മിഴി – 1 1

“നീയവളുടെ ചന്തിക്ക് പിടിച്ചു എന്നുകേട്ടു ” അമർത്തിയചിരി . ഞാൻ ദേഷ്യത്തോടെ ആ മുഖത്തു നോക്കിയപ്പോൾ .. അമ്മ ചിരി പിടിച്ചു നിന്നു..ഇനി ഞാൻ എന്ത് പറയാൻ. ഒരു തള്ള സ്വന്തം മോനോട് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ അത്. എന്നെ വിശ്വാസമില്ല എന്നല്ലേ അതിനർത്ഥം.
“നീ വാ ഇങ്ങനെയിരുന്ന്. ടെൻഷൻ അടിക്കേണ്ട, എന്തേലും കഴിക്ക്. അച്ഛൻ വന്നിട്ടുണ്ട്. അങ്ങേര് പോവാൻ തിരക്ക് കൂട്ടുണ്ട് വാ ” അമ്മ എന്നെ പിടിച്ചു വലിച്ചു നടന്നു..ഇനിയെന്തേലും പറഞ്ഞാൽ ഞാൻ ഇറങ്ങിപ്പോവുമെന്ന് കരുതിക്കാണും. മൂലയിൽ ചുറ്റും കുത്തിരുന്നു തമാശ പറയുന്ന ആളുകളുടെ നടുവിലൂടെ നടന്നു. മുന്നിൽ അമ്മയുടെ കൂട്ടുകാരി. അവരുടെ മകളുടെ കല്യാണമാണ് നാളെ.വലിയ തിരക്കില്ല .എന്നാലടി പൊട്ടിയ സമയത്തെന്തൊരു ആളായിരുന്നു ചുറ്റും .എന്നെ കഴിപ്പിച്ചു വരാമെന്നമ്മ ആന്റിയോട് ആംഗ്യം കാട്ടി. സൈഡിലെ കിളവന്റെ ചിരി.ഞാനപ്പഴാ ചുറ്റിനുമൊന്ന് നോക്കിയത് .എല്ലാരും എന്നെ തന്നെ നോക്കുന്നു . നേരത്തെ അടി വാങ്ങിയ കുട്ടിയല്ലെ ഇതെന്ന ഭാവത്തിൽ. അല്ലേൽ ഏതോ പെണ്ണിന്റെ ചന്തിക്ക് പിടിച്ച. ഞെരമ്പ് രോഗി എന്നോ?

അവൾ- അനുപമ, കുഞ്ഞമ്മ അല്ലേൽ ചെറിയമ്മ അതും അല്ലേൽ പണ്ടാരക്കാലത്തി പൊട്ടിത്തെറിച്ചു പറഞ്ഞ ശബ്‌ദം ഒന്നുകൂടെ എന്റെ കാതിൽ മുഴങ്ങി… “ചന്തിക്ക് പിടിക്കുന്നോടാ ചെറ്റേ ” പിന്നെ ഒരടിയും. ഞാൻ മുഖം ഒന്ന് കൂടെ ഉഴിഞ്ഞു തൊലി കീറിയ പോലെ നീറ്റൽ.

ഒരു കൂട്ടച്ചിരി… മുന്നിൽ വലതു വശത്തു നിന്നും.. പെൺകുട്ടികളുടെ ഒരു കൂട്ടം.എല്ലാവരും ഇളിക്കുന്നു, എന്നെ നോക്കുന്നില്ല എന്ന രീതിയിൽ നോക്കുന്നു.രണ്ടണ്ണത്തിന്റെയിടയിലൂടെ പെട്ടന്ന് ഞാൻ കണ്ടു.. ആ കറുത്ത ചുരിതാറിട്ട സാധനത്തിനെ. പിശാച്, അവളുടെ പുച്ഛത്തോടെയുള്ള നോട്ടം. മറ്റൊരുത്തിയോട് എന്തോ സ്വാകാര്യം പറയുന്നു .കൈ തരിച്ചു വന്നു..കൂടെയുള്ള അമ്മക്ക് പെട്ടന്ന് കാര്യം കത്തി .ആ വിരലുകൾ എന്റെ കൈത്തണ്ടയിൽ മുറുകി.വിട്ടു കൊടുത്തു .. അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് ഞാൻ അമ്മയുടെ പിറകെ നടന്നു.

ഫ്രൈഡ് റൈസ്, കുറച്ചെന്തോ കാട്ടി കഴിച്ചു ഒന്നും വേണ്ടാത്ത അവസ്ഥ..

” ലക്ഷ്മിയമ്മേ ഞാനിറങ്ങാ ” വിഷ്ണു വന്നു. എന്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ അമ്മയോട് പറഞ്ഞു..തിരിഞ്ഞു നടന്നു.അവന് ദേഷ്യം കാണും. വിട്ട് കളയാൻ അവനെത്ര പറഞ്ഞതാ.ഞാൻവീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.

അവന് നടന്നു നീങ്ങികണ്ണിൽ നിന്ന് മാഞ്ഞതും പുറകിൽ അനക്കം

“കഴിഞ്ഞില്ലേ ഡാ.” അച്ഛൻ.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി
“ഇത് മുഴുവൻ കഴിക്ക് അഭി, എന്നിട്ട് നീ എഴുന്നേറ്റാൽ മതി ” എഴുന്നേൽക്കാൻ നോക്കിയതും അമ്മ തടഞ്ഞു.

“അവന് കഴിക്കട്ടെ കുട്ടേട്ടാ , നല്ല വിശപ്പ് കാണും, ല്ലെ അക്ഷയ് വിശ്വനാഥ്?” പുച്ഛത്തിലുള്ള ശബ്‌ദം അച്ഛന്റെ പുറകിൽ നിന്ന്.ചെറിയമ്മ ശവം.ഞാൻ ഒരുനിമിഷം ദേഷ്യം കൊണ്ട് കണ്ണുകളടച്ചു പിടിച്ചു . അച്ഛനും അമ്മയും നിൽക്കുന്നതിലുള്ള ധൈര്യമാണ് അവൾക്ക്..അച്ഛന്റെ പുഞ്ചിരി..ഞാൻ ദയനീയതയോടെ അമ്മയെ നോക്കി.

“അനു ….ഡീ…. മതി നിന്റെ സംസാരം, എന്റെ മോനെ തല്ലി നാണംക്കെടുത്തിയതും പോരാ.അവളുടെ സംസാരം കണ്ടില്ലേ?” അമ്മയുടെ ചൊടിക്കൽ .വേണ്ടത്ര ഗൗരവം ആ ശബ്ദത്തിനുണ്ടോ എന്ന് സംശയം ആണ്.. ഇതൊക്കെ എത്ര കേട്ടതാ… അനിയത്തിയെ ക്കാളേറെ സ്വന്തം മകളെപോലെയാണ് അച്ഛനും, അമ്മയ്ക്കും അവൾ.. അമ്മയുടെ പതിനാലാം വയസ്സിലാണ് ചെറിയമ്മ ഉണ്ടായത്.. ചെറിയമ്മയുടെ ജനനത്തോടെ അമ്മമ്മ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. പതിനെട്ടിൽ എന്റെ അച്ഛൻ വിശ്വനാഥന്റെ ഭാര്യയായ അമ്മ പത്തൊൻപതിൽ എന്നെ പ്രസവിച്ചു. എന്റെ തലവട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു.. അമ്മയുടെ അച്ഛനും അതിനടുത്ത് തന്നെ പോയി. അതുകൊണ്ട് ചെറിയമ്മ എന്റെ വീട്ടിലായി.. അന്ന് മുതൽ ഞാൻ പെട്ടതാണെന്ന് തോന്നുന്നു.. എന്നെ ഭരിക്കുന്നത് അവളുടെ കയ്യിൽ വന്നു ചേർന്നു … ഓരുപാടു തല്ലുകൾ.. പിണക്കങ്ങൾ. ഞാൻ സ്വാതന്ത്രത്തിനു വേണ്ടി പട്ടിണി കിടന്നു.ഒന്നും സംഭവിച്ചില്ല .എനിക്ക് തല്ലുവാങ്ങി തരാൻ അവൾക്ക് വല്ല്യ ധൃതി ആയിരുന്നു.. കൊണ്ട്,കൊണ്ട്, കൊണ്ട് വെറുത്തു..

അവൾ പത്തിൽ എത്തുന്ന വരെ. അതിനു ശേഷം അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് വിട്ടു..+2 പഠിക്കാൻ. ഞാൻ രക്ഷപ്പെട്ടു.. അതികം ശല്യം ഇല്ല.ഇടക്കൊക്കെ വന്നു അധികാരം കാണിച്ചു പോവും അത്ര മാത്രം.. ഇതിപ്പോൾ കുറച്ചു കാലത്തിനു ശേഷം ആണ് കാണുന്നത്. ആൾ ഡോക്ടർ ആണ് അതിന്റെ അഹങ്കാരം അതിനും കൂടുതൽ.

“നോക്ക് കുട്ടേട്ടാ….. അവന്റെ ചെറിയമ്മയല്ലെ ഞാൻ എന്നിട്ടും കണ്ടില്ലേ നോക്കി പേടിപ്പിക്കുന്നത് “മുന്നിൽ അമ്മയുടെ അടുത്തിരിക്കുന്നു അവൾ.ഈ ശവത്തിനെ ആണോ ഞാൻ ഇത്ര നേരം നോക്കിയത്. അവളുടെ കള്ള പരിഭവം.അച്ഛൻ അവളുടെ ചാക്കിലാണ്.. ആ വിളി തന്നെ കേട്ടാൽ അറിഞ്ഞു കൂടെ ” കുട്ടേട്ടാ “…
” നിന്നെ നോക്കാൻ നീയാരാ ഡീ… ” ഞാൻ ചാടി എഴുന്നേറ്റു.അവൾ പേടിച്ചുസൈഡിലുള്ള അമ്മയെ ചുറ്റി പിടിച്ചു.

“അഭീ….. ” അച്ഛന്റെ ശാസനയോടെയുള്ള വിളി.ഇത് തന്നെയാണ് കുട്ടിക്കാലം മുതലുള്ള അവസ്ഥ. അവൾ എന്നെ കൊഞ്ഞനം കുത്തി കാട്ടി.അച്ഛന് അത് തമാശ. എന്റെ ക്ഷമ നശിപ്പിക്കാൻ. അമ്മ അവളുടെ ചെവിക്ക് പിടിച്ചു.

“മതി നിന്റെ കളി ”

” ഹാ നിർത്തി.ഞാൻ നിർത്തി ” പറഞ്ഞുകൊണ്ടുള്ള അവളുടെ ഒരു നോട്ടം എന്റെ നേർക്ക്. നിനക്ക് ഞാൻ തരുന്നുണ്ടെന്ന് പറയാതെ പറയുന്ന പോലെ. തിരിഞ്ഞു നടന്നു.ഇല്ലേൽ ഞാനെന്തേലും ചെയ്തു പോവും.എന്റെ പോക്ക് കണ്ടിട്ടാവണം ബാക്കിൽ നിന്ന് അച്ഛന്റെയും ചെറിയമ്മയുടെയും കുണുങ്ങി ചിരി..

പോയി കൈ കഴുകി.. തിരിച്ചു വന്നു.. എല്ലാവരും കല്യാണപെണ്ണിനോട് സംസാരിക്കുന്നു.ഞാൻ ചെന്നാൽ ഇനി നൂറു ചോദ്യം കാണും കഴിച്ചോ, നാളെ വരില്ലേ,അങ്ങനെ അങ്ങനെ. അമ്മയുടെ കൂട്ടുകാരി ലതാന്റിയുടെ കയ്യിക്കിട്ടിയാൽ പിന്നെ പറയേം വേണ്ട.. അവരുടെ സൈഡിലൂടെ മുങ്ങാനുള്ള പണി നോക്കുന്നതാണ് നല്ലത്. ആരും കാണുന്നില്ലെന്ന് കണ്ടു സൈഡിലൂടെ ഞാൻ നടന്നു. പുറത്തേക്ക്. ആരും കണ്ടില്ല. പാർക്ക്‌ ചെയ്ത കാർ കണ്ടു.സൈഡിൽ മരത്തിനോട് ചേർന്ന് നിന്നു..

ഫോൺ ഒന്ന് എടുത്ത് നോക്കി.വാട്സ്ആപ്പിൽ നിറയെ മെസ്സേജുകൾ. കുറെ നാളായി തിരിഞ്ഞു നോക്കിയിട്ടില്ല. ഷെറിന്റെ കൂട്ടുകാരിയുടെ സ്റ്റാറ്റസ് കണ്ണിൽ പെട്ടു. അറിയാതെ തുറന്നുപോയി പെട്ടന്ന് കണ്ണ് നിറഞ്ഞു.. ആലോചിക്കാൻ വയ്യ.. ഷെറിനും എന്നേക്കാൾ നല്ലവനെന്നു പറഞ്ഞ തെണ്ടിയും. എന്ത് ചിരിയാണ് ആ മുഖത്തു. അവള്‍ അവനോട് തൊട്ടുരുമ്മി…….പ്രാന്ത് എടുക്കുന്ന പോലെ തോന്നി. ഷെറിന്റെ മുഖം കൺമുന്നിൽ അവൾ ചിരിക്കുന്നു, എന്നോട് കൊഞ്ചുന്നു, പിണക്കം കാണിക്കുന്നു, ദേഷ്യപ്പെടുന്നു എന്തെല്ലാം.വയ്യ ഫോൺ എടുത്തെറിഞ്ഞു. സൈഡിൽ കണ്ട കല്ലിലേക്ക്.. അതൊന്ന് മിന്നി ഓഫ്‌ ആയി.അലറണം എന്ന് തോന്നി.നിസ്സഹായൻ ആയിരുന്നു ഞാൻ, വിഡ്ഢി,. കടിച്ചു പിടിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *