⛔️⛔️മരണമാസ്സ്‌ ⛔️⛔️അടിപൊളി  

എല്ലാരും നിശബ്ദമായി പണിയെടുക്കുന്നതുംനോക്കി ചിരിച്ചുകൊണ്ട് രാജീവൻ ഓഫീസ് മുറിയിൽ ചെന്നിരുന്നു.

ഒരു ജീപ്പ് പെട്ടന്ന് ഓഫീസിന്റെ മുന്നിലേക്ക് വന്നു. കറുത്ത് തടിച്ച 5 പേര് അതിൽനിന്നുമിറങ്ങി.

“ആന്റപ്പനും വിശ്വനും ഇല്ലേ..?!!”

“നിങ്ങളാരാണ്…”

“അവമ്മാർക്കൊരു സമ്മാനം കൊടുക്കാൻ വന്നതാണ്…..” അതും പറഞ്ഞുകൊണ്ടൊരു തടിയൻ വടിവാളൂരി രാജീവന്റെ മുന്നിൽ നിന്നു.

“ആഹാ ടൂൾസ് ഒക്കെയുണ്ടല്ലോ… ആന്റപ്പാ… വിശ്വാ…ഒന്ന് പുറത്തേക്ക് വന്നോ…”
അകത്തു നിന്നും അവമ്മാര് വന്നപ്പോൾ, സുധി മുൻപ് കുഴപ്പക്കാരനെന്നു പറഞ്ഞ ചിന്ന കൊട്ടേഷൻ ടീമാണ് ആന്റപ്പനും വിശ്വനും എന്നോർത്തുകൊണ്ട് രാജീവൻ ഉള്ളിൽ ചിരിച്ചു. രാജീവൻ നോക്കി നിൽക്കെ ആ കാട്ടുമാക്കാൻ രാജീവന്റെ മുന്നിലൂടെ ആന്റപ്പന്റെ കഴുത്തിൽ പിടിച്ചു ജീപ്പിലേക്ക് കയറ്റാൻ നോക്കി. വിശ്വൻ അപ്പോഴും ഒന്നും മിണ്ടാതെ അവന്റെ കൂടെ ചെന്നു.

പിറകിൽ നിന്നുമൊരു ശബ്ദം “ എല്ലാരും കൂടെ പോയാലപ്പോ.. പായസമാരുണ്ടാക്കും..”

രാജീവൻ അരയിൽ നിന്നും പിസ്റ്റൾ എടുത്തു മേശപ്പുറത്തേക്ക് വെച്ച് കറക്കി. ആന്റപ്പനും വിശ്വനും അമ്പരന്നുകൊണ്ട് രാജീവനെ നോക്കി. ആന്റപ്പന്റെ കഴുത്തിൽ മുറുക്കിയ പിടി പതിയെ അയഞ്ഞു.

“നിങ്ങൾ രണ്ടു പെരിവിടെ നിക്ക്. ഇവിടെ പണിക്ക് നിക്കുന്നവരെ തോന്നും പോലെ കൂട്ടികൊണ്ട് പോയ പിന്നെ….”

ജീപ്പിലുള്ളവർ ഒന്ന് പേടിച്ചെങ്കിലും അത് കാണിക്കാതെ രാജീവന്റെ മുഖത്തേക്ക് നോക്കി നിന്നു.

“സാറെ ഹമീദിക്ക കൂട്ടികൊണ്ട് വരാൻ പറഞ്ഞതാ… ഞങ്ങളിപ്പോ എന്താ…” ആ കാട്ടുമാക്കാൻ പമ്മി പറഞ്ഞപ്പോ.

“രണ്ടു മണിക്കൂർ കഴിഞ്ഞിട്ട് പൊയ്ക്കോ എന്നല്ലേ ഞാൻ പറയുന്നുള്ളു….” രാജീവൻ പിസ്റ്റൾ എടുത്തിട്ട് ഒന്ന് ലോഡ് ചെയ്തു.

“ശെരി സാർ.. ഞങ്ങൾ വെയ്റ്റ് ചെയ്യാം… ആന്റപ്പാ ഇറങ്ങിക്കെ.. ജോലിയൊക്കെ തീർത്തേച്ചും വാ….”

അവമ്മാരിറങ്ങിയതും രാജീവനെ നോക്കി സലാം പറഞ്ഞിട്ട് അകത്തേക്ക് കയറി. ജീപ്പിലോരുത്തൻ ഫോൺ വിളിച്ചുകൊണ്ട് ആരോടോ എന്തോ പറയുന്നത് രാജീവൻ ചിരിച്ചുകൊണ്ട് നോക്കി. അവരധികം നിന്നില്ല ഉടനെ തിരിച്ചും പോയി.

അകത്തേക്ക് കയറിയ രാജീവൻ ആന്റപ്പനെയും വിശ്വനെയും കണ്ടു. അവർ പമ്മി നിന്നപ്പോൾ രാജീവൻ മുഖത്തേക്ക് നോക്കിപറഞ്ഞു.

“ഇനി ഇമ്മാതിരി പണിക്കെങ്ങാനും പോയാൽ ഞാനുണ്ടാകില്ലേ….”

“ഇല്ല രാജീവേട്ടാ.. ഞങ്ങൾ ശ്രദ്ധിച്ചോളാം…” വിശ്വൻ നന്ദിസൂചകമായി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവന്റെ തോളിൽ തട്ടി രാജീവനും നടന്നു.

രാജീവന്റെ ഫോണിലേക്ക് പുതിയ നമ്പറിൽ നിന്നുമൊരു കോൾ വന്നപ്പോളവനെടുത്തു.

“ഹമീദ് ആണ്… ഹമീദിക്കയെന്നു നാട്ടാര് വിളിക്കും….”

“വിളിച്ച കാര്യമെന്തെന്നു പറ…”

“ഭ പട്ടി…. വന്നാലൊന്നു വിളിച്ചൂടെ നിനക്ക് നായിന്റോനെ….”

രാജീവൻ കറങ്ങുന്ന കസേരയിലിരുന്നു ചിരിച്ചുകൊണ്ട്. “ഞാനാകെ കുറച്ചൂസം ആയിട്ടുള്ളു. തന്തപ്പടി ചാഞ്ഞപ്പോ അതെ പണിയെന്നെ തുടങ്ങിയല്ലേടാ പൂറിമോനെ…”
“ഹഹ വേറേ വഴിവെണ്ടേ… പിന്നെ എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് ഫോണിൽ വേണ്ട… നീയിപ്പൊ ഫ്രീയാണോ…രാജു.”

“ആടാ…അളിയന്റെ കാറ്ററിങ് ആണിത്, വന്നതുമെന്നെ ഇവിടെ പിടിച്ചിരുത്തി…ഒരു കല്യാണത്തിന് ഫുഡ് എത്തിക്കാനുണ്ട് വണ്ടിയിവിടെന്നു പുറപ്പെട്ടാൽ ഞാൻ ഇറങ്ങാം”

“എങ്കിൽ പിന്നെ ബീഗിൾ ബാറിലേക്ക് വന്നാ മതി. ഞാനുണ്ടാകും….”

രാജീവൻ വീണ്ടും കിച്ചണിലേക്ക് ചെന്നപ്പോൾ എല്ലാരും ചേർന്ന് ഫുഡ് പാത്രങ്ങളിൽ ആക്കുന്ന തിരക്കായിരുന്നു….

“കഴിഞ്ഞില്ലേ…!!” രാജീവൻ ചോദിച്ചപ്പോൾ തടിച്ചുരുണ്ട ഒരു ചേച്ചിപറഞ്ഞു..

“10മിനിറ്റ്..”

“ആന്റപ്പാ വിശ്വ… ഇന്ന് മുതൽ ഫുഡ് കൊടുക്കാനും നിങ്ങൾ തന്നെ പോയാമതി… കേട്ടല്ലോ”

“ശെരി രാജീവേട്ടാ….ഹമീദിന്റെ പിള്ളേർ ആരും നിങ്ങളെ വിളിക്കില്ല. ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ പുതിയ കുടുക്കിൽ ചെന്നു ചാടീന്നറിഞ്ഞാലുണ്ടല്ലോ…”

“ഇല്ല രാജീവേട്ടാ.. ഓർമയുണ്ട്!”

ആന്റപ്പനും vവിശ്വനും കൂടെ ഫുഡുമായി പോയതിനുശേഷം, രാജീവൻ RX 100മെടുത്തു ബീഗിളിലേക്ക് ചെന്നു. ഹമീദും സംഘവും പ്രൈവറ്റ് ഏരിയയിൽ ബിയറും പൊട്ടിച്ചിരിപ്പായിരുന്നു.

“വാടാ… എത്രനാളായി ഇതുപോലെ കൂടിയിട്ട്..”

“സാർ” ഹമീദിന്റെ കൂടെയുണ്ടായിരുന്ന ആ ശിങ്കിടി എണീറ്റ് രാജീവന് സലാം വെച്ചപ്പോൾ. അവനെനോക്കി ചിരിച്ചകൊണ്ടിരിക്കാൻ പറഞ്ഞു. രാജീവൻ ഒരു ബിയര് കടിച്ചു തുറന്നുകൊണ്ട് കഴിക്കാൻ തുടങ്ങി.

“എന്താ നീ പറയാൻ വന്നത്…”

“നിന്റെ വാർത്ത ടീവില് കണ്ടപ്പോഴാണ് നീ വന്നത് ഞാനറിഞ്ഞത്… അവമ്മാര് നിനക്കെതിരെ ആയുധം റെഡിയാകുന്നുണ്ട്…..”

“ഹേയ് അതൊന്നും കാര്യമാക്കണ്ടടാ….”

“കാര്യമാക്കണം നീ!!!! അവരുടെ കൂടെ ഒരുത്തൻ കൂടെയുണ്ട്… മൃണാൾ!!!!”

“അതാരാണ്….?!!!”

“നീമറന്നല്ലേ.. പഴയ കേസ് തന്നെ പക്ഷെ അവനിപ്പോ സ്‌ഥലത്തൊന്നുമില്ല.. വിദേശത്താണ് കളിയൊക്കെ.. അവനാണ് ഇതിന്റെയൊക്കെ പിറകിൽ. കോടികൾ വാരിയെറിഞ്ഞു നിന്നെ കള്ളക്കേസിൽ കുടുക്കിയതും അവൻതന്നെ… ഇവമ്മാരൊക്കെ ചെറിയ ഉപകരണം… പിന്നെ നീയാവനിട്ടു കൊടുത്തത് വെച്ച് നോക്കുമ്പോ പറഞ്ഞിട്ട് കാര്യവുമില്ല… നിനക്കിതു കേട്ടാൽ പേടിയൊന്നുമില്ലെന്നെനിക്കറിയാം..”

“അവൻ വരട്ടെടാ.. നോക്കാം നമുക്ക്… പിന്നെ നമ്മുടെ മൂവർ സംഘം എവിടെയുണ്ട് ഏതു ഹോസ്പിറ്റലാണ്…?!”

“സിറ്റി… ഞാനൊന്നു പോയിട്ട് വരാം….”

“നീ വണ്ടിയോടിക്കണ്ട ഞാനും വരാം…” ഹമീദ് ഡ്രൈവ് ചെയ്യുമ്പോ മുന്നിലെ സീറ്റിൽ രാജീവനുമിരുന്നു.

മൃണാൾ!!! അവൻ നോക്കി വെച്ച പെണ്ണ് തന്നോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അവൻ കലിപ്പിൽ അവളെ ഇല്ലാതാക്കൻ നോക്കിയതും….അവളുടെ നെഞ്ചിൽ കുത്തിയ കത്തി കരഞ്ഞുകൊണ്ട് താൻ വലിച്ചൂരിയതും പോലീസിനെ പേടിച്ചു മുങ്ങിയതാണവൻ. ഇപ്പോഴും പോലീസുകാർക്കവനെ കുടുക്കാൻ കഴിഞ്ഞിട്ടില്ല…
ഇന്നലെ കഴിഞ്ഞപോലുണ്ട്…. ഹോസ്പിറ്റലിന്റെ സെക്യൂരിറ്റി ഹമീദിനെയും രാജീവനെയുംഉറ്റുനോക്കുമ്പോ രണ്ടാളും ചാടിയിറങ്ങികൊണ്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി.

ബെഡിൽ കിടക്കുന്ന ശ്യാമും ധർമ്മനും വിൻസെന്റും ബൂട്സ് ശബ്ദം കേട്ടതും അങ്ങോട്ടേക്ക് നോകുമ്പോ ബ്ലാക്ക് & ബ്ലാക്ക് ഷർട്ടിൽ രാജീവനും കൂടെ പണ്ട് അവന്റെ എല്ലാ തല്ലുകേസിനും ഒപ്പമുണ്ടായിരുന്ന ഹമീദിനെയും കണ്ടപ്പോ ഒന്ന് പതറി. അവർ നടന്നു വരുന്നത് സ്ലോ മോഷൻ പോലെയാണ് ബെഡിൽ കിടന്നുകൊണ്ട് മൂവരും നോക്കിയത്.

അടുത്തേക്ക് തന്നെ നടക്കുമ്പോ ശ്യാമും ധർമ്മനും പരസ്പരം നോക്കി ഒന്ന് പതറികൊണ്ട് ബെഡിൽ മുകളിലേക്ക് നിരങ്ങി കിടന്നു. കൂടെയുള്ളവർ അവരെ നോക്കി തന്നെ നടന്നു ബെഡിനു അടുത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *