മീനാക്ഷി കല്യാണം – 2

അവർക്കൊക്കെ കുറച്ചുക്കൂടി സമാധാനം ആയ പോലെ എനിക്ക് തോന്നി. ഒരുപക്ഷെ എന്റെ ജീവിതം വച്ച് നോക്കുമ്പോ അവരുടെ പ്രശ്നങ്ങളൊന്നും, ഒന്നും അല്ല എന്ന് അവര്ക് തോന്നിയിരിക്കാം.

മദ്യപാനം തുടർന്നു, ഞാൻ ആദ്യത്തെ പെഗും , കൈയിൽ വച്ച് , ചിന്തയിൽ മുഴുകി ഇരുപ്പാണ് ഇതുവരെ തൊട്ടിട്ടില്ല .

അപ്പോഴേക്കും കുളി കഴിഞ്ഞ മീനാക്ഷി വന്നു , അവൾ തിരക്കിട്ടു വന്ന് എനിക്ക് എതിർവശത്തായി കിടന്നിരുന്ന കസേരയിൽ ഇരുന്നു , ഞങ്ങളോട് പങ്കു ചേർന്നു.

നനഞ്ഞ അവളുടെ മുടിയിഴകൾ, ഒരു വശത്തേക്ക് മുഴുവനായും കോതിയിട്ടു ,നനവാർന്ന മുഖത്ത് ചെറുപുഞ്ചിരി എഴുതി വച്ച് . നനുത്ത ആ ചന്ദ്രിക മണ്ണിൽ ഇറങ്ങി വന്നതാണോ എന്നെനിക്കു തോന്നിപോയി, ആ കാപ്പിപ്പൊടി കണ്ണുകളിലും, കുഞ്ഞു നുണകുഴികളിലും ആകാംഷ ഒളിപ്പിച്ചു വച്ച് , അവൾ അവർ ഓരോരുത്തരും പറയുന്നത് ശ്രദ്ധിച്ചു കേട്ടു . അവൾ ഇപ്പോൾ എന്നെ നോക്കുന്ന പോലും ഇല്ല . അവൾക് ഞാൻ ബാധ്യത ആയ പോലെ തോന്നി തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നി. ആ കുസൃതി നിറഞ്ഞ നോട്ടം ഒരിക്കൽ കൂടി കിട്ടാൻ എന്റെ മനസ് ഞാൻ അറിയാതെ വെമ്പി.

അജുവും, അഭിയും മറ്റുള്ളവരും ഒരേപോലെ ഇതിനൊക്കെ ഒപ്പം നിന്നതു അവൾക് വലിയ ആശ്വാസം ആയി എന്ന് തോന്നുന്നു. അവൾ സന്തോഷത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കൊരു സന്തോഷവും, തോന്നിയില്ല , ആരെങ്കിലും ഇതിനൊക്കെ എതിർത്തിരുന്നെങ്കിൽ എന്ന് എനിക്കിപ്പോ തോന്നിതുടങ്ങി. ഞാൻ എന്റെ ഗ്ലാസിലെ മദ്യത്തിൽ നിലാവ് കലരുന്നതും നോക്കി തല കുനിഞ്ഞിരുന്നു.

അജു:നിനക്ക് ഓര്മ ഉണ്ടോ അരവിന്ദ, നമ്മൾ എങ്ങനെയാ സുഹൃത്തുക്കൾ ആയെന്നു.
ഞാൻ അവനെ വെറുതെ നോക്കി. ഒന്നും പറഞ്ഞില്ല. (എനിക്ക് ഓര്മ ഉണ്ടായിരുന്നില്ല. അടിച്ചാൽ അവനു കഴിഞ്ഞ ജന്മത്തിലെ കഥ വരെ ഓര്മ വരുന്നത് കൊണ്ട് ജോണും ശരത്തും അതിൽ ശ്രദ്ധ കൊടുത്തില്ല , മീനാക്ഷിയും അഭിയും മാത്രം ശ്രദ്ധിക്കുന്നുണ്ട്.)

അജു : ആറാം ക്‌ളാസിൽ, (ഒരു ഗ്ലാസ് ക്ലീൻ ആക്കി നിലത്തു വച്ച് അവൻ തുടർന്നു) ………

അന്ന് ഞങ്ങൾ എറിഞ്ഞു പൊട്ടിച്ച ഹെഡ് മാഷിന്റെ , ചോര ഒലിച്ച പെട്ടതല , ആ കല്ലടക്കം നീ ഏറ്റെടുത്തു . ഞങ്ങളെ രക്ഷിച്ചു. തല്ലു കിട്ടിയിട്ടും, അച്ഛൻ അന്ന് മുഴുവൻ നിന്നെ വീടിനു പുറത്തു നിർത്തിയിട്ടും, നീ ഞങ്ങളെ പറ്റി ഒരു വാക്കു പറഞ്ഞില്ല. അതിനു ശേഷം ഇത്ര കൊല്ലം ആയി , ഒന്നിൽ നിന്നും നീ ഒഴിഞ്ഞു മാറിയിട്ടില്ല , എല്ലാം ഏറ്റടുത്തിട്ടേ ഉള്ളു, ഇപ്പോൾ ഇതും ….

അവൻ ഒരു പെഗ് കൂടി ഒഴിച്ച് വെള്ളം ഒഴിച്ചു.

“ഇതിനൊരു അവസാനം ഇല്ലേ. “അവൻ ചോദിച്ചു .

ഞാൻ ഒന്നും പറയാതെ താഴെ നോക്കി ഇരുന്നു . എനിക്കതിനു ഉത്തരം ഇല്ലായിരുന്നു അതെൻറെ ക്യാരക്ടർ ആണ്, അതിലെനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

അപ്പോഴാണ് ശ്യാം അലീനയും ആയി കയറി വന്നത് . അവൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് കയറിപ്പോവാൻ നോക്കി.

അജു : ഇതേതാ ഈ മൈരൻ,….. ശ്യാമല്ലേ……, ഡാ കുണ്ണെ ഇങ്ങട് വന്നെടാ …

(നാട്ടിൽ വച്ചേ അവന്റെ ഉടായിപ്പ് അറിയുന്നതുകൊണ്ടു, അജു അവനെ കൈ കാട്ടി വിളിച്ചു , എല്ലാവരുടെ ശ്രദ്ധയും സ്വാഭാവികം ആയി അവരിലേക്ക്‌ തിരിഞ്ഞു .)

ശ്യാം ഇളിച്ചുകൊണ്ടു അവിടെ വന്നിരുന്നു, ഒപ്പം അലീനയും .

അജു : നീ ഏതാ മോളെ ഇവന്റെ, പുതിയ സെറ്റപ്പ് ആണോ ? അപ്പോ നാട്ടില് ഉള്ള ശ്രുതി , അഞ്ജലി ഒക്കെ എന്ത് ചെയ്യൂട,

ശ്യാം : അജു ചേട്ടാ , ഇത് ചുമ്മാ , ഒരു താമശ ആണ് , നാട്ടിൽ ഒന്നും പറയരുത് (അവൻ തല ചൊറിഞ്ഞു പറഞ്ഞു)

അലീന: യു ചീറ്റ് , അപ്പോ നീ എന്നെ കേട്ടാന്നു പറഞ്ഞതോ. ഇത് ചതി ആണ്, എനിക്ക് നീതി കിട്ടണം.

ഞാൻ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ, ഞാൻ വിഫലമായി എന്റെ കാലുകളിൽ വന്നു തലോടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന നിലാവിനെ നോക്കി.
പറഞ്ഞിരിക്കലെ അവൾ അവിടെ ഇരുന്നിരുന്ന ഒരു പെഗ് എടുത്ത് അടിച്ചു , അവിടെ ഇരുന്നോരുടെ ഒക്കെ കിളി പോയി , സംസാരിച്ചിരിക്കലെ അവള് രണ്ടും മൂന്നും പെഗ് അടിച്ചു . അജുനു സാധനം ഇവള് തീർക്കും എന്ന് തോന്നി തുടങ്ങി .

അജു : വിളിച്ചോണ്ട് പോടാ ഈ മറുതയെ . (അജു കുപ്പി മാറ്റി വച്ച്, ശ്യാമിനെ നോക്കി). പിന്നെ നിന്നെ ഇനി ഈ പരിസരത്തു കണ്ട നിന്റെ കുഞ്ഞിക്കാല്, ഞാൻ വെട്ടി പട്ടിക്കു ഇട്ടു കൊടുക്കും. കേട്ടോടാ അണ്ടികണ്ണാ. പഴേ പോലെ അല്ലെ, ചെക്കൻ ഒരു കല്യാണം ഒക്കെ കഴിച്ചു. ഞാൻ ഒഴികെ എല്ലാവരും ആ തമാശക്ക് ചിരിച്ചു.

ഞാൻ ഒളികണ്ണ് ഇട്ടു നോക്കുമ്പോൾ മീനാക്ഷിയും അതിനു ചിരിക്കാതെ എന്തോ സീരിയസ് ആയി ചിന്തിച്ചിരിക്കുന്നുണ്ട് , ഈശ്വര എന്നെ തട്ടാൻ വല്ലതും ആയിരിക്കോ. യേയ്… ഒരിക്കലും ഇല്ല.

ശ്യാം തല കുലുക്കി എണീറ്റു. അലീനയെ പിടിച്ചു പൊക്കി, അവള് നല്ല ഫിറ്റാണ്‌ എണീക്കാൻ പറ്റണില്ല,

ഞാൻ ചുറ്റും നോക്കി ഓരോരുത്തരും അവരവരുടെ ലോകത്താണ്, ജോൺ ശരത്തിനെ ആ ബിയർ മുഴുവൻ കുടിക്കാൻ പ്രോത്സാഹിപ്പിക്കുക ആണ്, മതിന്നൊരു വാക്കു കേട്ടിട്ട് വേണം അത് വാങ്ങിച്ചു അവനു കമത്താൻ.

അജു നാട്ടിലെ എന്തോ താമശ മീനാക്ഷിയോട് പറഞ്ഞോണ്ടിരിക്കാണ്, ഇടയിൽ അവളെ സമാധാനിപ്പിക്കാൻ ശ്രീറാം വന്നു കഴിഞ്ഞൽ ഇത് പറിച്ചു കാട്ടിൽ കളയാം എന്നൊക്കെ താലിയെ നോക്കി അവൻ പറയുന്ന പോലെ തോന്നി. അവൾ അത് കേട്ട് ചിരിച്ചു താലിയിൽ പിടിച്ചു ഒട്ടും താല്പര്യം ഇല്ലാതെ ഇടതു വശത്തേക്ക് എറിഞ്ഞിട്ടു. ആർക്കും വേണ്ടാത്ത ഒരു പഴ്വസ്തുവായി അതവിടെ കിടന്നു ഊഞ്ഞാലാടി. ശ്യാം അലീനയെ എങ്ങനെ ഒക്കെയോ പൊക്കി എടുത്ത് പുറത്തേക്കു പോവുക ആണ് . അഭി ഏതോ സീരിയസ് കോളിൽ ആണ്. ഞാൻ ഈ ബഹളത്തിനിടയിൽ ഇരുന്നു ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി, പതുക്കെ മീനാക്ഷിയുടെ കഴുത്തിൽ കിടന്നാടുന്ന താലിയിൽ നോക്കി.

മുറിയിൽ നിറഞ്ഞു നിന്നിരുന്ന നിലാവും, അവളണിഞ്ഞ നീലവസ്ത്രവും, അതിന്റെ സ്വർണ ശോഭ ഇരട്ടിയാക്കി. പുലരാൻ നേരം ചക്രവാള സീമകളിൽ കാണുന്ന ധ്രുവനക്ഷത്രം എന്ന പോലെ, അത് തെളിഞ്ഞു കണ്ടു. നനഞ്ഞ മഞ്ഞചരടിൽ ഈറനണിഞ്ഞു കിടന്നിരുന്ന അത് ലക്ഷ്യബോധം ഇല്ലാതെ എന്റെ മനസ്സിനെ പരിക്രമണം ചെയ്തുകൊണ്ടിരുന്നു. മീനാക്ഷിയുടെ ഓരോ ഭാവങ്ങൾക്കും, ചിരിക്കും, ആകാംഷകൾക്കും അത് കാറ്റിൽ നൃത്തംവച്ചു.

മറ്റൊരാളുടെ കാമുകി, നാളെ എല്ലാം പൊട്ടിച്ചെറിഞ്ഞു ആരെയോ വിവാഹം ചെയേണ്ടവൾ, ആരുടെയോ മകൾ, ആരുടെയൊക്കെയോ സുഹൃത്ത്, ആർക്കൊക്കെയോ പ്രിയപ്പെട്ടവൾ, എന്റേതായി അവളിൽ ഒന്നും തന്നെ ഇല്ല ……………. ആ ഒരു മുഴം താലിച്ചരടല്ലാതെ …………….
എന്നിരുന്നാലും അപ്പോൾ ആ നിമിഷം എന്നെയും ഈ ഭൂമിയെയും തന്നെ ഒരു പട്ടമെന്നോണം ബന്ധിപ്പിച്ചു നിർത്തുന്ന ഒരേഒരകലം ആ ഒരുമുഴം മഞ്ഞചരടാണെന്നു എനിക്ക് തോന്നി പോയി .

Leave a Reply

Your email address will not be published. Required fields are marked *