സ്വാതന്ത്ര്യം – 4

“പോടി … ”

ശ്രീദേവി ഓടി സ്റ്റെപ് ഇറങ്ങി പോയി

അമ്മു റൂമിലേക്ക് കയറിയപ്പോൾ അവൻ പിന്നേം കിടന്ന് ഉറങ്ങുന്ന കണ്ടു . അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.

ഡൈനിങ് ഹാളിൽ ദേവി ചിറ്റ അവളെ കാത്ത് ഇരുപ്പുണ്ട്. അമ്മു അവരെ ഒന്ന് നോക്കി ചിരി വരുത്തി കൊണ്ട് ഒരു കസേരയിൽ ഇരുന്നു.

“എന്താ ചിറ്റേ വിളിച്ചത്??”

“ആ അമ്മു എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്?”

“ചോദിച്ചോ…”.

അവൾ അവരുടെ മുഖത്തേക് തന്നെ നോക്കി ഇരുന്നു .

“എന്ത നിന്റെ ഉദ്ദേശ്യം??”

“എന്ത് ഉദ്ദേശ്യം??”

“എനിക് ഒരു മോൾ ആണ് . നീ ഇങ്ങനെ ഒരാളെ ഈ വീട്ടിൽ കയറ്റി താമസിപിക്കുന്നത് ??”

“ഒരാളോ?? എന്റെ അച്ചുവെട്ടനെ ആണോ പറയുന്നത്?”

“നിനക്ക് അവൻ അച്ചുവെട്ടനോ ആരോ ഒക്കെ ആയിരിക്കും പക്ഷെ ഈ വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് അങ്ങനെ അല്ല”

” പിന്നെ??? എന്താ ഇപ്പൊ പ്രശ്നം അത് പറ ”

“അവൻ നിന്റെ ആരും അല്ല ഞങ്ങളുടെ അറിവിൽ ഇപ്പോൾ… അപ്പോ നീ അവനെ ഇങ്ങനെ വീട്ടിലും റൂമിലും ഒക്കെ കയറ്റി കിടത്തുന്നത് ശരിയല്ല. നിന്റെ സ്വത്തും വീടും ഒക്കെ തന്ന ആവും ഇത് എന്നാലും ഈ പേരിൽ നാളെ എന്റെ മോൾക്ക് ഒരു ആലോചന മുടങ്ങിയാൽ ?? നീ നാളെ തിരിച്ചു പോയെന്ന് ഇരിക്കും പക്ഷെ ഞങ്ങളുടെ കാര്യം??… നീ എന്താ അതൊന്നും ആലോചിക്കാത്തത്? “
“എന്താ ഇപോ നിങ്ങളുടെ ഒക്കെ പ്രശ്നം?? അച്ഛൻ വരുന്ന വരെ അല്ലെ അത് കഴിഞ്ഞ ഞങ്ങൾ കല്യാണം കഴിക്കും പിന്നെ ആർക്കാ പ്രശ്നം?”

“നീ കഴിച്ചോ .. അത് വരെ ഇതൊന്നും ഇവിടെ പറ്റില്ല എന്നാണ് ഞാൻ പറയുന്നത്.. ഇപോ തന്നെ നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി. നാളെ എന്റമോൾക്ക് ഇത് ഒരു പ്രശ്നം ആവും… എന്റെ അപേക്ഷ ആണ്.. ഇനി നിനക്ക് ഇതേ പറ്റൂ ന്ന് നിർബന്ധം ആണേൽ ഞങ്ങൾ ഇവിടുന്ന് ഇറങ്ങി തരാം.. ”

അവർ അവളെ നോക്കി കൈ കൂപ്പി.

അമ്മു പക്ഷെ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുകയാണ്

“ഞാൻ … ഞാൻ പൊക്കോളാം തമ്പുരാട്ടി…”

അമ്മു തിരഞ്ഞ് നോക്കുമ്പോൾ അവിടെ നിൽകുന്ന അർജുൻ നെ ആണ് കണ്ടത്

“എവിടെ… ആരും എവിടെയും പോണില്ല… അച്ചുവേട്ടൻ അകത്തേക്ക് പൊക്കെ…”

അവൾ അവനെ കണ്ടപ്പോ കസേരയിൽ നിന്ന് എണീറ്റ് അവന്റെ നേരേ വന്നു.

” അമ്മു… ഇല്ല.. തമ്പുരാട്ടി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. നീ വാശി കാണിക്കരുത് ഞാൻ പോകുവാ അതാണ് നല്ലത്”

“പറ്റില്ല…. അച്ചുവേട്ടൻ എങ്ങും പോവില്ല”

“പോകും … ഞാൻ ഇപോ ഇറങ്ങികൊള്ളാം തമ്പുരാട്ടി.. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത് നിന്ന് ഉണ്ടായിട്ടുണ്ടെൽ എന്നോട് ക്ഷമിക്കുക. ”

അർജുൻ അവരെ നോക്കി ഒന്ന് കൈ കൂപ്പി കൊണ്ട് മുകളിലേക്ക് കയറി പോയി..

അവരെ എല്ലാം ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവളും പുറകെ കയറി.

“അച്ചുവേട്ട…. എവിടാ പോവുന്നെ…”

കയറി അകത്ത് എത്തിയപ്പോ തന്നെ അവൾ അവന്റെ നേരെ ചെന്നു..

” അമ്മു… നീ വികാരം കൊള്ളല്ലേ… അവരുടെ ഭാഗത് നിന്ന് നീ ഒന്ന് ചിന്തിച്ചു നോക്ക് അവരുടെ മോൾക്ക് ഒരു ചീത്ത പേര് ഉണ്ടാവാൻ ഞാൻ ഒരു കാരണം ആയാൽ ഇനി ആ ശാപം കൂടെ വാങ്ങാൻ എനിക്ക് ജീവിതം ബാക്കി ഇല്ല” .
“അപ്പോ …. അപ്പോ… എന്നെ ഒറ്റക്ക് ആക്കി ഏട്ടൻ പോവോ…?”

അവൾ വിതുമ്പി

“മോളെ…ഞാൻ നിന്നോട് എന്താ ഇപോ പറയുക… അച്ഛൻ വരുന്ന വരെ എങ്കിലും??”

” അച്ചനെ ഞാൻ ഉടനെ വിളിക്കുന്നുണ്ട് ഉടനെ വരാൻ”

“ആം… നീ വിളിക്ക്. ”

“ന്നലും ഏട്ടൻ എങ്ങിട്ട പോവാൻ പോണേ??”

” അത്… അച്ചായന്റെ വീട്ടിൽ ഇപ്പൊഴും വേക്കന്റ് ആണേൽ അങ്ങോട്ട് പോവണം ഇല്ലേൽ വേറെ നോക്കണം”

“വേണ്ട..”

“അതെന്ത??”

“ഏട്ടൻ ഇവിടെ നിക്ക് ”

അവൾ അവനെ അവിടെ നിർത്തിയിട്ട് ഫോണും എടുത്ത് പുറത്തേക്ക് പോയി ആരെയോ വിളിച്ഛ് സംസാരിക്കുന്ന കണ്ടു. കുറെ കഴിഞ്ഞപോൾ അവൾ തിരികെ കേറി വന്നു. അവൻ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ട് .

“എന്താ അമ്മു നീ ആരെയ വിളിച്ചത്?”

“ഏട്ടൻ വേഗം കുളിച്ചു റെഡി ആവു ”

അവൾ അതും പറഞ്ഞു അവന്റെ ഡ്രസ് ഒക്കെ എടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി.

അവൻ കുളിക്കാൻ കയറി ഇറങ്ങി വന്നപ്പോൾ അമ്മു അവളുടെ ഡ്രസ് ഉൾപ്പടെ പാക് ചെയ്ത് വച്ചിരിക്കുന്നത് കണ്ടു

“എന്താ അമ്മു ഇത്?”

ഒന്നും മനസിലാവത്തെ അവൻ ചോദിച്ചു

“എന്താ??”

“അല്ല എന്തിനാ നിന്റെ ഡ്രസ് ഒക്കെ??”

“അതിന് എന്താ? നമ്മൾ പോവല്ലേ”

“നമ്മളോ??”

“പിന്നെ?”

“ന്തുവാടി ഇത്??”

“എന്താ മനുഷ്യ??”

“നീ എന്തിനാ ഇപോ???”

“അതേ… ഞാൻ ഏട്ടന്റെ ഭാര്യ ആണ് അപ്പോ ഏട്ടൻ എവിടെ പോയാലും ഞാനും വരും മനസിലായോ”

“അതിന് എങ്ങോട്ടാ ന്ന് പോലും അറിയാത്ത എന്റെ കൂടെ നീ എങ്ങോട്ട് വരുംന്ന?”

“അതൊക്കെ നമുക്ക് പോവാം ന്നെ.. ഏട്ടൻ ബേജാർ ആവാതെ ഇരിക്ക് ന്നെ”
അവൾ അവനെ പിടിച്ചു ഡ്രസ് ചെയ്യാൻ പറഞ്ഞിട്ട് അവളും കുളിക്കാൻ പോയി.

അവൾ കുളിച്ചു വന്നപ്പോൾ അവൻ ഡ്രസ് ഒക്കെ ചെയ്ത് നിന്നിരുന്നു

” അമ്മു എന്താ നീ ഉദ്ദേശിക്കുന്നത്??”

“ഏട്ടൻ നിക്ക് ഞാൻ ഡ്രസ് ഒന്ന് മാറട്ടെ”

അവൾ അതും പറഞ്ഞ് ഡ്രസ് ഒക്കെ മാറി റെഡി ആയി.

“വ നമുക്ക് പോവാം ”

അവൾ പെട്ടി എടുത്തു വലിച്ചു കൊണ്ട് പുറത്തേക് നടന്നു. പുറകെ അവനും.

അവർ ഇറങ്ങി വരുമ്പോ തന്നെ എല്ലാവരും അവരെ കാത്ത് നില്പുണ്ട് . എന്നാൽ അവൾ ആരെയും മൈൻഡ് ചെയ്തില്ല.

“ചേച്ചി… എവിടെ പോവാ…. പോവല്ലേ…”

ശ്രീദേവി ഓടി വന്നു അവളെ കെട്ടി പിടിച്ചു.

” ഞാൻ പോയിട്ട് വരാം ടി … നീ നന്നായി പഠിക്കണം നിനക്ക് എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളി കേട്ടോ”

“ചേച്ചി പോവണ്ട ”

അവൾ ചിണുങ്ങി

“ഉടനെ വരുമെടി ഇങ്ങോട്ട് തന്നെ നീ വിഷമിക്കണ്ട”

അവൾ എല്ലാരേം നോക്കി കൊണ്ട് അവളോട് പറഞ്ഞു.

“അച്ചുവേട്ട… പോവല്ലേ”

അവൾ അവന്റെ നേരെയും ചെന്നു.

“ഞങ്ങൾ പോയിട്ട് വരാം മോളെ…എത്രയും പെട്ടെന്ന് വരാം…നീ കരയാതെ ”

അവൻ അവളുടെ കണ്ണുനീർത്തുടച്ചു

അമ്മു വെളിയിലേക്ക് ഇറങ്ങി കാർ ഡിക്കി തുറന്നു പെട്ടി അതിൽ വച്ചു.

“അച്ചുവേട്ട… വാ”

അവൾ വിളിച്ചപ്പോൾ അവൻ ശ്രീദേവിയെ വിട്ട് കാറിലേക്ക് നടന്നു

“അപ്പോ… ഞങ്ങൾ പോകുവാ… ആർക്കും ഇപ്പേരിൽ ഇനി ഒരു പ്രശ്നവും ഉണ്ടാവണ്ടാ … പിന്നെ തിരിച്ചു ഇങ്ങോട്ട് തന്നെ വരും അത് മറക്കണ്ട ആരും ”

അവൾ ആരോട് എന്നില്ലാതെ എല്ലാരെംനോക്കി പറഞ്ഞിട്ട് കാറിലേക്ക് കയറി. കൂടെ അവനും… കാർ പൊടി പറത്തി പടിപ്പുര വിട്ട് പോയി.
.

.

” അമ്മു എങ്ങോട്ടാ നമ്മൾ ഈ പോവുന്നെ”

ഭയങ്കര സന്തോഷത്തോടെ വണ്ടി ഓടിക്കുന്ന അവളോട് അവൻ ചോദിച്ചു

“അത് അവിടെ ചെല്ലുമ്പോൾ കാണാലോ”

“ഞാൻ ആ അച്ചായന്റെ വീട്ടിൽ എങ്ങാനും നിന്നേനെ നീ ഇപോ ഇറങ്ങി ചാടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു”

“ഓഹോ??? അങ്ങനെ ഇപോ ഏട്ടൻ ഒറ്റക്ക് നിൽകണ്ട .. ഞാൻ സമ്മതിക്കില്ല അതിന്”

Leave a Reply

Your email address will not be published. Required fields are marked *