The Great Indian Bedroom 1അടിപൊളി  

“ഹായ്. എവിടെയാണ്, എന്ന് ഞാൻ തിരിച്ചു ചോദിച്ചു.

“ഫ്രെണ്ട്സ് ന്റെ ഒപ്പമാണ്, ഒരു ക്ലബ്ബിലാണ്.”

“ക്ലബ്ബിലോ.”

“ഉം.”

“മിഥുൻ മദ്യപിക്കാറുണ്ടോ. ?”

“ബിയർ മാത്രം, വല്ലപ്പോഴും, എന്തെ.”

“ഉഹും.”

“ഹസ്ബൻഡ് കൂടെ ഉണ്ടോ വൈഗ. മെസ്സേജ് അയക്കാൻ കുഴപ്പമുണ്ടോ ?”

“ഇല്ല, കുഴപ്പമില്ല . ആളൊരു കല്യാണത്തിന് പോയി.”

“ബാച്‌ലർ പാർട്ടിയാണോ?”

“അതെ.”

“വൈഗയ്ക്ക് പോവാൻ ഇഷ്ടമല്ലേ?”

“വെള്ളമടി പാർട്ടിക്കോ?”

“അതിനെന്താ, നമ്മളെ ആരും നിര്ബന്ധിക്കുന്നില്ലലോ, കഴിക്കാൻ വേണേൽ കഴിക്കാം. ഇല്ലെങ്കിൽ വണ്ട .”

“ഉം”

“ക്ലബ് നല്ല രസമാണോ”

“ഉം ശബ്ദം കെട്ടില്ലേ..”

“ആഹ് മിഥുൻ കേൾക്കാം.”

“എന്റെ കൂടെ ചില കോളേജ് ഫ്രെണ്ട്സ് ഒക്കെ യുണ്ട്, എല്ലരും കപ്പിൾസ് ആണ്.”

“അതെയോ.അന്ന് പറഞ്ഞ കുട്ടിയെ ഒകെ ആയെങ്കിൽ ഇപ്പൊ കൂടെ ഉണ്ടാകുമായിരുന്നു അല്ലെ?”

“അതെ. പക്ഷെ അത് സാരമില്ല.”

“വൈഗ ക്ലബ്ബിലോക്കെ പോയിട്ടുണ്ടോ”

“അയ്യോ ഞാനോ….എനിക്ക് പേടിയാ…”

“കാണാൻ ആഗ്രഹം ഉണ്ടോ.” “അങ്ങനെയൊന്നുമില്ല..”

“എന്റെയൊപ്പം വരാമോ…സേഫ് ആയി ഞാൻ നോക്കിക്കോളാം.”

“വേണ്ട.”

“ഷുവർ ആണോ…”

“അഹ്…”

“ശരി എങ്കിൽ കിടന്നോളു.”

“ഗുഡ് നൈറ്റ്.”

സത്യത്തിൽ എനിക്ക് പോകണം എന്നുണ്ടായിരുന്നു, അത് ക്ലബ് കാണാൻ വേണ്ടിയല്ല, മിഥുന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ വേണ്ടി മാത്രം, രണ്ടു ദിവസം കണ്ടു മൂന്നാമത്തെ ദിവസം രാത്രി ഇറങ്ങി വരാൻ തയാറാകുമ്പോ അവൻ എന്നെ എന്താണ് എന്നെ കുറിച്ച് വിചാരിക്കുമെന്ന ചിന്ത കൊണ്ടാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.

ഞാൻ മുൻവശത്തെ ഹാളിലെ ലൈറ്റ് ഓണാക്കിയിട്ടുകൊണ്ട് മെയിൻ ഡോർ അടച്ചോ എന്ന് ഉറപ്പു വരുത്തി. ബെഡ്റൂമിലെത്തി AC ഓണാക്കി രാഗിണി ദേവിയുടെ പുസ്തകം വായിച്ചു തുടങ്ങി.

പതിനഞ്ചു മിനുട്ട് ആയതും ഡോർ ബെൽ വീണ്ടും അടിച്ചു, ദാസ് എന്തോ മറന്നതായിരിക്കും എന്ന് ഞാൻ കരുതി. ബെഡിൽ നിന്നും എണീറ്റ് ചെന്ന് വാതിൽ തുറന്നതും മിഥുൻ ആയിരുന്നു. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

“മിഥുൻ !”

“പോകാം..”

“ഞാൻ പറഞ്ഞതല്ലേ മിഥുൻ. ബൈക്കിൽ രാത്രി …വേണ്ട എല്ലാരും കാണും.” ഞാൻ കോർട്ടസിന്റെ മുൻപിൽ നോക്കിയപ്പോൾ ബൈക്കിൽ അല്ല മിഥുൻ ഇങ്ങോട്ട് വന്നത് കാറിലാണ്.

“എന്തായാലും ഫ്രീ ആയിട്ട് ഇരുക്കുവല്ലേ, അപ്പൊ പിന്നെ കൂട്ടികൊണ്ടു വരാം എന്ന് കരുതി, അന്ന് പറഞ്ഞില്ലേ, പുറത്തേക്ക് അധികം പോകാറില്ല എന്ന്, അതെന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.”

“ഡ്രസ്സ് മാറ്റണ്ടേ.,,ഞാൻ…”

“മാറ്റിക്കോളൂ, ഞാൻ വെയിറ്റ് ചെയ്യാം.”

എന്ത് ഡ്രസ്സ് ഇടുമെന്നു ആലോചിട്ട് ഒരുപിടിയും കിട്ടിയില്ല, ഞാൻ ഒരു ബ്ലാക്ക് ചുരിദാർ എടുത്തു അണിഞ്ഞു. വൈറ്റ് ലെഗ്ഗിൻസ് ഉം. മിഥുൻ അപ്പോൾ ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റ്സ് ആയിരുന്നു, മാച്ച് ആയിക്കോട്ടെ എന്ന് എന്റെ മനസിൽ ആരോ പറഞ്ഞത് കേട്ടതിന്റെ ഫലമാവാം. കാറിലേക്ക് കയറുമ്പോ, ശാന്തചേച്ചി എന്നെ കണ്ടിരുന്നു. ഞാനത് കാര്യമാക്കിയില്ല. എനിക്ക് മിഥുന്റെ ഒപ്പം ഉള്ളപ്പോൾ കുറേശെ ധൈര്യം തോന്നുണ്ടായിരുന്നു.

കാർ ചീറിപായുമ്പോ പുറത്തു നിന്നുള്ള തണുത്ത കാറ്റേറ്റ് കൊണ്ട് എന്റെ മുടിയൊക്കെ പറന്നു തുടങ്ങി. സൺ റൂഫ് കാർ ആയിരുന്നു ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ നക്ഷത്രങ്ങൾ എന്നെ നോക്കി ചിരിച്ചു.

എന്റെ കണ്ണിലേക്ക് നോക്കികൊണ്ട് മിഥുനപ്പോൾ പറഞ്ഞു

“വൈഗയ്ക്ക് എന്റെ കൂടെ വരുന്നതിൽ കുഴപ്പം ഒന്നും ഇല്ലാലോ..” “ഹേ. ഇല്ല.”

“അതെയോ..എനിക്കെന്തോ ചോദിക്കണം എന്ന് തോന്നി, അതോണ്ട് ചോദിച്ചതാ കേട്ടോ..”

“ഉം..”

ക്ലബ്ബിലേക്ക് കയറുമ്പോ അവിടെ ഒത്തിരി പേര് പാട്ടിനൊത്തു തുള്ളുന്നത് കണ്ടു. ഞാനും മിഥുനും ഒരു സോഫയിൽ ചേർന്ന് ഇരുന്നുകൊണ്ട് ചുറ്റുമുള്ള ആൾക്കാരെയും ആംബിയൻസും എല്ലാം ശ്രദിച്ചു നോക്കി. നല്ല രസമുണ്ട്. എത്രയാ പെൺകുട്ടികൾ. ഇവരൊക്കെ ശരിക്കും ഫ്രീഡം ആസ്വദിക്കുന്നവരാണ്. ആരും ഒന്നിനും ആരെയും നിരബന്ധിക്കുന്നില്ല. തികച്ചും സേഫ് ആണ്.

മിഥുൻ ഫ്രൂട് ജ്യൂസ് ഓർഡർ ചെയ്തിരുന്നു. ഞാനും അവനും അത് നുണഞ്ഞുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *