മുള്ളി തെറിച്ച ബന്ധങ്ങൾ – 3 1

“ആണോ?? അപ്പു എന്തായാലും വന്നത് അല്ലേ.. ചായ കുടിച്ചിട്ട് പോകാം.. ആന്റി ഹോസ്പിറ്റലിൽ നിന്നു വന്നതേ ഉള്ളു.. ചായ ഇടാൻ പോവുക ആയിരുന്നു ” ആന്റി വീണ്ടും അകത്തേക്കു ക്ഷണിച്ചു..പക്ഷെ ഈ തവണ അഭിമാനം എന്നെ അനുവദിച്ചില്ല. ഷെറിനു എന്നെ പറഞ്ഞു വിടാൻ ഒരു തിടുക്കം ഉള്ളത് പോലെ.. എനിക്കും അവൾ ഉള്ളത് ഒരു മടുപ്പ് ആയി തോന്നി..

“ഇല്ല ആന്റി ഞാൻ പിന്നെ വരാം.. അവിടുന്നു ഇറങ്ങിയിട്ട് കുറയേ നേരം ആയി.. അപ്പാപ്പനും ലിസി ചേച്ചിയും നോക്കി ഇരിക്കുക ആയിരിക്കും.. പിന്നെ ഒരു ദിവസം അവരോടു പറഞ്ഞിട്ട് വരാം ” ഞാൻ ഷെറിനെ ഒളി കണ്ണു ഇട്ടു ആന്റിയുടെ ക്ഷണം വിനയ പൂർവ്വം നിരസിച്ചു. ഷെറിന്റെ മുഖത്തു ഒരു ആശ്വാസം വന്നത് പോലെ.
“മ്മ് എന്നാൽ ശെരി.. എടി ഷെറിനെ കൊച്ചിന് വഴി കാണിച്ചു കൊടുത്തേ ” ആന്റി ഓർഡർ ഇട്ടു.. അവൾ വാ എന്നു കാട്ടി മുന്നേ നടന്നു.. ഞാൻ ആന്റിയെ നോക്കി കൈ വീശി കാണിച്ചു അവളുടെ പുറകെ കൂടി.

സൈക്കിൾ തള്ളി അവളുടെ പുറകെ നടക്കുമ്പോൾ ചുവപ്പ് മിഡി കിടന്നു ഡാൻസ് കളിക്കുന്നത് കാണാൻ നല്ല ചേല്..എന്ത് പറഞ്ഞാലും ഇവൾ ആളു ഒരു കിണ്ണൻ സാധനം തന്നെ..

“ഷെറിൻ ചേച്ചി…”

“ഉം ” അവൾ തിരിഞ്ഞു നോക്കാതെ മൂളി..

“ഷാരോണിനെ കണ്ടില്ലലോ..” ഞാൻ എനിക്ക് തോന്നിയ സംശയം തീർക്കാൻ ചുമ്മാ ചോദിച്ചു..

“അവൻ ഹോസ്പിറ്റലിൽ തന്നെ നിൽകുവാ.. എന്തോ ടൂർ പോയേകുവാണ് എന്നാ വിചാരം..” ഷെറിൻ എന്തോ ആലോചിച്ചു ചിരിച്ചു.. “ഇനി നാളെ വൈകിട്ട് അപ്പാപ്പനെ ഡിസ്ചാർജ് ചെയ്യുമ്പോളേ വീട്ടിൽ വരുള്ളൂ..”

ഞാനും ചിരിച്ചു..കുറച്ചു നേരത്തേക്ക് ആണെങ്കിലും സാദാരണ ഒരു സംസാരവും ചിരിയും ഞങ്ങൾ തമ്മിൽ ആദ്യമായി നടന്നത് എനിക്ക് തെല്ല് സമാദാനം നൽകി..

കുറച്ചു നടന്നു നമ്മുടെ വീടിന്റെ മുറ്റം കണ്ടു തുടങ്ങിയപ്പോൾ ഞാൻ കണ്ടു രണ്ടു പേര് മുറ്റത്തു വഴിയിലേക്ക് കണ്ണും നട്ടു വെപ്രാളം പിടിച്ചു നോക്കി ഇരിക്കുനത്.. അടുത്ത് എത്തിയപ്പോൾ ലിസി ചേച്ചി ചാടി എഴുനേറ്റു..
” നിന്നോട് പുറത്തേക്കു പോകരുത് എന്നു പറഞ്ഞത് അല്ലേ അപ്പു..?” ചീറി കൊണ്ടു കൈ ഓങ്ങി ലിസി ചേച്ചി എന്റെ അടുത്തേക് വന്നു..ഇതെന്താ ഇങ്ങനെ.. ഞാൻ പേടിച്ചു പോയി..

“ലിസി…” അപ്പാപ്പൻ വിളിച്ചത് കുറച്ചു കനത്തിൽ ആണ്.. അതു ലിസി ചേച്ചിയുടെ മുൻപോട്ടു ചീറി ഉള്ള വരവിനു ഒരു വിലങ്ങു ഇട്ടത് പോലെ ചേച്ചി നിന്നു..

“മനുഷ്യനെ പേടിപ്പിക്കാൻ ഉള്ള സകല വിദ്യയും അറിയാം ചെക്കന്.. എത്ര നേരം ആയി ഇവിടെ ഞങ്ങൾ ആദി കേറി ഇരിക്കുന്നു.” കുറച്ചു ഒന്നു മയപ്പെട്ടു ചേച്ചി പരിഭവം പറഞ്ഞു.

“എന്റെ ലിസി ചേച്ചി ഇവൻ പുറത്തേക്കു ഒന്നും പോയില്ല.. തോട്ടത്തിൽ കൂടെ ഒക്കെ സർക്കസ് കളിച്ചു നടന്നു വഴി തെറ്റി വീട്ടിലേക്കു വന്നു.. അമ്മ കുറച്ചു
സമയം അവിടെ പിടിച്ചു ഇരുത്തി.. അതാ വൈകിയത് ” ഷെറിൻ എന്നെ രക്ഷിക്കാൻ പറഞ്ഞു.

അപ്പാപ്പന്റെയും ലിസി ചേച്ചിയുടെയും മുഖം തെളിഞ്ഞു.. ചെറിയ ഒരു ചിരി വന്നു..

“അമ്മ വന്നിട്ടുണ്ട്.. ഞാൻ ചെല്ലട്ടെ ” ഷെറിൻ ലിസി ചേച്ചിയെ നോക്കി കണ്ണുകൾ ചിമ്മി ചിരിച്ചു പറഞ്ഞു.. പോകുമ്പോൾ എന്നെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചു.. അവിടെ ഞാൻ കുറച്ചു നേരം ഇരുനെന്നു അവൾ എന്തിനാ കള്ളം പറഞ്ഞത്.. അറിയില്ല.. എന്തായാലും രക്ഷപെട്ടു.

ഞാൻ സൈക്കിൾ സ്റ്റാൻഡിൽ വെച്ചു അകത്തേക്കു കേറാൻ നേരം “അപ്പു ഈ പുതിയ സൈക്കിൾ കൊണ്ടു ആണോ നീ ഈ കാട്ടിൽ കൂടെ ചവിട്ടി നടന്നത് ” എന്ന് അപ്പാപ്പൻ ചോദിച്ചു. “അതു അപ്പാപ്പാ ഇതു അങ്ങനത്തെ മൗന്റൈൻ സൈക്കിൾ ആണ് ” മറുപടി കൊടുത്തു ലിസി ചേച്ചിയെ നോക്കാതെ പിന്നെയും ഞാൻ അകത്തേക്കു കേറാൻ ശ്രമിച്ചു.

“ഹ്മ്മ് എന്തെങ്കിലും ആകട്ടെ വന്നു ചായ കുടിക്കൂ ” ലിസി ചേച്ചി പറഞ്ഞതിന് മറുപടി നൽകാതെ ഞാൻ അകത്തേക്കു കേറി.. എന്റെ നേരെ കൈ ഓങ്ങിയതിൽ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു.. അതു മനസിലാക്കട്ടെ എന്നവണ്ണം പടികൾ ചവിട്ടി പൊളിച്ചു ഞാൻ കേറി പോകുന്നത് ലിസി നോക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *