അവൾ കരയാൻ തുടങ്ങി.
അപ്പോഴാണ് അവനു അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓർമ വന്നത്.. ഞാൻ പറഞ്ഞ കാര്യം ആ പാവത്തിനെ എത്രമാത്രം സങ്കടമുണ്ടാക്കി കാണും ന്ന് അവനു മനസിലായി
“അമ്മു… ”
സ്‌റ്റിയറിങ്ങിൽ തല വച്ചു കരയുന്ന അവളെ അവൻ വിളിച്ചു. പക്ഷെ അവൾ പിന്നയും കരയുകയാണ്.
“അമ്മു.. ടി ഞാൻ ചുമ്മ പറഞ്ഞേയാ നോക്കിയേ… ദേ… ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞയ അമ്മുസെ..”
അവൻ അവളെ ഷോള്ഡറിൽ പിടിച്ചു നേരെ ഇരുത്തി.
അവളുടെ മുഖം കണ്ട അവൻ ഞെട്ടി പോയി.. ആകെ ചുവന്നു കണ്ണൊക്കെ കലങ്ങി ഇരിക്കുന്നു.
“അമ്മു… മോളെ ടി ഞാൻ ചുമ്മ പറഞ്ഞതാ… നീ ഇങ്ങനെ ഒക്കെ കിടന്ന് കരയല്ലേ.. ദേ നോക്കിയേ… നീ പറയുന്ന എന്തും ഞാൻ കേൾക്കും എന്റെ ജീവിതം തന്നെ ഇനി നീ ആണ്.. കരയെല്ലേ..”
അവൻ അവളെ ചേർത്തു പിടിച്ചു.
പതിയെ പതിയെ അവളുടെ കരച്ചിൽ നിന്നു.
“ദെ… കണ്ണൊക്കെ തുടച്ചെ ഇല്ലേൽ നിന്റെ സ്റ്റാഫുകൾ കളിയാക്കും .. അവർ എന്നെ ചീത്ത പറയും ”
“എന്റെ സ്റ്റാഫോ??… നമ്മുടെ സ്റ്റാഫ്”
പെട്ടെന്ന് ചാടി കൊണ്ട് അവൾ വന്നു
“ഹോ അതേ അതേ എന്റെ പൊന്നോ നമ്മുടെ സ്റ്റാഫ് സമ്മതിച്ചു”
“ങാ അങ്ങനെ വഴിക്ക് വ.. ബാ ഇറങ്ങി ”
അവൾ കണ്ണൊക്കെ തുടച്ചു കാറിന് വെളിയിൽ ഇറങ്ങി. അവൻ പിന്നാലെ യും.
ഷോപ്പിലേക്ക് കയറി വന്നപ്പോൾ തന്നെ അവനെ എല്ലാരും ഭവ്യതയോടെ ഒക്കെ നോക്കുന്നത അവനെ അത്ഭുതപ്പെടുത്തി. അവൻ എല്ലാരേം ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തുകൊണ്ട് മുന്നോട്ട് നടന്നു. തോമ ചേട്ടൻ ഏതോ കസ്റ്റമർടെ കൂടെ ആയിരുന്നു. പ്രകാശ് സാറും ജിനുവും എന്തോ തിരക്കിൽ ആണ് അവരെയും ഒന്ന് നോക്കി ചിരിക്കുക മാത്രം അവൻ ചെയ്തു.
മുകളിലേക്ക് എത്തിയ അവർ ക്യബിനിൽ കയറി. അകത്ത് കേറിയ ഉടനെ സീറ്റിൽ പോയി ഇരുന്ന് അവൾ കമ്പനിയുടെ ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. അവൻ ആണേൽ സൈഡിൽ മാറി ഇരുന്ന് അവൾ ചെയ്യുന്നതൊക്കെ നോക്കി കൊണ്ട് ഇരുന്നു. ഇടക്ക് ഇടക്ക് ഫയലുകളിൽ നിന്ന് തല ഉയർത്തി അവൾ നോക്കും അപ്പോ അവനെ നോക്കി കണ്ണുയർത്തി എന്ന ന്ന് ചോദിക്കും .. അവൻ ഒന്നും ഇല്ല ന്ന് ചുമൽ കൂചും..
ഇരുന്ന് ഇരുന്ന് മടുത്തിട്ട് ഇടക്ക് എണീറ്റ് താഴേക്ക് പോകാൻ പോയപ്പോൾ അവൾ അവനെ വിട്ടില്ല അവളുടെ വശിക്ക് മുന്നിൽ പിന്നെ അവൻ ഇരുന്ന് കൊടുത്തു. താഴെ പോയാൽ ഞാൻ വല്ല ജോലി യും ചെയ്യും എന്നാവും അവൾ കരുതുന്നത്.
അവൻ വീണ്ടും അതേ കസേരയിൽ പോയ് അവൾ ചെയുന്ന കാര്യങ്ങളും നോക്കി ഇരുന്നു.
ഇരുന്ന് ഇരുന്ന് അവൻ ഉറങ്ങി പോയി.
“ഹലോ… മാഷെ… ”
അവൾ തട്ടി വിളിച്ചപ്പോളണ് അവൻ ഉണർന്നത്
“ഇതെന്ത് ഉറക്കം ആണ് .”
അവൻ കണ്ണോകെ തിരുമി എണീറ്റു നിന്നു
“ഹ… നീ ബിസി അല്ലെ … ഞാൻ ഒന്ന് മയങ്ങി പോയി”
അവൻ എണീറ്റ് മൂരി നിവർത്തി കൊണ്ട് പറഞ്ഞു
“സോറി ട്ടോ ഇവിടെ എല്ലാം നാശം ആയി കിടക്കുവാ ആരും മേൽനോട്ടം ഇല്ലാഞ്ഞ കൊണ്ട് ഞാൻ എല്ലാം ഒന്ന് റെഡി ആക്കി എടുക്കാൻ നോക്കുവാ അതിന്റെ ഒരു തിരക്ക് കൊണ്ട. സോറി അച്ചുവേട്ട”
അവൾ അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞു
” അയ്യേ .. സോറി ഒക്കെ..അതിന് എന്താ നീ എന്ന എന്തായാലും താഴേക്ക് വിടില്ല പിന്നെ ഞാൻ എന്ത് ചെയ്യാൻ അതാ ഉറങ്ങിയെ”
അവൻ അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“താഴെ ചെന്നു ജോലി ചെയ്യാൻ അല്ലെ?? ഇപ്പ ചെയ്യണ്ട ജോലി ,
ചെയ്യാറാവുമ്പോ ഞാൻ പറയാം ഹും …”
അവൾ അവന്റെ കൈ തട്ടി മാറ്റി
“എന്റെ പൊന്നമ്മു ഞാൻ അവരെ ഒക്കെ ഒന്ന് കാണാൻ ആണ് അല്ലാതെ വേറെ ഒന്നിനുമല്ല..അവരൊക്കെ എന്ത് കരുതി കാണും ഞാൻ ഇവിടെ ഇങ്ങനെ കേറി ഇരിക്കുന്നെ കണ്ട്”
“പിന്നെ ആര് എന്ത് കരുതാൻ?? ഒന്നും ഇല്ല. ഇപോ ഏട്ടന് എന്റെ കൂടെ ഇരിക്കാൻ എന്തെങ്കിലും കുഴപ്പം ഉണ്ടോ?? ”
“ആ ശരി ശരി ന്റെ പൊന്നോ എനിക്ക് ഒരു കുഴപ്പവും ഇല്ലേ…”
അവൻ അവളെ കൈ കൂപ്പി കാണിച്ചു.
“അല്ല നമുക്ക് ഊണ് കഴിക്കണ്ടേ ?”
കൂപ്പി പിടിച്ചിരിക്കുന്ന അവന്റെ കൈ പിടിച്ചു താഴ്ത്തി കൊണ്ട് അവൾ ചോദിച്ചു.
“ആ ഇനി ആ ചടങ് ഉണ്ടല്ലേ എവിടെ പോവും ഇപോ കഴിക്കാൻ ”
