മുള്ളി തെറിച്ച ബന്ധങ്ങൾ – 3

“ചേച്ചി എന്താ.. എന്തിനാ കരയുന്നത്.. എന്താ ഇപ്പോൾ ഉണ്ടായതു ” നിഷ്കളങ്കമായി ഒരു പരിഭവം ആയിരുന്നു അതു.

എന്നെ ഞെട്ടിച്ചു കൊണ്ടു ചേച്ചി എന്നെ കെട്ടി പിടിച്ചു.. എന്റെ കവിളുകളിൽ ചേച്ചിയുടെ ചെഞ്ചുണ്ടുകൾ മുത്തങ്ങൾ കൊണ്ടു മൂടി.. പഞ്ഞിക്കട്ട മുലകൾ എന്റെ നെഞ്ചിൽ അമർന്നു.. ഞാൻ അനങ്ങാതെ നിന്നു കൊടുത്തു.. പല ലോകങ്ങളിൽ സഞ്ചരിച്ചു എന്റെ ഉള്ളം ഒരു ചിത്രശലഭത്തെ പോലെ ചിറകുകൾ വിരിച്ചു മലക്കം മറിഞ്ഞു പറന്നു നടന്നു..

“ലിസികുട്ടി എന്താ പറ്റിയത്?” ആ വിളി ചേച്ചിയിൽ രോമാഞ്ചം ഉണ്ടാക്കി.. ചേച്ചിയുടെ കഴുത്തിലെ രോമങ്ങൾ എഴുനേറ്റു നിന്നു.. എന്നെ കൂടുതൽ ശക്തിയിൽ വാരി പുണർന്നു..

“അപ്പു ചേച്ചി അറിയാതെ മോനെ തല്ലാൻ വന്നതാ.. കാണാതെ ആയപ്പോൾ ഞാൻ ശരിക്കും പേടിച്ച് പോയി.. അപ്പൂന് വിഷമം ആയെന്നു ചേച്ചിക്ക് മനസിലായി.. എനിക്ക് അതു കഴിഞ്ഞപ്പോൾ ആണ് വെളിവ് വന്നത്.. മിണ്ടാതെ അപ്പു പോയപ്പോൾ എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല.. എന്നോട് ക്ഷമിക്കു ” ചേച്ചി
എന്റെ നെറ്റിയിൽ ചുംബിച്ചു.. കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ എന്റെ നെറ്റിയിൽ വീണു.

അയ്യേ ഇവർ ഇത്രക്ക് പാവം ആണോ.. ഞാൻ അതു അഞ്ചു മിനിറ്റ് കൊണ്ടു വിട്ടു.. ഇവർ ഇപ്പോഴും അതു ഓർത്തു..

“ചേച്ചി എനിക്ക് മനസിലായി സ്നേഹം കൊണ്ടു ആണെന്ന്.. അതു കൊണ്ടു അല്ലേ ഞാൻ കുളിച്ചിട്ടു ചേച്ചിയെ വിളിച്ചു ഓടി വന്നത്.. എനിക്ക് ഒരു വിഷമവും ഇല്ല.. ചേച്ചി വന്നേ.. ചായ കുടിച്ചില്ലലോ.. ഒരുമിച്ചു കുടികാം..” ഞാൻ ലിസി ചേച്ചിയുടെ കവിളത്തു പതിയെ എത്തി വലിഞ്ഞു കടിച്ചു.. ചേച്ചി ചിണുങ്ങി.. “എന്നാലും..”

“ഒരു എന്നാലും ഇല്ല.. വന്നേ ” ആ നിൽപ് മടിയോടെ അവസാനിപ്പിച്ചു ചേച്ചിയെ കൈക്കു പിടിച്ചു ഞാൻ ചായ ഇരുന്ന മേശയുടെ അടുത്ത് കസേരയിൽ കൊണ്ടേ ഇരുത്തി.. ചേച്ചി കണ്ണുകൾ തുടച്ചു ഇരുന്നു ചെറുതായി പുഞ്ചിരിച്ചു..

“അല്ല ചായയും ഗ്ലാസും ഒന്നും എടുക്കാതെ ഞാൻ എങ്ങനെയാ കുടിക്ക?” ചേച്ചി മേശപ്പുറത്തു നോക്കി എന്നോട് ചോദിച്ചു.

“അതിനു എന്താ നമുക്കു ഈ ഗ്ലാസിൽ നിന്നു കുടിക്കാലോ.. ഞാൻ പകുതി കുടിച്ചു തരാം ” ഞാൻ കണ്ണു ഇറുക്കി കാണിച്ചു.

“നിന്റെ പകുതി കുടിക്കാൻ ഞാൻ എന്താ നിന്റെ കെട്ടിയോൾ ആണോ?” സങ്കടം എല്ലാം മാറി ചേച്ചി എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി..

“വേണമെങ്കിൽ കെട്ടിയോൾ ആയിക്കോ.. എനിക്ക് സമ്മതം. എന്റെ കാര്യങ്ങൾ എല്ലാം നല്ല പോലെ നോക്കിയാൽ മതി ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ടു പറഞ്ഞു.

“അയ്യടാ മുട്ടെന്ന് വിരിഞ്ഞില്ല, അവന്റെ ഒരു പൂതി ” ചേച്ചി നാണം വന്നത് പോലെ എന്റെ കവിളത്തു ചൂണ്ടു വിരൽ കൊണ്ടു കുത്തി.

“മുട്ട ഒക്കെ വിരിഞ്ഞു.. കാണണോ..” എന്റെ ചോദ്യം കേട്ടു ചേച്ചിയുടെ കണ്ണുകൾ തള്ളി.. എന്തോ പറയാൻ വന്നതും ലാൻഡ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം.. ഞങ്ങൾ
രണ്ടും ഞെട്ടി കുറച്ചു ആകെന്നു ഇരുന്നു.. ഞാൻ അകന്നത് സ്വഭാവികം.. ചേച്ചി എന്തിനാ പേടിച്ചത്..?

അപ്പാപ്പൻ മുറി തുറന്നു വന്നു ഫോൺ എടുത്തു.. ഈ പുള്ളി എപ്പോളും അകത്തു ഇരിപ്പു അല്ലെങ്കിൽ തോട്ടത്തിൽ കറക്കം ആണലോ.. ആരോടോ എന്തോ സംസാരിച്ചിട്ട് അപ്പാപ്പൻ ലിസി ചേച്ചിയെ കൈ കൊണ്ടു വിളിച്ചു.. ലിസി ചേച്ചി എഴുനേറ്റു പോയി ഫോൺ വാങ്ങി ചെവിയിൽ വെച്ചു..

“ജെസ്സി എന്താടി പ്രശ്നം.. നീ എന്തിനാ കരയുന്നത്.. അമ്മ എവിടെ?”

“ഞാൻ വരണോ? നീ കരയാതെ കാര്യം പറയെടി ”

“ശരി ഞാൻ വരാം ”

ലിസി ചേച്ചി പറയുന്നത് മാത്രമേ കേൾക്കാൻ പറ്റിയുള്ളൂ. അപ്പുറത്തെ ശബ്ദം കേൾക്കാൻ പറ്റിയില്ല.. ഒരു കാര്യം മാത്രം മനസിലായി.. ജെസ്സി ആണ്.. കരയുക ആണ്.. എന്തോ പ്രശ്നമുണ്ട്.. ലിസി ചേച്ചി പോകും.. അതു എന്നെ വല്ലാതെ വിഷമിപ്പിച്ചു.. ലിസി ചേച്ചി അപ്പാപ്പനോട് പോയി എന്തെക്കെയോ പറഞ്ഞു റൂമിൽ കേറി കതകു അടച്ചു..ഞാൻ ഒന്നും കേട്ടില്ല.. അതു ശ്രദിക്കാൻ ഉള്ള അവസ്ഥ അല്ലായിരുന്നു എന്റേത്..

10 മിനിറ്റ് കഴിഞ്ഞു ചേച്ചി ഡ്രസ്സ്‌ മാറി ഇറങ്ങി.. ശരിക്കും ആരും കൊതിക്കുന്ന ഒരു അപ്സരസു.. കണ്ണാടി കൊത്ത് പണികൾ ഉള്ള ഒരു റോസ് നിറത്തിൽ കറുത്ത ചിത്ര പണികൾ ഉള്ള ഒരു ആടാറു ചുരിദാർ.. ചെറിയ കൈകളും അത്യാവശ്യം ചേച്ചിയുടെ ഷേപ്പ് എടുത്തു കാണിക്കുന്ന ഒരു കിടിലൻ വേഷം.. എന്നിൽ പ്രേമം ആണോ കാമം ആണോ എന്നു എനിക്ക് പോലും അറിയില്ല.. ചേച്ചി ഷാൾ ഇട്ടിരുന്ന കൊണ്ടു മുല എടുപ്പ് അറിയാൻ പറ്റില്ല എങ്കിലും പെണ്ണ് എന്നു പറഞ്ഞാൽ ഇതാവണം എന്ന് എനിക്ക് തോന്നി.

“രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഒക്കെ ഇരിപ്പുണ്ട്.. എടുത്തു കഴിച്ചോണം.. ചേച്ചി ഒന്നു വീട്ടിൽ പോയിട്ടു നാളെ വൈകുനേരം ആകുമ്പോളേക്കും വരാം ” എന്റെ മുഖത്തേക്കു നോക്കി എന്റെ നോട്ടം കണ്ടു നാണം വന്ന പോലെ ചേച്ചി പറഞ്ഞു.

“ഞാൻ പോയിട്ടു വരാം.. രാവിലെ ഷെറിനെ ഇങ്ങോട്ടു വിടാൻ ഞാൻ പോകുന്ന വഴി ഷേർലി ചേച്ചിയോട് പറഞ്ഞേക്കാം.. നാളെ ഹോസ്പിറ്റലിൽ തിരക്ക് ഒക്കെ അല്ലേ.. പറ്റില്ല എങ്കിൽ ഞാൻ രാവിലെ തന്നെ വന്നേക്കാം ” ലിസി ചേച്ചി അപ്പാപ്പനോട് പറയുന്നത് ഞാൻ കേട്ടു..

“വേണ്ട മോളെ നീ പതിയെ വന്നാൽ മതി.. നാളത്തെ കാര്യം ഞാൻ
നോക്കിക്കോളാം ” അപ്പാപ്പന്റെ ആ മറുപടി എനിക്ക് തീരെ പിടിച്ചില്ല.. കള്ള കിഴവൻ..!! ലിസി ചേച്ചി എന്നെ നോക്കി കൈ കൊണ്ടു ടാ ടാ കാണിച്ചു.. ഞാൻ മുഖത്തു ഒരു ചിരി വരുത്താൻ പാട് പെട്ടു..എത്ര പെട്ടന്നാണ് അടുത്ത് ഒട്ടി ഇരുന്ന ആൾ ദൂരേക്കു അകലുന്നത്.. എന്തോ ഓർത്തു ചേച്ചി എന്നെ കൈകൊണ്ടു വിളിച്ചു.. ഞാൻ എഴുന്നേറ്റു ചെന്നു..

പുറത്തേക്കു ഇറങ്ങി അപ്പാപ്പൻ കാണുന്നുണ്ടോ എന്നു നോക്കിയിട്ടു ചേച്ചി എന്നെ അടുത്ത് വിളിച്ചു ചെറുതായി കുനിഞ്ഞു കവിളത്തു അമർത്തി ചുംബിച്ചു.. “പെട്ടന്ന് വരാം കേട്ടോ കെട്ടിയോനെ ” ചേച്ചി എന്റെ ചെവിയിൽ രഹസ്യം ആയി മന്ത്രിച്ചു കുണുങ്ങി ചിരിച്ചു കൊണ്ടു നടന്നു അകന്നു.. കിളി പോയ ഞാൻ ചേച്ചി കണ്ണിൽ നിന്നും മറയുന്നത് വരെ ആ നിൽപ് നിന്നു.. ഇടക് ലിസി ഒന്നു തിരിഞ്ഞു നോക്കിയിരുന്നു..

പല വികാരങ്ങൾ മനസ്സിൽ മാറി മാറി വന്നു.. ഞാൻ തിരിഞ്ഞു നടന്നു സോഫയിൽ പോയി ഇരുന്നപ്പോൾ അപ്പാപ്പൻ അടുത്ത കസേരയിൽ ഇരുന്നു എന്തോ ആലോചനയിൽ പിറു പിറുക്കുന്നു..ഞാൻ ഒന്നു ശ്രദ്ദിച്ചു.. ഇനി ഷുഗർ എങ്ങാനും കേറി ആളുടെ കിളി പോയത് ആണോ എന്ന് അറിയണമല്ലോ..

“ശോ മേരിയുടെ കുടുംബത്തിലെ രണ്ടു പെൺപിള്ളേർക്കും എന്തിനാ ദൈവമേ ഇങ്ങനെ ഒരു വിധി.. ഇളയവൾ കെട്ടി ഒരു വർഷം തികയുന്ന മുമ്പ് കെട്ടിയോനെ ദൈവം അങ്ങ് വിളിച്ചു.. അവളുടെ കാലു എടുത്തു വച്ചപ്പോൾ തുടങ്ങിയത് ആണെന്നു പറഞ്ഞു അവന്റെ വീട്ടുകാർ അവളെ ഓടിച്ചു.. നാട്ടുകാരുടെ കുത്തി പറച്ചിൽ സഹിക്കാതെ വേറെ കല്യാണം ഒന്നും ഇനി വേണ്ടെന്നു പറഞ്ഞു ആ പാവം ഇവിടെ ഒരു വേലക്കാരി ആയി…!!! ഇപ്പോൾ മൂത്തതിന്റെ ഭർത്താവെന്നു പറയുന്ന നാറി അതിനെയും ഇറക്കി വിട്ടിരിക്കുന്നു.. അവന്റെ അണലി സന്തതി സ്വന്തം അമ്മയെ വേണ്ടാന്ന് പറഞ്ഞു അപ്പന്റെ കൂടെ നിൽക്കുന്നു.. ആ പാവം പിടിച്ച എന്റെ കൊച്ചിനെ.. എന്തിനാ ദൈവമേ..” അപ്പാപ്പൻ സ്വയം മന്ത്രിച്ചു കൊണ്ടേ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *