കരാർ – 2 2

പക്ഷെ അന്ന് എന്റെ ചിന്ത മുഴുവൻ അത് തന്നെ ആയിരുന്നു. അവൾ എന്തിനാ എനിക്ക് മെയിൽ അയച്ചത് എന്ന് എനിക്ക് ആകാംഷ ആയി. ഞാൻ അത് തുറന്ന് നോക്കാൻ തീരുമാനിച്ചു.

മെയിലിൽ ഉണ്ടായിരുന്നത് ഒരു ഫോട്ടോ ആയിരുന്നു. അത് തുറന്ന് നോക്കിയ ഞാൻ വല്ലാത്തൊരു ആശയകുഴപ്പാത്തിലായി.

പോസിറ്റീവ് അയ ഒരു പ്രെഗ്നസി കിറ്റ്ന്റെ ഫോട്ടോ ആയിരുന്നു അത്.

അവൾ തന്നിരുന്ന നമ്പറിൽ ഞാൻ പിന്നീട് വിളിച്ചപ്പോൾ ഒന്നും കിട്ടിയിരുന്നില്ല. പക്ഷെ അതിൽ ഒന്നുകൂടി ട്രൈ ചെയ്യാം എന്ന് വിചാരിച്ചു ഞാൻ ആ നമ്പറിൽ വിളിച്ചു. റിങ് ഉണ്ട്. മുന്ന് ബെല്ലിന് ശേഷം അവൾ ഫോൺ എടുത്തു. അവൾ ഫോൺ എടുത്തു എന്ന് മനസിലാക്കിയ ഉടനെ ഞാൻ ചോദിച്ചു.

” എന്താ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള പരിപാടി ആണോ ”

” മെയിൽ കണ്ടായിരുന്നോ ”

” കണ്ടു അതുകൊണ്ടല്ലേ വിളിച്ചത് ”

” ഞാൻ എന്തിനാ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുന്നത് “
” നിന്നെ ഒന്നും വിശ്വസിക്കാൻ പറ്റില്ല….. ആദ്യം ആയിട്ട് ഒന്നും ആയിരിക്കില്ലലോ നീ പ്രെഗ്നന്റ് ആവുന്നത് എന്ത് ചെയ്യണം എന്ന് നിനക്ക് അറിയില്ലേ ”

” നിങ്ങളുടെ എഗ്രിമെന്റഇൽ ഉണ്ടായിരുന്ന കാര്യം ആണ്‌ ഇത് അതുകൊണ്ടാ നിങ്ങളെ അറിയിക്കാം എന്ന് കരുതിയത് ”

” എന്ത് എഗ്രിമെന്റ്…. അതെല്ലാം കഴിഞ്ഞില്ലേ……… നീ അബോർട്ട് ചെയ്യ് ”

” അങ്ങനെ തന്നെയാണ് തീരുമാനിച്ചത്….. പക്ഷെ എനിക്ക് പറ്റുന്നില്ല ഈ കുഞ്ഞിനെ എനിക്ക് വേണം…… ഞാൻ പ്രേസവിക്കാൻ തീരുമാനിച്ചു ”

” നീ വിളച്ചിൽ എടുക്കല്ലേ ”

” നിങ്ങൾക്ക് ഇത് മൂലം ഒരു പ്രേശ്നവും വരില്ല…. അറിയിക്കണം എന്ന് തോന്നി അതുകൊണ്ട് പറഞ്ഞു….. ഞാൻ ആ മെയിൽ അയച്ചില്ലായിരുന്നു എങ്കിൽ നിങ്ങൾ അറിയുക പോലും ഇല്ലായിരുന്നു ”

” നീ ഇപ്പോൾ എവിടെ ഉണ്ട് ”

” സിറ്റിയിൽ തന്നെ ഉണ്ട് ”

” ഇത് വേറെ ആർക്കെങ്കിലും അറിയാമോ ”

” ഇല്ല ”

” നിനക്ക് പാസ്പോർട്ട്‌ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് സെന്റ് ചെയ്….. വേറെ ദുരുദ്ദേശം ഒന്നും ഇല്ലെങ്കിൽ ഞാൻ പറയുന്ന ഫ്ലൈറ്റിൽ കേറണം.”

ഫോൺ വെച്ച് കഴിഞ്ഞു എനിക്ക് വല്ലാത്തൊരു മരവിപ്പ് ആയിരുന്നു. എപ്പോയോ തോന്നിയ ഒരു ഭ്രാന്ത് കാരണം എന്റെ കുഞ്ഞിനെ ഒരു വേശ്യ പ്രസവിക്കണം എന്ന് പറയുന്നു. ഒരു അച്ഛൻ അവൻ പോകുന്നു എന്നറിഞ്ഞ സന്തോഷവും. വല്ലാത്തൊരു ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ. ഒരുപാട് സംശയങ്ങളും എന്നിൽ നിറഞ്ഞു.

തൽക്കാലം അവളെ ഇങ്ങോട്ട് കൊണ്ടുവരാം എന്ന് ഞാൻ തീരുമാനിച്ചു. അവൾ അയച്ചു തന്ന ഡീറ്റെയിൽസ് വെച്ച് ഞാൻ വിസ അപ്ലൈ ചെയ്തു. 14 ദിവസം കഴിഞ്ഞപ്പോൾ അവളുടെ വിസ റെഡി ആയി. ആ സമയത്ത് പല കാര്യങ്ങളും ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. എന്റെ മൂഡ് മാറിയത് മഹാലക്ഷ്മിയും മറ്റുള്ളവരും അറിയാതിരിക്കാൻ ഞാൻ അവരിൽ നിന്നും അകന്നു.

ഒരു മാസം കഴിഞ്ഞ് എല്ലാ ക്ലീറൻസും കഴിഞ്ഞു അവൾ ഇന്ന് ഇവിടെ എത്തും. ഞാൻ അവളെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ ചെന്നു.
ദുരെ നിന്നും ട്രോളിയും തള്ളിവരുന്ന അവളെ ഞാൻ കണ്ടു. എനിക്ക് അവളോട് വെറുപ്പ് ഉണ്ടായിരുന്നെങ്കിലും അവളുടെ ഉദ്ദേശം അറിയാൻ വേണ്ടി ഞാൻ അവളോട് ഉള്ള ദേഷ്യം അടക്കി പിടിച്ചു. അവൾ എന്നെ കണ്ട് ചിരിച്ചു. ഞാൻ അവൾ എന്നെ കണ്ടെന്നു മനസിലാക്കി കാറിനടുത്തേക്ക് നടന്നു. അവൾ ട്രോളിയും ആയി എന്റെ പുറകെ നടന്നു. കാറിൽ കയറിയ ഞാൻ ഡിക്കി തുറന്നു കൊടുത്തു. അവൾ അവളുടെ ബാഗ് ഡിക്കിയിൽ വെച്ച് കാറിന് പിന്നിൽ കയറി. ഞാനോ അവളോ ഒന്നും തന്നെ മിണ്ടിയില്ല. ഞാൻ അവളെയും കൊണ്ട് നേരെ ലേക്‌-എരി ഹോസ്പിറ്റലിലേക്ക് ആണ്‌ പോയത്. കാർ ഹോസ്പിറ്റലിൽ നിറുത്തി അവളോട് ഇറങ്ങാൻ പറയാൻ അവളെ നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഞാൻ കണ്ടു. അത് കണ്ട് എനിക്ക് ദേഷ്യം ആണ്‌ വന്നത്.

” ഇറങ്ങ് ”

ഞാൻ അവളോട് പറഞ്ഞുകൊണ്ട് കാറിൽ നിന്നും ഇറങ്ങി. അവൾ എന്റെ പുറകെ നടന്നു. ഞാൻ നേരെ അവിടുത്തെ ലാബ് സെക്ഷൻ ലേക്കാണ് പോയത്.

” ഞാൻ പറഞ്ഞത് കള്ളം ആണെന്ന് തോന്നുന്നുണ്ടോ ….. ”

Leave a Reply

Your email address will not be published. Required fields are marked *