The Great Indian Bedroom 1അടിപൊളി  

സ്വരങ്ങൾ സപ്തസ്വരങ്ങൾ സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ സ്വരസുന്ദരിമാരെ നിങ്ങളുറങ്ങും സോപാനമല്ലോ സ്വർഗ്ഗം …..

പതിവിലധികം സന്തോഷവതിയായതു ദാസ് കണ്ടെങ്കിലും പക്ഷെ അതെന്തിനാണു എന്ന ചോദ്യം ചോദിക്കാനുള്ള മനസ് അവനു വന്നില്ല. ദാസിന് എന്റെ ജീവിതം പരിഗണിക്ക പെടേണ്ട ഒന്നാണ് എന്ന് തോന്നൽ നഷ്ടപ്പെട്ടത് ഞാൻ നേരത്തെ അറിയണമാ- യിരുന്നു. പക്ഷെ അതാലോചിച്ചു എന്റെ വിലയേറിയ സമയം ഞാൻ പാഴാക്കിയില്ല , വിഷമിക്കാൻ മെനക്കെട്ടില്ല!. ഞാൻ എന്റെ കാര്യം നോക്കി മിണ്ടാതെയിരുന്നു.

എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ, ഞാൻ അത് ബാത്റൂമിലേക്ക് എടുത്തുകൊണ്ട് പോയി

“പറയൂ…മിഥുൻ.”

“നിഹാരികയുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വന്നിട്ടുണ്ട്.”

“എനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല.”

“എന്റെ മനസിനു വെളിച്ചം തരുന്ന ആള് ഇപ്പൊ ഇരുട്ടിലായോ.. എന്ന് ഞാൻ കാവ്യത്മകമായി ചോദിച്ചു.

“വീട്ടുകാർക്ക് എല്ലാം, ആ പ്രൊപോസൽ നല്ല ഇഷ്ടമാണ്..അതാണ്..” “എങ്കിൽ ഇഷ്ടമാണ് എന്ന് പറഞ്ഞോളൂ…മിഥുന്റെ കാഴ്ചപ്പാട് നല്ലതാണു, പക്ഷെ എപ്പോഴും അതിനു പറ്റിയ ആളെ ദൈവം നമുക്കായി തരുമെന്ന്‌ എപ്പോഴും ശാട്യം പിടിക്കാൻ പറ്റില്ലാലോ..”

“ശരി…”

“ഞാൻ ഒന്നുടെ ആലോചിക്കട്ടെ…”

ഫോൺ വെച്ചതും ബാത്‌റൂമിൽ നിലത്തു ഇരുന്നുകൊണ്ട് ഞാൻ പൊട്ടി പൊട്ടി കരഞ്ഞു …..പുറത്തേക്ക് ശബ്ദം വരാതെയിരിക്കാൻ ഞാൻ പൈപ്പ് തുറന്നു.

പക്ഷെ …..ആ മെസ്സേജ്….അത് വരുന്ന വരെ…

“ഐ ടൂ ലവ് യു…” എന്ന മിഥുന്റെ മെസേജ്.. അത് വായിച്ചു ഞാൻ തിരിച്ചു വിളിച്ചപ്പോൾ…മിഥുനും വിങ്ങി പൊട്ടിക്കൊണ്ട് എന്നോട് ഒന്നും പറയാതെ നിന്നു …. ഞാൻ കണ്ണുനീര് തുടച്ചുകൊണ്ട് ഫോൺ വെച്ചു. മുഖം കഴുകി, സാരി തുമ്പു കൊണ്ട് തുടച്ചു.

ക്ലബിൽ വെച്ച് കൂടെയുണ്ടായരുന്നപ്പളും…എന്റെ കൂടെ ഡാൻസ് ചെയ്തപ്പളും…..രാത്രി സേഫ് ആയി എന്നെ എത്തിച്ചപോളും….നന്ദി ഹിൽസ് ഇല് ഒന്നിച്ചു കൈകോർത്തു നടന്നപോളും…അവൻ അറിയുന്നുണ്ടായിരുന്നു എന്റെ മനസ്.

പക്ഷെ തുറന്നു പറയാൻ ഇപ്പോഴും ഇരുവർക്കും എന്തോ ഒരു മടി ഉള്ളത് കൊണ്ട്… ഇങ്ങനെയായി ….. ഇത്രയും നാളും വേദന സഹിച്ചു കരഞ്ഞ എനിക്ക്, ഇത്തവണ അതിനെല്ലാം എന്റെ ജീവിതത്തിൽ ഒരു അർഥം കിട്ടിയപോലെ എനിക്കപ്പോൾ തോന്നി. എന്റെ മനസ് അറിയാവുന്ന ഒരാളെ…എനിക്ക് ദൈവം തന്നു.

“വൈഗ…” ദാസ് പുറത്തു നിന്നും വിളിച്ചപ്പോൾ ഞാൻ ബാത്‌റൂമിൽ നിന്നും വിളികേട്ടു .

കണ്ണ് തുടച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് വന്നു.

“എന്തെ കണ്ണ് നനഞ്ഞിരിക്കുന്നത്..” അടുക്കളയിലേക്ക് നടക്കുമ്പോ ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതല്ല.

“എന്തോ പൊടി കയറിയതാ, മുഖം കഴുകിയപ്പോ ശരിയായി”

ചോറ് അടുപ്പിൽ വെച്ച് ഇച്ചിരി നേരം ഞാൻ ബെഡിൽ വന്നിരുന്നപ്പോൾ..

“വൈഗ കുക്കർ കുറെ നേരമായി…” ഞാനതു ഓഫ് ചെയ്തു വരുമ്പോളും ദാസ് ടീവി കാണുകയയിരുന്നു.

അന്ന് രാത്രി മിഥുന് ഞാനോ, എനിക്ക് അവനോ ഒരു കൊളോ ..മെസ്സേജോ…ചെയ്യാൻ തോന്നിയില്ല.

മനസ് നിറയെ, ഇത് തുടരണോ വേണ്ടയോ എന്ന ചോദ്യമായിരുന്നു. അടുത്ത രണ്ടു ദിവസവും സാധാരണ പോലെ കടന്നു പോയി. എനിക്ക് എന്തോ മിഥുനെ വിളിക്കണം എന്നുണ്ടെങ്കിലും മനസ് വീണ്ടും തളരുന്നപോലെ…

ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് ടീവി റിമോട്ട് ഞെക്കി കൊണ്ടിരുന്നപ്പോൾ. കാളിംഗ് ബെൽ അടിച്ചു. നല്ല ചൂടുള്ള സമയം ആയിരുന്നു. ഞാൻ വാതിൽ തുറന്നു കൊണ്ട് നോക്കുമ്പോ മിഥുൻ ആയിരുന്നു. എന്തെ എന്നെ വിളിച്ചില്ല എന്ന് രണ്ടു മൂന്നാവർത്തി ഞാൻ മനസ്സിൽ അവനോടു ചോദിച്ചു.

“വൈഗ..”

“മിഥുൻ..” എനിക്ക് ആ നിമിഷം വാക്കുകൾ ഒന്നും കിട്ടിയില്ല. ഞാൻ വാതിൽക്കൽ വെച്ചുതന്നെ മിഥുനെ കെട്ടിപിടിച്ചു. മിഥുൻ എന്റെ മുഖം കൈകൊണ്ട് ഉയർത്തിപിടിച്ചു ചോദിച്ചു.

“ദേഷ്യമാണോ…”

“ഇല്ല…മിഥുൻ…ഒരിക്കലുമില്ല…”

“പിന്നെന്തേ അതുകഴിഞ്ഞു എന്നെ തിരിച്ചു വിളിച്ചില്ല..”

“അത്…അത്…എനിക്കതിനു കഴിഞ്ഞില്ല. നിനക്ക് വിളിച്ചൂടായിരുന്നോ..”

Leave a Reply

Your email address will not be published. Required fields are marked *