ഞാൻ നടത്തം തുടർന്ന് കൊണ്ടേ ഇരുന്നു. തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ പറഞ്ഞു.
“എന്റെ കാര്യം നോക്കാൻ എനിക്കറിയാം. നിങ്ങൾ വിട്ടോ. പിന്നെ എന്നെ ഇക്ക എന്ന് തന്നെ വിളിച്ച മതി. ബൈ”
അവർ ഒന്ന് മടിച്ചു. അവസാനം അവരും ബൈ പറഞ്ഞു തിരിച്ചു നടന്നു. രണ്ടു പേർക്കും എന്റെ കാര്യം ആലോചിച്ചു നല്ല ടെൻഷൻ ഉണ്ട്.ഞാൻ അത് കാര്യമാക്കിയില്ല. അവരുടെ കാര്യം അവർ നോക്കട്ടെ. എനിക്ക് ആവുശ്യമില്ലാത്ത പുലിവാലുകൾ വേണ്ട. ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു നോക്കി.
ഭാഗ്യത്തിന് സ്റ്റാർട്ട് ആയി. ഞാൻ ഗിയർ മാറ്റാൻ കുയപ്പം ഇല്ല സ്റ്റീറിങ് മനയുവർ ചെയ്യാൻ ആണ് പക്ഷെ മാനേജ് ചെയ്യാം.അവിടുന്ന് എടുത്തു മുമ്പോട്ട് കുതിച്ചു. അവർ അപ്പോഴും എന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. അടുത്ത് തന്നെ ഒരു ഹോസ്പിറ്റൽ ഉണ്ട് അവിടെ കയറണം. ഞാൻ റിയർ വ്യൂ മിററിലൂടെ മുഖം ഒന്ന് നോക്കി. ഒരുഭാഗത് മുഴുവൻ ചോരയാണ്. ചോര പോകുന്നത് നിന്നിട്ടുണ്ട്. ഇപ്പൊ കട്ട പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. കൈ ഇപ്പോഴും നല്ല വേദന ഉണ്ട് കൂടാതെ തടിച്ചു വീർത്തു വരുന്നുണ്ട്. പൊട്ടൽ ഉറപ്പ്. കുറച്ചു പോയപ്പോൾ ഒരു ചായ കട കണ്ടു. സൈഡ് ആക്കി ഹോസ്പിറ്റലിലേക്കുള്ള വഴി ചോദിച്ചു മനസിലാക്കി. വേദന കഠിനമാകുന്നുണ്ട്. കൂടാതെ ചോര കുറച്ചു പോയതിന്റെ ശര്ദിക്കാൻ വരലും തല ചുറ്റലും വരാൻ സാധ്യതയും കാണുന്നുണ്ട്. ഒരു വിധം ഓടിച്ചു ഹോസ്പിറ്റലിൽ എത്തി. പ്രതീക്ഷിച്ച പോലെ തന്നെ കയ്യിന് പൊട്ടുണ്ട്.തലയും സ്റ്റിച്ച് ഇട്ട് കയ്യിൽ പ്ലാസ്റ്ററും ഇട്ട് അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ കുറച്ചു സമയം ആയി. അവിടെ കിടക്കാൻ ഡോക്ടർ റെക്കമെന്റ് ചെയ്തതാണ്. പിന്നെ ഞാൻ എന്തൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച വിട്ടത്. ഞാൻ ഡ്രൈവ് കൂടെ ചെയ്യാൻപോകുവാണെന്നു അറിഞ്ഞാൽ അത് മതി. ഞാൻ ആരും കാണാതെ കാർ എടുത്ത് പയ്യെ സ്ഥലം വിട്ടു. കയ്യിൽ വേദന കുറവുണ്ട് എന്നാൽ ഇപ്പോഴും അത്യാവശ്യം വേദന ഉണ്ട്. പിന്നെ ദേഹത്തു എവിടെയൊക്കെയോ അടി കിട്ടിയിട്ടുണ്ട് അതെല്ലാം നല്ല വേദന തരുന്നുണ്ട്. തല മാത്രം അത്രക്ക് സീൻ ഇല്ല. അധികം വലിയ മുറിവ് അല്ല.ഇപ്പൊ അടി കിട്ടിയത് ശെരിക്ക് അറിയുന്നുണ്ട്.ഞൊണ്ടാതെ നടക്കാൻ വയ്യ. പക്ഷെ ആരെയും അറിയാത്ത ഒരു സ്ഥലത്ത് നിക്കുക എന്ന് പറഞ്ഞ അതും ഹോസ്പിറ്റലിൽ അത് എനിക്കത്ര പിടിച്ച ഏർപ്പാട് അല്ല. ഹോസ്പിറ്റലിൽ ആണെങ്കിൽ റസ്റ്റ് എടുക്കുക ആയിരിക്കും. കിടന്ന് ഉറങ്ങുമ്പോ ആരേലും വന്നു പെയ്സും കയ്യിലുള്ളതൊക്കെ എടുത്തു കൊണ്ട് പോയാൽ അറിയില്ല. പിന്നെ പൈസയും ഫോണും ഒന്നും കയ്യിൽ ഇല്ലാതെ നരകിക്കും. അനുഭവം ഉള്ളതാണ്. അത് കൊണ്ടാണ് ഇറങ്ങി പോന്നത്. ഇനി വേണമെങ്കിൽ വീടിന്റെ അടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാം. സ്റ്റിച് ഇടാൻ മൈൽഡ് ആയി സെഡെഷൻ തന്നായിരുന്നു. അതിന്റെ ചെറിയ മയക്കം കഴിഞ്ഞു. അത് കൊണ്ടാണ് ഇത്ര വൈകിയത്.ഇപ്പൊ അർദ്ധ രാത്രി കയിഞ്ഞിട്ടുണ്ട്.സെടെഷന്റെ എഫക്ട് എല്ലാം കുറെ വിട്ടിട്ടുണ്ട് എന്നാലും ഇപ്പൊ ഡ്രൈവ് ചെയ്യുന്നത് റിസ്ക് ആണ്. അത് കൊണ്ട് മെല്ലെ ശ്രദ്ധിച്ചാണ് ഓടിച്ചത്.കുറച്ചു കഴിഞ്ഞു അധികം പ്രശനം ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ സ്പീഡ് കൂട്ടി. റോഡിൽ ആകെ രണ്ടോ മുന്നോ വണ്ടികളെ ഇടക്ക് കാണുന്നുള്ളൂ. അതുകൊണ്ട് വണ്ടി കൂൾ ആയി പാറി.ഇനി ഒരു നാലു മണിക്കൂർ കൊണ്ട് വീട്ടിൽ എത്താം. ഇപ്പൊ പന്ത്രണ്ടു മണി ആകാൻ ആയി. അപ്പൊ നാല് മണി ആകുമ്പത്തെക്കും എത്താം. പ്രതീക്ഷിച്ച പോലെ തന്നെ നാല് മണിക്കുള്ളിൽ വീട്ടിൽ എത്തി. മരുന്നിന്റെ
ഫുൾ എഫക്ട് ഇപ്പോഴാണ് വിട്ടതെന്നു തോന്നുന്നു തലയും കയ്യും കാലും ദേഹവും എല്ലാം വേദനിക്കാൻ തുടങ്ങി. ഞാൻ വീട്ടിൽ കാർ കയറ്റി പാർക്ക് ചെയ്തു ഇറങ്ങി. മരിയ അവിടെ കാണില്ല. ഞാൻ പയ്യെ ജീന ചേച്ചിയുടെ വീട്ടിലേക്ക് നടന്നു. എനിക്കൊരു ആവുഷ്യവും ഇല്ലായിരുന്നു. എനിക്ക് എന്റെ കാര്യം നോക്കിയാൽ മതിയായിരുന്നു. പക്ഷെ ആ ചെക്കന്റെ മുഖം ഓർത്തപ്പോൾ ചെയ്തത് ശെരിയാണെന്നു തന്നെ തോന്നി.ഞാൻ ഞൊണ്ടി ജീന ആന്റിയുടെ വീട്ടിൽ എത്തി കോളിങ് ബെൽ അടിച്ചു. കുറച്ചു നേരം വെയിറ്റ് ചെയ്തു ആരും വന്നില്ല. ഞാൻ ഫോൺ എടുത്തു മരിയയെ വിളിച്ചു. എനിക്ക് നിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് തല ചുറ്റുന്നത് പോലെ. റിങ് കട്ട് ആവാൻ നേരം അവൾ എടുത്തു. ഉറക്കപ്പിച്ചടങ്ങിയ ശബ്ദത്തിൽ ഹലോ പറഞ്ഞു.
