നീല മാലാഖ – 3 1

ഞാൻ കൈ അവളുടെ തോളത്തേക്ക് വെച്ചപ്പോൾ ഒരു തട്ടും കിട്ടി. ഒന്നൂടെ മുതിർന്നപ്പോൾ ഒരു പിച്ചും

കുരുപ്പ് നഖം വെട്ടാറില്ല..

ഞാൻ മനസ്സിൽ പറഞ്ഞു..

നോക്കുമ്പോൾ എന്റെ മുഖത്തിനു അടുത്തേക്ക് അനു മുഖം അടുപ്പിക്കുന്നു
ഉഫ്‌ ദേഷ്യം മാറി ഇതാ ഉമ്മ തരാൻ വരുന്നു

പക്ഷെ എന്റെ സന്തോഷം സെക്കൻഡിന്റെ 12ഇൽ ഒന്ന് പോലും ദൈർഗ്യം ഉണ്ടായില്ല ഉമ്മ തരാൻ വന്നതല്ല

ചെവിയുടെ അടുത്ത് വന്ന് ഒരു രഹസ്യ ചോദ്യം

പറഞ്ഞിരുന്നല്ലേ അവളോട്..??

ഞാൻ എന്ത് എന്ന ഭാവത്തിൽ നോക്കിയപ്പോൾ

ഒന്നൂടെ കൂർപ്പിച്ച കണ്ണുമായി അവൾ വീണ്ടും ചോദിച്ചു

സാരി ഉടുത്ത് വരാൻ പറഞ്ഞിരുന്നല്ലേ അവളോട്…

ഞാനോ ഞാൻ മനസ്സാ വാജാ..

മതി മതി അവൾ അടുക്കുന്നില്ല

ഷൈജുവേ നോക്കിക്കേടാ നീ പറഞ്ഞ പോലെ ഈ സൈഡിൽ നിന്ന് നോക്കിയാൽ കറക്റ്റ് നസ്രിയ…

ശെരിക്കും ഒരു നസ്രിയയുടെ ഒരു കട്ട് ഉണ്ടെങ്കിലും ഞാൻ പറഞ്ഞിട്ടില്ല

പക്ഷെ അവൾ അതിനൊന്നും മറുപടി പറഞ്ഞില്ല

അവസാനം അവളുടെ തലയിൽ വെച്ച് സത്യം ചെയ്തപ്പോയാ അവൾ വിശ്വസിച്ചത്. കാരണം ഞാൻ ഒരിക്കലും അവളെ തൊട്ട് നുണ പറയില്ലെന്ന് ആ കുരുപ്പിന് അറിയാമാരുന്നു. അങ്ങനെ കാർ ഓടി ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ എത്തി..

അതേയ് ഞാൻ ഇന്ന് നാട്ടിൽ പോവും നിനക്ക് ഇനി കുഴപ്പം ഒന്നും ഇല്ലല്ലോ ..??

നീ വീണ അന്ന് മുതൽ വീട്ടിൽ പോവാൻ പറ്റിയിട്ടില്ല

ഓരോരുത്തന്മാര് ഓരോന്ന് വരുത്തി വെക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്നത് ഞങ്ങളെ പോലുള്ള പാവങ്ങൾ ആണ് ദൈവമേ..

കയ്യിലെ ബാഗും താങ്ങി നടക്കുമ്പോൾ ഷൈജു ഒരു ധാക്ഷണ്യവും ഇല്ലാതെ പറഞ്ഞു

ആ സമയം അവളുടെ മുഖത്ത് ഒരു ചിരി പൊടിഞ്ഞു

എല്ലാം ചെയ്ത് വെച്ചിട്ട് ചിരിക്കുന്ന നോക്ക് കുരുപ്പ്..

എന്റെ മുഖം കണ്ട് അവൾ ഒന്നൂടെ ചിരിയുടെ ഫ്രീക്കൻസി കൂട്ടി

അങ്ങനെ റൂമിൽ എത്തി ബാഗും വെച്ച് ബാൽക്കണി ലക്ഷ്യമാക്കി നടന്നു ചെന്നപ്പോൾ അനുവും എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു

ഞാൻ ദിവസവും വെള്ളം ഒഴിച്ചിരുന്ന എന്റെ ചെടികൾ എല്ലാം വാടിയിട്ടുണ്ട് എനിക്ക് ചെറിയൊരു വിഷമം ഉള്ളിൽ നിഴലടിച്ചു

ഒപ്പം പക്ഷികൾക്ക് വെക്കുന്ന വെള്ളത്തിന്റെ പാത്രം ഒഴിഞ്ഞു കണ്ടതും എന്നെ വല്ലാണ്ടാക്കി

പതിയെ നടന്നു ചെന്ന് കുടിച്ചുകൊണ്ടിരുന്ന കുപ്പിയിലെ വെള്ളം പകർന്ന് നിറച്ച് വെച്ചു
ആ സമയം ഷൈജു യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു

നീ എങ്ങനെ പോവുന്നെ ??

അനുവിനോട് ആണ് ചോദ്യം ഷൈജു ആണ് ചോദ്യകർത്താവ്

ഞാൻ സ്കൂട്ടി..

എങ്ങനേലും പോ ഇനി പോയില്ലേലും കുഴപ്പില്ല..

അവൻ അത് പറഞ്ഞപ്പോൾ വീണ്ടും മുകത് ചമ്മൽ നിറഞ്ഞു

ടാറ്റ പറഞ്ഞു ഷൈജു സ്ഥലം വിട്ടു

നീ പോവുന്നില്ലേ ..??

ഞാൻ അനുവിനോട് ചോദിച്ചപ്പോൾ

എന്തേ എന്നെ പറഞ്ഞു വിടാൻ തിടുക്കം ആയോ എന്ന മറുപടി കേട്ടു

ഇല്ല അവൻ പറഞ്ഞില്ലേ പോയില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല..

ഞാൻ അത് ഒരു കള്ള ചിരിയോടെ പറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കി പറഞ്ഞു

എം കാത്തിരുന്നോ ഞാൻ ഇപ്പൊ പോവും….

അനുവേ..

മഹ്

അനുവേ..

എന്താടാ..

എനിക് ഒരു ചായ ഇട്ട് തരുവോ

ഈ ഉച്ചക്കാണോ ചെക്കാ നിനക്ക് ചായ

മഹ് കുടിക്കാൻ തോനുന്നു

അവൾ നേരെ കിച്ചൻ ലക്ഷ്യമാക്കി നടന്നു

ഫ്ലാറ്റിൽ ഒറ്റക്ക് ആണെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഞാൻ 1ആമത് ആണ്

അത് അവൾക്ക് നന്നേ ബോധിച്ചു

അവൾ കിച്ചനിൽ പോയി വെള്ളം നിറച്ച് സ്റ്റവിൽ വെച്ചു തീ കൊടുത്തു. വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാൻ എണീറ്റ് മെല്ലെ നടന്നു കിച്ചനിലേക്ക് പോയി

തിളക്കുന്ന വെള്ളം നോക്കി എന്തോ ആലോജിക്കുവാണ് പെണ്ണ്

ഞാൻ മെല്ലെ അവളുടെ പുറകിൽ ചെന്ന് അവളെ നെഞ്ചിലേക്ക് ചേർത്ത് കെട്ടി പിടിച്ചു ആ അഴിഞ്ഞു കിടന്ന മുടിക്കുള്ളിലേക്ക് മൂക്ക് കുത്തി

അടങ്ങി നിക്ക് ചെക്കാ ഞാൻ ആദ്യയിട്ടാണ് കിച്ചനിൽ ഒറ്റക്ക് .

വെള്ളം തിളക്കുമ്പോൾ ചായപ്പൊടി ഇടണോ അതോ പൊടി ഇട്ടിട്ട് തിളപ്പിക്കണോ എന്ന കണ്‌ഫ്യൂഷനിൽ നീക്കുമ്പോൾ ആണ് അവന്റെ ഒരു റൊമാൻസ്….

എനിക് അത് കേട്ടപ്പോൾ കരയണോ ചിരിക്കണോ എന്ന കണ്ഫ്യൂഷൻ ആയിരുന്നു അവളുടെ കക്ഷത്തിനും കയ്ക്കും ഇടയിലൂടെ കൈ കടത്തി സ്റ്റവ് ഓഫ് ആക്കി

Leave a Reply

Your email address will not be published. Required fields are marked *