☔☔ചെമ്പകമഴ☔☔ 1അടിപൊളി  

“ആ വലിയങ്ങാടി വഴി പോവുന്ന ബസിൽ കേറിയ മതി” …. ഞാൻ തലയാട്ടി

“ആ എടാ സജിയെ ഇങ്ങ് വന്നെടാ ദാ നിന്ടെ ബസ് റൂട്ട് ചോദിച്ചോണ്ട് ഒരു പയ്യൻ വന്നേക്കുന്നു”…….

അയാൾ എന്റെ നേരെ വന്നു “മോനെ ബസ് എടുക്കാൻ 1 മണിക്കൂർ കൂടി ഇണ്ട് വേണെമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് വന്നോ അവിടെ എത്തുമ്പോഴേക്കും ഒരു നേരം ആവും രാവിലെ വലതും കഴിച്ചാരുന്നോ”

ഇല്ല എന്ന് ഞാൻ തല ആട്ടി….. “ന്നാ എന്തെങ്കിലും കഴിച്ചോ ഇവിടെ നിന്ന് മിനിമം 1:30 മണിക്കൂർ ഉണ്ട് യാത്ര”…….. ആ ശെരി ചേട്ടാ എന്ന് പറഞ് ഞാൻ സ്റ്റാൻഡ് വിട്ടു,അടുത്ത് കാണുന്ന ഹോട്ടലിൽ കയറി ചെന്നൈ പോലെ തിരക്ക് ഒന്നും ഇല്ല എന്നാലും രാവിലെ തുറക്കണ്ട കടക്കാർ ആണ് തോന്നുന്നു കുറച്ച് ആളുകൾ വണ്ടിയിലും അല്ലാതെയും പരക്കം പായുന്നു…….ഞാൻ അങ്ങനെ ലഘു ആയി ഭക്ഷണം തട്ടി ഒരു ചായയും പറഞ് പേപ്പർ എടുത്തു….. എന്നിക് അങ്ങനെ മലയാളം വായിക്കാൻ അറിയില്ല (അത് എന്റെ എഴുത്തിലും ഉ ണ്ട്)…… എന്നാലും സമയം പോവാൻ അങ്ങനെ എന്തൊക്കെയോ ചെയ്തു തിരിച്ചു വണ്ടിയിൽ വന്നു കയറി….. എന്നെ കൂടാതെ ഒരാളും പിന്നെ കണ്ടക്ടർ ഡ്രൈവർ വേറെ ആരും ഇല്ല അവർ എന്തൊക്കയോ പറഞ് പൊട്ടിച്ചിരിക്കുന്നുണ്ട് ദൈവമെ ഓണം കേറാ മൂളായിരിക്കുമാ…. സംസാരത്തിന്റെ ഇടക് ഡ്രൈവർ വാച്ചിലോട്ടും നോക്കുന്നുണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്ന്………

“എത്ര മണിക്ക് എടുക്കും ചേട്ടാ “…………. “ദാ എടുത്തു “…. എന്ന് പറഞ്ഞു മൂപ്പർ ഓൺ ആക്കി അയാൾ വണ്ടി ഒക്കെ തിരിച്ചു സ്റ്റാൻഡിന്റെ പുറത്തോട്ട് ഇറങ്ങി..

ഞാൻ ടിക്കറ്റും വാങ്ങി പിന്നാലെ പോയി ഇരുന്നു ഇതിനിടക്ക് വീട്ടിലേക്ക് വിളിച്ചു കാര്യവും പറഞ്ഞു സ്റ്റോപ്പ്‌ പോകും തോറും ആൾക്കാർ കൂടി വന്നു ഇതിന് ഇടയിൽ ഞാൻ ഒന്ന് മയങ്ങി…….
എഴുന്നേറ്റു ഞാൻ അടുത് ഇരുന്ന ആളോട് എന്നിക് ഇറങ്ങേണ്ട സ്ഥലം ചോദിച്ചു തമിഴിലാണ് ചോദിച്ചതെങ്കിലും 2 സ്റ്റോപ്പ്‌ കഴിഞ്ഞാൽ എന്ന് മറുപടി കിട്ടി…….. അങ്ങനെ ഞാൻ സ്റ്റോപ്പ്‌ എത്തി ഇറങ്ങി കൂടെ ഒരാളും കൂടി ഇറങ്ങി………….. “കൊട്ടാരത്തേക്ക് ആണ് അല്ലയോ “………. “എന്താ ചേട്ടാ “…….

ഞാൻ സ്ഥലം ചോദിച്ച ആൾ തന്നെ ആയിരുന്നു അത്

“അല്ല മോൻ ഹേമ കൊച്ചിൻടെ ചെന്നൈയിൽ ഉള്ള??? “…..

“അതെ ചേട്ടാ പെട്ടന് കൊട്ടാരം എന്ന് പറഞ്ഞപ്പോ മനസിലായില്ല…. ഞാൻ ചിരിച് കൊണ്ട് പറഞ്ഞു…..

“ആ എന്നിക് തോന്നി കൊച്ചനെ നിന്റെ അപ്പൂപ്പന്മാർ പണ്ട് കെട്ടിയത് അല്ലയോ….

ഞങ്ങളും അവിടെ പണി എടുത്ത് വളർന്നവരാ,ഇപ്പോഴും അവിടെ ഒരാഴ്ച ആയി പണിയാണ് അതിന്ടെ സാധനം വാങ്ങാൻ വലിങ്ങാടി വരെ പോയതാ………

“അല്ല ചേട്ടന് എന്നെ എങ്ങനെ മനസിലായി ” “ഹ അതോ അത് നമ്മടെ സജി പറഞ്ഞു ” “ഓ ബസിലെ ” “ഹ പിന്നെ ഞങ്ങടെ അവിടെ വേറെ ആരാ വരത്തന്മാർ വരാന്നാ ”

“ആരാ കണ്ണപ്പ അത്” അടുത്ത കടയിൽ നിന്ന് ഒരാൾ എത്തി നോക്കി ചോദിച്ചു “നമ്മടെ ബാലന്റെ കൊച്ചുമോൻ “… കുറച്ച് അധികാരത്തോടെയാണ് മൂപ്പർ അത് പറയുന്നത്……. “പൂജ ആയത് കൊണ്ട് നേരത്തെ വന്നതാ”…… “അയ്യോ ഇങ്ങട് വാ കൊച്ചു തമ്പ്രാ ഒരു ചായ കുടിച്ചിട് പോവാം”…….

“വേണ്ട ചേട്ടാ പിന്നെ തമ്പ്രാ ഒന്നും വേണ്ട ട്ടോ അനൂപേന്ന് വിളിച്ച മതി”…….

“ചേട്ടാ നമ്മുക്ക് പോവാം”…..

“അത് പിന്നെ മോനെ ഞാനെ കുറച്ച് കഴിയും മോൻ പൊക്കോ”….

“അയ്യോ എന്നിക് അതിന് വഴി ഒന്നും അറിയില്ല ചേട്ടൻ അത്യാവശ്യം വെല്ലതും അണ്ണോ”…….

“അത് പിന്നെ” മൂപ്പർ അടുത്തുള്ള കള്ള് ഷാപ് നോക്കി തല ചൊറിഞ്ഞു…. “എന്താ ചേട്ടാ രാവിലെ കീറാൻ അണ്ണോ”!…

“അത് പിന്നെ കുഞ്ഞേ രാവിലെ അകത്തു ചെന്നില്ലെങ്കിൽ മേൽ അനങ്ങാൻ ഇച്ചിരി പാട് ആണ് നെ കുഞ് ആ വളവ് തിരിഞ്ഞ് നേരെ നടനോ അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും”……
ഇത് വരെ വന്നിലെ ഇനി ഇപ്പൊ ഒരാൾ സഹായിചിട്ട് വേണ്ടാലോ പോവാൻ… ഞാൻ എന്തായാലും നടക്കാൻ തുടങ്ങി..

വളവ് തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു വലിയ ആൽ മരം എന്റെ പൊന്നോ എന്ത് നീളവും വണ്ണം ആണ് ഇതിന് അതിന്റെ ഭംഗി ഞാൻ കൂടുതൽ ആസ്വദിക്കാൻ നിന്നില്ല ചുറ്റും പക്ഷികളുടെ കാഷ്ടവും പിന്നെ ഒരു തരം മുകതയും ഞാൻ നടത്തം വേഗത്തിലാക്കി ഒരു തരം വിമ്മിഷ്ടം എന്നിക് അനുഭവപ്പെട്ടു ഒരു പാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രെയും കാടുള്ള പ്രദേശം ഞാൻ കണ്ടിട്ടില്ല……….

Leave a Reply

Your email address will not be published. Required fields are marked *