ആന്മരിയ – 8

“എന്താ ചേച്ചി പറഞ്ഞെ..?.അവിടെ സുഗാണോ ചേച്ചിക്..?”
“അവൾ എന്നതു പറയാനാ. നിന്നെ ഇവിടെ ഒറ്റക് ഇട്ടു പോയി ഇപ്പൊ നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല എന്നൊക്ക പറഞ്ഞു കുറെ കരഞ്ഞു. നീ എന്താ അവൾടെ കാൾ ഒന്നും എടുക്കാഞ്ഞേ..?”

“എന്റെ പഴയ ഫോൺ പൊട്ടിപോയി പിന്നെ കല്യാണവും തിരക്കും എല്ലാം ആയിരുന്നു. അതാ എടുക്കാഞ്ഞേ.അവിടെ സുഗാണോ ചേച്ചിക്ക്..?”
ഞാൻ എന്റെ പുതിയ സെക്കന്റ്‌ ഹാൻഡ് ഫോൺ ഉയർത്തി കാണിച്ചു കൊടുത്തു.
“ആ ടാ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു.പിന്നെ ശാരീരികമായി കുറച്ചു ബുദ്ധിമുട്ടുണ്ട് എന്ന് മാത്രം പറഞ്ഞു.”

“മ്മ്…എനിക്കറിയായിരുന്നു. ഇവിടത്തെ ഡിസംബർ മാസത്തെ തണുപ്പാടിച്ചാൽ തന്നെ ജലദോഷം വന്നു കിടക്കും. പിന്നെ എത്ര ഡോക്ടറിനെ കാണിക്കണം എന്നറിയോ ഒന്ന് എണീറ്റു നടക്കാൻ തന്നെ. കൂടാതെ ഷുഗർ പ്രെഷർ കൊളസ്ട്രോൾ അങ്ങനെ ഇല്ലാത്തതൊന്നും ഇല്ല. ഒരു മാസം ചുരുങ്ങിയത് മൂന്നു തവണ എങ്കിലും ഞാൻ ആശുപത്രിയിൽ ഇവിടുന്ന് തന്നെ പോയിരുന്നു. അപ്പൊ അവിടുത്തെ കാര്യം പറയണ്ടല്ലോ. അതിന്റെ എല്ലാം കാണും”
“വയസായില്ലെടാ അതാ.”
“മ്മ്..എന്താ ചേച്ചി ചോദിച്ചേ..?”
“നിന്റെ കാര്യം തന്നെ. നീ എന്നോടൊന്നും അങ്ങനെ മിണ്ടാറില്ലലോ പിന്നെ നിന്റെ കാര്യം ഒക്കെ എനിക്കെങ്ങേനെയാ അറിയാ..? അപ്പോ ഞാൻ അറിയില്ല എന്ന് പറഞ്ഞു ”
“ഇനി വിളിച്ച സുഖമാണ് എന്ന് പറഞ്ഞ മതി. പൈസക്ക് വല്ലോം ആവുശ്യമുണ്ടെങ്കിൽ വിളിക്കാൻ പറ. അതിനൊക്കെ എന്നെ എല്ലാര്ക്കും വേണ്ടു. ഞാൻ പോവാ. മറക്കണ്ട ഒന്ന് ശ്രേദ്ധിച്ചേക്കണം”
” ആട ശ്രെദ്ധിക്ക. എന്ത് പേടിയാണ്. ഇപ്പോ കല്യാണം കഴിഞ്ഞല്ലേ ഒള്ളു അതാണ്. കുറച്ചു കഴിഞ്ഞാൽ
കാണാം ”
“അങ്ങനെ ഒന്നും ഇല്ല ചേച്ചി. ടാറ്റാ ബൈ ”
“മ്മ്.. ”
ഞാൻ കാർ എടുത്തു. വെറുതെ ഒന്ന് മിററിലൂടെ നോക്കിയപ്പോ മരിയ വരാന്തയിൽ എല്ലാം കേട്ട്നി ക്കുന്നുണ്ടായിരുന്നു.മൈര്.
ഞാൻ അതികം അതിനെ കുറിച് ചിന്ദിച്ചില്ല പെട്ടെന്നു കാർ എടുത്ത് പറപ്പിച്ചു വിട്ടു. ഇന്ന് അതിനേക്കാളും വലിയ കാര്യങ്ങൾ എന്റെ മനസ്സിൽ ഉണ്ട്. അരുൺ അയച്ചു തന്ന പ്രോപ്പർറ്റീസിന്റെ ലിസ്റ്റ് ഞാൻ നന്നായി ഒന്ന് അനലൈസ് ചെയ്തിരുന്നു. അതിൽ ചെറിയ ഒരു പഴുത് കിട്ടിയിട്ടുണ്ട്. ഞാൻ വിചാരിച്ച പോലെ ഒക്കെ ആണ് കാര്യങ്ങൾ എങ്കിൽ നല്ല ഒരു പ്ലാൻ ക്രിയേറ്റ് ചെയ്യാം. അത് പോയി അന്വേഷിക്കണം. നേരെ വിട്ടു ഊട്ടിയിലേക്ക്.അവിടെ എത്തി എല്ലാം അന്വേഷിച് കണ്ടുപിടിച്ചു തിരിച്ചു മലപ്പുറത്തേക്ക് തിരിച്ചപ്പോയെക്കും രാത്രി ആകാൻ ആയിരുന്നു.ഊട്ടി കാണാൻ അടിപൊളിയാണ്.വെറുതെയല്ല എല്ലാരും ഇങ്ങോട്ട് ടൂർ ആയി എല്ലാം വരുന്നത്. തേയില തോട്ടവും യുക്കലിപ്റ്റസിന്റെ മരങ്ങളും കാടും തണുപ്പും പുഴകളും ഒക്കെ ആയി ഒന്നാന്തരം സ്ഥലം.ഞാൻ എല്ലാം ആസ്വദിച്ചു മെല്ലെ കാർ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന് ഫോൺ അടിക്കാൻ തുടങ്ങി. നോക്കുമ്പോൾ മരിയ ആണ്. കോൾ കണ്ടപ്പോൾ ഒന്ന് കൺഫ്യൂസ്ഡ് ആയെങ്കിലും പെട്ടെന്ന് തന്നെ എടുത്തു.
“ഹലോ ”
“ഹലോ . ഞാൻ ഡ്രൈവ് ചെയ്തോണ്ടിരിക്ക. എന്തേലും പ്രശനം ഉണ്ടോ..?”
“ഇല്ല പ്രശനം ഒന്നും ഇല്ല. ഞാൻ… ഇന്ന്… ഇത്ര നേരം ആയിട്ടും കണ്ടില്ല… അപ്പൊ……!”
“ഞാൻ വരാൻ കുറച്ചു ലേറ്റ് ആകും. നീ കിടന്നോ ”
“അത്…. എനിക്ക്..”
“എന്താ…?”
“അത്….”
ഞാൻ ശ്വാസം ഒന്ന് വലിച്ചു വിട്ടു.
“നിനക്ക് ഒറ്റക്ക് ആ വീട്ടിൽ കിടക്കാൻ പേടി ആയിരിക്കും അല്ലെ ”
അവൾ മനസില്ല മനസോടെ ഒന്ന് മൂളി.
“മരിയ അവിടെ പേടിക്കാൻ ഒന്നും ഇല്ല. ഞാൻ ഒറ്റക്ക് കിടക്കാറുള്ളതാ. ഞാൻ കുറച്ചു കഴിഞ്ഞ എത്തും ”
“മ്മ്….”
അവളുടെ സമ്മതത്തിന് അത്ര ഉത്സാഹം പോരാ.
“ഇനി നിനക്ക് അത്രയും പേടി ആണെങ്കി ഒരു കാര്യം ചെയ്യ്. അടുത്ത വലതു വശത്തെ വീട് ജീന ആന്റിയുടെ ആണ്.ഞാൻ പറഞ്ഞായിരുന്നു. നീ അവിടെ ഒന്ന് പോയി ബെൽ അടിച്ചു നോക്ക്.ഞാൻ വരുന്ന വരെ അവിടെ ഇരിക്കാൻ പറ്റുവോ എന്ന് ചോദിച്ച സമ്മതിക്കാതിരിക്കില്ല.വേണമെങ്കിൽ അവിടെ കിടന്നോ ഞാൻ വന്നു വിളിച്ചോളാം ”
“അല്ല. ജീന ആന്റി ഇവിടെ വന്നതായിരുന്നു ഉച്ചക്ക്. എന്നോട് രാത്രി അവിടെ ചെല്ലാൻ പറഞ്ഞതാ.ഞാൻ ഒന്ന്…. ചോദിക്കാൻ.. എന്ന് വച്ചു…”
“മ്മ് പൊക്കോ. ഞാൻ എത്തുമ്പോ വന്നു വിളിച്ചോളാം ”
“മ്മ് ”
അവൾ ഫോൺ വച്ചില്ല.
“ഇനി എന്താ..?”
“അത്…. ഭക്ഷണം കഴിച്ചോ…?”
“ആ കഴിച്ച്.നീ മരുന്ന് കുടിച്ചോ..?”
“ആ കുടിച്ചു ”
“ഭക്ഷണമോ..?”
“മ്മ്… കഴിച്ചു ”
“ഞാൻ വന്ന നോക്കും ”
“സത്യമായും ഞാൻ കഴിച്ചു…”
“മ്മ് എന്നാ വച്ചോ. എത്തിയിട്ട് വിളിക്കാം ”
“മ്മ് ”
ഞാൻ കോൾ കട്ട്‌ ചെയ്തു.ഞാൻ ആ വീട്ടിൽ ഒറ്റക്ക് ഉറങ്ങുന്നതാണ്.എന്തിനാ ഇത്ര പേടി. ലോകത്ത് പ്രേതങ്ങളെ ഏറ്റവും കൂടുതൽ പേടി എനിക്കാണ്.ഞാൻ പോലും അവിടെ ഒറ്റക് കിടക്കും.ഞാൻ കാറിന്റെ സ്പീഡ് പതിയെ കൂട്ടി.കുറച്ചു സ്പീഡ് കൂട്ടി ഓടിച്ചോണ്ടിരുന്നപ്പോൾ പെട്ടെന്ന് വളവു തിരിഞ്ഞു ഒരു കാർ എന്റെ നേർക്ക് വന്നു. ഹെഡ്ലൈറ്റ് ബ്രൈറ്റ് ആയിട്ടായിരുന്നു ഇട്ടിട്ടുണ്ടായിരുന്നത്. കറക്റ്റ് സമയത്ത് തിരിച്ചത് കൊണ്ട് തലനാരിയക്ക് രക്ഷപെട്ടു.ഞാൻ റോഡിൽ നിന്നും സൈഡിലേക്കുള്ള സ്ലോപ്പിലേക്ക് ഒന്ന് ചെറുതായി ചാഞ്ഞു.ആ വണ്ടി ഒന്ന് സ്റ്റോപ്പ്‌ ചെയ്തു അതിലെ ഡ്രൈവർ പുറത്തിറങ്ങാൻ ശ്രേമിച്ചു പക്ഷെ പെട്ടെന്ന്
മുന്ന് ജീപ്പുകൾ വളവു തിരിഞ്ഞു സ്പീഡിൽ അവർക്കു നേരെ കുതിച്ചു. അത് കണ്ടതും ആ ഡ്രൈവർ കാറിൽ കയറി പറപ്പിച്ചു വിട്ടു.ജീപ്പുകൾ അടുത്തെത്തി എത്തിയില്ല എന്ന് വന്നപ്പോൾ അവർ ഒന്ന് കൂടി സ്പീഡ് കൂട്ടി. ആദ്യം വന്ന കാർ ഒരു ഔഡി ആയിരുന്നു . കറച്ചു അപ്പുറത് എത്തിയപ്പോയെക്കും ഒരു ജീപ്പ് കാറിന്റെ മുമ്പിൽ കയറ്റി നിർത്തി കാർ സ്റ്റോപ്പ്‌ ചെയ്തു. മറ്റു ജീപ്പുകൾ അതിന്റെ പുറകിലും നിർത്തി.ജീപുകളിൽ നിന്നും പത്തു പന്ത്രണ്ട് പേര് പുറത്തിറങ്ങി. അവരുടെ കയ്യിൽ വടി വാൾ എല്ലാം ഉണ്ടായിരുന്നു. എല്ലാം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി ഇനി ഇവിടെ നിക്കുന്നത് പന്തിയല്ല. ഞാൻ കാർ വീണ്ടും സ്റ്റാർട്ട്‌ ചെയ്യാൻ ശ്രേമിച്ചു പക്ഷെ കാർ സ്റ്റാർട്ട്‌ ആയില്ല.മറ്റേ കാറിന്റെ ഡ്രൈവർ
സീറ്റിൽ നിന്നും ഒരു ചെക്കൻ ഇറങ്ങി വന്നു. കാണാൻ നല്ല ഭംഗി ഉണ്ട്. ഈശ്വര ചെറിയ ചെറുക്കാനാണ് ആ ഭംഗി അത് പോലെ നാളെയും ജീവനോടെ കാത്തോണേ.ഇത്രയും പ്രാർത്ഥിച്ചു ഞാൻ ഒന്ന് കൂടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചു നോ രക്ഷ.അപ്പോയെക്കും അവിടെ ഒച്ചയും വിളിയും എല്ലാം തുടങ്ങി. ചെക്കന് നേരെ ഒരുത്തൻ പാഞ്ഞടുക്കുന്നുണ്ട്. ചെക്കനെ കണ്ടാൽ തന്നെ അറിയാം അവരെ കുറച്ചു പേരെ നിഷ്പ്രയാസം നേരിടാൻ അവനു കഴിയും.അവന്റെ ബോഡി കണ്ടിട്ടല്ലത് പറഞ്ഞത് പകരം അവൻ നിൽക്കുന്ന നിൽപ്പ് കണ്ടാണ്. അങ്ങനെ ഒരു കോൺഫിഡൻസ് കുറച്ചു അടിപിടി എല്ലാം കൂടിയ ഒരാൾക്കേ വരൂ. ഞാൻ ഒന്ന് കൂടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രേമിച്ചു പക്ഷെ നോ രക്ഷ അപ്പോയെക്കും ആ പാഞ്ഞടുത്തവൻ അവന്റെ അടുത്ത് എത്തി കൈയിലെ മരവടി അവന്റെ ചെവിക്കല്ല് നോക്കി വീശി. ഞാൻ വിചാരിച്ചത് അവൻ ഫ്ലാറ്റ് ആയി എന്നാണ് പക്ഷെ അവൻ ഫാസ്റ്റ് ആയിരുന്നു. വന്ന അടി തലയിൽ തട്ടാതെ കുനിഞ്ഞുകൊണ്ട് വന്നവന്റെ വലതു വശത്തേക്ക് മുമ്പിലേക്ക് നീങ്ങി കൈ കൊണ്ട് കഴുത്തിന് പിടിച്ചു വലിച്ചു കാറിന്റെ ബോണറ്റ്റിൽ അടിച്ചു. നല്ല പവർ ഉള്ള അടി. ഒരു കൺകഷൻ ഉറപ്പു. ചെക്കൻ കൊള്ളാം. ഞാൻ ഒന്ന് കൂടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രേമിച്ചു അപ്പോഴും കാർ സ്റ്റാർട്ട്‌ ആയില്ല. അപ്പൊ അവിടെ ഒരു പെണ്ണിന്റെ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു അന്യായ സുന്ദരി എന്നൊക്കെ പറയാൻ പക്കത്തിനു പോന്ന ഒരു പെണ്ണ് അവിടെ ആ ചെക്കനെ കണ്ണാ എന്നും വിളിച്ചു കരയുന്നുണ്ട്. ഞാൻ ഒന്ന് കൂടെ കാർ സ്റ്റാർട്ട്‌ ചെയ്യാൻ ശ്രമിച്ചു മൈര്.ഇനി ഇവരെ ഇവിടെ ഇട്ടിട്ടു പോയാൽ മനസമാധാനവും ഉണ്ടാകില്ല .ഞാൻ കാറിൽ നിന്നും ഇറങ്ങി. ഇവരെ സഹായിച്ചില്ലെങ്കിൽ പിന്നെ ഇവർക്ക് എന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ ഉറക്കം ഉണ്ടാകില്ല. അതും ചെറിയ ഒരു ചെറുക്കൻ. താടിയും മുടിയും എല്ലാം കട്ട കറുപ്പിൽ ഇട തൂർന്നു ഉണ്ടെങ്കിലും മുഖം കണ്ടാൽ അറിയാം അത്ര വയസ് ഒന്നും ഇല്ല.ഞാൻ പല തവണ രക്ഷെപ്പെടാൻ നോക്കി. പക്ഷെ എന്തോ എന്നെ ഇവിടെ തന്നെ പിടിച്ചു വക്കുന്നത് പോലെ. ഞാൻ ശബ്ദമുണ്ടാക്കാതെ പയ്യെ ഇരുട്ടിൽ കൂടി റോഡിന്റെ സൈഡിലൂടെ നടന്നു. അപ്പോയെക്കും നാലഞ്ചു പേര് അവന്റെ നേരെ പാഞ്ഞു അടുത്തു .ആദ്യത്തെ ആളെ അവൻ മുക്ക് നോക്കി തന്നെ പഞ്ച് ചെയ്തു.ആൾ ഒറ്റ അടിയിൽ ഫ്ലാറ്റ്. മിടുക്കൻ. രണ്ടാമത്തവനൻ ആഞ്ഞടിച്ച കമ്പിലേക്ക് കാലു നീട്ടി ചുവട്ടി എറിഞ്ഞു. തല പിടിച്ചു കാല്മുട്ട് മടക്കി അതിലേക് കുത്തി. കാലിന്റെ കുത്തിന്റെ ബലവും തലയിൽ തള്ളുന്ന ബലവും കൂടി ആയപ്പോൾ അവനും വീണു. അടുത്തവൻ അവനെ ചാടി വന്നു നെഞ്ചിൽ ചവിട്ടി. അപ്രിതീക്ഷിതമായ അടി ആയത് കൊണ്ട് അവൻ കുറച്ചു ബാക്കിലേക് വന്നു വീണു. ഇപ്പൊ ഞാനും അവനും തമ്മിൽ അധികം ദൂരം ഒന്നും ഇല്ല. ഇനി ഞാൻ നോക്കി നിന്നിട്ട് കാര്യം ഇല്ല അവനു ഒറ്റക്ക് മാനേജ് ചെയ്യില്ല.

Leave a Reply

Your email address will not be published. Required fields are marked *