മിഴി – 1 1

പുറകില്‍ അനക്കം ഒന്ന് തിരിഞ്ഞപ്പോൾ ഇരുട്ടിൽ ഒരാൾ. കുറച്ചു കൂടെ മുന്നിലേക്ക് വന്നു ചെറിയമ്മ! ഞാൻ വേഗം കണ്ണൂതുടച്ചു. ഒന്നും പറഞ്ഞില്ല എന്നെയൊന്ന് നോക്കിയതു മാത്രം.. ഡ്രൈവർ സീറ്റിലേക്ക് കേറി കാർ സ്റ്റാർട്ട്‌ ചെയ്തു നിർത്തി.ഞാന്‍ കേറാൻ മടിച്ചു . മുന്നിലെ ഡോർ എനിക്ക് തുറന്നുതന്ന് ഒരു നോട്ടം നോക്കി .പിന്നെ ഞാനൊന്നും പറയാതെ കയറിയിരുന്നു.. ചോദ്യങ്ങളോ കളിയാക്കലുകളോ പ്രതീക്ഷിച്ച ഒന്നും അവിടുന്നുണ്ടായില്ല.വണ്ടി മെല്ലെ അവളെടുത്തു . വീടിന്റെ മുന്നിൽ അച്ഛന്റെയും അമ്മയുടെയും എടുത്ത് സൈടാക്കി നിർത്തി. ലതാന്റിയുമായുള്ള അവരുടെ സംസാരം തീരുന്നില്ല. ചെറിയമ്മ സ്റ്റൈറിങ്ങിൽ താളമിട്ടു നിന്നു.കൂടെ എ സി ഫാനിന്‍റെ മുഴക്കവും . ആ ശബ്‌ദം അസഹ്യമായി തോന്നി . എന്നാലും ഒന്ന് പറയാൻ തോന്നീല്ല ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിക്കാണും അവൾ താളം പിടിക്കല്‍ നിർത്തി.. സീറ്റില്‍ നിരങ്ങുന്ന ശബ്ദം എന്റെ നേർക്ക് നീണ്ടു വന്നു ആ തല.. നേരിട്ട് നോക്കുന്നില്ലെങ്കിലും ഞാൻ അറിഞ്ഞു.. ഞാന്‍ തല പെട്ടന്നു സൈഡിലേക്ക് മാറ്റി.. അവൾ ഒന്ന് നിന്നു.പരുങ്ങി പിന്നെ സൈഡിലെ സീറ്റ്‌ ബെൽറ്റ്‌ പിടിച്ചു വലിച്ചു കുടുക്കി തന്നു. ഞാൻ മറന്നു പോയിരുന്നു.നന്ദിയുണ്ട് മനസ്സിൽ പറഞ്ഞു.
എനിക്ക് വീണ്ടും ദേഷ്യം വരുന്നുണ്ടായിരുന്നു.. കണ്ണുകൾ വെറുതെ നിറയുന്നു. കാലുകൾ ആവശ്യമില്ലാതെ കുലുക്കുന്നു,വിറക്കുന്നു അവരുടെ സംസാരമാണേൽ തീരുന്നുമില്ല.. നിവർത്തിയില്ലാതെ ഞാൻ ഏന്തി ഹോണിന്‍റെ മുകളില്‍ കൈവെച്ചു നിന്നു .അത് നീട്ടിയടിച്ചു ..വഴിയരികിൽ നിൽക്കുന്ന കൂട്ടം മൊത്തം ഒറ്റയടിക്ക് തിരിഞ്ഞു നോക്കി

” ഹാ അഭി ” ചെറിയമ്മയെന്റെ കൈ പിടിച്ചു മാറ്റി.. എന്തൊക്കെയോ തകരാറുള്ള പോലെ എനിക്ക് തന്നെ തോന്നി.എങനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാല്‍ മതിയെന്നുന്നായിരുന്നു എനിക്ക് .വീണ്ടും ഞാന്‍ ഹോൺ അടിക്കാൻ കൈ നീട്ടിയതും.. പകരം ചെറിയമ്മ ചാടിക്കേറിയടിച്ചു ഒന്ന്.. വീണ്ടും നന്ദി.

അവര് കേറി… ബാക്കിൽ നിന്ന് കലപില… ചെറിയമ്മ വണ്ടിയെടുത്തു.. അര മണിക്കൂർ ഡ്രൈവ് വീട്ടിലേക്ക്..

“ഇന്നെന്തു പറ്റി ഇവളുടെ കൂടെ ഇരിക്കാത്തതാണല്ലോ ? ” തല മുന്നോട്ട് നീട്ടി നോക്കി അച്ഛൻ. ബാക്കിൽ നിന്ന് ചിരിയോടെ അമ്മയോട് ചോദിച്ചു … ഒന്ന് സ്വസ്ഥമായി കിടക്കാൻ വിചാരിച്ചാൽ അതും സമ്മതിക്കില്ല..

“നിങ്ങൾക്കെന്തിന്റെ കേടാ.. ഇനി പറഞ്ഞു മാറ്റാൻ ആണോ ” അമ്മയിടപെട്ടു..പിന്നെ അച്ചന്‍ എന്തൊ സ്വകാര്യം അമ്മയോട് പിറുപിറുത്തു

“അനു.. എന്ത് പറ്റി ഇവന്?നീയവനെ പിന്നീം തല്ലിയോ, തിളച്ചയെണ്ണയിൽ ഒരുതുള്ളി വെള്ളം വീണ സ്വഭാവം അല്ലെ ഇവന്.. എന്തായിപ്പൊരുമാറ്റം? ” അച്ഛന്റെ സംശയം തീരുന്ന ലക്ഷണമില്ല. ചെറിയമ്മ എന്റെ നേർക്കൊന്ന് പാളി നോക്കിയത് ഞാൻ അറിഞ്ഞു.നിന്ന് കരഞ്ഞത് കണ്ടിട്ടാണോ ഒന്നും മിണ്ടാത്തത്? കണ്ടിട്ടുണ്ടെങ്കിൽ ഇപ്പൊ എന്നെ കളിയാക്കാൻ പറഞ്ഞിട്ടുണ്ടാവും.. പറയും എന്ന് ഞാൻ വിചാരിച്ചു. അവൾ ഒന്നും പറഞ്ഞില്ല.ഡ്രൈവിങ്ങിൽ തന്നെ.

ഞാൻ പുറത്തേക്ക് നോക്കി നിന്നു.. രാത്രിയുടെ സൗന്ദര്യം..എല്ലാംപിറകിലേക്ക് മറയുന്നു.മായുന്നു.പുതിയത് നിറയുന്നു.

തെളിഞ്ഞും മങ്ങിയും തെരുവുവിളക്കുകൾ, ഇരുട്ടിൽ ഒറ്റപ്പെട്ട വീട്, റോഡ് സൈഡിൽ തെരുവ് പട്ടിയും മക്കളും.. വിശന്നിരിക്കുകയായിരിക്കും ഒറ്റനോട്ടത്തിൽ എന്നെ നോക്കുന്ന പോലെ തോന്നി, പണി കഴിഞ്ഞു വീട്ടിലേക്ക് നീട്ടി നടക്കുന്ന പോലെ തോന്നിയ ഒരാൾ.. അയാളുടെ കയ്യിൽ ഒരു പലഹാര പൊതി ഉണ്ടാവാം, വീട്ടിൽ ഒരു കുട്ടി അതിനു കാത്തുനിൽക്കുന്നുമുണ്ടാകാം.ചീറി പാഞ്ഞു ഒരാബുലൻസ്. ആരെങ്കിലുമൊക്കെ നെഞ്ചു തല്ലി കരയുന്നുണ്ടാകും.പ്രിയപ്പെട്ടവർക്കു വേണ്ടി.പ്രാർത്ഥിക്കുവോ? തിരിച്ചുവരവിന് വേണ്ടി, സൈഡിൽ മതിലിന്റെ മുകളിൽ പതുങ്ങിയൊരു പൂച്ച.തിളങ്ങുന്ന ഒരൊറ്റക്കണ്ണു മാത്രം, വിശന്നു കരഞ്ഞപ്പോൾ കിട്ടിയ സമ്മാനമായിരിക്കും .ഹോട്ടലിനു മുന്നിൽ കീറിയ ഒരു നിക്കറിട്ട ചെക്കൻ.. ഞാൻ തല മാറ്റി കളഞ്ഞു… രാത്രിയുടെ സൗന്ദര്യം, കോപ്പ്!!
അന്നൊരു രാത്രി ഞാനും ഷെറിനും സിനിമയുംകഴിഞ്ഞു ബൈക്കിൽ ചുറ്റിയത് ഞാൻ ഓർത്തു.. നിറഞ്ഞു നിൽക്കുന്ന ആകാശത്തിനും, ഒരോ തെരുവുവിളക്കിനും,കാണുന്ന ആളുകളുടെ മുഖത്തിന് പോലും ഞാൻ സൗന്ദര്യം കണ്ടെത്തിയിരുന്നു.ആംബുലൻസിന്റെ ചൂളം വിളി എത്ര മധുരമായിരുന്നു. ചുവപ്പും നീലയും വെളിച്ചങ്ങൾക്ക് എന്ത് ഭംഗിയായിരുന്നു.രാത്രി ഏറ്റവും സുന്ദരമാണ് എന്ന് ഷെറിനും എന്നെ ചുറ്റി നിന്ന് പറഞ്ഞു.ഷെറിൻ പൊയി. സൗന്ദര്യവും. വഞ്ചകി, പിഴച്ചവൾ !! എനിക്കങ്ങനെ വിളിക്കാൻ തോന്നി..

“എന്ത്? ” സൈഡിൽ നിന്ന് ചോദ്യം..ഡ്രൈവിംഗിനിടയിൽ പാളിനോട്ടം.. അനു. ചെറിയമ്മ. ഞാൻ തല ചൊറിഞ്ഞു.നാക്കിൽ നിന്ന് വീണു പോയി.. പുറകോട്ട് നോക്കി ഭാഗ്യം അച്ഛന്റെ തോളിൽ കിടന്നമ്മയുറങ്ങുന്നു.. താങ്ങി അച്ഛനും.

“ഞാൻ അറിയാതെ ” അവളുടെ മെക്കട്ടു കേറാൻ താൽപ്പര്യമില്ലായിരുന്നു.

“എന്നെ വിളിച്ചതാണോ? “ആ തല ഒന്നുകൂടെ എന്റെ നേർക്ക്.പുറത്തുനിന്നു അടിച്ച ചെറുവെട്ടത്തിൽ ആ ചുണ്ടിൽ ചിരി.. പുതുമ തോന്നി. കാണാത്തൊരു ഭാവം. വീണ്ടും ശ്രദ്ധ ഡ്രൈവിങ്ങിൽ.. വണ്ടി പറക്കുന്നു.

“അല്ല. ഞാ……ൻ” നിർത്തി. വിസ്തരിക്കാൻ എന്ത് കോപ്പ്.. ഇവളുടെടുത്ത് എന്തിനു പറയണം..

ഞാൻ കണ്ണുകളടച്ചു. ഷെറിനെ ഓർക്കാതെ ഉറങ്ങാൻ പറ്റുമോന്ന് നോക്കി.. നാശം!! രണ്ടു വട്ടം കണ്ണ് തുറന്നു പോയി.. ഒന്ന് അവളുടെ ചുണ്ടിലെ മധുരം,ഞാൻ നുകർന്നത് രണ്ട്- ഇടുപ്പിലെ ചെറിയ കൊഴുപ്പ്.എന്റെ കൈ അറിഞ്ഞത്.

മൂന്നാമതൊരു തുറക്കലുണ്ടായില്ല.

“അഭീ…. മോനേ….” കുലുക്കി വിളി.. മുന്നിലെ ഡോർ തുറന്നു അമ്മ. “വീടത്തി…”

അച്ഛൻ ഉള്ളിലേക്ക് കേറുന്നു.. ചെറിയമ്മ ബാഗും പൊക്കിയെടുത്ത് ഡിക്കി അടച്ചു. ഞാൻ പുറത്തേയ്ക്കിറങ്ങി.. ഉറക്കം വീട്ടിട്ടില്ലാത്ത കണ്ണുകൾ കൊണ്ട് മുന്നോട്ട് നടന്നു…

“അഭീ ഇതൊന്ന് എടുത്ത് വെച്ച് കൊടുക്കടാ നല്ല കനമുണ്ട് ” അമ്മ വീണ്ടും.. ഞാൻ തിരിഞ്ഞു നോക്കി.. അമ്മയുടെ കയ്യിൽ അവളുടെ ബാഗ്.. അവൾ ഒന്നും സംഭവിക്കാത്ത്തുപോലെ എന്റെ മുന്നിലൂടെ കടന്നുപോയി..എന്നാൽ അത് അവളുടെ അല്ലെ അതെടുക്കുക? അതില്ല.

അമ്മയ്ക്കും കാര്യം അറിയാം .അമ്മയുടെ കയ്യിൽ കൊടുത്താൽ ഞാൻ എടുത്തുകൊള്ളും.. അനിയത്തി ചുമക്കണ്ടല്ലോ? എനിക്കൊന്നും അറിയാത്തതാണെന്ന അവരുടെ ഭാവം…

ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു ആ ബാഗ് എടുത്തു.. അത്യാവശ്യം കനമുണ്ട്..
ഞാൻ ഒന്നും പറഞ്ഞില്ല.. മിണ്ടാതെ നടന്നു..

Leave a Reply

Your email address will not be published. Required fields are marked *