“ലിൻഡ നമുക്ക് ഒറ്റക്ക് ഒന്ന് സിറ്റി വരെ പോകണം. ഡിന്നർ പുറത്ത് നിന്ന് ആകാം. എബി ഇവിടെ ഇരിക്കട്ടെ”
“എന്തുപറ്റി?”
“പറയാടോ”തോമസ് അതും പറഞ്ഞ് പോയി.
*****
“നിനക്ക് നാളെ കഴിഞ്ഞ് മോഡൽ തുടങ്ങുവല്ലെ.നീ അതുകൊണ്ട് ഇവിടെ ഇരുന്ന് പഠിക്കാൻ നോക്ക്.ഞങൾ പെട്ടെന്ന് തിരിച്ച് വരാം”ലിൻഡ അവസാനവട്ട ഒരുക്കം ഒക്കെ കഴിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങാൻ നേരം എബിയോടായി പറഞ്ഞു.
“അതൊക്കെ എപ്പഴെ കഴിഞ്ഞു മമ്മി. ഇന്നു മാച്ച് ഉള്ളതാ.ഞാൻ അതിരുന്ന് കാണും”
“ദേ ഈ എക്സാം ആണ് കേട്ടോ ബെസ്റ്റ് സ്റ്റുഡൻ്റ് നേ തീരുമാനിക്കുന്നത്.ഓർത്തോ”ലിൻഡ ഒരു മുന്നറിയിപ്പ് കൊടുത്തു.
“അറിയാം മമ്മി.ഈ വർഷത്തെ ബെസ്റ്റ് സ്റ്റുഡൻ്റ് അവാർഡ് ദേ ഈ വീട്ടിലെ ഷെൽഫിൽ ഇരിക്കും.എൻ്റെ ഉറപ്പ്”
“ഇരുന്നാൽ മതി”ലിൻഡ ഇറങ്ങി.കാർ സ്റ്റാർട്ട് ആക്കി തോമസ് ലിൻഡക്കായി വെയ്റ്റ് ചെയ്യുക ആയിരുന്നു.
ഡിന്നർ കഴിക്കുന്ന നേരം തോമസിൻ്റെ മുഖം സീരിയസ് ആയിരുന്നു.
“വക്കീൽ വിളിച്ചിരുന്നു”തോമസ് സംസാരം തുടങ്ങി വെച്ചു.
“എന്നിട്ട്?”ലിൻഡ തോമസിനെ നോക്കി ചോദിച്ചു.
“തിങ്കളാഴ്ച ആണ് സെക്കൻഡ് മോഷൻ പറഞ്ഞിരിക്കുന്നത്”കഴിച്ചുകൊണ്ട് തോമസ് തുടർന്നു.
“ഓ അതായിരുന്നു പെട്ടെന്നൊരു വരവ്”
“വരാതെ ഇരിക്കാൻ പറ്റില്ലല്ലോ”
“എന്ത് തീരുമാനിച്ചു?”
“തീരുമാനം നമ്മൾ നേരത്തെ തന്നെ എടുത്തതല്ലെ ലിൻഡ.ഇനിയിപ്പോൾ വലിച്ച് നീട്ടിക്കൊണ്ട് പോവണ്ട.പെട്ടെന്ന് തന്നെ തീർത്തേക്കാം”
“ഇത്ര തിടുക്കം എന്താണ് നിങ്ങൾക്ക്.ഞാൻ പറഞ്ഞതല്ലേ എബിയുടെ എക്സാം എല്ലാം കഴിഞ്ഞിട്ട് മതി എന്ന്”
“അത് ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കട്ടെ ലിൻഡ.ഞാൻ ഒന്നും പറയുന്നില്ല.എക്സാം കഴിഞ്ഞ് ഒരു വീക്ക് അവനെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ ആണ് എൻ്റെ പ്ലാൻ.ഞാൻ ആയിട്ട് പറഞ്ഞേക്കാം പോരെ”
“ഈ ഡിവോഴ്സ് എന്നുള്ളത് ഒക്കെ രണ്ടാളും ഒന്നിച്ചിരുന്ന് പറയേണ്ട വിഷയം അല്ലെ?”
“എന്നാ അങ്ങനെ ചെയ്യാം.രണ്ട് മാസം സമയം ഉണ്ടല്ലോ. ”
“നിങ്ങളുടെ ഇഷ്ടം പോലെ”ലിൻഡ ബാക്കി കഴിക്കാൻ ആരംഭിച്ചു.
“പിന്നെ….വേറേ ഒരു കാര്യം കൂടി ഉണ്ട്”തോമസ് പറഞ്ഞു.
“മം.എന്താ?”
“ഞാൻ ഒരാളും ആയി അടുപ്പത്തിൽ ആണ്”
“ആഹാ ഇത്രപെട്ടെന്ന് അടുത്ത ആളെ കിട്ടിയോ?”ലിൻഡ വലിയ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു.
“പെട്ടെന്ന് അല്ലല്ലോ.നമ്മൾ ഡിവോഴ്സ് നു ഫയൽ ചെയ്തിട്ട് ആറേഴു മാസം ആയില്ലേ. അത് ഒരു വലിയ കാലയളവ് അല്ലേ ലിൻഡ”
“ആരാണ് കക്ഷി?”
“പറഞ്ഞു വരുമ്പോൾ എൻ്റെ പിഎ ആണ്.പേര് ദീപ്തി.”തോമസ് തൻ്റെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു.ഒരു ഫോട്ടോ എടുത്ത് ഫോൺ ലിൻഡക്ക് നേരെ നീട്ടി. ഫോൺ വാങ്ങി ലിൻഡ ഫോട്ടോ നോക്കി.തോമസും ഒരു സുന്ദരി ആയ പെൺകുട്ടിയും ഒന്നിച്ച് ചിരിച്ച് നിൽക്കുന്ന ഫോട്ടോ.ബാക്ക്ഗ്രൗണ്ട് കണ്ടിട്ട് തോമസിൻ്റെ ഫ്ലാറ്റ് പോലെ തോന്നി.ലിൻഡ കുറച്ച് നേരം കൂടി ഫോട്ടോ വീക്ഷിച്ച ശേഷം ഫോൺ തിരിച്ച് കൊടുത്തു.
“ഞാൻ കരുതി എൻ്റെ പ്രായം ഒക്കെ ഉള്ള ആൾ ആയിരിക്കും എന്ന്.ഇത് ചെറുപ്പം ആണല്ലോ”
“ദീപ്തിക്ക് അടുത്ത മാസം ഇരുപത്തി നാല് കഴിയും.”തോമസ് പ്ലേറ്റിൽ നോക്കി പറഞ്ഞു.
“അൻപത് വയസുകാരന് ഇരുപത്തി നാലുകാരി.കൊള്ളാം”
“നമ്മൾ ഇപ്പൊൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നും അല്ലല്ലോ ലിൻഡ..പ്രായത്തിനു ഒക്കെ ഇപ്പൊ ഇമ്പോർട്ടൻസ് കൊടുക്കേണ്ട കാര്യം ഉണ്ടോ?”
“ആട്ടെ”വിഷമവും ദീപ്തിയെ കണ്ടതിൻ്റെ അസൂയയും ഒക്കെ മറച്ചുപിടിക്കാൻ ലിൻഡ പാടുപെട്ടു. “ഇനിയിപ്പോൾ കൂടിയാൽ ഒരു മാസം അതിനുള്ളിൽ ഡിവോർസ് ഡിക്രീ കയ്യിൽ കിട്ടും എന്നാ വക്കീൽ പറഞ്ഞത്.അത് കഴിഞ്ഞ് കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ പ്ലാൻ”
“അതിനാണ് അല്ലെ അപ്പൊൾ ദിവോർസ് കിട്ടാൻ ഉള്ള ഈ തിടുക്കം. അല്ല ഈ ദീപ്തിയുടെ വീട്ടുകാർക്ക് ഒന്നും കുഴപ്പവുില്ല?”
“അവർ മുംബൈ ആണ് താമസം.അച്ഛൻ മുംബൈക്കാരൻ ആണ്.അമ്മ മലയാളി.അവർക്ക് കുഴപ്പം ഒന്നും ഇല്ല”
“ഹ്മം”ലിൻഡ ഒന്ന് മൂളി.
“എക്സാം കഴിഞ്ഞ് എബിയെ ഒരാഴ്ച ഞങ്ങളുടെ ഒപ്പം നിർത്തണം.അവനും ഇനി കാണേണ്ട ആളല്ലേ ദീപ്തി.ഒന്ന് പരിചയം ആക്കി എടുക്കണം”
