അവൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവളോട് പറഞ്ഞു.
” നീ പ്രെഗ്നന്റ് ആണെന്ന് നിന്നെ കണ്ടാൽ തന്നെ മനസിലാവും…… പിന്നെ നീ കള്ളം പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ തന്നെയാണ് ഇവിടെ വന്നിട്ടുള്ളത്…. നീ വാ ”
ഹോസ്പിറ്റലിൽ ഞാൻ നേരത്തെ അപ്പോയിമെന്റ് എടുത്തിട്ടുള്ളത് കൊണ്ട്. ഒരു സിസ്റ്റർ എന്നെയും അവളെയും അകത്തേക്ക് കുട്ടികൊണ്ട് പോയി. അവളുടെയും എന്റെയും ബ്ലഡ് സാമ്പിൾസ് എടുത്തു. അവൾ ഒന്നും മനസിലാവാതെ എന്നെ നോക്കി.
” കാർത്തി ”
ഹോസ്പിറ്റലിൽ നിന്നും കാറിൽ കേറുമ്പോൾ അവൾ എന്നെ വിളിച്ചു.ഞാൻ തിരിഞ്ഞു നിന്നു അവളോട് പറഞ്ഞു.
” നീ പ്രെഗ്നന്റ് ആണ് അത് എനിക്ക് മനസിലായി. പക്ഷെ കുഞ്ഞ് എന്റേത് ആണെന്ന് ഞാൻ ഉറപ്പു വരുത്തണ്ടേ…… നിന്റെ തൊഴിൽ അങ്ങനതെത് ആണല്ലോ ”
” ഞാൻ അന്ന് നിന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഒരു ക്ലൈന്റ്നെയും അറ്റന്റ് ചെയ്തിട്ടില്ല “
” ഇപ്പോൾ നമ്മൾ ബ്ലഡ് സാമ്പിൾസ് കൊടുത്തത് കുഞ്ഞിന്റെ ഡി എൻ എ ടെസ്റ്റ്‌ന് വേണ്ടിയാണ് റിസൾട്ട് പത്ത് ദിവസത്തിനകം വരും……. അത് വരെ നമുക്ക് ഈ വിഷയം സംസാരിക്കേണ്ട……. നിനക്ക് വേണം എങ്കിൽ ചെക്ക്അപ്പ് ചെയ്യാം ഇവിടെ നല്ല ഡോക്ടർസ് ഉണ്ട് ”
” വേണ്ട ”
” ഒക്കെ എങ്കിൽ കാറിൽ കേറൂ ”
ഞാൻ അവളെ ഹോസ്പിറ്റലിന് അടുത്തുള്ള ഒരു വില്ലയിലേക്ക് കൊണ്ട് പോയി. അവൾക്ക് വേണ്ടി ഞാൻ റെന്റിന് എടുത്തത് ആയിരുന്നു അത്. അതിന് മുന്നിൽ കാർ നിർത്തി. എന്നിട്ട് അവൾക്ക് നേരെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കീ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
” ഇവിടെയാണ് തൽക്കാലം നീ താമസിക്കുന്നത്. ഒരു വീട്ടിൽ വേണ്ട എല്ലാ കാര്യങ്ങളും അതിനുള്ളിൽ ഉണ്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി……… ഞാൻ റിസൾട്ട് കിട്ടിയിട്ട് ഇങ്ങോട്ട് വരാം അത് കഴിഞ്ഞു നമ്മുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ”
അവൾ ഒന്നും മിണ്ടാതെ കാറിൽ നിന്നും ഇറങ്ങി. ഞാൻ ഡിക്കി തുറന്നു കൊടുത്തു. അവൾ ബാഗ് എടുത്ത് ഡിക്കി അടച്ചതും ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
പിന്നീട് മഹാലക്ഷ്മിയെ കണ്ടപ്പോൾ അവൾ എന്റെ മാറ്റം ശ്രെദ്ധിച്ചു. അവൾ അത് എന്നോട് ചോദിച്ചെങ്കിലും ഞാൻ ഒന്നും പറയാതെ ഒഴിഞ്ഞുമാറി.
പത്താം ദിവസം ഹോസ്പിറ്റലിൽ നിന്നും കാൾ വന്നു. ഞാൻ ഹോസ്പിറ്റലിൽ പോയി റിസൾട്ട് വാങ്ങി.
ഒരിക്കലും സത്യം ആവല്ലേ എന്ന് വിചാരിച്ചത് തന്നെ നടന്നിരിക്കുന്നു. അവളുടെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞ് തന്നെയാണെന്ന് റിസൾട്ട് പറയുന്നു.
ഞാൻ റിസൾട്ടും മറ്റ് ചില പേപ്പർസും ആയി നേരെ അവളുടെ വില്ലയിലേക്ക് പോയി.
ഞാൻ അവളുടെ വില്ലയുടെ ഡോറിൽ മുട്ടി. അവൾ വാതിൽ തുറന്നു .എന്നെ കണ്ട ഉടൻ തന്നെ അവൾ ചോദിച്ചു.
” ഇപ്പോൾ വിശ്വാസം ആയോ ”
ഞാൻ അവളോട് ഒന്നും മിണ്ടാതെ വില്ലക്ക് ഉള്ളിലേക്ക് നടന്നു.
ഞാൻ അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നുകൊണ്ട് അവളോട് പറഞ്ഞു.
” ഇരിക്ക് ”
അവൾ അവിടെ കിടന്ന കസേര വലിച്ചിട്ട് ഇരുന്നു. അപ്പോൾ ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.
” വായിച്ചു നോക്കി….ഒപ്പിടു ”
അവൾ എന്റെ കയ്യിൽ നിന്നും അത് വാങ്ങി വായിച്ചു
” എന്താ ഇത് ”
“വായിച്ചു നോക്ക് ”
” വായിച്ചത് കൊണ്ട് തന്നെയാണ് ചോദിച്ചത്…. എന്താ ഇത് എന്ന് ”
” നീയും ആയി ഞാൻ മുമ്പ് ഒരു എഗ്രിമെന്റ് വെച്ചിരുന്നു…. അത് നിയമപരമായി ഒരു വിലയും ഇല്ലത്ത ഒന്നായിരുന്നു പക്ഷെ ഇത് അങ്ങനെ അല്ല…….. ഒരു വേശ്യ ആണ് എന്റെ കുഞ്ഞിന്റെ അമ്മ എന്ന് മറ്റുള്ളവരും എന്റെ കുഞ്ഞും അറിയുന്നത് എനിക്ക് ഇഷ്ട്ടം അല്ല…. ഇത് സറോഗസിക്ക് വേണ്ടിയുള്ള എഗ്രിമെന്റ് ആണ്. നീ എന്റെ കുഞ്ഞിനെ സാറോഗേറ്റ് ആയി ആണ് ഗർഭം ധരിച്ചിരിക്കുന്നത് എന്നാണ് അതിൽ പറയുന്നത്…….ഇപ്പോൾ എലിജിബിൾ ആയിട്ടുള്ള സിംഗിൾ പേരെന്റ്സ്നും സാറോഗസി ക്ക് അപ്ലൈ ചെയ്യാം …… നിനക്ക് അറിയാമായിരിക്കും അതിനെ കുറിച്ച്…. നമ്മുടെ കേസ്ഇൽ നീ ആൾറെഡി പ്രെഗ്നന്റ് ആണ് അത് പക്ഷെ ഡേറ്റിൽ ചില തീരുമാറി നടത്തിയാൽ മതി……….. ഇത് നമ്മുടെ പഴയ എഗ്രിമെന്റഇൽ ഉണ്ടായിരുന്നത് ആണ് നീ പ്രെഗ്നന്റ് അയാൽ കുഞ്ഞിന്റെ അവകാശം എനിക്ക് മാത്രം ആയിരിക്കും എന്നുള്ളത് ”
