“Yes മദർ… ഞാൻ തലയാട്ടി.
“ഒക്കെ അപ്പൊ ബയോളജി സബ്ജെക്ട് മാത്രം രേഷ്മക്ക് ബുദ്ധിമുട്ട് ആവുന്നു അല്ലെ. വൈ..
മിസ്സിന്റെ ക്ലാസ്സ് മനസിലാവുന്നില്ലേ..
അതോ മിസ്സ് ക്ലാസ്സ് എടുക്കുന്നത് ശരിയാവുന്നില്ലേ..
“അയ്യോ.. നോ.. മദർ..
ഞാൻ കൈകൾ കൂപ്പി വാപൊത്തി ഇരുവരെയും മാറി മാറി നോക്കി.
“I thing you need extra care.
മദർ എന്നേ നോക്കി.പിന്നെ തുടർന്നു…
ഞങ്ങൾ ഒരു തീരുമാനം എടുത്തു.
മിസ്സ് രേഷ്മക്ക് എക്സ്ട്രാ ക്ലാസ്സ് തരാൻ തെയ്യാർ ആണ്.സ്കൂളിൽ അല്ലെങ്കിൽ മിസ്സിന്റെ വീട്ടിൽ.
It will be decided by Miss..Are You Ready…
“Yes മദർ… ഞാൻ തലയാട്ടി.
“Ok very good… ഞാൻ രേഷ്മയുടെ
പേരെന്റ്സ് ആയി സംസാരിച്ചു കഴിഞ്ഞു…OK swetha Carry on..
ഒക്കെ ക്ലാസിൽ പൊയ്ക്കോളൂ..
ശ്വേത മിസ്സ് എണീറ്റു.
“വരൂ..
മിസ്സ് എന്റെ ചുവലിൽ തട്ടി കൊണ്ട് മുന്നിൽ നടന്നു.ഞാൻ മിസ്സിന്റെ ഒപ്പം നടന്നു. എനിക്ക് മിസ്സിനോട് ഒന്നും ചോദിക്കാൻ ധൈര്യം വന്നില്ല. മാർക്ക് കുറവ് ആയതിനു മദർ മിസ്സിനെ ശകരിക്കുകയോ മറ്റോ ചെയ്തോ.. മിസ്സ് വളരെ ഗൗരവത്തിൽ ആണ് താനും.
അന്നത്തെ ക്ലാസ്സ് കഴിഞ്ഞു. ഈവെനിംഗ് ബസ്സിൽ കേറാൻ സമയം മിസ്സ് വിളിച്ചു.ഞാൻ ഓടി അടുത്തു ചെന്നു.
“രേഷമാ.. നാളെ മുതൽ എക്സ്ട്രാ ക്ലാസ്സ് തരും കേട്ടോ.. പിന്നെ വീട്ടിൽ വെച്ചു ക്ലാസ്സ് തന്നാൽ വരാൻ പറ്റുമോ..?
മിസ്സ് ചോദിച്ചു.
“Yes മിസ്സ്.. ഞാൻ വരാം..
ഞാൻ പറഞ്ഞു.
“ഒക്കെ എങ്കിൽ ഞാൻ എന്റെ താമസസ്ഥലം കാണിച്ചു തരാം.
വരൂ..
മിസ്സ് അവരുടെ കാറിന്റെ അടുത്തേക്ക് നടന്നു. ഞാനും മിസ്സിന്റെ ഒപ്പം നടന്നു കാറിൽ കയറി.ഒരു പത്തു മിനിറ്റ് യാത്ര ചെയ്തു കഴിഞ്ഞു മിസ്സ് കാർ നിർത്തി. ജീൻസും ചുരിദാർടോപ് ധരിച്ച് തലയിൽ ഒരു ഷാൾ ചുറ്റിയ ഒരു പെൺകുട്ടി പിൻ സീറ്റിൽ
കയറി.
അവൾ എന്നേ സൂക്ഷിച്ചു നോക്കി.
“ഇത് ആരാ ശ്വേത…
അവൾ എന്നേ മിററിൽ കൂടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
“ഇത് എന്റെ സ്റ്റുഡന്റ് ആണ് ഡീ.
സ്കൂളിൽ ഫസ്റ്റ് ആണെങ്കിലും എന്റെ സബ്ജെക്ട് കുറച്ചു വീക്ക് ആണ്.. അതിനു കുറച്ചു എക്സ്ട്രാ ക്ലാസ്സ് കൊടുക്കണം വീട്ടിൽ വെച്ച്.
മിസ്സ് പറഞ്ഞു.
“ഇന്നോ.. അവൾ മിസ്സിനെ നോക്കി.
“ഹൈ ഇന്നില്ല.. നാളെ മുതൽ..
മിസ്സ് പറഞ്ഞു.
“ങ്ങഹാ.. രേഷ്മ.. ഇത് അമീറാ.. എന്റെ ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ചു ആണ് ഫ്ലാറ്റ് ഷെയർ ചെയുന്നത്.
ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചു അവളും.അപ്പോഴേക്കും ഞങ്ങൾ അവരുടെ ഹൗസിങ് കോംപ്ലക്സ് ല് എത്തി. ഒരു ആറ്
നില ബിൽഡിംഗ് ആയിരുന്നു അത്.
കാർ പാർക്ക് ചെയ്തു ഞങ്ങൾ ലിഫ്റ്റ് ല് കയറി. മിസ്സ് മൂന്ന് എഴുതിയ ബട്ടൺ അമർത്തി.
തേർഡ് ഫ്ലോർ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു. ഞാനും മിസ്സും അമീറയും പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റ്ന്റെ എതിർവശത്തെ റൂമിന് മുന്നിൽ എത്തി അമീറാ ചാവി എടുത്തു ഡോർ തുറന്നു. ഒരു വലിയ ഹാളിലേക്ക് ആണ് കേറിയത്. അവിടെ സോഫ, ടീവി,
ഒരു ടേബിളിൽ ഒരു കമ്പ്യൂട്ടർ, ടെലിഫോൺ. ജനലുകൾ എല്ലാം കർട്ടൻ ഇട്ട് മറച്ചിരുന്നു.
ഒരു ഭാഗത്തു ഒരു ഡെയിനിങ് ടേബിൾ, അതിനു ചുറ്റും നാലു കസേര ഇട്ടിട്ടുണ്ട്. സോഫ സെറ്റ് ന് മുന്നിൽ ഒരു ടീ പോയ്. അതിൽ ഭംഗിയുള്ള ഒരു flowercase. എല്ലാം കൊണ്ടും ഭംഗിയും അടുക്കും ചിട്ടയും ഉള്ള റൂം ആയിരുന്നു അത്.
“രേഷ്മ ഇരിക്ക്..
മിസ്സ് പറഞ്ഞു.പിന്നെ കയ്യിലെ ബാഗ് ടീപ്പോയില് വെച്ച് അകത്തേക്
പോയി. തിരിച്ചു കയ്യിൽ ഒരു ബോട്ടിൽ ജൂസ് ഉണ്ടായിരുന്നു.
“ഇത് കഴിക്ക്..
മിസ്സ് പറഞ്ഞു. ഞാൻ അത് വാങ്ങി കുറച്ചു കുറച്ചായി കുടിച്ചു.
“ഇപ്പൊ ബിൽഡിംഗ്, ഫ്ലാറ്റ് ഒക്കെ മനസ്സിലായോ..
മിസ്സ് ചോദിച്ചു.
“ഹും.. മിസ്സ്..
ഞാൻ തലയാട്ടി.
“ഫൈവ് തേർട്ടി ക്ക് വന്നോളൂ.. ഒരു സിക്സ് തേർട്ടിക്ക് പോവാം.
രേഷ്മയുടെ വീട് സ്കൂളിന്റെ അടുത്തല്ലേ… അരമണിക്കൂർ ട്രാവൽ ചെയ്താൽ ഇവിടെ വരാൻ പറ്റില്ലേ..
മിസ്സ് ചോദിച്ചു.
“ങ്ഹാ.. മിസ്സ്..
ഞാൻ സമ്മതിച്ചു.
