പോയിട്ടു വരാടി ചേച്ചി പെണ്ണെ… അങ്ങോട്ട് വരണോട്ടോ… പിന്നെ ഞാൻ എന്നും വിളിക്കും ഫോൺ എടുക്കണം…….
എല്ലാരും യാത്ര പറഞ്ഞു അവരും വീട്ടിലേക്ക് പോയി…..
വീട്ടിൽ വന്നു കേറി ഒന്ന് കുളിച്ചു കൃഷ്ണ.. എന്നിട്ട് ഹാളിൽ വന്നു ഇരുന്നു..
അമ്മേ എനിക്ക് ഒന്ന് ഫ്രെഷാവണം ഞാൻ ഒന്ന് പോയി വരട്ടെ. കല്യാണി അമ്മയുടെ റൂമിൽ ഇരിക്കുകയായിരുന്നു തുളസി…
ആ മോളെ അവന്റ റൂമിൽ ആണ് കേട്ടോ മോൾടെ സാധനങ്ങൾ ഒക്കെ അമ്മ അതൊക്കെ അങ്ങോട്ട് മാറ്റിട്ടോ. മോളു ഫ്രഷ് ആയിവാ…..
അവന്റെ മുറിയുടെ മുന്നിൽ ചെന്ന് മുട്ടി റെസ്പോണ്ട് ഇല്ലാത്തതു കൊണ്ടു വിളിച്ചു. വാതിലിൽ തള്ളിയപ്പോൾ തുറന്നു കിടക്കുന്നു. അവൾ അകത്തു കേറി ആരും റൂമിൽ ഇല്ല.. ഒന്ന് കണ്ണോടിച്ചു നോക്കി. വൃത്തി ഉള്ള ഒതുങ്ങിയ മുറി. അവൾ കബോർഡ് തുറന്നു ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കേറി കുളിച്ചു…
ഡോർ തുറന്നു വെളിയിൽ വന്നപ്പോൾ തന്നെ നോക്കി കട്ടിലിൽ കൃഷ്ണയുണ്ട്. അവനെ കണ്ടപ്പോൾ പതിവില്ലാത്ത ഒരു നാണം. അവനെ ഫേസ് ചെയ്യാൻ ഒരു ബുദ്ദിമുട്ട്.
വാതിൽ ഇറങ്ങി വന്നു പകച്ചു നിക്കുന്ന തുളസിയെ നോക്കി ചിരിച്ചു കൃഷ്ണ… അവൻ എണിറ്റു അവളുടെ അടുത്ത് ചെന്നു…
എന്തുപറ്റി എന്റെ ടീച്ചർക്കുട്ടിക്കു ഒരു വെപ്രാളം പോലെ..
അവളെ തോളിൽ കൈ വെച്ച് കൃഷ്ണ ചോദിച്ചു…
അവനെ ആരാധനയോടെ നോക്കി നിന്നു അവൾ. എല്ലാം നഷ്ടപെട്ടവൾക്കു താങ്ങായി നിന്നവൻ….
അവന്റെ രണ്ടു കവിളുകളും കയ്യിൽ കോരിയെടുത്തു ആ നെറുകയിൽ ചുംബിച്ചു അവൾ……. തന്റെ സ്നേഹവും, സന്തോഷവും ഒക്കെ ആ ചുംബനത്തിൽ കുടി അറിച്ചു അവൾ. എന്റെ എല്ലാം ആയ എന്റെ പൊന്നുമോൾ ലെച്ചു അവൾ എന്നേ വിട്ടു എന്റെ മുന്നിൽ ഇല്ലാതായപ്പോൾ മനസ് ഒന്ന് ഇടാറി…… പിന്നെ ഒരു ഏകാന്തതയായിരുന്നു. ഒറ്റയ്ക്കിരിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം അല്ല ഒറ്റപ്പെടുത്തി ഭ്രാന്തൻ എന്ന് പറഞ്ഞു….. ഈ മുറിയും, ആ മന്താരപൂക്കളും, അച്ഛൻ തന്നിരുന്ന ബുക്കുകളും ആയിരുന്നു എനിക്ക് കുട്ടു… അവൻ ഒരു ദീർഘശ്വാസവിട്ടു.
തുളസി അവന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ ഉണ്ട് താങ്ങായി എന്നപോലെ……….
അങ്ങനെ ഒരു ദിവസം മന്താരാപൂക്കളോട് കഥപറഞ്ഞിരുന്നപ്പോഴാണ് ഞാൻ ആദ്യമായി എന്റെ ടീച്ചറിനെ കാണുന്നതു. ആഫ്സാരി ഉടുത്തു കുളക്കടവിലേക്ക് പോകുന്ന പെടമാൻ കണ്ണൂള്ള ഒരു സുന്ദരി. എന്റെ ഹൃദയം അത്രമേൽ ഇടിച്ചു ഞാൻ അറിഞ്ഞിട്ടില്ല, എന്റെ ചുറ്റും നടക്കുന്നത് ഒന്നും ഞാൻ അറിഞ്ഞില്ല… തറഞ്ഞു നിന്നുപോയി ഞാൻ. ഒരു മുൻജന്മബന്ധം പോലെ. അമ്മേ എന്നുള്ള വിളിയാണ് എന്നേ ആ മായാബന്ധനത്തിൽ നിന്നുണർത്തിയത്. ഓടി വന്നപ്പോൾ മുങ്ങി താഴുന്ന ടീച്ചർ. ഒന്നും നോക്കില്ല ചാടി…… പൊക്കിഎടുത്തപ്പോൾ ആ കണ്ണുകളിലെ മന്ത്രികത എന്നേ പിന്നെയും മയക്കി. അന്നുവരെ എന്റെ ഉള്ളിൽ തോന്നാത്ത എന്തെക്കയോ ഞാൻ അറിഞ്ഞു…..
ആദ്യം പ്രണയമാണോ അതോ ആരാധനആയിരുന്നോ പിന്നെ എനിക്ക് മനസിലായി എന്റെ ടീച്ചർ ഇല്ലാതെ പറ്റില്ല എന്ന്……
തുളസി അവന്റെ കണ്ണുകളിലേക്ക് നോക്കി വല്ലാത്ത ഒരു തെളിച്ചം തന്നോട് ഉള്ള പ്രണയം അവൾ ആ കണ്ണുകളിൽ കണ്ടു. എനിക്കു ആദ്യം പേടിയായിരുന്നു കണ്ണാ അറിയാല്ലോ എല്ലാം നഷ്ടപെട്ടവൾ രണ്ടാകെട്ടുകാരി ആകെ അശ്രയം അമ്മ മാത്രം. നിന്നെ ഒഴിവാക്കാൻ ഒത്തിരി ശ്രെമിച്ചു ഉള്ളു നീറിതന്നെ. ആരിൽ നിന്നും ഇത്രയും കരുതൽ എനിക്കു കിട്ടില്ല സ്നേഹവും നീ അടുത്ത് ഉള്ളപ്പോൾ ഒരു ദര്യമാണ് ഒറ്റയ്ക്ക് അല്ല എന്ന് തോന്നൽ. എല്ലാം നഷ്ടപെട്ട പെണ്ണിന് ഇതിൽ കുടുതൽ സന്തോഷിക്കാൻ വേണ്ടതു എന്നിട്ടും ഞാൻ ഒത്തിരി ശ്രെമിച്ചു ഒഴിവാക്കാൻ. പക്ഷെ ഞാൻ തോറ്റു പോയി ഈ കള്ളന്റെ മുന്നിൽ……
അവൻ തുളസിയെ വയറിലുടെ കയ്യിട്ടു അരയിൽ പിടിച്ചു തന്നോടു അടിപ്പിച്ചു.
ഒരു ഞെട്ടലോടെ തുളസി അവന്റെ ശരിരത്തോടു അടുത്തു.
അവന്റെ നോട്ടം താങ്ങവയ്യാതെ അവൾ തലകുനിച്ചു.
നേരെ നോക്കു ടീച്ചറെ…. അവൻ അവളുടെ മുഖം കയ്യിൽ ഉയർത്തി.
