ചുസെ എന്തായിരുന്നു വൈകുന്നേരം അമ്പലത്തിൽ. എത്ര പെട്ടന്നാ ഒരു കല്യാണം നടന്നെ. കൃഷ്ണ ഇത്ര സ്ട്രോങ്ങ്‌ ആയിരുന്നോ. സത്യം പറയാല്ലോ ചെക്കനെ അങ്ങ് പ്രേമിച്ചാ മതിയായിരുന്നു……
അതു കേട്ടു തുളസി ചിരിച്ചു.

എന്തു പുണ്യം ചെയ്തിട്ടാ അവനെയും, നിങ്ങളെയും ഒക്കെ കിട്ടിയത് എന്ന് അറിയില്ല. എല്ലാം തീർന്നു എന്ന് വിചാരിച്ചതു ആണ് ദൈവം അങ്ങനെ കൈവിട്ടു കളയില്ല എന്ന് അറിയായിരുന്നു.

അതൊക്കെ വിട് ചേച്ചി പോട്ടെന്നേ ഒക്കെ റെഡിയായില്ലേ… അവൻ അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു ചെക്കന് അതിനു ശേഷം ചേച്ചിയെ ഒന്ന് അടുത്ത് കിട്ടിയില്ലല്ലോ… ഇന്ന് ഒരു രാത്രി കുടി മതിയല്ലോ… നാളെതൊട്ടു പൊളിക്കാല്ലോ.. അല്ലെ ചെച്ചുസേ…

പോടീ.. പെണ്ണെ…..

അന്ന് സന്തോഷമായി കാര്യങ്ങൾ ഒക്കെ കഴിഞ്ഞു…

പിറ്റേന്ന് പിന്നെ എല്ലാരും തിരക്കിൽ ആയിരുന്നു… ഷോപ്പിങ് ഒക്കെ ഉച്ചയോടെ തീർന്നു. അതു കഴിഞ്ഞു ബ്യുട്ടീഷൻ വന്നു അവരുടെ പണി തുടങ്ങി… 5 മണി മുതൽ ആണ് ഫങ്ക്ഷൻ…

വെള്ള വർക്ക്‌ ചെയ്ത ഗൗണ്ണിൽ അതി സുന്ദരി ആയിരുന്നു തുളസി. കഴുത്തിൽ ഒരു വൈറ്റ് സ്റ്റോൺ പതിപ്പിച്ച ഡയമണ്ട് നെക്ലസ്സും അതിന്റെ തന്നെ സെറ്റ് ആയ വളകളും, കമ്മലും ആണ് അണിഞ്ഞതു. വൈറ്റ് മുക്കുത്തി കൂടെ ആയപ്പോൾ ഒരു രാജകുമാരിയെ പോലെ തിളങ്ങി തുളസി.

കൃഷ്ണ ഒരു കസവു കുർത്തയും… അതിനു പാകമായ കസവു മുണ്ടുമായിരുന്നു.

രണ്ടാളും ഒരേ സമയം ആണ് റൂമിൽ നിന്ന് ഇറങ്ങി താഴെക്കു വന്നത് രണ്ടു പേരും കണ്ടപ്പോൾ കണ്ണുകൾ വിരിഞ്ഞു…..

ഒരു ചെറു ചിരിയോടെ പിരികം ഉയർത്തി താൻ ഇങ്ങനെ ഉണ്ട് എന്ന് കണ്ണുകൾ കൊണ്ടു ചോദിച്ചു തുളസി……..

അവൻ കൈകൊണ്ടു സൂപ്പർ എന്ന് കാണിച്ചു….

രണ്ടു പേരെയും കണ്ടു എല്ലാർക്കും സന്തോഷമായി. ഒന്നുച്ചു അവർ എല്ലാം ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു….

എല്ലാംകൊണ്ടും സന്തോഷകരമായ ഒരു അന്തരീക്ഷമായിരുന്നു ഓഡിറ്റോറിയത്തിൽ. വയലിൻ ഫ്യുഷന്റെ അകമ്പടിയോടെ റിസെപഷൻ ഗംഭീരമായി നടന്നു. എല്ലാരും ആടിയും, പാടിയും ആ രാത്രി ആന്തകരമാക്കി.

നാലു ദിവസമായി ഒത്തുകുടിയ ബെന്തുക്കൾ എല്ലാം സന്തോഷത്തോടെ പിരിഞ്ഞു. എല്ലാരും വിരിന്തിനു ഷണിച്ചാണ് എല്ലാരും യാത്ര പറഞ്ഞത്.
തുളസിയെ കെട്ടിപിടിച്ചു കുറച്ചു നേരം നിന്ന് അച്ചു. കുറച്ചു ദിവസത്തേ അടുപ്പം ഉള്ളു എങ്കിൽ കൂടെ അവർ തമ്മിൽ നന്നായി അടുത്തു.

പോയിട്ടു വരാടി ചേച്ചി പെണ്ണെ… അങ്ങോട്ട്‌ വരണോട്ടോ… പിന്നെ ഞാൻ എന്നും വിളിക്കും ഫോൺ എടുക്കണം…….

എല്ലാരും യാത്ര പറഞ്ഞു അവരും വീട്ടിലേക്ക് പോയി…..

വീട്ടിൽ വന്നു കേറി ഒന്ന് കുളിച്ചു കൃഷ്ണ.. എന്നിട്ട് ഹാളിൽ വന്നു ഇരുന്നു..

അമ്മേ എനിക്ക് ഒന്ന് ഫ്രെഷാവണം ഞാൻ ഒന്ന് പോയി വരട്ടെ. കല്യാണി അമ്മയുടെ റൂമിൽ ഇരിക്കുകയായിരുന്നു തുളസി…

ആ മോളെ അവന്റ റൂമിൽ ആണ് കേട്ടോ മോൾടെ സാധനങ്ങൾ ഒക്കെ അമ്മ അതൊക്കെ അങ്ങോട്ട് മാറ്റിട്ടോ. മോളു ഫ്രഷ് ആയിവാ…..

അവന്റെ മുറിയുടെ മുന്നിൽ ചെന്ന് മുട്ടി റെസ്പോണ്ട് ഇല്ലാത്തതു കൊണ്ടു വിളിച്ചു. വാതിലിൽ തള്ളിയപ്പോൾ തുറന്നു കിടക്കുന്നു. അവൾ അകത്തു കേറി ആരും റൂമിൽ ഇല്ല.. ഒന്ന് കണ്ണോടിച്ചു നോക്കി. വൃത്തി ഉള്ള ഒതുങ്ങിയ മുറി. അവൾ കബോർഡ് തുറന്നു ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കേറി കുളിച്ചു…

ഡോർ തുറന്നു വെളിയിൽ വന്നപ്പോൾ തന്നെ നോക്കി കട്ടിലിൽ കൃഷ്ണയുണ്ട്. അവനെ കണ്ടപ്പോൾ പതിവില്ലാത്ത ഒരു നാണം. അവനെ ഫേസ് ചെയ്യാൻ ഒരു ബുദ്ദിമുട്ട്.

വാതിൽ ഇറങ്ങി വന്നു പകച്ചു നിക്കുന്ന തുളസിയെ നോക്കി ചിരിച്ചു കൃഷ്ണ… അവൻ എണിറ്റു അവളുടെ അടുത്ത് ചെന്നു…

എന്തുപറ്റി എന്റെ ടീച്ചർക്കുട്ടിക്കു ഒരു വെപ്രാളം പോലെ..

അവളെ തോളിൽ കൈ വെച്ച് കൃഷ്ണ ചോദിച്ചു…

അവനെ ആരാധനയോടെ നോക്കി നിന്നു അവൾ. എല്ലാം നഷ്ടപെട്ടവൾക്കു താങ്ങായി നിന്നവൻ….

അവന്റെ രണ്ടു കവിളുകളും കയ്യിൽ കോരിയെടുത്തു ആ നെറുകയിൽ ചുംബിച്ചു അവൾ……. തന്റെ സ്നേഹവും, സന്തോഷവും ഒക്കെ ആ ചുംബനത്തിൽ കുടി അറിച്ചു അവൾ. എന്റെ എല്ലാം ആയ എന്റെ പൊന്നുമോൾ ലെച്ചു അവൾ എന്നേ വിട്ടു എന്റെ മുന്നിൽ ഇല്ലാതായപ്പോൾ മനസ് ഒന്ന് ഇടാറി…… പിന്നെ ഒരു ഏകാന്തതയായിരുന്നു. ഒറ്റയ്ക്കിരിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം അല്ല ഒറ്റപ്പെടുത്തി ഭ്രാന്തൻ എന്ന് പറഞ്ഞു….. ഈ മുറിയും, ആ മന്താരപൂക്കളും, അച്ഛൻ തന്നിരുന്ന ബുക്കുകളും ആയിരുന്നു എനിക്ക് കുട്ടു… അവൻ ഒരു ദീർഘശ്വാസവിട്ടു.
തുളസി അവന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ ഉണ്ട് താങ്ങായി എന്നപോലെ……….

അങ്ങനെ ഒരു ദിവസം മന്താരാപൂക്കളോട് കഥപറഞ്ഞിരുന്നപ്പോഴാണ് ഞാൻ ആദ്യമായി എന്റെ ടീച്ചറിനെ കാണുന്നതു. ആഫ്സാരി ഉടുത്തു കുളക്കടവിലേക്ക് പോകുന്ന പെടമാൻ കണ്ണൂള്ള ഒരു സുന്ദരി. എന്റെ ഹൃദയം അത്രമേൽ ഇടിച്ചു ഞാൻ അറിഞ്ഞിട്ടില്ല, എന്റെ ചുറ്റും നടക്കുന്നത് ഒന്നും ഞാൻ അറിഞ്ഞില്ല… തറഞ്ഞു നിന്നുപോയി ഞാൻ. ഒരു മുൻജന്മബന്ധം പോലെ. അമ്മേ എന്നുള്ള വിളിയാണ് എന്നേ ആ മായാബന്ധനത്തിൽ നിന്നുണർത്തിയത്. ഓടി വന്നപ്പോൾ മുങ്ങി താഴുന്ന ടീച്ചർ. ഒന്നും നോക്കില്ല ചാടി…… പൊക്കിഎടുത്തപ്പോൾ ആ കണ്ണുകളിലെ മന്ത്രികത എന്നേ പിന്നെയും മയക്കി. അന്നുവരെ എന്റെ ഉള്ളിൽ തോന്നാത്ത എന്തെക്കയോ ഞാൻ അറിഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *