മിഴി – 1

“കഴിക്കെന്നു ” പറഞ്ഞു ഞാൻ കിച്ച്നിലേക്ക് നടന്നു. കെറ്റിൽ എടുത്ത് വെള്ളം വെച്ചു.. പാൽ തിരഞ്ഞിട്ട് കിട്ടിയില്ല. രണ്ടു കട്ടൻ ഇട്ടു.. ഗ്ലാസ്സിലാസ്സിലാക്കി തിരിച്ചു വന്നപ്പോഴും ചെറിയമ്മ അതേ ഇരിപ്പ്. ഒന്നും കഴിച്ചിട്ടില്ല.

മുഖത്തു ദയനീയത.. എന്നെ നോക്കുന്ന നോട്ടം കണ്ടപ്പോൾ എന്തൊ ഉള്ളിൽ ഒരു കൊളുത്തി വലിവ്..

“എന്തെ? ” ഞാൻ അടുത്തിരുന്നു കൊണ്ട് ചോദിച്ചു..

“കഴിക്കാൻ കഴിയുന്നില്ല വേദനയുണ്ട് “കൈ പൊക്കി അവൾ വേദനയോടെ പറഞ്ഞപ്പോ .. എനിക്ക് വല്ലായ്മ തോന്നി.. എന്ത് ദുഷ്ടനാണ് ഞാൻ .

കഴിപ്പിച്ചു കൊടുക്കേണ്ടി വരുമോ ദൈവമേ .. ഞാൻ കൊടുത്താൽ കഴിക്കോ?.

“ഞാൻ വാരി തരണോ ” ചോദിച്ചപ്പഴേ ആ മുഖം വിടർന്നു..

തലയാട്ടി സമ്മതമെന്ന് അറിയിച്ചു..

ഇത്രകാലമൊരു നാരങ്ങ മിട്ടായി പോലും കൊടുക്കാത്ത ഞാൻ ആണോ ഇവളുടെ അടുത്തിരുന്നു ഊട്ടാൻ പോവുന്നത് എന്ന ചിന്ത പൊട്ടിമുളച്ചു.. എനിക്ക് ചിരിവന്നു.. ഇന്നലെ വരെ കടിച്ചു കീറാൻ വന്ന സാധനം അല്ലെ ഇത്.അപ്പൊ രണ്ടു തല്ലു കൊടുത്താൽ ശെരിയാവുന്നതേ ഉള്ളു… ഇപ്പൊ ഈ മുഖത്തിനൊക്കെ ഒരു പ്രത്യേക ചന്തം തോന്നുന്നുണ്ട്.

അവൾ വാ തുറന്നു.. ഞാൻ ഓരോന്നു മുറിച്ചു കൊടുത്തു… ആദ്യം ആദ്യം പൂചാരി പ്രസാദം കൊടുക്കുന്ന പോലെ ആയിരുന്നെങ്കിൽ പിന്നെ നേരെ വായിൽ വെച്ചു കൊടുത്തു.എമ്മാതിരി തീറ്റ ആയിരുന്നു സാധനം.. ഞാൻ വായിൽ വെച്ചുകൊടുത്തു അടുത്തത് മുറിക്കാൻ സമയം ഇല്ല അപ്പോഴേക്കും വാ തുറന്നു എന്നെ നോക്കും.. ഇമ്മാതിരി വിശപ്പും സഹിച്ചിരുന്നോ. പാത്രം കാലി ആയപ്പോ.. എടക്കണ്ണിട്ടവൾ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.എനിക്ക് ചിരി വന്നു

“ഇനി വേണോ?”

വേണ്ടാന്ന് ചെറിയമ്മ ചുമൽ കുലുക്കി കാട്ടി… പിന്നെ മുന്നിലെ ചായ ഗ്ലാസ്‌ എടുത്ത് കുറച്ചു കുറച്ചായി കുടിച്ചു.
വയർ തെറി വിളിച്ചപ്പോ ആശ്വാസത്തിനായി വെട്ടി വിഴുങ്ങുമ്പോൾ ആണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ആദ്യമെനിക്ക് മാസ്സിലായില്ല.. അവൾ ഏത് കൈകൊണ്ടാ എടുത്ത് കുടിക്കുന്നത്.വേദനയാണെന്ന് പറഞ്ഞ കൈയ്യോണ്ടോ.എന്റെ സംശയം എനിക്ക് മുന്നേ അവൾക്ക് മനസ്സിലായി… ഞാൻ നോക്കാൻ തല തിരിക്കലും അവൾ ചാടിയെഴുന്നേറ്റു..മണിപോലെ നടന്നു ഞാനിരുന്ന ടേബിളിന്റെ ഓപ്പോസിറ് വന്നു നിന്നു.. എനിക്ക് ഇതുതന്നെ വേണം.. സഹായിക്കാൻ പോയി ഊളയായി തിരിച്ചു വന്നിട്ടേ ഉള്ളു..

“എന്താടാ നോക്കുന്നത് ഇതൊക്കെയെന്റെ ചെറിയ നേരപോക്കായി കണ്ടാമതി ..ട്ടോ…?” ടേബിളിലേക്ക് കുനിഞ്ഞു കൈ കുത്തി അവളുടെ ഡയലോഗ്.ഞാൻ ചമ്മി.. എന്തൊരു സ്നേഹം വാരി കോരി കൊടുത്തു.. എല്ലായിടത്തും ഇത് തന്നെ അവസ്ഥ..

” പിന്നെ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കിൽ നീയെനിക്ക് പച്ച വെള്ളമ്പോലും തരില്ലെന്നറിയാം, അവന്റെ ഒരു ച്നേഹം. ചേച്ചി ഇങ്ങട്ട് വരട്ടെടാ നീയെന്നെ ചവിട്ടി ല്ലേ കാണിച്ചു തരാം ഞാൻ?”അതും പറഞ്ഞു ചവിട്ടി കുലുക്കി ഒരു പോക്ക്.. ഞാൻ പല്ലുകടിച്ചു. അതിൽ കൂടുതൽ സങ്കടം അവളുടെ ആക്റ്റിംഗിൽ വീണു പോയല്ലോ എന്നായിരുന്നു..

“അതേ മോനിനി ഇതിന് പ്രതികാരം ചെയ്യാനാണ് ഭാവം എങ്കിൽ ചേച്ചിയും കുട്ടേട്ടനും ഉച്ചക്ക് തന്നെ വരും.. ചവിട്ടിയത് മാത്രം ആയിരിക്കില്ല വേറെന്തെങ്കിലും ചെയ്തു എന്നുകൂടെ ഞാൻ പറയും കേട്ടോടാ പോങ്ങാ ” അവൾ ഒച്ചയിട്ട് കൊണ്ട് വീണ്ടും ചവിട്ടി പൊളിച്ചു നടന്നു പോയി… എനിക്ക് ദേഷ്യത്തേക്കാളേറെ.. ചിരിയാണ് വന്നത്. നേരത്തെ എന്ത് പാവം ആയിരുന്നു.. കരഞ്ഞപ്പോൾ എന്തോ നെഞ്ചിലൊരു നീറ്റൽ ഉണ്ടായിരുന്നു..ഇപ്പൊഒരു ചവിട്ട് കൊടുക്കാൻ തോന്നുന്നു..പോട്ടെ എന്ന് വെച്ചു. അവളുടെ കഴിപ്പിച്ച പത്രവും ഗ്ലാസും അതുപോലെ തന്നെ വെച്ചു പോയിട്ടുണ്ട്. പണിതരാൻ.. ഞാൻ കഴുകി വെക്കുമല്ലോ.. എല്ലാം കഴുകി വെച്ചു.. തിരിച്ചു നടക്കുമ്പോൾ ലിവിങ് റൂമിൽ അവളിരിക്കുന്നുണ്ട് മൊബൈലിൽ തലപൂഴ്ത്തി നിക്ക … ഞാൻ കലിപ്പ് മൂഡിൽ തന്നെ നടന്നു മുന്നിലൂടെ പോയി.

“ശ്വാസം വിടടോ ” അവളുടെ കമന്റ്‌

“നിന്റെ അച്ഛനോട് പറയടീ “എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. അമ്മയുടെ അച്ഛന് കൂടെ ആണല്ലോ എന്നോർത്തപ്പോ മനസ്സിലൊതുക്കി.. ഞാനെന്റെ റൂമിലേക്ക് പോന്നു.അവിടിരുന്നാല്‍ പിശാച് തലയില്‍ കേറും ഞാന്‍ എന്തേലും ചെയ്തും പോവും.
ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നാൽ.. മനസ്സിലെന്തെങ്കിലും കേറി വരും..ഫോണാണേൽ ഇന്നലെയെറിഞ്ഞു പൊട്ടിച്ചു.. അല്ലേലും അത് നല്ലതാണ്..ഇത്തിരി സമാധാനം കിട്ടുവല്ലോ.

റൂമിൽ നിന്ന് ബാൽക്കാണിയിലേക്ക് ഉള്ള ഡോർ തുറന്നു.. ചെറിയൊരു ബാൽക്കണിയാണ് . മൂന്ന് വലിയ ചെയറിനുള്ള സ്ഥലം മാത്രമേ ഉള്ളു…അവിടെ നിന്നാൽ ബാക്കിലെ പാടം മുഴുവനും കാണാം..ചെറിയൊരു തോട് ഒഴുകുന്നുണ്ട്..പണ്ട് തെറ്റിപ്പോയി ഇരിക്കൽ അവിടെയാണ്.നല്ല അന്തരീക്ഷം,നല്ല കാറ്റ്… ഞാൻ റൂമിലെ ചെയർ എടുത്തിട്ടു.. എന്നോ തുടങ്ങാൻ വെച്ച. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ നോവല്‍ പൊടിതട്ടിയെടുത്തു.. ബാൽക്കെണിയിലെ ചെയറിൽ കുത്തിയിരുന്നു തുറന്നു… നല്ല കഥ അന്ത്രപ്പേറിന്റെ പറ്റി ആകാംഷയായി..ജസീന്തയും,മരിച്ചു പോയ സെന്തിലും, സുന്ദരി അൻപും, അനിതയും, മെൽവിനും.കഥാ പാത്രങ്ങൾ പെരുകി വന്നു.വായിച്ചു സമയം പോയതറിഞ്ഞില്ല..

ലയിച്ചിരിക്കുമ്പോൾ ബാക്കിൽ അനക്കം..ചെറിയമ്മ അല്ലാതാര്. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല..എന്തിനുള്ള വരവാണാവോ?.. ഞാൻ ബുക്കിലേക്ക് തന്നെ ശ്രദ്ധിച്ചു. ഇത്തിരി നേരം ഒന്നും കേട്ടില്ല പിന്നെ മൂളിപ്പാട്ടു തുടങ്ങി. നിർത്താതെ. ബാൽക്കണിയിലേക്ക് വന്നിട്ടില്ല .. റൂമിൽ ആണ്. ശല്യപ്പെടുത്തുക അത് തന്നെയാണ് ഉദ്ദേശം എന്ന് മനസ്സിലായി. വെറുതെ വിട്ട് കൂടെ എന്നെ ഈ സാധനത്തിന്.

ഞാൻ ബുക്ക്‌ മടക്കി.വേണ്ട വേണ്ട എന്ന് വിചാരിച്ചു കുറച്ചു നേരം ഇരുന്നെകിലും നിർത്തണ്ടേ സാധനം.ചെയറിൽ നിന്ന് തന്നെ ഞാൻ തിരിഞ്ഞു.. നോക്കി.. എന്റെ ബെഡിൽ കേറി ഇരിക്കാണ് മടിൽ എന്റെ ലാപ്. ശ്രദ്ധ അതിൽ. കൂടെ മൂളിപ്പട്ടും ഇവൾക്കിതെന്തിന്റെ കേടാ..

ഞാൻ വേഗം ഇറങ്ങി നടന്നടു. അടുത്ത് വരുന്നതു കണ്ടിട്ട് തന്നെ അവൾ തലപൊക്കി എന്നെ നോക്കി.

“എന്റെ ലാപ് എടുക്കരുതെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞട്ടില്ലേ ” കയ്യിലെ ബുക്ക്‌ ബെഡിലേക്ക് ഇട്ട്. അവളുടെ കയ്യിൽ നിന്ന് ലാപ് പിടിച്ചു വാങ്ങി ഞാൻ ചോദിച്ചു. അവൾ മുഖം വക്രിച്ചു.

“എന്നാൽ വൈഫൈ യുടെ പാസ്സ് വേർഡ് പറഞ്ഞു താ, എനിക്ക് നെറ്റ് കിട്ടുന്നില്ല “വാശിയോടെ അവൾ ചിണുങ്ങി

” പിന്നെ ഒന്ന് പോടീ.. വേണേൽ ആ പറമ്പിൽ എങ്ങാനും പോയിരിക്ക്..നല്ല നെറ്റും കിട്ടും കാറ്റും കിട്ടും അതാ നല്ലത്. ” ഞാൻ ലാപ് പൂട്ടി ആ ടേബിളിൽ വെച്ചു…മുന്നിലെ കണ്ണാടിയിൽ നോക്കിയപ്പോൾ അവളെന്നെ ബാക്കിൽ നിന്ന് കൊഞ്ഞനം കുത്തുന്നു.
“പോടാ പട്ടി മര്യാദക്ക് പാസ്സ് വേഡ് പറഞ്ഞു തന്നോ ”

Leave a Reply

Your email address will not be published. Required fields are marked *