⛔️⛔️മരണമാസ്സ്‌ ⛔️⛔️ 2അടിപൊളി  

“നീയെപ്പോ ലാൻഡ് ചെയ്തു …”

മൂസയെ ഇരുകയ്യും പിടിച്ചുകൊണ്ട് ചിരിച്ചു രാജീവൻ ചോദിച്ചു.

“ഈ കന്നാലി എന്നെ പിക്ക് ചെയ്യാൻ കരിപ്പൂര് വന്നതാടാണ്, പിന്നെ ഞങ്ങളിങ്ങോട്ടാ വന്നു …”

“എത്ര കാശുകാരനായാലും നിന്റെയയെ ഊമ്പിയ സ്ലാങ് മാറ്റാനായില്ല അല്ലേടാ …” രാജീവൻ തോളിൽ കയ്യിട്ടുകൊണ്ട് അവരെ കൂട്ടി.

രണ്ടാളും കാര്യങ്ങളുടെ കിടപ്പുവശമെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ.

“കാറിൽ ഒരു സ്യൂട്കേസുണ്ട് അതെടുപ്പിക്ക് …”

“വിശ്വ ….”

“എന്താ സാർ ..”

“കാറിന്റെ ഡിക്കിയിൽ ഒരു സ്യൂട് കേസുണ്ട് അതെടുപ്പിക്ക് …”

വിശ്വൻ കാറിൽ നിന്നും വരുമ്പോ, അത്യാവശ്യം ഭാരമുള്ള എന്തോ പോലെ തോന്നി. ടേബിളിന്റെ മുന്നിലേക്കത് വെച്ചപ്പോൾ അവൻ വായിക്കാൻ വേണ്ടി ശ്രമിച്ചു …. “Heckler & Koch UMP 40. ”

വിശ്വൻ അരികത്തേക്ക് മാറി നിന്നപ്പോൾ മൂസ അതെടുത്തു തുറന്നു.

“പുതിയ ഡിസൈൻ ആണല്ലേ …”

“പവർ ന്നു വെച്ച , ഇജ്ജാതി പവർ ആണെന്നറിയുമോ … ഇങ്ങോട്ടേക്ക് കൊണ്ടോരൻ ഒന്നും പെർമിഷൻ ഇല്ല്യ …പിന്നെ കസ്റ്റംസ് കാരെ വെട്ടിക്കാൻ ഉണ്ടല്ലോ മ്മടെ ബേപ്പൂർത്ത പുലികുട്യോള് …അങ്ങനെ ഒപ്പിച്ചതാണ് …ഒരിക്ക ഞാനൊന്നു പൂശി …പെര്ഫക്ഷന് ന്നൊക്കെ പറഞ്ഞാലുണ്ടല്ലോ ..”

“മതി മതി …നീയതവന് കൊടുക്ക് ….”

“അപ്പൊ മൃണാൾ വരും തന്നെയാണ് അല്ലെ….”

“അവനിങ്ങനെ അല്ലെ എപ്പോഴും സിഗ്നൽ തരിക…അതുകൊണ്ടൊരു മുൻകരുതൽ …”

വിശ്വൻ എല്ലാം കേട്ടുകൊണ്ട് അന്തിച്ചു നിൽപ്പാണ്, സത്യത്തിൽ ഇത്രേം വലിയ ആനയാണ് തന്റെ മുതലാളിയെന്നു അവനിപ്പോഴാണ് അറിയുന്നത്, അങ്ങേർക്കാണ് പണ്ട് കളരിയിൽ നിന്നും സമ്മാനം ലഭിച്ച കത്തികൊണ്ട് നന്ദി പറയാൻ ചെന്നത് ….

“ശെരി ഞങ്ങൾ ഹമീദിന്റെ റിസോർട്ടിൽ കാണും, അവൻ ആരുടെയോ കല്യാണത്തിന് പോയേക്കുവാ …”

“കല്യാണമോ ..??”

“ഹഹ..എന്ന് വെച്ചാൽ കഴുത്തറുക്കാൻ ….”
മൂസയും ലോറൻസും കാറിൽ തിരികെ ചെന്നപ്പോൾ വിശ്വൻ ആന്റപ്പനോട് കാര്യം പറഞ്ഞുകൊണ്ട് അവർ രണ്ടും ഐറ്റം കാണാനായി ഓഫിസ് മുറിയിലേക്ക് വന്നു.

“സാർ ശെരിക്കും ആരാണ് …???”

“ഇതൊക്കെ സ്വയ രക്ഷക്കാണ് അല്ലാതെ …വേറൊന്നിനുമല്ലേടോ …”

“ഞങ്ങളും കൂടിക്കോട്ടെ …ഈ കളിക്ക്, ഇതൊക്കെ പഠിക്കാനൊരു മോഹം…”

“എന്തോന്നെടെ …” രാജീവൻ അവരെ നോക്കി ചിരിച്ചു.

ഫോൺ റിങ് ചെയ്യുമ്പോ രാജീവൻ വിശ്വനെയും ആന്റപ്പനെയും പോകാനായി പറഞ്ഞു.

“സുരഭീ …”

“ഏട്ടൻ വരാതെ ഞാനൊരുങ്ങില്ല ….”

“എന്താ മോളെ നീയിപ്പറയുന്നെ …ഞാൻ വന്നാൽ അതാർക്കുമവിടെ ഇഷ്ടപ്പെടില്ല….”

“എനിക്കൊന്നും കേൾക്കണ്ട …”

“ഞാൻ വൈകിട്ട് വരാം …പോരെ ..”

“ഉമ്മാ …..”

“ശെരി ശെരി ….” രാജീവൻ വീട്ടിലെത്തുമ്പോ സുധിയും ബിന്ദുവും റെഡിയായിരുന്നു. മാളവിക ഒരുങ്ങുന്ന തിരക്കിലും …

“ദേ …എത്തിയല്ലോ രാജൂട്ടൻ…”

“റെഡിയാകുന്നില്ലേ ….?”

“10 മിനിറ്റ് …..”

രാജീവൻ ഷവറിൽ നനയുമ്പോ ആലോചനയിലാണ്ടു. എല്ലാ കളികളും അവസാനിപ്പിക്കാൻ ഇനി അതെ വഴിയുള്ളു….. ഇതിങ്ങനെ തീരാൻ ആയിരിക്കും വിധി. കുളി കഴിഞ്ഞു ബെഡ്‌റൂമിൽ കയറി ഷർട്ടും പാന്റുമിട്ട് ഫോൺ നോക്കുമ്പോ നിരുപമയുടെ മിസ്സ്ഡ് കാൽ ഫോൺ വന്നിരിക്കുന്നത് കണ്ടു. തിരിച്ചു വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല.

അങ്ങനെ റെഡിയായപ്പോൾ മാളു രാജീവന്റെ കൂടെ വരാമെന്നു പറഞ്ഞു. ബിന്ദുവും സുധിയുമത് സമ്മതിച്ചു.

“മാമാ… എന്താണൊരു ടെൻഷൻ പോലെ..”

“ഒന്നുല്ല മാളു…”

“പറ മാമ..”

“നമുക്കിറങ്ങാം മാമ”

“ശെരി!”

രാജീവൻ മാളവികയെയും പിറകിലുരുത്തി ഇരുളിലൂടെ ബൈക്ക് ഓടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ മിറർ ഇൽ കൂടെ പിറകിൽ നോക്കുന്നുണ്ടായിരുന്നു. തെല്ലു അസ്വസ്‌ഥത രാജീവന്റെ മനസ്സിലുണ്ടായിരുന്നു, എങ്കിലും വരുന്നിടത്തു വെച്ച് കാണാം എന്ന മനോഭാവം ആയിരുന്നു അയാൾക്കുള്ളിൽ.

മാളവിക അവിടെയെത്തും വരെ സംസാരിച്ചുകൊണ്ടിരുന്നു. രാജീവൻ അതിനു മറുപടിയും പറഞ്ഞു. 8 ദിക്കിലും അപകടം പതിയിരിക്കുമ്പോൾ അവർ തറവാട്ടിലേക്ക് ഭദ്രമായി എത്തി.

കുടുംബത്തിൽ എല്ലാരുടെയും മുന്നിൽ രാജീവൻ ബൈക്കിൽ വന്നിറങ്ങിയതും ദേഷ്യത്തോടെ അമ്മാവന്മാർ ചുറ്റും നോക്കി. രാജീവനെ ആരാണ് കല്യാണത്തിന് വിളിച്ചത് എന്ന ഭാവമായിരുന്നു അവർകെമ്പാടും.

മാളവിക രാജീവന്റെ കൈപിടിച്ചുകൊണ്ട് അവരുടെ മുന്നിലൂടെ നടന്നത് രാജീവനെ പോലും ഞെട്ടിച്ചു. ബിന്ദുവും സുധിയും സ്റ്റേജിൽ ആയിരുന്നു, അവർ പെണ്ണിന്റെയൊപ്പം ഫോട്ടോ എടുക്കുന്ന നിമിഷം, മാളവികയും സ്റ്റേജിലേക്ക് രാജീവനെയും കൂട്ടി കയറി.
താഴെ അമ്മാവന്മാർ മുഴുവനും രാജീവനെ നോക്കി പല്ലിറുമ്മി, അവരുടെ പത്നികൾ, അമ്മായിമാർ അവരെ നിയന്ത്രിക്കാനായി ശ്രമിച്ചു.

പക്ഷെ വല്യമ്മാവൻ സ്റ്റേജിന്റെ താഴേക്ക് വന്നുകൊണ്ട് രാജീവന്റെ മുഖത്തേക്കടിക്കാൻ കൈവീശി. ആളുകൾ സ്തംഭിച്ചുകൊണ്ട് നിക്കുമ്പോ. ബിന്ദു അമ്മാവന്റെ കൈ തടുത്തു.

“അമ്മാവാ…”

ചുറ്റുമുള്ളവർ ഞെട്ടും വിധം ബിന്ദു അലറി വിളിച്ചു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *