☔☔ചെമ്പകമഴ☔☔ 1അടിപൊളി  

ഞാൻ കഴിച്ചു കഴിഞ്ഞതും ടെറസിൽ പോയി ഒരു സിഗറേറ്റും വലിച്ചു കുറച്ച് ചങ്കുകളെയും വിളിച്ചു സമയം 6:30 ആയി ചേച്ചി രാത്രിയിലെ ഫുഡ്‌ ഒക്കെ ഉണ്ടാക്കി ഇറങ്ങാൻ നിന്നു……

“ചേച്ചി ഞാനും ഉണ്ട് കൂടെ”.. ഞാൻ എന്തായലും ചേച്ചിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു പക്ഷെ അത് അവരും ഇവിടെ ഉള്ളവരും അറിയാതെ വേണം അതിന് ചേച്ചിയെ ഒറ്റക് കിട്ടണം,കൂടെ 2 പെഗും അടിക്കാം അതിന് ഉള്ളതെ കൈയിൽ എടുത്തുള്ളൂ….
“ഞാൻ ഒന്ന് നടന്നിട് വരാം ട്ടോ ” ഞാൻ ഉള്ളിലേക്കു നോക്കി പറഞ്ഞു,ആ… ഉള്ളിൽ നിന്ന് ആരോ പറഞ്ഞു.

“ചേച്ചി ഞാൻ നേരത്തെ പറഞ്ഞില്ലെ അതിനുള്ള സ്ഥലം കാണിച്ചു തരണേ.”

“അനൂപേ ഈ വയസിൽ ഇതൊന്നും അത്ര നല്ലതല്ല ട്ടോ.”

“ഇതൊക്കെ ഇപ്പോഴയിലെങ്കിൽ പിന്നെ എപ്പോഴാ.”

“മ് എന്തായാലും വല്യമ്മ പിടിക്കാതിരിക്കാൻ നോക്കിക്കോ.”

“ഏയ്‌ അതൊന്നും ഇല്ല. ”

…… “ഇവിടെ ഒക്കെ യക്ഷി ഉണ്ട് കേട്ടിട്ടുണ്ട്. ശെരിയാണോ.?”

“അയ്യേ ഇത്ര കാലം ആയി ഞാൻ കണ്ടിട്ട് ഇല്ല. തന്റെ അടുത്ത് ഇതൊക്കെ ആരാ പറഞ്ഞത്.”

“അവിടെ കവലയിൽ പറയുന്ന കേട്ടു രാത്രി പുറത്തിറങ്ങിയ സുന്ദരന്മാരെ ഒക്കെ പിടിച്ചു കൊണ്ട് പോവും ത്രെ. “കോഴിത്തരം ആണ് പക്ഷെ വേറെ വഴി ഇല്ല അടുത്തില്ലെങ്കിൽ ഇവറ്റകളുടെ മനസിലെ രഹസ്യങ്ങൾ ഒന്നും പുറത്തേക്ക് വരില്ല.

“അത് പേടിക്കണ്ട സുന്ദരന്മാരെ അല്ലെ ” അവർ എന്നെ ഒന്നു കളിയാക്കി.

“ഓ പിന്നെ അതിന് വരുന്ന യക്ഷി വിളിച്ചതും ഞാൻ അങ്ങ് പോവാൻ നില്കുകയാണലോ.”

“മ്മ് ആരു കണ്ടു നിന്നെ കണ്ടാൽ അറിയാം നീ പോവും ന്ന്. ”

“ഓ പിന്നെ മിനിമം ചേച്ചിയെ പോലുള്ള യക്ഷിമാരെ വേണം എന്നാലേ ഞാൻ പോവുള്ളു. ”

“അയ്യടാ മോനെ വന്ന ദിവസം തന്നെ വിളചിൽ എടുക്കല്ലേ “അവർ ചിരിച് കൊണ്ട് പറഞ്ഞു.

“അയ്യേ വിളചിൽ ഒന്നും അല്ല. രാവിലെ ചേച്ചിയെ കണ്ടപ്പോഴേ എന്നിക് യക്ഷിയെ പോലെ തോന്നി…… ഈ ചെമ്പക മരത്തിന്റെ താഴെ മുട്ടോളം മുടിയുള്ള വടയക്ഷി🤣🤣….

ചേച്ചി ചിരിക്കാൻ തുടങ്ങി ശെരിക്കും യക്ഷിയെ പോലെ, ഈശ്വര ഇനി ഇത് ശെരിക്കും യക്ഷി അണ്ണോ അപ്പോഴേക്കും ചേച്ചിയുടെ വീട് എത്തി………

“അനൂപേ വേഗം വീട് കേറിക്കോ ട്ടോ അല്ലെങ്കിൽ യക്ഷിമാർ വന്ന് കൊണ്ട് പോവും ഈ സുന്ദരന്നെ.”

“ഈ യക്ഷിക്ക് ഇഷ്ടം ആയോ ഈ സുന്ദരന്നെ.”

“പോടാ ചെറുക്കാ നിന്റെ ചൂണ്ടയിൽ ഞാൻ എന്തായലും വീഴില്ല മോൻ വേറെ ഏതെങ്കിലും യക്ഷിയെ നോക്കിക്കോ. “
“ചേച്ചി ഒരു കാര്യം ചോദിച്ച സത്യം പറയ്യോ.”

“ആ നീ ചോദിക്ക്.”

“ചേച്ചി ഇന്ന് ഞാൻ കിടന്നപ്പോ റൂമിൽ വന്നായിരുന്നോ.”

“ഇല്ലാലോ. ” അവർ ഒരു ഭാവവ്യത്യാസം ഇല്ലാതെയാണ് പറഞ്ഞത് അതും പറഞവർ വീട്ടിലേക്ക് കയറി പോയി ഞാൻ എന്തായാലും കവല വരെ പോവാ വിചാരിച്ചു ചേച്ചി പറഞ്ഞ പോലെ വേറെ ഏതെങ്കിലും യക്ഷിയെ കിട്ടിയാലോ.

എന്തായാലും മഞ്ജു യക്ഷിയെയും ചാക്കിൽ ആക്കണം ഒന്നും നടന്നില്ലേലും പഞ്ചാരയെങ്കിലും അടിക്കാലോ……….എന്നാലും ആരായിരിക്കും എന്റെ മുറിയിൽ വന്നത്…….

“കുഞ്ഞേ ഇത് എങ്ങോട്ടാ. ” രാവിലെ കണ്ടയാളാണ്

“ഞാൻ ഇതാ ചുമ്മാ. ” “മ് വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ രാവിലെ. ”

“ഇല്ല. ” “ഞാൻ വന്നായിരുന്നു കുഞ് ഉറങ്ങുകയായിരുന്നു. ”

“അല്ല ഇപ്പൊ ഇത് എങ്ങോട്ടാണ്. ” ഞാൻ ചോദിച്ചു “അത് പിന്നെ. ” “കുറച്ച് അകത്തു പോയാലെ ഉറക്കം വരുള്ളൂ ലെ.”

“ഹാ ഹാ എന്താ ചെയ്യാ കുഞ്ഞിന്റെ വയസുള്ളപ്പോൾ തുടങ്ങിയതാ “അല്ല കുഞ്ഞിപ്പോ എങ്ങോട്ടാ.”……

“ആ ഞാനും ഒന്ന് മിനുങ്ങാ ന്ന് വെച്ചു. “….

“അയ്യോ കുഞ് ഷാപ്പിൽ കേറിയാൽ അത് നാട്ടിൽ പാട്ട് ആവും. “…

“ഞാൻ ഷാപ്പിൽ ഒന്നും ഇല്ല.”.. ഞാൻ എന്റെ കൈയിൽ ഉള്ള സാധനം എടുത്തു കാണിച്ചു, അയാളുടെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു

” വിദേശി അണ്ണോ കുഞ്ഞേ.” “അയ്യേ ഇത് തമിഴ്നാടിലെ..” “ഓ.” “ചേട്ടൻ ഇത് ഇരുന്നടിക്കാനുള്ള സ്ഥലം ഏതെങ്കിലും ഇണ്ടോ. ”

“ആ കള്ളുഷാപ്പിന് അടുത്ത് ഒരു വീടുപണി പകുതി ആക്കി നിർത്തിട്ടു ഉണ്ട് അങ്ങോട്ട് ആരും വരില്ല. ”

“ഷാപ്പിൽ സ്പെഷ്യൽ വെല്ലതും ഉണ്ടോ തൊട്ടു നക്കാൻ. ”

Leave a Reply

Your email address will not be published. Required fields are marked *