“അതൊകെ വേണോ??? ”
“പിന്നെ വേണ്ടേ… അച്ചുവേട്ടൻ പിന്നെ എന്ന ഇടുക?”
അവൾ അതും പറഞ്ഞു വണ്ടി എടുത്തു.
ഒടുവിൽ ടൗണിലെ തന്ന വലിയ ഒരു കടയിൽ കയറി അവനു വേണ്ട ഒരുപാട് ജോടി ഡ്രസും എടുത്താണ് അവർ ഇറങ്ങിയത് .
“എന്ന അച്ചുവേട്ട മിണ്ടാതെ ഇരിക്കുന്നെ?”
” ഒന്നുമില്ല ടി … ”
“ശെടാ… കടയിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ട് ശോകം ആണല്ലോ മാഷെ”
അവൾ വണ്ടി ഓടിച്ചുകൊണ്ടു അവനെ നോക്കി പറഞ്ഞു
“ഒന്നുമില്ല അമ്മു നീ മുന്നോട്ട് നോക്കി വണ്ടി ഓടിക്ക് ”
“ഓഹോ ?? ആയിക്കോട്ടെ”
അവൾ പിന്നെ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാൻ തുടങ്ങി.
അവന്റെ മനസിൽ പക്ഷെ ഇന്നലെ അച്ചൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. ഇടക്ക് അവളെ നോക്കുമ്പോൾ അവൾ വാശിയോടെ മുന്നോട്ട് തന്നെ നോക്കി വണ്ടി ഓടിച്ചുകൊണ്ടിരിക്കുകയാണ്. കുറെ നേരം ഓടിച്ചു കഴിഞ്ഞ് അവൾ ബീച്ചിലെ പാർക്കിങ്ങിലേക്ക് വണ്ടി ഒതുക്കി നിർത്തി പുറത്തിറങ്ങി മുന്നിലൂടെ കടന്നു അവന്റെ ഡോറിലേക്ക് എത്തി. അവൻ പുറത്തിറങ്ങി ഡോർ അടച്ചു.
“വ … ”
അവൾ അവന്റെ കൈ പിടിച്ചു മുൻപോട്ട് നടന്നു. ബീച്ചിൽ എത്തിയാണ് അവൾ നിന്നത്.
“അച്ചുവേട്ട”
“ആം..”
“എന്നോട് വല്ല പിണക്കം ഉണ്ടോ?”
“ഏയ്… എന്ന അമ്മു നീ ഈ പറയുന്നേ?”
“അല്ല എനിക്ക് അങ്ങനെ തോന്നി”
“എനിക്ക് എന്തിനാ മോളെ നിന്നോട് പിണക്കം?”
“ആം എന്നാലേ… ന്നെ ഇഷ്ടമാണോ??”
” ശെടാ നിനക്ക് എന്ന പറ്റി… ”
“പറ ”
അവൾ വാശി കാണിച്ചു
“നോക്കിയേ കൊച്ചു കുഞ്ഞുങ്ങളെ പോലെ… ഈ നീ ആണോ ആ കടയിൽ ഇരുന്ന് എല്ലാരേം ചാടിക്കുന്നെ ന്ന് ഓർക്കുമ്പോഴ”
“ഞാൻ ചോദിച്ചേ നു ഉത്തരം പറ”
“ഞാൻ അതൊന്ന് പറഞ്ഞേ അല്ലെ അമ്മു”
“ആ അത് മതി”
അവൾ അവനെ കേറി കെട്ടി പിടിച്ചു. പെട്ടെന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവൻ പതറി പോയി.
“ടി നീ എന്താ ഈ കാണിക്കുന്നെ… എല്ലാരും കാണുവാ”
“കാണട്ടെ അതിന് ഇപോ എന്താ”
അവൾ പിന്നെയും ഒന്നുകൂടെ അവനെ മുറുക്കി കെട്ടി പിടിച്ചു.
പിന്നെ അവനും അവളെ കെട്ടി പിടിക്കേണ്ടി വന്നു അല്ലാതെ അവൾ വിടില്ല ന്ന് അവനു മനസിലായി.
ഒടുവിൽ അവിടെ കുറെ നേരം ചിലവഴിച്ചിട്ടാണ് അവർ രണ്ടും കൂടെ അവിടുന്ന് ഇറങ്ങിയത് അപ്പോഴേക്കും ഉച്ച ആയിരുന്നു . കടയിലേക്ക് വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ് അവൾ
“അച്ചുവേട്ട… ഞാൻ ഇന്നലെ പറഞ്ഞ കാര്യം സെറ്റ് ആക്കണ്ടേ നമുക്ക്?”
“എന്ന??
അവൻ ഒന്നും മനസിലാകാതെ ചോദിച്ചു .
” അച്ചുവേട്ടനു തുടർന്ന് പഠിക്കാൻ പോണ്ടേ? ”
“ഒ ഇനി ഇപോ എന്തിനാ ഞാൻ എങ്ങും ഇല്ല”
“അതൊന്നും പറഞ്ഞ പറ്റില്ല മര്യാദക്ക് പഠിക്കണം ”
“ഞാൻ ഈ പ്രായത്തിൽ ഇനി എങ്ങനെ ആണ് അമ്മു??”
“അതിന് എന്താ ഒരു കുഴപ്പവും ഇല്ല അച്ചുവേട്ടനു പഠിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ റെഡി ആക്കി കൊള്ളാം ഏട്ടൻ പഠിച്ച മതി”
“വേണ്ട അമ്മു ശരിയാവില്ല”
“മര്യാദക്ക് ഞാൻ പറയുന്ന കേട്ട മതി . പഠിച്ചു ഒരു ഡിഗ്രി ഒക്കെ എടുക്കണം ”
അവൾ കുറച്ചു ശബ്ദം ഉയർത്തി
അവൻ പിന്നെ ഒന്നും മിണ്ടിയില്ല. അവൾ എന്തൊക്കെയോ അവനോട് ചോദിച്ചിട്ടും അവൻ ഒന്നും തിരിച്ചു പറഞ്ഞില്ല.
വണ്ടി കടയുടെ പാർക്കിങ്ങിൽ എത്തിയിരുന്നു.
“അച്ചുവേട്ട….. അച്ചുവേട്ട…..”
വണ്ടി നിർത്തിയിട്ടും അവൻ അനങ്ങാതെ ഇരിക്കുന്ന കണ്ട് അവൾ വിളിച്ചു.
അവൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു.
“ഞാൻ അപ്പോഴേ പറഞ്ഞേ അല്ലെ അമ്മു..”
“എന്ത്…?”
അവൾ ഒന്നും മനസ്സിലാവാതെ ചോദിച്ചു .
” ഞാൻ എങ്ങോട്ടും വരുന്നില്ല അവിടെ താമസിച്ചു ജീവിച്ചുകൊള്ളാം ന്ന്??”
അവന്റെ പറച്ചിൽ കേട്ട് അവളുടെ മുഖം മാറി..
” അതിന്… അതിന് ഇപോ എന്താ പറ്റിയെ… എന്റെ കൂടെ അല്ലെ അച്ചുവേട്ടൻ എന്ത് പറ്റി ഇപ്പോൾ പറ??”
“നിങ്ങളെ പോലെ ഉള്ളവരുടെ ഇടയിൽ ഞാൻ ഒരു കുറവ് ആണ് കമ്പിസ്റ്റോറീസ്.കോം അമ്മു എന്തൊക്ക പറഞ്ഞാലും… നിനക്ക് ഞാൻ ചേരില്ല…
അതുകൊണ്ട് അല്ലെ നീ എന്നോട് ഡിഗ്രി എടുക്കാൻ ഒക്കെ പറയുന്നേ…. പഠിപ്പ് ഒന്നും ഇല്ലാത്ത ഞാൻ നിനക്ക് ഒരു കുറച്ചിൽ ആവും അതുമല്ല ഒരു കൊലയാളിയും.”
അപ്പോഴത്തെ ഫീലിംഗ്സിൽ അവളുടെ അച്ഛൻ പറഞ്ഞിരുന്നത് എല്ലാം അവൻ മറന്ന് പോയിരുന്നു.
“അച്ചുവേട്ട…… എന്തൊക്കെയാ ഈ പറയുന്നെ???? … ന്നെ അങ്ങനെ ആണോ ഏട്ടൻ കരുതുന്നേ..? ഏട്ടന് ഇഷ്ടം അല്ലേൽ എങ്ങും പോവണ്ട ഞാൻ വേറെ ഒന്നും കരുതിയല്ല അങ്ങനെ ഒക്കെ പറഞ്ഞത് .. ന്നലും അച്ചുവേട്ടൻ എനിക്ക് ഒരു കുറച്ചിൽ ആവും എന്നൊന്നും പറയല്ലേ… ”
