ആന്മരിയ – 8

ഞാൻ മുന്നിലേക്ക് വരുന്നതിനു മുമ്പ് ആ പെണ്ണ് കാറിന്റെ സൈഡിൽ നിന്ന് ഓടി വന്നു അവനെ
കെട്ടിപ്പിടിച്ചു. ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ആണ് അടി നടക്കുമ്പോ ഏറ്റവും വലിയ പാര. അവൾ അവനെ പ്രോടക്റ്റീവ് ആയി കെട്ടിപ്പിടിച്ചു.അവന്റെ ചേച്ചി ആണെന്ന് തോന്നുന്നു അവൾ അവന്റെ മുഖം അവളുടെ മാറത്ത് പിടിച്ചു പൂത്തി വച്ചു ഓടി വരുന്നവരുടെ മുമ്പിൽ കയറി കണ്ണടച്ച് ഇരുന്നു.അമ്മമാർ കുട്ടികളെ മാറത്ത് പിടിച്ചു പേടിച് തിരിഞ്ഞ് ഇരിക്കുന്നത് പോലെ. ഇതെല്ലാം ഒറ്റ സെക്കന്റ്‌ കൊണ്ട് നടന്നു. അവനു ഇപ്പൊ ഒന്നും കാണത്തും ഇല്ല. അവൾ ആണെങ്കിൽ അടിക്കാനും പോകുന്നില്ല. ഓടി വരുന്നവൻ കയ്യിലെ കമ്പു വച്ചു ആഞ്ഞടിച്ചാൽ കൊള്ളുന്നത് അവളുടെ പിരടിയിലേക്കായിരിക്കും. അത് മതി അവളുടെ ജീവൻ പോകാൻ.ഓക്കേ നോക്കി നിന്നത് മതി. ഞാൻ ഇരുട്ടിൽ നിന്നും അവരുടെ മുമ്പിലേക് ചാടി നിന്നു. മുന്ന് പേരാണ് ഓടി വരുന്നത്.കുനിഞ്ഞു ആദ്യം വന്നവന്റെ ഞെരിയാണിയിൽ പിടിച്ചു പുറകിലോട്ട് വലിച്ചു കഴിയുന്ന അത്ര ശക്തി എടുത്ത് സൈഡിലേക്ക് വീശി. അവനെ ഒരു ബാറ്റ് പോലെ ഉപയോഗിച്ച് മറ്റു രണ്ടെണ്ണത്തിന്റെയും ദേഹത്തേക്ക് അടിച്ചു.വിചാരിച്ച പോലെ അത്ര ഈസി അല്ല. ഉള്ള എനർജി എല്ലാം യൂസ് ചെയ്യേണ്ടി വന്നു.അവര് ഓടി വന്ന വേഗതയും ഞാൻ അടിച്ച ബലവും എല്ലാം കൂടെ ആയപ്പോൾ മുന്ന് പേര് നല്ല ശബ്ദത്തിൽ തന്നെ കൂട്ടി ഇടിച്ചു നിലത്തേക്ക് വീണു. ഏതൊക്കെയോ എല്ലുകൾ കൂട്ടി മുട്ടുന്ന ശബ്ദമാണ് കേട്ടത്.ഓടി വന്ന മൂന്നു പേരും ഫ്ലാറ്റ്.തല്ക്കാലം ആശ്വാസം. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവർ രണ്ടു പേരും എന്നെ നോക്കി അതിഷയത്തോടെ നിക്കുന്നുണ്ട്. ഇവൻ ഇപ്പൊ എവിടുന്ന് പൊട്ടി മുളച്ചു എന്നായിരിക്കും. ഞാൻ അവനെ നോക്കി.
“എണീക്ക്. പണി ഉണ്ട് ”
കേൾക്കേണ്ട താമസം അവൻ സടകുടഞ്ഞെഴുന്നേറ്റു. കൊള്ളാം. ആ പെണ്ണ് അവനെ പിന്തിരിപ്പിക്കാനൊക്കെ ശ്രമിച്ചെങ്കിലും അവളെ എന്തോ പറഞ്ഞു സമാധാനിപ്പിച്ചു അവിടെ നിക്കാൻ പറഞ്ഞു അവൻ മുമ്പോട്ട് വന്നു എന്റെ കൂടെ നിന്നു.അപ്പോയെക്കും പുതിയ ഒരുത്തനെ കണ്ട ഷോക്ക് അവിടെ ഉള്ളവരെല്ലാം മറന്നിരുന്നു എല്ലാവരും കൂടെ ഒരുമിച്ചു ഓടി വരാൻ തുടങ്ങി.ഞാൻ അവനെ നോക്കി.
“ലെഫ്റ്റ് ഉള്ള മുന്ന് ഞാൻ എടുത്തു. റൈറ്റ് നീ നോക്ക്.”
“ഓക്കേ ചേട്ടാ ”
“ഇക്ക ”
“എന്ത്..?”
“ഇക്ക..!”
“ഓക്കേ ഇക്ക ”
അപ്പോയെക്കും അവർ അടുത്തെത്തി. ഞാൻ അവർ ഇവിടെ എത്തുന്നതിനു മുമ്പേ മുന്നിൽ കയറി ചെന്നു ഒരുത്തനെ കഴുത്തിന് പിടിച്ചു ബാക്കിലേക്ക് തള്ളി. ഓടി വന്ന ഫോഴ്സ് പെട്ടന്ന് കഴുത്തിൽ മാത്രം എതിർ ദിഷയിൽ നിന്നും തിരിച്ചു ഫോഴ്‌സ് വന്നപ്പോൾ അവന്റെ രണ്ടു കാലും മുമ്പോട്ട് പോയി മുകൾ ഭാഗം മാത്രം ഞാൻ പിടിച്ചിടത് നിന്നു. ഈസയായി അവന്റെ തല തായൊട്ട് തള്ളാൻ പറ്റി.കഴുത് പിടിച്ചു നേരെ റോഡിലേക്ക് കിട്ടിയ അത്ര ഫോഴ്‌സിൽ അടിച്ചു. പിരടിയാണ് റോഡിൽ ഇടിച്ചതു. സ്പോട്ടിൽ ബോധം പോയി .ഞാൻ റോഡിൽ ഒരു മുട്ട് കുത്തി ഇരിക്കുകയായിരുന്നു. അത് മുതലാക്കി രണ്ടാമൻ എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടാൻ കാൽ പൊക്കി ഓങ്ങി മുമ്പോട്ട് ചവിട്ടി . ഞാൻ പെട്ടെന്ന് സൈഡിലേക്ക് മാറി
കാൽ പിടിച്ചു ഒന്നുകൂടെ മുന്പോട്ടു തള്ളി. അതിൽ കാൽ നിലത്തു വക്കാൻ കഴിയാതെ നട പൊളിഞ്ഞു വൈഡ് ആയി റോഡിൽ ഇരുന്നു. അപ്പോയെക്കും മറ്റവൻ ഒരു ഇരുമ്പ് വടി കൊണ്ട് എൻറെ നെറ്റിയിൽ അടിച്ചു .വേദന. പുക. വേദന. കോട. വേദന. ചോര. വേദന.
ഞാൻ പുറകോട്ടു സ്പീഡിൽ നടന്നു.എന്നെ നോക്കി വരുന്ന ബാക്കി അടികൾ എന്നെ തട്ടി തട്ടിയില്ല എന്ന രീതിയിൽ പോകുന്നുണ്ട്. ഇപ്പൊ തന്നെ വേറെയും കുറച്ചു കിട്ടിയിട്ടുണ്ട്. എനിക്ക് ഒന്നും കാണുന്നില്ല. ആകെക്കൂടെ കോട. തടുക്കാൻ ആകില്ല അപ്പോ ഒഴിഞ്ഞു മാറുക തന്നെ. ഞാൻ പുറകോട്ടു നടന്നു കൊണ്ടെ ഇരുന്നു അതും സ്പീഡിൽ . റോഡ് ആയതു കൊണ്ട് എത്ര വേണമെങ്കിലും പുറകോട്ടു നടക്കാമായിരുന്നു.ഇല്ലെങ്കിൽ എന്റെ ശവം എടുക്കാം. ഞാൻ പുറകോട്ടു പോകുന്തോറും അവൻ മുമ്പോട്ട് വന്നു വീശുന്നുണ്ട്. എല്ലാം എന്റെ തൊട്ടു മുന്നിൽ കൂടി വീശി പോകുന്നുണ്ട് അവസാനം എനിക്ക് കാണാൻ സാധിച്ചു.വേദന കുറഞ്ഞു. അപ്പൊ തന്നെ വന്ന കമ്പി കൈ വച്ചു പിടിച്ചു. വേദന എന്റെ തലചോറ്റിൽ വരെ എത്തി. കയിലെ ഏതോ എല്ല് ഫ്രാക്ടർ ആയിട്ടുണ്ട്. ഞാൻ മറ്റേ കൈ ഉപയോഗിച്ചു കമ്പി വലിച്ചു. എന്നെ നോക്കി വീശി കൊണ്ടിരുന്നപ്പോൾ കാൽ നിലത്തു ശെരിക്കു വെക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ വലിച്ചപ്പോ തന്നെ അവൻ നില തെറ്റി വീണു കമ്പി എന്റെ കയ്യിൽ ആയി.വലം കൈ ഫ്രാക്ടർ ആയിട്ടുണ്ട് ഒടുക്കത്തെ വേദന അപ്പൊ ഇടം കയ്യിൽ തന്നെ പിടിച്ചു എഴുന്നേൽക്കാൻ ശ്രേമിക്കുന്ന അവനെ പൊതിരെ തല്ലി. ഒരു ദയയും നോക്കിയില്ല. അവസാനം ഓരോ അടിക്കും ചോര എന്റെ മുഖം വരെ തെറിക്കാൻ തുടങ്ങിയപ്പോ നിറുത്തി. ചെക്കനെ നോക്കിയപ്പോൾ രണ്ടെണ്ണത്തിനെ അടിച്ചിട്ടിട്ടുണ്ട് മൂന്നാമത്തവൻ അവനെ വീഴ്ത്തി അവന്റെ മുകളിൽ കയറി ഇരുന്നു മുഖത്തേക്ക് കുത്തുന്നുണ്ട്. ഞാൻ അങ്ങോട്ട് ഓടി എത്തുന്നതിന് മുമ്പ് ആ പെണ്ണ് അത്യാവശ്യം വലിയൊരു കല്ല് എടുത്തു മറ്റവന്റെ തലക്ക് ഒന്ന് കൊടുത്തു. അത് കിട്ടിയതും തലയും പൊത്തി പിടിച്ചു അവൻ സൈഡിലേക് വീണു. ബാക്കി ഉള്ളവർ എണീറ്റു ഓടാൻ ശ്രേമിച്ചു.
“ഇവരേം കൂടെ എടുത്തോണ്ട് പൊ. ഞങ്ങൾ ഒന്നും ചെയ്യില്ല.”
ഞാൻ പറഞ്ഞു. കൂട്ടത്തിലുള്ളവരെ ഇഷ്ടമുള്ളവരാണ് എന്ന് തോന്നുന്നു ബോധം ഇല്ലാതെ കിടക്കുന്നവരെ എല്ലാം കഴിയുന്ന വിധം വലിച്ചിയച് അടുത്തുള്ള വണ്ടിയിൽ ഇട്ടു പറപ്പിച്ചു പോയി.അപ്പോഴാണ് ഞാൻ ശ്രേദ്ധിച്ചത് എന്റെ തലയിൽ നിന്നും നല്ലവണ്ണം ചോര വരുന്നുണ്ട്. അധികം ആയത്തിലുള്ള മുറിവ് അല്ല പക്ഷെ നല്ല വേദനയും ചോരയും പോകുന്നുണ്ട്. അവർ രണ്ടു പേരും എണീച്ചു
കെട്ടിപ്പിടിച്ചു. ആ പെണ്ണ് കിടന്നു കരയുന്നുണ്ട്. മറ്റവൻ ആശ്വസിപ്പിക്കുന്നുമുണ്ട്. പെട്ടെന്ന് അവൻ ആ പെണ്ണിന്റെ ചുണ്ടിൽ കേറി lock ഇട്ടു. അവളുടെ പരാതികളും അതോടെ നിന്നു. അപ്പൊ ചേച്ചി അല്ല. അപ്പൊ ആര്..?. ഞാൻ ഇപ്പോഴും കയ്യിൽ കമ്പിയും പിടിച്ചു മുഖത്തിന്റെ ഒരു ഭാഗത്തു ചോരയും ഒലിപ്പിച്ചു നിക്കുവാ. അതല്ലേലും എന്റെ ജീവിതം അങ്ങനെയാ കാര്യം കഴിഞ്ഞ കറിവേപ്പില പോലെ പുറത്തു. ഞാൻ മെല്ല തിരിച്ചു നടന്നു. പെട്ടെന്ന് ആ ചെക്കന് എന്നെ പുറകിന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. അവൻ എന്റെ അടുത്തേക് ഓടി വരുന്നുണ്ട്. പിറകെ ആ പെണ്ണും ഉണ്ട്. എന്റെ അടുത്തെത്തിയ അവനു എന്റെ മുഖം കണ്ടു പേടി ആയിട്ടുണ്ട്.അവന്റെ മുഖത്തും പാടുകൾ ഉണ്ട്. അത്യാവശ്യം കിട്ടിയിട്ടുണ്ടെന്നു തോന്നുന്നു.
“നല്ലവണ്ണം കിട്ടിയോ ഇക്ക ..?”അവൻ ചോദിച്ചു.
“നിനക്കും കിട്ടിയില്ലേ. അടിയാണെങ്കിൽ തിരിച്ചും കിട്ടും. അല്ലാതെ ഒരടിയും തിരിച്ചു വാങ്ങാതെ അങ്ങോട്ട് അടിക്കാൻ ഞാൻ ഡിങ്കൻ ഒന്നും അല്ലാലോ ”
“അത് ശെരിയാ. Thanks alot. ഇപ്പൊ നിങ്ങൾ വന്നില്ലായിരുന്നേൽ ജീവൻ തന്നെ പോയേനെ ”
“മ്മ് ഓക്കേ ഓക്കേ.. അവർ ആരാ.. എന്താ ഡീൽ എന്നൊന്നും എനിക്കറിയണ്ട.പെട്ടെന്ന് പോകാൻ നോക്ക് ”
” ഓക്കേ.ഞാൻ വിഷ്ണു, ഇതെന്റെ വൈഫ്‌ വൈഗ ”
ഞാൻ രണ്ടു പേരെയും ഒന്ന് നോക്കി. അവൻ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു തന്നു. കൊച്ചുകള്ളൻ വയസിനു മൂത്തതിനെ ഒന്നിനെ വളച്ചു കെട്ടി. മിടുക്കൻ. ഞാനും ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു. അവന്റെ മുഖത്ത് എന്തോ ഓമനത്തം ഉള്ള പോലെ.
“എന്നാ ശെരി ബൈ. വിട്ടോ ”
ഞാൻ തിരിഞ്ഞു നടന്നു കൈ നല്ല വേദന ഉണ്ട് സഹിക്കാൻ പറ്റുന്നില്ല.
“പോകല്ലേ. ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് വിടാം.”
ഞാൻ തിരിഞ്ഞു അവരെ ഒന്ന് നോക്കി. പിന്നെ വീണ്ടും കാറിലേക്ക് നടന്നു.അവരുടെ അടുത്ത് നിക്കേണ്ട എന്ന് എന്നോട് ആരോ പറയുന്ന പോലെ. പ്രേത്യേകിച്ചു ആ പെണ്ണിന്റെ അടുത്ത്. ഞാൻ ഇപ്പൊ ചെന്നു ചാടിയതിലും വലിയ എന്തോ അപകടം അവരുടെ കൂടെ തങ്ങുന്നത് പോലെ.എന്റെ ഇൻസ്റ്റീൻക്ടസിനെ ഞാൻ സംശയിക്കാറില്ല.
“ഹലോ. പോവല്ലേ. ഇങ്ങനെ ഇക്ക പോയ ഒരു സമാധാനവും ഉണ്ടാകില്ല. അല്ല എന്താ ഇയാളുടെ പേര്..?”

Leave a Reply

Your email address will not be published. Required fields are marked *