മുള്ളി തെറിച്ച ബന്ധങ്ങൾ – 3 1

ചേച്ചി ഞെട്ടി തിരിഞ്ഞു.. ഞാൻ ആ സമയം ഒരു പിടി തേങ്ങ എടുത്തു വായിൽ ഇട്ടു ഇളിച്ചു കാണിച്ചു.. ചേച്ചിയുടെ മുഖം വിളറിയിരുന്നു.. എങ്കിലും എന്റെ ഇളി കണ്ടു എവിടുന്നോ ഒരു ചിരി ചേച്ചിയുടെ മുഖത്തേക്കു വന്നു.

“മനുഷ്യൻ, പേടിച്ച് പോയലോ അപ്പു.. എന്റെ പാതി ജീവൻ അങ്ങ് പോയി.. ഹോ..” ചേച്ചി നെഞ്ചത്ത് കൈ വെച്ചു ഹൃദയം ഇടിക്കുന്നുണ്ടോ എന്നു നോക്കി ഒരു പരിഭവം നിറഞ്ഞ ചിരി തന്നു.

ഞാൻ ഇരുപത്തി എട്ടു പല്ലും കാണിച്ചു വൃത്തിക്കു അങ്ങ് ഇളിച്ചു കാണിച്ചു.. (32 ആയി തുടങ്ങുന്നതേ ഉള്ളു )..

“കട്ട് തിന്നാൻ നല്ല കഴിവ് ആണലോ!” എന്റെ ചിരി കണ്ടു എനിക്ക് മനസിലാക്കാൻ പറ്റാത്ത ഒരു ഭാവത്തിൽ ലിസി ചേച്ചി പറഞ്ഞു. “വിശക്കുന്നുണ്ടോ?” പുറകെ കേൾക്കാൻ ആഗ്രഹിച്ച ചോദ്യവും വന്നു.

“മ്മ് വിശന്നിട്ടു വയ്യ എന്റെ ചേച്ചിയെ.. അതല്ലെ ഞാൻ കട്ട് തിന്നാൻ വന്നത് ” ഞാൻ അർത്ഥം വെച്ചൊന്നു എറിഞ്ഞു നോക്കി.ചേച്ചിയുടെ മുഖത്തു ഒരു കുസൃതി ചിരി ആണോ അതോ നിഷ്കളങ്കത ആണോ..

“പോയി ഇരുന്നോ, അഞ്ചു മിനിറ്റു.. ഇപ്പോൾ വിളമ്പാ.. അപ്പാപ്പൻ തൊടിയിൽ ഉണ്ട്‌.. ഒന്നു വിളിച്ചേക്കു..” ചേച്ചി വളരെ സ്നേഹത്തോടെ ചിരിച്ചു പറഞ്ഞു..

ശരി എന്ന രീതിയിൽ തല കുലുക്കി ഞാൻ അടുക്കള വശത്തെ വാതിലിലൂടെ പുറത്തേക്കു ഇറങ്ങി അപ്പാപ്പനെ തിരഞ്ഞു.. ഇടതു വശത്തു കുറച്ചു അകലെ ആയി എന്തോ മരത്തിൽ പടർന്നു നിൽക്കുന്ന ഇലകൾ പരിശോധിക്കുന്നതിൽ മുഴക്കി നിൽക്കുക ആണ് പുള്ളിക്കാരൻ.. ഞാൻ നേരെ അവിടേക്കു നടന്നു.
“അപ്പാപ്പാ, ഇതെന്ത് ചെടിയാ? ” എന്റെ ചോദ്യം കേട്ട് അപ്പാപ്പൻ എന്നെ നോക്കി..അതുവരെ കണ്ടിട്ടില്ലാത്ത ഒരു തരം ചെടി.. പയർ പോലത്തെ എന്തോ അതിൽ തൂങ്ങി കിടപ്പുണ്ട്..

“ഇതാണ് വാനില, നീ ഇതിനു മുമ്പ് കണ്ടിട്ടില്ലേ?” അപ്പാപ്പൻ തിരിച്ചു ചോദിച്ചു..
ഇല്ല എന്ന് തോൾ അനക്കി കാണിച്ചു. ഇനി ഇതിൽ നിന്നു ആയിരിക്കുമോ ഐസ് ക്രീം ഉണ്ടാകുന്നതു..? ചോദിച്ചാൽ മണ്ടത്തരം ആയാലോ എന്ന് പേടിച്ച് ആ സംശയം ഞാൻ വിഴുങ്ങി.

“അപ്പാപ്പാ ചേച്ചി ഊണ് കഴിക്കാൻ വിളിക്കുന്നുണ്ട്.. വാ ” അതും പറഞ്ഞു ഞാൻ തിരിച്ചു നടന്നു.. വിശപ്പിന്റെ വിളി കൂടി വരുന്നത് പോലെ.. എന്താണോ ഇത്രക് വിശക്കാൻ.. അപ്പാപ്പൻ പുറകെ കൂടി.. നേരെ ചെന്നു കൈയും കഴുകി ഇരുന്നു.. ചേച്ചി നല്ല ചൂട് ചോറും കറികളും വിളമ്പി തന്നു.. എന്റെ പാത്രത്തിലെ മൽപ്പിടുത്തം കണ്ടു രണ്ടു പേരും എന്നെ നോക്കി ഇരുന്നു.. ഇതൊക്കെ എങ്ങോട്ടാ പോകുന്നത് എന്നു അവർ ചിന്തിച്ചിട്ട് ഉണ്ടാവാം.. എനിക്ക് വലിയ തടി ഒന്നും ഉണ്ടായിരുന്നില്ല.. അവരെ മൈൻഡ് ചെയ്യാതെ ഞാൻ അംഗം തുടർന്നു.. അവസാനം ഒരു എമ്പകവും വിട്ടു എഴുനേറ്റു കൈയും വായും കഴുകി സോഫയിൽ പോയി ഇരുന്നു ടിവി കാണൽ തുടങ്ങി.. ചേച്ചി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

വയർ നിറഞ്ഞത് കൊണ്ടു ഉറക്കം വന്നു തുടങ്ങിയപ്പോൾ പോയി ഒന്നു മയങ്ങിയാലോ എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ഒരു പെട്ടി ഓട്ടോ മുറ്റത്തു വന്നു.. ഞാൻ ഇരുന്ന ഇടതു നിന്നു തല മാത്രം തിരിച്ചു വെളിയിലേക്ക് നോക്കി.. അപ്പാപ്പൻ പുറത്തേക്കു ഇറങ്ങി ചെന്നു..

“അപ്പു ദേ നിന്റെ സൈക്കിൾ വന്നു.. ഇങ്ങോട്ടു വാടാ…” അപ്പാപ്പന്റെ വിളി എനിക്ക് തന്ന സന്തോഷം.. അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല.. തളർച്ച ഒക്കെ എവിടേക്കോ പോയി മറഞ്ഞു.. ചാടി എഴുനേറ്റു ഞാൻ പുറത്തേക്കു ഓടി.. സൈക്കിളിന്റെ അടുത്ത് എത്തിയത് കണ്ണു അടച്ചു തുറക്കും മുമ്പ്.. ഒന്നും നോക്കിയില്ല.. ചാടി കേറി.. സൈക്കിൾ മുറ്റത്തു വട്ടം ചുറ്റി.. ലിസി ചേച്ചി പുറത്തു വന്നു താടിക്ക് കൈയും കൊടുത്തു എന്റെ വെപ്രാളം നോക്കി നിന്നു..അപ്പാപ്പന്റെ മുഖത്തു സന്തോഷം നിറഞ്ഞ ഒരു മന്ദഹാസം..

“അപ്പാപ്പാ ഞാൻ ഇതിലൂടെ ഒക്കെ ഒന്നു ചവിട്ടിയിട്ടു വരാം ” ഗേറ്റിന്റെ നേർക്കു സൈക്കിൾ വെട്ടിച്ചു ഞാൻ പറഞ്ഞു..

“ഉം വെളിയിലേക്ക് ഒന്നും പോകരുത്.. ചവിട്ടി നോക്കിയിട്ടു വാ ” അപ്പാപ്പൻ പറഞ്ഞു തീരുന്ന മുമ്പ് ഞാൻ മുന്നോട്ടു സൈക്കിൾ എടുത്തിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *