മിഴി – 1

തണുപ്പിരച്ചെത്തുന്നുണ്ട്.. പുറത്തെ മുഴക്കവും പേടിപ്പെടുത്തുന്ന ഒച്ചകളും.. ഇടി വെട്ടുമ്പോൾ ചെറിയമ്മ ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു..ചിരി വന്നു എനിക്ക്. എന്തൊരു പാവമാണിപ്പോ.മിന്നൽ ഉള്ളിലേക്ക് കേറി വരുന്നു.. അത് പേടിയോടെ ചെറിയമ്മ നോക്കുന്നുണ്ട്.. വാതിൽ തുറന്നിട്ടതാ.. അതടച്ചാൽ റൂമിൽ മൊത്തം ഇരുട്ടാകും.. എന്നെ പേടി കാണും… ഞാനെന്തെങ്കിലും ചെയ്താലോ. പൊട്ടി പെണ്ണ്..
മിന്നൽ അരിച്ചെത്തി.. ഞാൻ ചെറിയമ്മയെ തന്നെ നോക്കി നിന്നു.. മിന്നലിൽ .. നീല വെളിച്ചത്തിൽ ആ മുഖത്തിന് ചന്തം ഇല്ലാ എന്ന് പറയാമോ..ഞാൻ കണ്ണുപൊട്ടനായിരുന്നെങ്കിൽ പറയാം. മുഖത്തിന്റെ ഉയർച്ച താഴ്ചയിൽ നീല വെളിച്ചവും,ഇരുണ്ട വെളിച്ചവും തളംകെട്ടി നിൽക്കുന്നു.മൂക്കിത്തിരി നീണ്ടതാണ്.ഉരുണ്ട കണ്ണുകൾ ചെരിച്ചു എന്നെ ഇടയ്ക്കിടെ ഒരു നോട്ടമിടും അവൾ.. പേടിയോടെ..

കഴുത്തിന്റെ ഭംഗി… നേരത്തെ എന്റെ മുഖം പരതി നടന്നത് അവിടെ അല്ലെ.മുടി മുകളിലേക്ക് ഉരുട്ടി കെട്ടി വെച്ചിരിക്കുന്നു ..

മുലയുടെ തള്ളൽ .ശ്വാസം എടുക്കുന്നതിനു അനുസരിച്ചു അതിങ്ങനെ അനങ്ങുന്നു .നേരത്തെ ദേഷ്യത്തിന് പിടിച്ചു ഞെരിച്ചതല്ലേ ഞാൻ . നീല പാവാട മറച്ച തുടകളും കാലുകളും..ചെറിയമ്മ അല്ലെ! അമ്മയറിഞ്ഞാൽ!!! ഞാൻ ഒന്ന് തലകുലുക്കി…

മിന്നൽ വീണ്ടും വാതിലിലൂടെ കട്ടിലിലേക്ക്, ചെറിയമ്മയുടെ അടുത്തേക്ക് കൈ നീട്ടിയപ്പോൾ.. ചെറിയമ്മ ഞെരങ്ങി കട്ടിലിന്റെ നടുക്കിലേക്ക് ഇരുന്നു.. എന്റെ ഒരു കൈ അകലത്തിൽ.. ഇങ്ങനെയും പേടി ഉണ്ടോ.. ഞാൻ അമർത്തിയ ചിരി ചിരിച്ചു… അത് കണ്ടെന്നു തോന്നുന്നു.. അടുത്ത് നിന്നും ചെറിയ പിറുപിറുപ്പ്.. ഞാൻ എന്താണെന്ന് കേട്ടില്ല..

തണുപ്പ് കൂടി.. ഞാൻ കൈകൾ പിണച്ചു..ഇപ്രാവശ്യം ചെറിയമ്മ കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി.. മിന്നലിനു പിടിക്കാൻ കഴിയാത്ത പോലെ..ഇപ്പൊ ആ ഷോൽഡർ എന്റെ ഷോൾഡറിൽ തട്ടി നിന്നു.. ഈശ്വര അടുത്ത ഉഡായിപ്പും കൊണ്ട് വരുവാണോ.. പേടിക്കേണ്ടിയിരിക്കുന്നു.. സാധനത്തിനെ.. കയ്യിൽ വല്ല കത്തിയും ഒളുപ്പിച്ചിട്ടുണ്ടോ. നേരത്തെ ചെയ്തതിനുള്ള പ്രതികാരം.. എന്റെ കുട്ടനെ എങ്ങാനും മുറിച്ചാൽ..അയ്യോ? ഫഹദ് ഫാസിലിനെ ചെയ്തപോലെ?

ഞാൻ അവളുടെ ചുറ്റും ഒന്ന് നോക്കി കണ്ടില്ല കൈകൾ ആ മടിയിൽ ആണ്.ഇല്ലെന്ന് തോന്നുന്നു.

ആ ശ്വാസം എടുക്കുന്ന താളം എനിക്ക് കേൾക്കാം.. ഇരച്ചെത്തുന്ന തണുപ്പിൽ ഇത്തിരി ചൂട് ചെറിയമ്മയുടെ അടുത്ത് നിന്ന് വരുന്നുണ്ട്..എട്ടു പത്തു മുറികളുള്ള ഈ വലിയ വീട്ടിൽ കോരി ചൊരിയുന്ന മഴ പെയ്യുമ്പോൾ. ഒറ്റക്ക് മുകളിലെ ഒരു റൂമിൽ മൂടികെട്ടിയ ഇരുട്ടിൽ, ഇരച്ചെത്തുന്ന തണുപ്പിൽ.. ഒറ്റയ്ക്ക് ഒരാണും പെണ്ണും റൂമിലെ കട്ടിലിൽ അടുത്തിരുന്നു കൊണ്ട് മിണ്ടാതെ ആണെങ്കിലും പുറത്തെ മഴയെ ആസ്വദിക്കുന്നത്. എന്റെ ചിന്ത അങ്ങനെ ഒക്കെയാണ് പോയത്.ഞാനും ചെറിയമ്മയും ഒറ്റക്കല്ലേ? എന്തോ ഒരു സുഖമുള്ള നിമിഷം, അനുഭൂതി. ചെറിയമ്മയാണെങ്കിലും സത്യം പറഞ്ഞാൽ നെഞ്ചിൽ ചേർത്ത് പിടിക്കാൻ തോന്നി.. വേണ്ടാത്ത ഒരു കാര്യത്തിനും അല്ല.. നെഞ്ചിൽ ചേർത്ത് പിടിക്കുമ്പോൾ പൂച്ച കുറുകുന്ന പോലെ അവൾ കുറുകില്ലേ,തണുക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ..ആ കണ്ണുകൾ ഉയർത്തി അവൾ നോക്കില്ലേ? ഉണ്ട് എന്ന് കാണിക്കാൻ.
പിന്നെ അത്രക്ക് അടുപ്പമുണ്ടേൽ മാത്രം ആ വിറക്കുന്ന ചുണ്ടിൽ ഒരുമ്മ കൊടുക്കുമ്പോൾ.. എന്നെ ഇറുക്കി കെട്ടി പിടിച്ചു…ചോദിക്കില്ലേ എന്റെ അഭിക്ക് തണുക്കുന്നുണ്ടോന്ന്..

ശ്ശേ എന്ത് കഷ്ടം. മനസ്സ് ശെരി അല്ല.. ഈ സാധനത്തിനെ അങ്ങനെ കിട്ടോ? ഉമ്മകൊടുക്കുന്നില്ലെങ്കിലും ബാക്കിയൊക്കെ ചെയ്യാലോ അതിന് കാമുകിയാവണമെന്നുണ്ടോ?

സമയം വീണ്ടും കടന്നു പോയി …മിന്നൽ വെളിച്ചത്തിൽ മൂന്ന് കഴിഞ്ഞുവെന്ന് കണ്ടു. ചെറിയമ്മയെന്തോ ആലോചിക്കാണെന്ന് തോന്നി, ഞാനാലോചിക്കുന്ന പോലെ അവളും ആലോചിക്കാണോ.

പെട്ടന്ന് ഇന്ദ്രിയങ്ങളെ തഴുകി ഇരച്ചെത്തിയ മണം.. ചെറിയമ്മയുടെ ശരീരത്തിൽ നിന്ന് തന്നെ ആണ്.. ഇന്നലത്തെയോർമകൾ പൊട്ടി വന്നു. എന്റെ അടുത്ത് വന്നു കിടന്നത്.. എന്തിനായിരിക്കും.. ചോദിക്കണോ? വേണ്ട!! അത് അമ്മയാണെങ്കിലോ?.

ഇവളോടിത്ര യനുകമ്പ കാണിക്കുന്നത് എന്തിനാണ് ..എനിക്കൊരു പാരയായിരുന്നില്ലേ അവൾ … പക്ഷെ ഇവിടെയില്ലാത്തപ്പോൾ അന്ന് പത്തു കഴിഞ്ഞു അവൾ അമ്മയുടെ ചെറിയച്ഛന്റെ വീട്ടിൽ പോയപ്പോൾ എന്തോ ഒരു വിങ്ങലുണ്ടായിരുന്നു മനസ്സിൽ.. ഇത്രനാളും ഉണ്ടായിരുന്ന എന്റെ ശത്രു പോയി എന്നുള്ളതാണോ.? തല്ലാനും, ഒച്ചയിടാനും കളിയാക്കാനും ഉണ്ടായിരുന്ന ഒരാൾ പോയതാണെന്ന് ഞാൻ വിശ്വസിച്ചു .. ഇടക്ക് വീട്ടിലേക്ക് അവധിക്ക് വരുമ്പോൾ എന്തായിരുന്നു ഇവിടുന്ന് പോയദിവസങ്ങളുടെ മൊത്തം അവൾ വന്നു തീർത്തു.സ്വര്യം ഇല്ലാത്ത നാളുകൾ പക്ഷെ അത് ഞാൻ ആസ്വദിച്ചിയിരുന്നു. … ഞാൻ കോളേജിൽ എത്തിയതോടെ ഷെറിൻ ഉണ്ടായിരുന്നു..ലോകം മൊത്തം അവളുടെ ചുറ്റും ആയി.. ചെറിയമ്മ അന്ന് ഒരു ഇരയല്ലാതെ മാറി..തമ്മിൽ കാണാറില്ല.. ഇടക്ക് കാണുമ്പോൾ ചെറിയ വഴക്ക്.. ചെറിയച്ഛന്റെ വീട്ടിൽ തന്നെ ആയിരുന്നു.കൂടുതലും.

എംബിബിസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോ.. കുറച്ചു കൂട്ടുകാരികളും വന്നിരുന്നു.സുന്ദരികളൂടെ ഒരു കൂട്ടം..ചെറിയമ്മ എന്റെ മെക്കിട്ടു കേറുന്നത് കണ്ട് അവളുടെ കൂട്ടുകാരിയും ഒന്ന് കേറാൻ നോക്കി. ഇവളൊന്ന് മാറിയ സമയത്ത്. തമാശക്കാണ് എന്നെനിക്ക് മനസ്സിലായിരുന്നു ഞാനും ആ രീതിയിൽ കണ്ടു .. ഒരു സുന്ദരി മെറിൻ.. എന്നാൽ ചെറിയമ്മ കണ്ടു സംഭവം .. എന്നെ പറഞ്ഞത് അവൾക്ക് പിടിച്ചില്ല പോലും. പോവുമ്പോൾ മെറിൻ എന്നോട് സ്വകാര്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. “നിന്നെ ഞാൻ കളിയാക്കിയതിനു.. എനിക്ക് കണക്കിനു കിട്ടി” എന്ന്..”അമ്പോ എന്താ സ്നേഹം “എന്ന് പറഞ്ഞു ഞാനും ചിരിച്ചു.
കുറച്ചു കാലം ബാംഗ്ലൂർ ആയിരുന്നു ചെറിയമ്മ .. ഞാനൊന്നും അന്വേഷിക്കാൻ നിൽക്കാറില്ല പക്ഷെ എല്ലാ വിശേഷങ്ങളും അമ്മയും അച്ഛനും വഴി ഇടക്ക് കേട്ടിരുന്നു.

ഇടി വീണ്ടും വെട്ടി! ചെറിയമ്മ ഞെട്ടിയത് ഞാൻ നല്ലപോലെ അറിഞ്ഞു. ചിരി വീണ്ടും പൊട്ടി മുളച്ചപ്പോൾ തോളിൽ ഒരു സ്പർശം.. എന്താ അത്.. ഞാൻ തലതിരിച്ചു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. എന്തോ മനസ്സിൽ പിടഞ്ഞ പോലെ.. എന്റെ ഷോൾഡറിൽ തല ചായ്ച്ചു മുകളിലേക്ക് എന്റെ കണ്ണിലേക്കുനോക്കുന്ന ചെറിയമ്മ. പിടക്കുന്ന ഉരുണ്ട കണ്ണുകൾ വെച്ചു മനുഷ്യനെ തളർത്തുന്ന ഒരു നോട്ടം.. സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ തല മാറ്റി കളഞ്ഞു. താടക തന്നെ അല്ലെ ഇത്.. ഇനി ഈ വീട്ടിൽ വല്ല യക്ഷിയും ഉണ്ടോ? അച്ഛന്റെ മുൻ തലമുറക്കാർ കൊന്നു തള്ളിയ വല്ല സുന്ദരി കുട്ടികളോ മറ്റോ. ഞാൻ ഒന്നുകൂടെ ഉറപ്പിക്കാൻ.. തല പതിയെ തിരിച്ചു ആ മുഖത്തേക്ക് തന്നെ കൊണ്ട് പോയി. വളരെ പതിയെ.. അതാ ആ മുഖം അതേ പോലെ തന്നെ.നോക്കുന്ന നോട്ടം പോലും എന്റെ കണ്ണുകളിലേക്ക് തന്നെ… ഞാനാ നോട്ടത്തിൽ തറച്ചു നിന്നു പോയി .തല വെട്ടിക്കാൻ മറന്നു.. ആ മുഖം പൂ വിരിയും പോലെ വിടർന്നു .. വിഷത്തോടെയുള്ള ഒരു ചിരി…

Leave a Reply

Your email address will not be published. Required fields are marked *