അവൾ അതും പറഞ്ഞു ഡ്രസ് മാറാൻ തുടങ്ങി.
“അമ്മു… നീ … നീ ഡ്രസ് മാറിയിട്ട് വാ ഞാൻ വെളിയിൽ കാണും… “
അവൾ ഉടനെ ഓടി വന്നു കതനിന് മുന്നിൽ നിന്നു
“എവിടാ പോവുന്നെ???”
“അമ്മു… ഞാൻ പറയുന്നേ കേൾക്ക്”
“അച്ചുവേട്ട ഇത്രേം നേരം എന്താ പറഞ്ഞേ??… ”
“എന്താ??”
“ഞാൻ അച്ചുവേട്ടന്റെ ആരാ ന്ന്??”
“അമ്മു… അത്…”
“ഒ…. അപ്പോ ചുമ്മ ആയിരുന്നു ല്ലേ??”
“അമ്മു അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ???”
“എന്ത്…. അച്ചുവേട്ടനു എന്നെ ഇഷ്ടം ആണ് അല്ലെ??”
“അതേ… .. എനിക്ക് വേറെ ആരാ നീ അല്ലാതെ ഉള്ളത്?”
“പിന്നെ എന്താ ഇപോ ഇറങ്ങി ഓടുന്നത്??”
“അമ്മു അത്?”
“ഇന്നല്ലേൽ നാളെ എനിക് ഉള്ളത് എല്ലാം അച്ചുവേട്ടനു തന്നെ അല്ലെ പിന്നെ എന്താ?? കല്യാണം കഴിക്കാത്ത കൊണ്ടാണോ°?”
“അമ്മു…. ”
“എന്താ അച്ചുവേട്ട… ”
“നിന്നോട് ഞാൻ ഇന്നലെ പറഞ്ഞേ അല്ലെ… പെട്ടെന്ന്… ഇങ്ങനെ… ”
“എന്റെ പൊന്നു മനുഷ്യ …. ഞാൻ ഡ്രസ് മാറുമ്പോൾ ഏട്ടൻ ഇവിടെ ഇരുന്ന് ന്ന് പറഞ്ഞു എനിക്ക് ഒരു കുഴപ്പവും ഇല്ല.. മര്യാദക്ക് അവിടെ ഇരുന്നോ… ”
അവൾ അവനെ തള്ളി കട്ടിലിൽ ഇട്ടിട് പിന്നെയും പോയ് ഡ്രസ് ഒക്കെ ഊരി മാറ്റി കുളിക്കാൻ വേണ്ടി പോയി.
അർജുൻ അവളെ നോക്കരുത് നോക്കരുത് ന്ന് മനസിൽ കരുതി എങ്കിലും… അവൻ നോക്കി പോയി…
അവളുടെ ഉടൽ അഴക് കണ്ടു അവൻ വാ പൊളിച്ചു ഇരിക്കുമ്പോളണ് അവൾ അവനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറിയത്.
അവൾ പോയപോൾ തന്നെ അവൻ ബെഡിൽ മാറി കിടന്നു… നല്ല ക്ഷീണം ഉണ്ട്. അവൻ കണ്ണുമടച്ച് ചുമ്മ കിടന്നു…
അമ്മു കുളിച്ചു ഇറങ്ങി വന്നപ്പോ തന്നെ കണ്ടു ബെഡിൽ കിടന്ന് മയങ്ങുന്ന അവനെ.. അവൾ ബെഡിൽ ഇരുന്ന് കൊണ്ട് നനഞ്ഞ തന്റെ മുടി നന്നായി തുവർത്തിക്കൊണ്ടിരുന്നു. ഇടക്ക് അവനെ നോക്കിയപ്പോ നിഷ്കളങ്കമായി ഉറങ്ങുന്ന കണ്ടു അവൾ പുഞ്ചിരിച്ചു.
രാവിലെ അലാറം അടിക്കുന്ന കേട്ടാണ് അവൻ എണീറ്റത്.
എണീറ്റ് നോക്കിയപ്പോൾ തന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങുന്ന അമ്മുവിനെ ആണ് അവൻ കണ്ടത്. അവൻ അവളുടെ നെറ്റിയിൽ ഒന്ന് തലോടി…
“അമ്മു… ”
അവൻ പതിയെ അവളെ വിളിച്ചു എങ്കിലും അവൾ പിന്നെയും അവനെ മുറുകി കെട്ടി പിടിച്ചു കൊണ്ട് കിടക്കുകയാണ്
“അമ്മൂസെ…”
അവൻ പിന്നേം വിളിച്ചു… കൂടെ അവളുടെ മുടിയിലൂടെ ഒന്നു തലോടുകയും ചെയ്തു..
“എടി എണീക്ക്… ഷോപ്പിൽ പോവണ്ടേ??”
“ങും… ഇന്ന് പോവണ്ട… അവിടെ കിടക് മനുഷ്യ.. എനിക്ക് ഉറങ്ങണം കുറച്ചു കൂടെ”
അവൾ തല ഉയർത്തി അവന്റെ നെഞ്ചിലേക്ക് വച്ചു കിടന്നു
“പിന്നെ നീ എന്തിനാ അലാറം വച്ചത്..?”
“അത് ഇന്നലെ എന്തോ വച്ചതാ… ഏട്ടൻ മിണ്ടാതെ ഇരുന്നെ… ഞാൻ ഉറങ്ങട്ടെ. ”
അവൾ അവന്റെ നെഞ്ചിൽ ഒരു കടി കൊടുത്തു കൊണ്ട് പിന്നേം കിടന്നു.
അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത് ഇന്നലെ വന്ന പാടെ കേറി കിടന്ന അവന്റെ ഡ്രസ് ഒക്കെ കാണുന്നില്ല… ബോക്‌സർ മാത്രം ഇട്ടാണ് അവൻ കിടക്കുന്നത്.
“ടി… എന്റെ ഡ്രസ് ഒക്കെ എന്തേ?? ”
“മിണ്ടാതെ കിടക്കാൻ പറഞ്ഞപ്പോ”
പിന്നെ അവൻ ഒന്നും ചോദിച്ചില്ല .. അവളുടെ തലയിൽ തലോടി കൊണ്ട് അവനും കിടന്നു.
8 മണി അയപ്പോൾ കതകിൽ ആരോ മുട്ടികൊണ്ടിരിക്കുന്ന കേട്ടാണ് അവർ എണീക്കുന്നത്
അമ്മു പെട്ടെന്ന് ചാടി എണീറ്റ് മുടി വാരി കെട്ടി കൊണ്ട് പോയി കതക് തുറന്നു
ശ്രീദേവി ആയിരുന്നു
“എന്താടി… ”
അമ്മു നീരസത്തോടെ ചോദിച്ചു.
” അല്ല ചേച്ചി കടയിൽ പോവുന്നില്ലേ… ”
“അത് തിരക്കാനാണൊ നീ ഇപോ കിടന്നു വിളിച്ചത്??”
“അല്ല അമ്മ ചേച്ചിയെ കാണണം ന്ന് പറഞ്ഞു എന്നോട് പോയി വിളിക്കാൻ പറഞ്ഞു അതാ “
” ഏത് അമ്മ?? എന്റെ അമ്മയോ അതോ ദേവി ചിറ്റയോ??”
” എന്റെ അമ്മ… ”
“എന്താ ഇപോ ??”
“ആ എനിക്ക് ഒന്നും അറിയാൻ വയ്യ”
“ആ… നീ പൊക്കോ ഞാൻ വന്നേക്കാം ന്ന് പറ ”
“ആ വേഗം വരണേ”
“പോടി … ”
ശ്രീദേവി ഓടി സ്റ്റെപ് ഇറങ്ങി പോയി
അമ്മു റൂമിലേക്ക് കയറിയപ്പോൾ അവൻ പിന്നേം കിടന്ന് ഉറങ്ങുന്ന കണ്ടു . അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്ക് ചെന്നു.
