രാത്രി സംഗീതം – 3 Like

Kambi Story – രാത്രി സംഗീതം – 3

Related Posts


ജെയിംസ് കടന്നു വരുമ്പോള്‍ ഓഫീസിന്‍റെ റിസപ്ഷന്‍ എരിയായിലേ ഡെസ്ക്കില്‍ ചാരി ചുവന്ന ടോപ്പും കറുത്ത ജീന്‍സും ധരിച്ച് ഒരു യുവതി നില്‍ക്കുന്നത് കണ്ടു.
അവന്‍ വരുന്നത് കണ്ട് അവള്‍ നോക്കി.
അവളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത് അവന്‍ കണ്ടു.

“ജെയിംസ് ഇമ്മാനുവേല്‍?”

അവള്‍ ചോദിച്ചു.

“യെസ്, ഐം…”

അവന്‍ പറഞ്ഞു.

“ഓക്കേ, നൈസ് റ്റു മീറ്റ്‌ യൂ സാര്‍. ഐം ദീപ്തി. ദീപ്തി വേണുഗോപാല്‍. ഫോറെന്‍സിക്‌ എന്‍ജിനീയര്‍. സാര്‍ വരുമ്പോള്‍ കോണ്‍ഫന്‍സ് റൂമിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നു, മാഡം. കമോണ്‍…!”
അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. ജെയിംസ് അവളുടെ പിന്നാലെ നടന്നു.
കോറിഡോറിലൂടെ അല്‍പ്പ ദൂരം നടന്ന്‍ വലത് വിങ്ങിലേക്ക് അവര്‍ തിരിഞ്ഞു. അടഞ്ഞു കിടന്ന ഒരു വലിയ ഡോറിന്റെ മുമ്പിലേക്ക് അവരെത്തി.
ദീപ്തി ഡോര്‍ പതിയെ തുറന്ന് അവനെ നോക്കി.

“കമിന്‍…”

അവള്‍ മൃദുവായി പറഞ്ഞു. പിന്നെ അകത്തേക്ക് കയറി. ജെയിംസ് അവളുടെ പിന്നാലെയും.
ചേതോഹരമായി സജ്ജമാക്കിയ വലിയ റൂം.
വിസ്താരമുള്ള വെളുത്ത പ്രതലത്തില്‍ തീര്‍ത്ത ടേബിള്‍ അതിന് ചുറ്റും വെളുത്ത ഇറ്റാലിയന്‍ കോണ്‍ഫെറന്‍സ് ചെയറുകള്‍. ഇളം നീല നിറമുള്ള ചുവരുകള്‍. ചുവരില്‍ വലിയ ഒരു ഇന്‍റെറാക്റ്റീവ് ബോഡ്. ഇടത്തെ ചുവരില്‍ ഡിജിറ്റല്‍ ഓഡിയോ വിഷ്വല്‍ പ്രോജെക്ക്റ്റര്‍, സ്ക്രീന്‍. അത്യന്താധുനികവും വിലയേറിയതുമായ സൌണ്ട് സിസ്റ്റം. സ്ക്രീനടുത്തുള്ള ഇരിപ്പിടങ്ങളില്‍ യൂണിഫോമില്‍ രണ്ട് പോലീസ് ഓഫീസര്‍മാരിരുന്നു.
ജെയിംസിന്റെ കണ്ണുകള്‍ പിന്നെ സ്ക്രീനിനടുത്ത് നിന്നിരുന്ന സ്ത്രീരൂപത്തെ നോക്കി.
ശ്വാസം നെഞ്ചില്‍ കുരുങ്ങുന്നത് പോലെ അവന് തോന്നി.
ദൈവമേ!
അവന്‍ മന്ത്രിച്ചു.
ആ മുറി മുഴുവന്‍ കരളിനെ തപിപ്പിക്കുന്ന സംഗീതം നിറയുന്നത് പോലെ അവന് തോന്നി.
ഹൃദയത്തില്‍ മോഹാര്‍ദ്രത കൊണ്ടുവരുന്ന, ശരത്ത്ക്കാല മേഘത്തിന്റെ മൃദുത്വത്തെയോര്‍മ്മിപ്പിക്കുന്ന, വെണ്‍സന്ധ്യയിലെ നിലവില്‍ പറന്നിറങ്ങുന്ന ശലഭം പോലെ ഒരു സുന്ദരി….
പുരുഷന്‍റെ കിനാവുകളില്‍ തുളുമ്പിയുലയുന്ന രൂപം…
ഭൂമിയുടെ നിതാന്ത താപത്തിലെക്ക് പെയ്തിറങ്ങുന്ന മധുമഴത്തുള്ളിപോലെ അവള്‍…
മുഴുവന്‍ പ്രണയ സ്വപ്നങ്ങള്‍ക്കും പവിഴങ്ങളുടെ സൂര്യരേണുക്കള്‍ നല്‍കുന്നവള്‍…

“ഇരിക്കൂ…”

ഹൃദയത്തെ കുതിര്‍ക്കുന്ന ശബ്ദം ഏത് മഴവില്ലുകള്‍ക്കപ്പുറത്തുനിന്നുമാണ് വരുന്നത്?

“സാര്‍, മാഡം ഇരിക്കാന്‍ പറയുന്നു…”

പെട്ടെന്ന് ജെയിംസ് പിമ്പില്‍ നിന്നും ദീപ്തിയുടെ സ്വരം കേട്ടു. അവന്‍ ഞെട്ടിയുണര്‍ന്നു.
കണ്ണുകള്‍ക്ക് മുമ്പില്‍ ഗൌരവത്തില്‍ തന്നെ നോക്കുന്ന ഡി സി പി സമീറ ശിവദാസ്!
അവളുടെ കണ്ണുകളില്‍ ശാസനയുടെ ഒരു മിന്നലാട്ടം അവന്‍ കണ്ടു.
ജെയിംസ് പെട്ടെന്ന് സമീപമുള്ള ചെയറില്‍ ഇരുന്നു.

“ജെന്റ്റില്‍മെന്‍, മീറ്റ്‌ മിസ്റ്റര്‍ ജെയിംസ് ഇമ്മനുവേല്‍, സബ് ഇന്‍സ്പെകറ്റര്‍….”

സമീറ തന്‍റെ മുമ്പിലിരുന്നവരെ നോക്കി പറഞ്ഞു. ജെയിംസ് അവരെ തലകുനിച്ച് കാണിച്ചു.

“ജെയിംസ് ഇമ്മാനുവേല്‍…”

പിന്നെ സമീറ അവനെ നോക്കി.

“ഇത് മിസ്റ്റര്‍ ശേഖര്‍ അനിരുദ്ധന്‍, സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്….ഇത് വിനായക് പൈ, സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍…”

ജെയിംസ് ഇരുവരേയും നോക്കി തലകുനിച്ചു.

“ഒരു സല്യൂട്ട് ആകാം, സുപ്പീരിയെഴ്സ് ആണ് രണ്ടുപേരും…”

സമീറ അവനോട് പറഞ്ഞു.
പെട്ടെന്ന് തന്‍റെ രക്തം ആവിയായിപ്പോകുന്നത് പോലെ ജെയിംസിന് തോന്നി.ഭയം നിറഞ്ഞ അവന്‍റെ ഭാവത്തിലേക്ക് നോക്കി ശേഖറും വിനായകും ദീപ്തിയും പുഞ്ചിരിച്ചു.

“മൈ ഗോഡ്….!”

അവന്‍ മന്ത്രിച്ചു. തനിക്ക് ഇതെന്ത് പറ്റി? ഇതുപോലെയൊക്കെ മറവി പറ്റാന്‍?
അവനുടനെ സമീറയെ നോക്കി സല്യൂട്ട് ചെയ്തു. അവളത് വലത് കൈത്തലം വിടര്‍ത്തി സ്വീകരിച്ചു.
പിന്നെ ശേഖറേയും വിനായകിനേയും നോക്കി സല്യൂട്ട് ചെയ്തു.

“പിന്നെ അത് ദീപ്തി വേണുഗോപാല്‍, ഫോറെന്‍സിക് എന്‍ജിനീയര്‍…”

ദീപ്തിയെ ചൂണ്ടിക്കാണിച്ച് സമീറ പറഞ്ഞു.
“ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു മാഡം…”

ദീപ്തി പുഞ്ചിരിയോടെ പറഞ്ഞു.

“ഒരാള്‍ കൂടി നമ്മുടെ ടീമില്‍ ചേരും…”

സമീറ എല്ലാവരെയും നോക്കി.

“ആരാ മാഡം അത്?”

“ഡി വൈ എസ് പി ശേഖര്‍ അനിരുദ്ധന്‍ ചോദിച്ചു.

“വണ്‍ മിസ്റ്റര്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സി ഐ ആണ്…എനിക്കറിയാം ആളെ…കോളേജില്‍ എന്‍റെ ക്ലാസ് മേറ്റ് ആയിരുന്നു…ആക്ചുവലി ഇതൊരു സ്പെഷ്യല്‍ റെക്കമെന്‍ടേഷന്‍ വന്നിട്ടുണ്ട് എനിക്ക് അയാളെ ടീമില്‍ എടുക്കാന്‍…അതുകൊണ്ട്….”

സംഘാംഗങ്ങളില്‍ ചിലരുടെ മുഖം മങ്ങുന്നത് സമീറ കണ്ടു.

“റെക്കമെന്‍ടേഷന്‍ എന്ന് പറഞ്ഞത്കൊണ്ട് ആള്‍ ക്വാളിഫൈഡ് അല്ല എന്ന് ഒരിക്കലും കരുതരുത്…”

സമീറ ഗൌരവത്തില്‍ തുടര്‍ന്നു.

“വളറെ സെന്‍സേഷണല്‍ ആയ പല കേസുകളും ഫിലിപ്പ് വളരെ സമര്‍ത്ഥമായി തെളിയിച്ചിട്ടുണ്ട്…ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആലപ്പുഴയിലെ ആ കേസ് അടക്കം…”

സമീറ മുമ്പിലിരിക്കുന്നവരുടെ മുഖങ്ങളിലേക്ക് നോക്കി.

“അയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്..നാളെ ടീമിനൊപ്പം ചേരും…”

അവള്‍ പറഞ്ഞു.

“കിട്ടിയ ക്ലൂസ് അനുസരിച്ച് മൂന്ന്‍ കൊലപാതകങ്ങള്‍ കൂടി കില്ലര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്…. ഫോറെന്‍സിക് പരിശോധനയില്‍ നിന്ന് നമുക്ക് ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് കില്ലര്‍ അത്ര പ്രായമുള്ളയാളല്ല, നിലത്ത് പതിഞ്ഞ കാല്‍പ്പാടുകള്‍ തമ്മിലുള്ള അകലവും കാല്‍പ്പാടുകള്‍ നിലത്ത് വീഴ്ത്തിയ പാടുകളുടെ ആഴവുമൊക്കെ ഫോറെന്‍സിക്ക് അനാലിസിസ് ചെയ്തപ്പോള്‍ ആണ്…..”

അത് പറഞ്ഞ് സമീറ മുമ്പിലിരിക്കുന്ന തന്‍റെ ടീമംഗങ്ങളെ നോക്കി. അവര്‍ മുഴുവന്‍ ശ്രദ്ധയും തന്‍റെ വാക്കുകളില്‍ നല്‍കുന്നത് അവള്‍ കണ്ടു.
“നിര്‍ഭാഗ്യവശാല്‍…”

സമീറ തുടര്‍ന്നു.

“…നിര്‍ഭാഗ്യവശാല്‍ ഇതില്‍ക്കൂടുതല്‍ ഒരു ഹെഡ് വേ നമുക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല…ടീം സ്പ്ലിറ്റ് ചെയ്ത് നമ്മള്‍ ഇന്നലെ രാത്രി മുതല്‍ അക്യൂട്ട് ഒബ്സര്‍വേഷനില്‍ ആണ്…അത് തുടരും… ഇന്നലെ ചാര്‍ട്ട് ഔട്ട്‌ ചെയ്തത് പോലെ, ഓരോരുത്തരും അവരവരുടെ പാര്‍ട്ട് ഭംഗിയായി ചെയ്യുക..കോര്‍ഡിനേഷന്‍ ആവശ്യമായി വരുമ്പോള്‍ നമുക്ക് മീറ്റ്‌ ചെയ്യാം…”

സമീറ പറഞ്ഞു നിര്‍ത്തി.
ടീമംഗങ്ങള്‍ എഴുന്നേറ്റു. ഓരോരുത്തരായി പുറത്തേക്കിറങ്ങി.

“ജെയിംസ് ക്യാന്‍ സ്റ്റേ…”

വാതില്‍ക്കലേക്ക് തിരിഞ്ഞപ്പോള്‍ ജെയിംസ് പിമ്പില്‍ സമീറയുടെ സ്വരം കേട്ടു.
അവന്‍ തിരിഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *