ഞാൻ അവളെ പൂർണമായി മറക്കാൻ തന്നെ തീരുമാനിച്ചു. കമ്പനി കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അവളെ മറക്കാൻ വേണ്ടി മറ്റുകാര്യങ്ങളിൽ തിരക്കിൽ ആകാൻ നോക്കി. അവളെ മറക്കാൻ ആയി എന്റെ മനസ് തന്നെ കണ്ടുപിടിച്ച വഴിആയിരുന്നു അവളെ വെറുക്കുക എന്നുള്ളത്. മസ്സിൽ അവളോട് വെറുപ്പ് നിറയുന്നത് അപ്പോഴത്തെ സാഹചര്യത്തിൽ നല്ലത് ആണെന്ന് എനിക്കും തോന്നി. പക്ഷെ എന്റെ വീട്ടിൽ വരുമ്പോൾ അവളും ആയി ഞാൻ കഴിഞ്ഞ നാളുകൾ അറിയാതെ ഓർമയിൽ വരും. അത് എന്നെ വീണ്ടും നിരാശയിലേക്ക് തള്ളിവിടും. കുറച്ച് നാളെത്തേക്ക് ഇവിടെ നിന്നും മറി നിൽക്കാൻ ഞാൻ തീരുമാനിച്ചു.
നോർത്തെൺ ഫ്രാൻസിലെ ഡങ്കിർക്ക് (dunkirk) എന്ന സ്ഥലത്ത് എന്റെ കമ്പനിക്ക് ഒരു ഫാക്ടറി ഉണ്ട്. അവിടെ പോയിട്ട് കുറച്ച് കാലം ആയി. യൂറോപ്പിലെ തന്നെ വലിയ പോർട്ടുകളിൾ ഒന്നാണ് ഡങ്കിർക്ക് പോർട്ട്. അതിനോട് ചേർന്ന് തന്നെയാണ് ഇൻഡസ്ട്രിയൽ ഏരിയയും. അതുകൊണ്ട് തന്നെയാണ് അച്ഛൻ അവിടെ ഫാക്ടറി നിർമിച്ചത്. ഒരു സിറ്റിയിൽ ഉള്ള എല്ലാ തിരക്കുകളും ഉണ്ടെങ്കിലും വളരെ ശാന്തമായ ഒരു അന്തരീഷം ആണ് ഇവിടെ.
എയർപോർട്ടിൽ എത്തിയത് മുതൽ എനിക്ക് നല്ല സ്വികാരണം തന്നെയാണ് ലഭിച്ചത്. അവരുടെ ബോസ്സ് കുറച്ച് നാളുകൾക്ക് ശേഷം വരുന്നത് അല്ലെ. അച്ഛൻ ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഏല്പിച്ചിരുന്നത് നാരായണൻ എന്ന ഒരു ഫ്രണ്ടിനെ ആയിരുന്നു. നാരായണേട്ടൻ ഇവിടുന്ന് തന്നെ ആണ് വിഹാഹം കഴിച്ചിരിക്കുന്നത്.ഇപ്പോൾ അദേഹത്തിന്റെ മകൾ മഹാലഷ്മി ആണ് കാര്യങ്ങൾ നോക്കുന്നത്. മഹാലക്ഷ്മി എന്ന പേര് മാത്രമേ ഉള്ളു കാണാൻ ഒരു മദാമ്മ തന്നെയാണ്.
അച്ഛനുമായി മുൻപ് ഇവിടെ വരുമ്പോൾ അവൾ മാത്രം ആയിരുന്നു എന്റെ കുട്ട്. അവൾക്കും ഞാൻ വരുന്നത് ഒരു ആശ്വാസം ആയിരുന്നു. അവൾക്ക് മലയാളം സംസാരിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. എയർപോർട്ടിൽ നിന്നും നേരെ പോയത് കമ്പനിയിലേക്ക് ആണെങ്കിലും. എല്ലാവരെയും ജസ്റ്റ് ഒന്ന് പരിചയപ്പെട്ടശേഷം.
ഡലി ഗേറ്റ് ലൈൻഇൽ ഉള്ള ഞങ്ങളുടെ ഫാം ഹൗസിലേക്ക് വന്നു. ഫാക്ടറിയിൽ എനിക്ക് പ്രേതകിച്ചു റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഫാം ഹൌസിൽ തന്നെ കൂടി.
രണ്ട് ദിവസം കഴിഞ്ഞ് മഹാലക്ഷ്‌മി എന്നെ കാൾ ചെയ്തു .
” ഹലോ സർ ”
” ഹാ പറ മഹാ ”
” സർ ഇപ്പോൾ ഇവിടെ ഉണ്ട് ”
” ഞാൻ ഫാം ഹൗസിൽ തന്നെ ഉണ്ട് ”
” എനിക്ക് ഒന്നു കാണണം ആയിരുന്നു ഞാൻ അങ്ങോട്ട് വന്നോട്ടെ ”
” നിനക്ക് എന്നെ കാണാൻ വരാൻ അപ്പോയ്ന്റ്മെന്റന്റെ ആവിശ്യം ഉണ്ടോ …. മഹാ ”
” ഓക്കേ സർ … ഒരു പത്ത് മിനിറ്റ് ഞാൻ അങ്ങോട്ട് വരാം ”
ഫോൺ വെച്ച് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവളുടെ കാർ ഫാം ഹൌസിൽ എത്തി.
” ഹായ് മഹാ ”
” ഹായ് സർ ”
” ഞാൻ വന്നപ്പോൾ മുതൽ ശ്രെദ്ധിക്കുന്നതാ നീ എന്നെ എന്ന് മുതല സർ എന്ന് വിളിക്കാൻ തുടങ്ങിയത് ”
” ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയുടെ ഓണർനെ പിന്നെ എങ്ങനെ അഭിസംബോധന ചെയ്യണം”
” ഒക്കെ അപ്പോൾ ഒഫീഷ്യൽ കാര്യത്തിനാണോ എന്നെ കാണണം എന്ന് പറഞ്ഞത് ”
” സർ നമ്മുടെ കമ്പനിയുടെ ചുമതല ഏറ്റെടുത്തിട്ട് ആദ്യം ആയിട്ട് ആണ് ഇങ്ങോട്ട് വരുന്നത്………. സർ വരുന്നു എന്ന് പറഞ്ഞപ്പോൾ എന്തെങ്കിലും ഇൻസ്‌പെക്ഷൻ ആയിട്ട് ആയിരിക്കും വരുന്നത് അല്ലെങ്കിൽ എന്തെങ്കിലും പുതിയ ഐഡിയയും ആയിട്ട് വരും എന്ന് വിചാരിച്ചു…… പക്ഷെ വന്ന് രണ്ട് ദിവസം ആയിട്ടും അങ്ങനെ ഒന്നും പറയുകയോ സർ ഫാക്ടറിയിൽ വരുകയോ ചെയ്തിട്ടില്ല ……… എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ ”
” നോ….. നീ നല്ലത് പോലെ തന്നെയാണ് ഫാക്ടറി കൊണ്ട് പോകുന്നത് ”
” പിന്നെ എന്താ സർ ഫാക്ടറിയിലോട്ട് വരാത്തത്.”
” അവിടെ എനിക്ക് പ്രേതേകിച് പണി ഒന്നും ഇല്ലല്ലോ …… പിന്നെ ഞാൻ അവിടെ വരുമ്പോൾ നിങ്ങളുടെ വർക്ക് ഡിസ്റ്റർബ് ആവും എന്ന് തോന്നി “
” അങ്ങനെ ഒന്നും ഇല്ല സർ ”
” സർ……. സാർ…….സാർ നോക്കു മഹാ എന്റെ മൈന്റ് കുറച്ച് ഡിസ്റ്റർബ്ഡ് ആണ്….. ഒരു വെക്കേഷൻ പോലെ വന്നത് ആണ് ഇവിടെ…… ഞാൻ മറ്റ് ഏതെങ്കിലും ടുറിസ്റ്റ് പ്ലേസ് ലോട്ട് പോയാലോ എന്ന് ആലോചിച്ചതാ പക്ഷെ….എന്തോ ഇങ്ങോട്ട് വരാം എന്ന് കരുതി…… ഇവിടെ വന്നിട്ടും കുറച്ച് ആയല്ലോ………… ഇവിടുത്തെ ഓഫിസ് കാര്യങ്ങൾ എല്ലാം സ്മൂത്ത് ആയിട്ട് തന്നെ ആണ് പോകുന്നത്…. അതിന്റ ക്രെഡിറ്റ് നിനക്ക് ആണ്…….. എനിക്ക് ഇപ്പോൾ എന്റെ സ്റ്റാഫിനെ അല്ല എനിക്ക് ആവിശ്യം…… പഴയ ഫ്രണ്ട് ആയിട്ട് ആണേൽ നിനക്ക് ഇവിടെ വരാം അല്ലെങ്കിൽ ഞാൻ വിളിക്കുമ്പോൾ നീ വന്നാൽ മതി ”
