മീനാക്ഷി കല്യാണം – 2

സതീശൻ എന്റെ കോളറിൽ ഒരു കൈ കൊണ്ട് കടന്നു പിടിച്ച സമയത്തു , ആരോ ശക്തിയിൽ ചവിട്ടുപടികളെ ,ചവിട്ടി മെതിച്ചു കയറി വരുന്ന ശബ്ദം കേട്ട്, എല്ലാവരും വാതിലിന്റെ അവിടേക്കു നോക്കി , അജുവാണ് , പിന്നിൽ ശരത്തും ജോണും ഉണ്ട് …

തഴെ വണ്ടികൾ കണ്ടതുകൊണ്ടു, എന്റെ മേല് നൊന്തിട്ടുണ്ടാവും എന്ന് ഉറപ്പിച്ചാണ് അവൻ കയറി വന്നത് ,
കണ്ണൊക്കെ ചുവന്നു , അവൻ കയ്യൊക്കെ ചുരുട്ടിപിടിച്ചു, വിറച്ചിട്ടാണ് വരുന്നത് , എന്റെ കോളറിലെ സതീശന്റെ പിടുത്തവും , മുഖത്തെ പാടും കണ്ടോടെ കൂടെ അവൻ പിന്നെ ഒന്നും നോക്കിയില്ല . ചേട്ടനേം അഭീനേം തള്ളി മാറ്റി അവൻ ആദ്യത്തെ കാല് വച്ചതു സതീശന്റെ നെഞ്ചത്തായിരുന്നു . അവൻ തെറിച്ചു ചുമരിൽ അടിച്ചു വീണു , പിന്നെ അവിടെ അടി പൊടി പൂരം ആയിരുന്നു , അവര് മൂന്ന് പേരണ് കയറി വന്നതെങ്കിലും മുപ്പതു പേരുടെ ബഹളം ഉണ്ടാക്കി . ആരൊക്കെയോ തെറിച്ചു ചുമരി ഇടിച്ചു വീണു, ആരൊക്കെയോ ജനലിൽ കൂടെ പുറത്തേക്കു വീണു , ആരൊക്കെയോ കരയുന്നുണ്ട് , ആരുടെ ഒക്കെയോ എല്ലു ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ട് , ഞാൻ മീനാക്ഷിയെ ചേർത്ത് പിടിച്ചു അവളുടെ മുടിയിൽ മുഖം താഴ്ത്തി, ഈ കലാപത്തിനിടയിൽ നിന്നു . അജുവും ശരത്തും നിർത്താതെ തെറിവിളിക്കുന്നുണ്ട് , ജോൺ സൈലന്റ് ആയിട്ടു ഇരുന്നാലും നല്ല പണി പണിയുന്നുണ്ട്. ആരെയോ എടുത്ത് ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിഞ്ഞത് അവനാണ്. ഞാൻ ചുറ്റും നോക്കി അഭിയും ചേട്ടനും രാഘവ മാമനും ഒഴിച്ച്, എല്ലാവരും നിലത്തു കിടക്കണുണ്ട്, ഒന്നിലും ഇല്ലാത്ത മനുവിനു വരെ തല്ലു കിട്ടിയിട്ടുണ്ട് , രാഘവ മാമനെ കൈ വക്കാഞ്ഞത് നന്നായി ഒരു ഹാർട്ട് അറ്റാക്ക് കഴിഞ്ഞ മനുഷ്യനാ , ചെലപ്പോ അതോടെ കൈയിൽ പെടും.

“ഇതെന്താ അജു ഗുണ്ടയിസോ?” രാഘവ മാമൻ പേടിയോടെ പറയുന്നുണ്ടായിരുന്നു .

അജു : ഫ.. , പന്ന പരട്ട കെളവ , പിന്നെ താനിവിടെ കാട്ടികൂട്ടിയിരുന്നതു എന്താടോ,.. പൂർവവിദ്യാർത്ഥി സംഗമമോ .തന്റെ തല മണ്ട അടിച്ചു പൊളിക്കണ്ടതാ , പിന്നെ ഇവളുടെ അച്ഛൻ അല്ലെന്നു വച്ചിട്ടാണ് .

ആരെങ്കിലും മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ അജു പോക്കറ്റിൽ നിന്ന് മഞ്ഞച്ചരടിൽ കോർത്ത ആ താലി പുറത്തെടുത്തു .

അജു : അരവിന്ദാ കെട്ടട താലി …….., ആരാ തടയുന്നതെന്നു ഞങ്ങൾ കാണട്ടെ .

(അവൻ അതെന്റെ നേരെ എറിഞ്ഞു , ഞാൻ അത് പിടിച്ചു മീനാക്ഷിയെ നോക്കി , അവൾ ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല .ഇവളോടെനിക്ക് വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത കടപ്പാടുണ്ട് , എന്റെ ജീവിതം തകർന്നു തരിപ്പണം ആയാലും , അവൾ ആഗ്രഹിച്ച ജീവിതം കിട്ടണം .എന്റെ ഉള്ളിൽ ആരോ പറഞ്ഞു .

മറ്റു വഴികൾ ഇല്ല , ഞാൻ അവളെ അടർത്തി മാറ്റി , ഒരു ആലസ്യത്തിൽ എന്താണ് നടക്കുന്നെതെന്നു പോലും അറിയാതെ അവൾ എന്നെ നോക്കി . ഞാൻ പിന്നീട് ആലോചനക്ക് നിന്നില്ല. ചുറ്റും ചിതറി കിടക്കുന്ന അവളുടെ ബന്ധു ജനങ്ങളെയും , മുകളിൽ കത്തി നിൽക്കുന്ന സൂര്യനെയും സാക്ഷി നിർത്തി ഞാൻ മീനാക്ഷിക്ക് മിന്നുകെട്ടി . അവൾക് എന്താണ് നടക്കുന്നതെന്ന് മനസിലാക്കി എടുക്കാൻ തന്നെ സമയം എടുത്തു . എന്ത് ചെയ്യണം എന്ന് അറിയാതെ താലിയിൽ നോക്കി കുറച്ചു നേരം നിന്നതിനു ശേഷം നിലത്തു നോക്കി കരയാൻ തുടങ്ങി.

: വെറുതെ നാല് ചുമരിനുള്ളിൽ നിന്ന് താലി കെട്ടിയാൽ കല്യാണം ആവുമോ, അതിനു അതിന്റെതായ നടപടികൾ ഇല്ലേ .
: ഞാൻ ചെന്നൈ രജിസ്റ്റർ ഓഫീസിൽ വിളിച്ചു എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. (അതിനു ഉത്തരം പറഞ്ഞത് കളക്ടർ ചേട്ടൻ ആയിരുന്നു .)

എല്ലാവരും ചേട്ടനെ നോക്കി, ചേട്ടൻ അജുവിനെ നോക്കി . അവൻ ചിരിച്ചു കാണിച്ചു. അവൻ ഇന്നലെ തന്നെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.

എല്ലാവരും കൂടി ഒത്തുകളിച്ചു അവസാനം എന്നെ തോൽപ്പിച്ചു അല്ലേ , സന്തോഷം, എന്താച്ചാ ആയിക്കോ . രാഘവ മാമൻ മീനാക്ഷിയെയും എന്നെയും ചേട്ടനെയും അജുവിനെയും ഒരു കറങ്ങി നോക്കി, കണ്ണ് തുടച്ചു എല്ലാരേയും വിളിച്ചു ഇറങ്ങിപോയി.

ബാക്കി അവിടെ, ചേട്ടനും,അഭിയും,ഞാനും, മീനാക്ഷിയും, പിന്നെ അജുവും പിള്ളേരും മാത്രം ശേഷിച്ചു . ഇപ്പോ അവരെ പറഞ്ഞു മനസിലാക്കുക ടാസ്‌ക് ആയതു കൊണ്ട് ഞാൻ അതിനു മുതിർന്നില്ല. രജിസ്റ്റർ ചെയ്തു ഒരു മാസം കഴിഞ്ഞു, വന്നു ഒപ്പിട്ടാൽ മാത്രമേ കല്യാണം ആവു എന്ന് എനിക്ക് അറിയാവുന്നതു കൊണ്ട്. ഞാൻ രെജിസ്ട്രേഷനും നിന്ന് കൊടുത്തു. ഒരുമാസത്തിൽ എന്തായാലും അവളുടെ കാമുകൻ തിരിച്ചു വരും എന്ന വിശ്വാസത്തിൽ അവളും, അവൾക് ഇപ്പോൾ എന്നെ അത്ര വിശ്വാസം പോരാ എന്നെനിക്ക് തോന്നി.ഇനി ഒരു പെണ്ണും കിട്ടാതെ നിന്നുപോയ ഞാൻ അവളെ തട്ടി എടുക്കാൻ നോക്കുന്നതാണെങ്കിലോ , അവൾ സംസാരിക്കാതെ, എന്നെ നോക്കാതെ അകന്നാണ് നില്കുന്നത്, ഇത് കഴിഞ്ഞു പറഞ്ഞു മനസിലാക്കാം. രജിസ്ട്രേഷന് പോയത് നന്നായി, പോകുന്ന വഴിക്കു മനസ് മാറിയ രാഘവമാമനും ആൾക്കാരും രജിസ്ട്രേഷന്റെ സമയത്തു അവിടെ എത്തി അതിൽ പങ്കുചേർന്നു. അപ്പോ എല്ലാവരും വിശ്വസിച്ചു, ഒരു വകക്ക് കൊള്ളാത്ത, വെറും വേസ്റ്റ് ആയ എന്നോടും മീനാക്ഷിയെ പോലൊരു പെൺകുട്ടിക്ക് പ്രണയം തോന്നും എന്ന്. എനിക്കെന്തോ അതിൽ ചെറിയ ഒരു സന്തോഷം തോന്നി. രാഘവ മാമനും,കളക്ടർ ചേട്ടനും നാട്ടുകാരെയും, വീട്ടുകാരെയും പറഞ്ഞു മനസിലാക്കിയിട്ട് വിളിക്കാൻ വരം എന്ന് പറഞ്ഞു തിരിച്ചു പോയി , ഒരു തിരക്കും ഇല്ല , വന്നില്ലെങ്കിലും കൊഴപ്പല്യ ഞാൻ മനസ്സി പറഞ്ഞു .

അഭി അജുവിനും പിള്ളേർക്ക് ഒപ്പം വരാം എന്ന് പറഞ്ഞു അവിടെ നിന്നു. അവനു മാത്രം എന്തോ ഇതിലൊക്കെ സംശയം ഉണ്ടെന്നു എനിക്ക് തോന്നി.

അങ്ങനെ വിശ്വവിഖ്യാതമായമായ ആ പകൽ, രാത്രിക്കു വേണ്ടി വഴി മാറി കൊടുക്കണ്ടി വന്നു , എന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്ന സംഭവ വികാസങ്ങളുടെ പ്രതിഫലനം എന്നപോലെ.

**********************************

നിലാവിൽ മുങ്ങിയ തണുത്ത രാത്രി……..

ഒരു കുപ്പി സന്യാസി മദ്യത്തിന് അപ്പുറം പഴയ കല്യാണ ചെറുക്കനും , ഇപ്പുറം പുതിയ കല്യാണ ചെറുക്കനും ഇരുന്നു . ചുറ്റും അവിടവിടെ ആയി അജുവും ജോണും ശരത്തും വട്ടത്തിൽ ഇരുന്നു .

മീനാക്ഷി കുളിക്കാൻ കയറി, അകത്തു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. പിന്നിലെ സോഫയിൽ ചാരി ഞാൻ പതിഞ്ഞിരുന്നു. ആരുടെ മുഖത്തും സന്തോഷം ഇല്ല . ഞാൻ പറഞ്ഞ കാര്യങ്ങൾ അവർക്ക് ദഹിച്ച്‌ വരൻ ഒരു പാട് സമയം എടുത്തു. വിചാരിച്ച ബഹളം അജു ഉണ്ടാക്കിയില്ല, ആരും ഉണ്ടാക്കിയില്ല , എന്റെ മുഖം കണ്ടിട്ടാവാം, എല്ലാവരും ഞാൻ പറയുന്നത് സംയമനത്തോടെ കേട്ടിരുന്നു . രണ്ടാമത്തെ ഫുള്ളിൽ ആണ് കാര്യങ്ങൾ ദഹിച്ചു തുടങ്ങിയത് .ഇവിടെ വരുന്നതിനു മുൻപേ, ഞാൻ ആദ്യമായിട്ടാണ് അവളെ കാണുന്നത് എന്ന സംശയം അഭിക്കുണ്ടായിരുന്നു. എനിക്കെങ്ങനെ മീനാക്ഷിയെ പോലൊരു പെണ്ണ് ലൈൻ ആയി എന്ന സംശയം സ്വാഭാവികം ആയിട്ടും എല്ലാവര്ക്കും ഉണ്ടായിരുന്നു . അതുകൊണ്ടുതന്നെ രണ്ടാമത്തെ ഫുള്ളിൽ എല്ലാവരും പച്ചയായ യാഥാർഥ്യത്തെ തൊട്ടറിഞ്ഞു. മീനാക്ഷിക്ക് വേറെ കാമുകൻ ഉണ്ട്. അവൻ കാണാൻ ഇന്റർനാഷണൽ ലുക്ക് ആണ്. എല്ലാത്തിലും ഉപരി ഞാൻ ഇന്ന് കഴിച്ചത് ഒരു ഡമ്മി കല്യാണം ആണ് .

Leave a Reply

Your email address will not be published. Required fields are marked *