മിഴി – 1

ഞാൻ അവരോട് ചേർന്നു.കെട്ടിപിടിച്ചു ഒരു നിമിഷം. സുഖമുള്ള ഒരു നോവ്..

“നിന്നെ ഞാൻ ഇന്നലെ മുതൽ വിളിക്കുന്നു..ഫോൺ കിട്ടുന്നില്ല ” കരവലയത്തിനുള്ളിൽ നിന്ന് മാറിയപ്പോൾ പിണക്കത്തോടെ അവര് പറഞ്ഞു..ഫോൺ പൊട്ടിയത് ഞാൻ ഓർത്തു. ചെറിയമ്മ അകത്തേക്ക് വലിഞ്ഞു “ചെറിയമ്മ ആണല്ലേ?” പോയ അവളെ സൂചിപ്പിച്ചു ഉമ്മ തിണ്ണയിലിരുന്നു.. ഞാൻ അടുത്തും. എന്റെ കൈകൾ ഉമ്മ ആ മടിയിൽ വെച്ചു തഴുകി…എല്ലാം കാര്യങ്ങളും ഉമ്മക്കറിയാം.. കണ്ടില്ലെങ്കിലും ചെറിയമ്മയെയും കുറിച്ചും ഞാൻ പറഞ്ഞിരുന്നു.ഇത്തിരി നേരം ആ മുഖം താഴ്ത്തി നിന്നു നിന്നു.. എന്റെ കൈകൾ തഴുകുന്നത് അതേ പോലെ തുടർന്നു..

“ഞാകരുതിയപോലെയല്ല എന്റെ മോൾ,അവൾക്ക് അവളുടെ വാപ്പയുടെ സ്വഭാവം തന്നെയാണ്..ഇത്രേം വലുതായില്ലേ തല്ലിനന്നാക്കാൻ പറ്റുവായിരുന്നേൽ ” ആ കണ്ണുകൾ നിറഞ്ഞു. ആ തൊണ്ടയിടറുന്നത് ഞാൻ അറിഞ്ഞു..

“ഇന്റെ കുട്ടിയെ അവൾ വിഷമിപ്പിച്ചു ല്ലേ.?..”

” പോട്ടെ ഉമ്മ.. ഞാൻ അതൊക്കെ വിട്ടു.. ഉമ്മക്ക് അറിയാമായിരുന്നല്ലോ എല്ലാം. ആദ്യം കുറേ കരഞ്ഞു..ഇന്നലെ വരെ.പിന്നെ തോന്നി എന്തിനാണെന്ന്..മറക്കാൻ നോക്കാ ഞാൻ…” ഉള്ളിലെ വിങ്ങൽ മറച്ചു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. കൈകളിൽ വിറയലുണ്ടായിരുന്നു പറയുമ്പോൾ. ഉമ്മയുടെ പിടി എന്റെ കയ്യിൽ മുറുകി…

” മ്.. ഇപ്പൊ ഇപ്പൊ എല്ലാം തോന്നിയ പോലെ ആണ് അഭി.. നിന്റെ കൂടെ ആയിരുന്നപ്പോൾ എനിക്കൊരു സമാധാനം ണ്ടായിരുന്നു..ഇപ്പൊ തോന്നുമ്പോൾ പോവ്വാ.. വര വിളിച്ചാൽ എടുക്കില്ല.. എനിക്ക് നല്ല പേടിയുണ്ട് മോനെ ” ആ കൈകൾ വിറക്കുന്നത് ഞാൻ അറിഞ്ഞു.പാവം തോന്നി.
” നിന്നെ ഞാൻ കാണണം എന്ന് കുറേ കരുതി. പേടിയായിരുന്നു എന്നോട് ഇയ്യ് എന്തേലും മുഖം കറുത്ത് പറഞ്ഞാൽ ഇനിക്കത് സയിക്കാൻ പറ്റിയില്ല, ഇന്നലെ ഷെറിൻ നിന്നെ വിളിക്കുന്നത് ഞാങ്കേട്ടു. പിന്നെ തോന്നി നീയെന്തു പറഞ്ഞാലും കൊഴപ്പല്ല എന്ന് ഒന്ന് കണ്ടാൽ മതിയാരുന്നു.

നിനക്കെന്നോട് ദേഷ്യണ്ടോ അഭി ” ആ കണ്ണുകൾ ഒഴുക്കി അവരത് ചോദിച്ചപ്പോൾ ഉരുകിയത് ഞാൻ ആണ്. ഇത്ര ദിവസം.ഞാനും ഒന്ന് ചെന്ന് കാണണ്ടിയിരുന്നില്ലേ?.ആ കണ്ണുകൾ ഞാൻ തുടച്ചു.

“എന്താ ഉമ്മ ഇത്,എന്റെ അമ്മയുടെ സ്ഥാനത്തല്ലേ ഞാൻ കണ്ടുട്ടുള്ളു.. ഉമ്മയോട് എനിക്ക് ദേഷ്യമോ?” അവർ വിഷമത്തിലും ഒരു പുഞ്ചിരി തന്നു.

ഇത്തിരി നേരം അങ്ങനെ ഇരിന്നു… ഈർപ്പമുള്ള അന്തരീക്ഷം… തണുപ്പ്.. പുറപുരത്തുനിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം..വാതിൽ കടന്നു ചെറിയമ്മ ചായയും ആയി വന്നു ആവി പറക്കുന്ന കട്ടൻ..

നല്ല സ്വഭാവം ഒക്കെയുണ്ടല്ലോ എന്ന് മനസ്സിൽ ആലോചിച്ചു ചെറിയമ്മ കള്ളച്ചിരി ചിരിച്ചു … ഉമ്മ കട്ടൻ വാങ്ങി ചെറിയമ്മയോട് ചിരിച്ചു.ചെറിയമ്മ തിരിച്ചും.ഒരു പാത്രത്തിൽ അരിമുറുക്ക്…

പിന്നെ അവരുടെ സംസാരം ആയി… ചെറിയമ്മ സംസാരിക്കുന്ന ശൈലി നോക്കി ഞാൻ നിന്നു. ഉമ്മക്കവളെ നല്ലപോലെ പിടിച്ചെന്ന് തോന്നി… ബാക്കിൽ നിന്ന് വണ്ടിയുടെ ഒച്ച.. അമ്മയുടെ വരവ്.. കാർ നിർത്തി.. സംശയത്തോടെ ഉമ്മയുടെ കാർ കണ്ടു അച്ഛനും അമ്മയും ഇറങ്ങി.. ഞങ്ങൾ മൂവരും എഴുന്നേറ്റു… അമ്മക്ക് പെട്ടന്ന് മനസ്സിലായി ഉമ്മയെ.. ഓടി വന്നു കുശലം ചോദിക്കലായി, സംസാരിക്കലായി, ബഹളമായി … അച്ഛന് ഒന്ന് ചിരിച്ചു അകത്തേക്ക് നടന്നു..ഞാൻ അപ്പുറത്തെ തിണ്ണയിലേക്ക് മാറി കൊടുത്തു.. അമ്മയുടെയും ഉമ്മയുടെയും.. സംസാരത്തിലേക്ക് തലയിടാൻ നിന്നില്ല. അമ്മക്ക് കാണാതെ പോയ അനിയത്തിയെ തിരികെ കിട്ടിയ പോലെയുള്ള കളികളായിരുന്നു അപ്പൊ.അടുത്തുണ്ടായിരുന്ന ചെറിയമ്മയും മാറിക്കൊടുത്തു എന്റെ അടുത്ത് വന്നു. മുഖത്തേക്ക് പാളി നോക്കി.. അടുത്തിരുന്നു…

“ഷെറിന്റെ ഉമ്മയാണോ ” സ്വകാര്യം പോലെ അവൾ ചെവിയിൽ ചോദിച്ചു..എനിക്കത്ഭുതമായി.. ഇവൾക്കെല്ലാം അറിയാമോ.

ഞാൻ ആണെന്ന് തലയാട്ടി. വലതു വശത്തിരിക്കുന്ന ചെറിയമ്മയും അതു കഴിഞ്ഞു തൂണിന്റെ അപ്പുറത്ത് ഇരിക്കുന്ന അമ്മമാരും..
ആകാശം മഴകഴിഞ്ഞു ചെറിയ ചുവപ്പിൽ നിന്നു.തണുത്തപ്പോ ചൂടുള്ള കട്ടൻ ഒരിറക്ക് കുടിച്ചു.നല്ല സുഖം. സൈഡിൽ അമ്മയുടെ ചിരി.. ഉമ്മയുമായി.. അതുപിന്നെ ഉള്ളതാണ് ചിരിച്ചാൽ നിർത്തില്ല. ഞാൻ ചെറിയമ്മയെ നോക്കി… രണ്ടു കാലുകളും പതിയെ ആട്ടി രണ്ടുകയ്യും തുടയുടെ ഇരുവശത്തും തിണ്ണയിൽ ഊന്നി കുനിഞ്ഞു.. ആ തല ചെരിച്ചു മുന്നിലേക്ക് നോക്കി എന്തോ ആലോചിക്കുന്നു.. വല്ലാത്ത ഭംഗി തോന്നി പെണ്ണിന്.. ഞാൻ നോക്കി നിന്നു..പെട്ടന്ന് ശ്രദ്ധ എന്നിലേക്ക് വന്നു പെണ്ണിന്റെ.. ആ മുഖത്തു ഒറ്റ നിമിഷം ചളിപ്പ് പടർന്നു.. ഞാൻ നോട്ടം മാറ്റാൻ നിന്നില്ല… ചെറിയമ്മ നേരെ ഇരുന്നു.. സൈഡിൽ വെച്ചിട്ടുള്ള ഗ്ലാസ് എടുത്ത് ചുണ്ടിൽ ചേർത്ത് എടക്കണ്ണിട്ടു വീണ്ടും എന്നെ നോക്കി. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി ആ കവിളിൽ

ഉമ്മ ഇറങ്ങി… അമ്മയും,ഞാനും ആ കാറിന്റെ എടുത്ത് വരെ ചെന്നു.. കേറുന്നതിനു മുന്നേ ഉമ്മ വിങ്ങി പൊട്ടാനായിരുന്നു.. അവസാനം ആ കൈകൾ വിടർത്തി അവർ എന്നെ അവരിലേക്ക് ചേർത്ത് പിടിച്ചു.. അമ്മ ചിരിച്ചു.. ഉമ്മയുടെ സ്നേഹ ചുംബനം നെറ്റിയിൽ..

പിന്നെ വേഗം കാറിൽ കേറി.. പാവം തോന്നി.. വിഷമവും.. ഷെറിൻ ഇനിയില്ല എന്ന ബോധവും.

“എല്ലാവരെയും കൂട്ടി വീട്ടിലേക്ക് വരണം കേട്ടോ, ” ഉമ്മ കാർ തിരിച്ചു.

“അനു.മോളെ,ലക്ഷ്മി ” അമ്മയെയും ചെറിയമ്മയെയും നോക്കി ചിരിച്ചു കൊണ്ട് ഉമ്മ കണ്ണിൽ നിന്ന് മറഞ്ഞു.

പുറകിൽ നിന്ന് എന്നെ അമ്മ ചുറ്റി പിടിച്ചു.

“വല്ല്യ സ്നേഹം ഒന്നും വേണ്ട.. ലക്ഷ്മി.. അവർ വന്നപ്പോ ഇവൻ പറയാ എന്റെ അമ്മയെക്കാളും സ്നേഹം ഉമ്മയോടുണ്ടെന്ന് ” ഞാൻ അന്തം വിട്ടു.. ചെറിയമ്മയുടെ ആ വാക്കുകൾ കേട്ട്.. ഇത്ര നേരം എന്ത് നല്ല പെണ്ണായിരുന്നു. അമ്മയുടെ കൈകൾ എന്റെ മേത്തൂന്ന് വിട്ടു. ഞാൻ തിരിഞ്ഞു രണ്ടിനെയും നോക്കി.. ചെറിയമ്മ ഒളുപ്പിച്ച ചിരിയോടെ എന്നെ കളിയാക്കി. പണിതരുന്നോ ജന്തു..അമ്മ ഞാൻ ചെറിയമ്മയെ നോക്കുന്നത് കണ്ടു എന്നോട് ചിരിച്ചു…

“നീയെന്തു പറഞ്ഞാലും എനിക്കിവനെയറിയാം, എന്റെ മോനെ ഞാൻ മനസ്സിലാക്കിയപോലെ വേറെയാറും മനസ്സിലാക്കിയിട്ടില്ല..കേട്ടോടീ കുശുമ്പീ ” എന്നോട് ചേർന്നു നിന്ന് അമ്മ അവൾക്കിട്ട് കൊട്ടി. ഞാൻ ചിരിച്ചു.. അവൾ കാണ്‍കേ തന്നെ .അമ്മയും..
“അതേ… മോന്റെ മനസ്സിലാക്കാത്ത ചില കാര്യങ്ങളും ഉണ്ട് ലക്ഷ്മി മാഡം ” ചെറിയമ്മയുടെ അർത്ഥം വെച്ചുള്ള ഒരു പറച്ചിൽ.. ദൈവമേ… ഞാൻ ചിരി നിർത്തി..

“ആണോടാ?” അമ്മയുടെ ചോദ്യം..

“പറഞ്ഞു കൊടുക്ക് അഭി മോനെ ” ചെറിയമ്മയുടെ പുച്ഛത്തിലുള്ള പ്രോത്സാഹനം..ഞാൻ ദയനീയതയോടെ അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *