മീനാക്ഷി കല്യാണം – 2

ഇതൊന്നും അല്ല (അവൾ കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു ),

: കോടമ്പാക്കത് തയ്യൽ കട നടത്തുന്ന കുമാർ അണ്ണനെ .

ഞാൻ അന്തം വിട്ടു അവളെ നോക്കി, അവൾക് മാത്രം എവിടന്നു ഇവിടെ ഇത്ര അധികം ആള്ക്കാരെ പരിജയം കൊല്ലങ്ങൾ ആയിട്ടു ഇവിടെ താമസിക്കണ നമുക്കൊന്നും ഇല്ലാലോ .

അതും കാമുകൻ തന്നെ ? (ഞാൻ ചിരിച്ചു ചോദ്യ ഭാവത്തിൽ അവളെ നോക്കി)

അത് ശ്രീ പറയാറുള്ള ആളാണ്, അയാളാണ് അവനിവിടെ റൂം ശരിയാക്കി കൊടുത്തത് .

ഏതു ശ്രീ

: ശ്രീറാം കാർത്തികേയൻ , അതാണ് ന്റെ ചെക്കന്റെ പേര് .

അവളതു പറഞ്ഞപ്പോ മാത്രം ചെറിയ ഒരു നഷ്ടബോധം മനസ്സിൽ വന്നു, എന്ത് കൊണ്ടെന്നു അറിയില്ല. എനിക്കെന്തോ ഇത് വരെ കണ്ടിട്ടില്ലാത്ത അവനോടു അസൂയ തോന്നി തുടങ്ങിയിരിക്കുന്നു.

ഞാൻ അവളോട് കഴിച്ചോളാൻ പറഞ്ഞു കുളിക്കാൻ കയറി, കുളിച്ചു സെറ്റ് ആയി തിരിച്ചു ഹാളിലേക്ക് കടക്കുമ്പോൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് അടക്കം പിടിച്ചു, പേടിച്ചു അടുക്കളയിലേക്കു നോക്കി നിക്കുന്ന മീനാക്ഷിയെ ആണ് കാണുന്നത് , ചുളിവ് വീണ ആ ചുവന്ന കല്യാണ സാരിയിലും അഴിഞ്ഞു വീഴാറായ മുടിയിഴകളിലും, ഒഴിഞ്ഞ കഴുത്തിലും കാതിൽ ഭയത്തിൽ തൂങ്ങിയാടുന്ന ജിമിക്കിയിലും, മഷിപോലും എഴുതാത്ത മനോഹര നേത്രങ്ങളിലും, ഒരു നേർത്ത ചിരിയിൽ മാത്രം അലങ്കാരമായി അണിഞ്ഞു, മറ്റേതു നവവധുവിനേക്കാൾ ശോഭയോടെ ഒരു അപ്സരസെന്നോണം വിളങ്ങുന്ന അവളെ ഞാൻ അൽപനേരം നോക്കി നിന്നു .ഇത്ര ഭംഗി ഉള്ള ഒരു കല്യാണപെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല , അവൾ മുഴുവനായി ഒരുങ്ങിയിട്ടു കൂടി ഇല്ല, എന്നിട്ടു കൂടി .

ഞാൻ ഹാളിലേക്ക് കടന്നു എന്താ സംഭവം എന്ന്നോക്കി. ഇത്ര ഒക്കെ പേടി ഉണ്ടെങ്കിലും സ്ഥിരമായ ഇടവേളയിൽ മീനാക്ഷി ഉപ്പുമാവ് വായിലേക്ക് എറിഞ്ഞിടുന്നുണ്ട് . നോക്കുമ്പോ അടുക്കളയിൽ ജംമ്പു ഉണ്ട്, അവൻ സ്ഥിരമായി ഞാൻ അവനു വേണ്ടി സ്ലാബിനു മുകളിൽ വെക്കാറുള്ള പഴം എടുക്കാൻ നോക്കുക ആണ്. അവൻ അതെടുത്തു ജനലിലൂടെ പുറത്തു പോയി.
എന്നെ കണ്ടതും അങ്ങോട്ട് കൈ ചൂണ്ടി

: ഒരു കൊരങ്ങൻ….( കൊച്ചുകുട്ടികളെ പോലെ കണ്ണുകൾ വികസിപ്പിച്ചു അവളിതു പറഞ്ഞു തീർത്തു)

: അത് ജംബു ആണ്, പുറത്തുനിന്നു ഒന്നും കിട്ടിയില്ലെങ്കിൽ അവൻ ഇവിടെ വരാറുണ്ട് , വേറെ ഒന്നും എടുക്കില്ല , ആരേം ഉപദ്രവിക്കേം ഇല്ല , അവനു വച്ച പഴം എടുത്ത് പോവും, പാവ …

: പാവം….ഞാൻ ഇപ്പോ പേടിച്ചു ചത്തേനെ, പറയാൻ പറ്റില്ലേ കൊരങ്ങനെ, വന്യമൃഗം ആണ്.

(വല്യ കാര്യത്തിൽ ഇത് പറയുമ്പോഴും, ഉപ്പുമാവ് വായിലേക്ക് തുടർച്ചയായി എറിഞ്ഞിടുന്നുണ്ട് )

ഇവള് ജംമ്പു കടിച്ചിട്ടല്ല , മിക്കാവാറും ഉപ്പുമാവ് തൊണ്ടയിൽ കുടുങ്ങി ആവും ചാവാൻ പോണത് . ഞാൻ മനസ്സിൽ വിചാരിച്ചു ചിരിച്ചു.

: ജംബു , കൊരങ്ങന്ന് വിളിച്ച ചെലപ്പോ കടിച്ചു വച്ചിട്ട് പോവും .

: ആ ജംബു , ജംബു … അവളതു വെറുതെ ഉരുവിട്ട് പറഞ്ഞു, മേശപുറത്തിരിക്കുന്ന ഫുഡിന് കൂടുതൽ പ്രാധാന്യം കൊടുത്തു ,

ഞാൻ അവൾക് എതിർ വശത്തു ഇരുന്നു , അവൾക് അല്പം വെള്ളം വീത്തി കൊടുത്ത് , അവളുടെ ആസ്വദിച്ചുള്ള ആ തീറ്റ നോക്കി ഇരുന്നു .

അവസാനം ചിരിച്ചു അവളെ നോക്കിയിരിക്കുന്ന എന്നെ നോക്കി അവൾ പറഞ്ഞു

: ഇതിനു ന്റെ സരു ഉണ്ടാക്കുന്ന അതെ രുചി (അവൾക്കു അതിൽ കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല വാക്കുകൾ ഇടറി കണ്ണിൽ ഈറൻ പടർന്നു , അവൾ പതുകെ എഴുന്നേറ്റു പോയി )

എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല ,മുഖത്തെ ചിരി വറ്റി സങ്കടം ഇരച്ചു കയറി , അമ്മയെ പറ്റി ആണ് പറഞ്ഞത് , അമ്മയെ….അമ്മയുടെ ഭക്ഷണത്തെ എന്നനേക്കാൾ സ്നേഹിക്കുന്ന ഒരാൾ, എനിക്കവളോടുള്ള സ്നേഹം കൂടിവന്നു.

ഞാൻ കുറച്ചു ഉപ്പുമാവെടുത്തു കണ്ണടച്ച് കഴിച്ചു നോക്കി, അതെ ശരിയാണ്, ‘അമ്മ ഉണ്ടാകാറുള്ള അതെ രുചി, ആർത്തിയോടെ ഒരു പിടി കൂടി വാരി വായിലിട്ട്, അവൾ കാണാതെ കണ്ണുതുടച്ചു ഞാൻ എഴുന്നേറ്റു .
ഫ്ലാറ്റ് പൂട്ടി ഞങ്ങൾ ഇറങ്ങി, മീനാക്ഷിക് കുമാർ അണ്ണനെ കണ്ടു പിടിക്കണം, പിന്നെ സ്റ്റെല്ല മേരീസിൽ സിർട്ടിഫിക്കറ്റ്സ് സബ്മിറ്റ് ചെയ്യണം . ആദ്യം ഞങ്ങൾ അടുത്തവീട്ടിലെ സെൽവ അണ്ണന്റെ പഴയ ചേതക് സ്കൂട്ടറും എടുത്ത് കോടമ്പാക്കത്തേക്ക് പറപ്പിച്ചു. മീനാക്ഷി സ്കൂട്ടർ യാത്ര ആസ്വദിക്കുന്നുണ്ടെന്നു അവളുടെ മുഖം റിയർവ്യൂ മിററിൽ കണ്ടപ്പോ എനിക്ക് മനസിലായി , അവളുടെ ആ നല്ല നിമിഷത്തെ നശിപ്പിക്കണ്ട എന്ന് വച്ച് യാത്രക് ഇടയിൽ ഞാൻ അവളോട്‌ ഒന്നും ചോദിച്ചില്ല.

കോടമ്പാക്കത് കുമാർ അണ്ണൻ സ്റ്റാർ ആയിരുന്നു, അതുകൊണ്ടു തിരഞ്ഞു നാടകണ്ടി വന്നില്ല. പടയപ്പ പടത്തിൽ രജനികാന്ത് ഇട്ട വെള്ള കളർ ഷെർവാണി പുള്ളി അടിച്ചതാണെന്നാണ് പുള്ളി തന്നെ പറയുന്നത് . പിന്നെ പറയാൻ ഉണ്ടോ അവിടെത്തെ vip തന്നെ ആണ് പുള്ളി .

: ഇങ്കെ ബാച്ചിലേർസുക്ക് റൂം കടയ്ക്കിറത്തു റൊമ്പ കഷ്ടം മാ , അതും തനിയ ഒരു പൊണ്ക്കു റൊമ്പ റൊമ്പ കഷ്ടം , സ്റ്റെല്ല മേരീസ് കോളജ് താനെ, എൻ തങ്കച്ചി അങ്കെ തോട്ടത്തിലെ വേല പത്തിട്ടിരിക് , പേര് കുമുദം , നിങ്കെ അവക്കിട്ട പേശി പാറ് , കുമാർ സൊല്ലിയാച്ചു സൊല്ലു .

(അപ്പൊ കുമാരണ്ണന്റെ പെങ്ങൾ കോളേജിൽ തോട്ടം തൊഴിലാളിയാണ് , അവര് വിചാരിച്ച മാത്രമേ രാവിലെ വന്നുകയറിയ ഈ മാരണത്തെ എൻറെ തലയിൽ നിന്ന് ഒഴിവക്കാൻ പറ്റു.)

ഞങ്ങൾ സ്റ്റീൽ മേരീസ് കോളേജിൽ എത്തി , പെൺകുട്ടികളുടെ ഒരു മാർജിൻ ഫ്രീ മാർക്കറ്റ് .

ഞാൻ കളക്ഷൻ പിടിച്ചു പുറത്തു ഇരുന്നപ്പോ, മീനക്ഷി പോയി പ്രിൻസിപ്പാളെ കണ്ടു സിർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്തു , തിങ്കളാഴ്ച ചാർജ് എടുകാംന്നു സമ്മതിച്ചു പോന്നു . ഞാൻ പെൺകുട്ടികളുടെ സകല അളവുകളും എടുത്തു ഇരിക്കുന്നതിനിടയിൽ അവൾ പിന്നിൽ നിന്ന് വിളിച്ചു, ഞാൻ എന്താ ചെയ്തു കൊണ്ടിരുന്നിരുന്നേ എന്ന് മനസിലായിട്ടുണ്ട് അവൾക്, കുറച്ചു ദേഷ്യത്തിൽ ആണ്, എനിക്ക് പുല്ലാണ്,

: ഞാൻ തിങ്കളാഴ്ച തൊട്ട് ഇവിടത്തെ മിസ് ആണ്, അപ്പോ എന്റെ കൂടെ വന്നിരിക്കണതൊരു വായിന്നോക്കി ആണെന്ന് പിള്ളേര് പറയണത് , എനിക്ക് കുറച്ചിലാണ് . അരവിന്ദേട്ടൻ ഇവിടെ കൂടി എന്നെ നാണം കെടുത്തരുത്.
ക്യാന്റീനിൽ കയറുന്നതിനു മുന്ന് അവള് പറഞ്ഞു, എനിക്ക് ആകെ സങ്കടം ആയി, ഇവളെ സഹായിക്കണ്ട ഒരു ആവശ്യോം എനിക്കില്ല, പിന്നെ അമ്മ പണ്ടെനിക് വേണ്ടി ആലോചിച്ച മാരണം അല്ലെ വച്ചിട്ടാണ്, ഞാൻ പൊടിക്ക് അടങ്ങി. മനുഷ്യൻ ഇവിടെ ആണ്ടിനും ശങ്കരാന്തിക്കും ആണ്, വല്ല വല്ല പെമ്പിള്ളേരെ കാണണത് അപ്പോഴാണ്, ഞാൻ പിന്നെ മൊബൈൽ എടുത്ത് തോണ്ടി ഇരുന്നു .

സ്റ്റെല്ല മേരീസ് ലെ കാന്റീൻ ഓപ്പൺ ആണ്, നല്ല ഹൈടെക് സെറ്റ് അപ്പ്, പുറത്തു നല്ല വ്യൂ ഒക്കെ കണ്ടു, നല്ല പൊള്ളണ വെയിലൊക്കെ കൊണ്ട്, സുഖം ആയിട്ട് കടപ്പുറത്തു മാന്തൾ ഉണക്കാൻ ഇട്ടിരിക്കണേ പോലെ ഇരിക്ക.

Leave a Reply

Your email address will not be published. Required fields are marked *