ആന്മരിയ – 8

“അവിടെ ഇരിക്ക്. ഒന്നുണ്ട് എടുത്തോ. എനിക്കും ഒന്ന് ഓപ്പൺ ചെയ്യ്. നേരത്തെ തന്നെ കഷ്ടപ്പെട്ട തുറന്നെ. ഒറ്റ കയ്യല്ലേ ഒള്ളു ”
അവൾ എന്റെ ഓപ്പോസിറ്റ് ഉള്ള സീറ്റിൽ ഇരുന്നു രണ്ടെണ്ണം കൂടെ പൊട്ടിച്ചു. ഞാൻ ഒന്ന് എടുത്തു കുടിച്ചു. അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്. സംശയം അവളുടെ മുഖത്തെ നാല് കോണിലും ഉണ്ട്. ഞാനെന്താണ് ചെയ്യുന്നത് എന്നായിരിക്കും. അവളും കുറച്ചു കഴിഞ്ഞപ്പോൾ കുറച്ചു കുറച്ചു കുടിക്കാൻ തുടങ്ങി. ഞങ്ങൾ ഒന്നും മിണ്ടാതെ കുറച്ചു നേരം കുടിച്ചു കൊണ്ടിരുന്നു. എന്റെ ആ കുപ്പിയും കഴിഞ്ഞു ഒന്നുകൂടെ പൊട്ടിച്ചു അവൾ അത് തന്നെ കുടിച്ചോണ്ടിരുന്നു . അത് കുടിച്ചു തുടങ്ങിയപ്പോ തന്നെ തലയൊക്കെ പെരുക്കുന്നുണ്ട്. അവൾക്ക് കൂസൽ ഒന്നും ഇല്ല.അവസാനം ഞാൻ നിശബ്ധത ഭേധിച്ചു.
“നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ..?”
“എന്ത്..?”
“അതായത് നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന്. എന്ത് വേണേലും ചോദിക്കാം. ഒരേ ഒരു
കോസ്ട്യൻ മാത്രം.ഞാൻ അതിനു സത്യ സന്തമായി ഉത്തരം പറയും അത് കഴിഞ്ഞാൽ എന്റെ ഊഴം. നീ അതിന് സത്യ സന്തമായി ഉത്തരം പറയണം.പറ്റുവോ..?”
അവൾ ശങ്കിച്ചു നിന്നതല്ലാതെ ഉത്തരം പറഞ്ഞില്ല. അവസാനം ഒരു ചെറിയ തലയനക്കം കണ്ടു. ഓക്കേ അവൾ സമ്മതിച്ചു.
“ചോദിച്ചോ.. എന്ത് വേണേലും ചോദിച്ചോ”
അവൾ. കുറച്ചു നേരം ശങ്കിച്ചു അവസാനം ചോദിച്ചു.
“നിനക്ക് എന്നോട് വെറുപ്പാണോ..?”
എനിക്ക് അതിന് അതികം ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോ ആലോചിക്കാൻ തന്നെ അത്ര സുഖത്തിൽ പറ്റുന്നില്ല. കിക്ക് അടിച്ചു തുടങ്ങി. ശീലം ഇല്ലാത്തതാണ്.
“എനിക്ക് നിന്നോട് വെറുപ് ഉണ്ടോന്നു ചോദിച്ചാൽ ഇല്ല. പക്ഷെ ദേഷ്യം ഉണ്ട്. നന്നായി ദേഷ്യം ഉണ്ട്. അത് സത്യമാണ്. എനിക്ക് നിന്നെ വെറുക്കണം എന്നൊക്കെ ഉണ്ട്. ഞാൻ നന്നായി പരിശ്രമിക്കുന്നും ഉണ്ട് പക്ഷെ നടക്കുന്നില്ല.”
ഞാൻ പറഞ്ഞു നിർത്തി. അവളുടെ മുഖം കണ്ടാൽ അറിയാം സങ്കടം വന്നിട്ടുണ്ട്.അവൾ കുപ്പിയിൽ നിന്നും വലിയ ഒരു സ്വിഗ് എടുത്തു.
“ഇനി എന്റെ ഊഴം ആണ് സത്യം മാത്രം പറയണം.”
അവൾ തലയാട്ടി.
“എന്നെ നിനക്ക് വെറുപ്പ് ഇല്ലേ..?”
“എന്തിന്. എന്നെ ഒരു നരകത്തിന്ന് രക്ഷിച്ചവനല്ലെ നീ. നിന്നെ വെറുക്കാൻ മാത്രം നീ ഒന്നും ചെയ്തിട്ടില്ല”
അവളുടെ ഉത്തരം പെട്ടെന്നായിരുന്നു. ഓക്കേ. എന്നെ വെറുത്തിട്ടൊന്നും ഇല്ല.
“അപ്പൊ നിന്നെ കേറി പിടിച്ചതിന് കുഴപ്പം ഒന്നും ഇല്ല..?”
“അങ്ങനെ ചോദിച്ചാൽ പേടിയും ദേഷ്യവുമൊക്കെ ഉണ്ട്. പക്ഷേ വെറുപ്പ് ഒന്നും ഇല്ല. നിന്റെ സ്വഭാവം ഇതല്ല എന്നെനിക്കറിയാം. ഞാനായിട്ട് മാറ്റിയതാണെന്നും എനിക്കറിയാം.”
ഓക്കേ.അപ്പൊ ഞാൻ ഇത് വരെ ചെയ്തതൊന്നും അവളെ വെറുപ്പിച്ചിട്ടില്ല.
“ഇനി എന്റെ ഊഴം ”
അവൾ പറഞ്ഞു.അവൾക് ധൈര്യം ഒക്കെ വച്ചു തുടങ്ങി. ഗുഡ്.
“ചോയ്ക്ക് ”
“നിനക്കെന്നെ എന്ത് ചെയ്യാൻ ആണ് പ്ലാൻ. ഇവിടെ വന്നപ്പോ എല്ലാ അർത്ഥത്തിലും ഭാര്യ ആയി ജീവികാൻ പറഞ്ഞു.പിന്നെ ബെഡിൽ മാത്രം ഭാര്യ ആയാൽ മതി എന്ന് പറഞ്ഞു. എന്നെ നിനക്ക് സമയമായി എന്ന് തോന്നുമ്പോൾ പറഞ്ഞു വിടാം എന്നും പറഞ്ഞു. എനിക്ക് ഒന്നും മനസിലാകുന്നില്ല. എന്നെ പറഞ്ഞു വിടാനാണെങ്കി എന്തിനാ ഭാര്യ ആക്കി വച്ചേക്കുന്നെ. എന്തിനാ എപ്പോഴും എന്നെ പേടിപ്പിക്കുന്നെ..?”
“അത് ഒരു പാട് ചോദ്യം ഉണ്ട്.”
“Sorry ”
“മ്മ് കുഴപ്പമില്ല. ഞാനല്ലേ ഈ ഗെയിം തുടങ്ങിയത്. പറഞ്ഞു തരാം. ശെരിക്കും പറയുവാണേൽ എനിക്ക് തന്നെ അറിഞ്ഞൂടാ. ഓരോ തവണ നിന്നെ കാണുമ്പോൾ ഓരോ ഇമോഷൻ ആണ്. അപ്പൊ ഓരോന്ന് പറയും. നിന്നെ ഭാര്യ ആക്കണം എന്ന് പറഞ്ഞത് ദേഷ്യം കൊണ്ട. നീ എൻറെ ജീവിതം എടുത്ത് കളിച്ചു. അപ്പൊ നിന്നെ അങ്ങനെ വെറുതെ വിടാൻ എനിക്ക് തോന്നിയില്ല. ഇപ്പോഴും തോന്നുന്നില്ല. അത് കൊണ്ടാ നിന്നോട് എന്റെ ഭാര്യ ആയി നിക്കാൻ പറഞ്ഞത്. നിന്നെ ഇവിടെ കിടത്തി ടോർചർ ചെയ്യാൻ ആയിരുന്നു പ്ലാൻ. കുറച്ചൊക്കെ ചെയ്തു.പിന്നെ നിന്നെ വിടുന്ന കാര്യം. അത് ഞാൻ അന്നേ പറഞ്ഞല്ലോ. എനിക്ക് എന്റെ വാല്യൂ എന്താണെന്നു അറിയുന്ന ഒരുത്തിയെ കെട്ടി കഴിയണം എന്നാണ് ആഗ്രഹം.ഇത്രേം കാലം എല്ലാരും ഉണ്ടേലും ആരും ഇല്ലാതെയാ ജീവിച്ചേ. ഇനിയുള്ള കാലമെങ്കിലും ആരെങ്കിലും വേണം. എന്നെ സ്നേഹിക്കുന്ന എന്റെ വില അളക്കാത്ത എന്നെ പറ്റിക്കാത്ത എന്റെ സ്നേഹം വേണം എന്ന് വാശി പിടിക്കുന്ന ഒരുത്തി.അങ്ങനെ ഒരുത്തിയെ കണ്ടു പിടിച്ചു കെട്ടണം.നിന്നോട് ജീവിത കാലം മുഴുവൻ പക വീട്ടാൻ പറ്റില്ലല്ലോ ”
അവൾ മെല്ലെ തലയാട്ടി. അടുത്ത ചോദ്യം ഞാൻ ചോദിച്ചു.
“നിന്റെ വീട്ടിൽ ഉള്ളവർക്കു നിന്നെ ഇഷ്ടമില്ലായിരുന്നോ..? നിന്നെ അങ്ങനെ ഒക്കെ ചെയ്തപ്പോ ആരും എതിര് പറഞ്ഞില്ലേ..?. നിന്നെ ഒരുത്തൻ…. അം… കയറി.. പിടിച്ചതും അമ്മാവന്മാരുടെ കാര്യവും നീ എന്താ കോടതിയിൽ പറയാഞ്ഞത്…?”
അവൾ വലിയ ഒരു സ്വിഗും ശ്വാസവും എടുത്ത് പയ്യെ പറയാൻ തുടങ്ങി.
“എന്റെ വീട്ടിലുള്ളോർക്ക് എന്നെ അധികം കാര്യം ഒന്നും അല്ല. ഞാൻ എപ്പോഴും എന്റെ വഴിക്കാണ് പോയികൊണ്ടിരുന്നത്. പിന്നെ അവിടെ ഉള്ളത് എന്റെ രണ്ടാനമ്മ ആണ്. ആൾ പാവം ആണ്. ആ വീട്ടിൽ എന്നോട് സ്നേഹം ഉള്ളത് മമ്മിക്കാണ്.എന്റെ അമ്മ എന്നെ പ്രസവിച്ചപ്പോഴാ മരിച്ചത്. അതുകൊണ്ട് അച്ഛന് എന്നോട് എന്തോ ദേഷ്യം ഉള്ള പോലെ എപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ഹാഫ് ബ്രദർ ആണ് മെൽവിൻ. അവനെ എനിക്ക് വലിയ ഇഷ്ട. പക്ഷെ അവനും അച്ഛന്റെ കൂടെ കൂടി എന്നോട് ദേഷ്യം കാണിക്കും അതാ ഞാൻ ബാംഗ്ലൂർ പോയെ. എന്നെ വീട്ടിൽ കുറ്റി ഇട്ടപ്പോ മമ്മി മാത്രമേ വീട്ടിൽ ഉള്ളായിരുന്നു. എന്റെ വീട്ടിൽ അച്ഛനും മെൽവിനും മമ്മിയും ഞാനും മാത്രമേ ഒള്ളു. മമ്മിക് അച്ഛനെ പേടിയാ. അച്ഛന് പറയുന്നതിന് അപ്പുറത് കടക്കില്ല. കടന്നാൽ അതിനും കിട്ടും. പാവം. ചെറുപ്പം മുതലേ എല്ലാ കാര്യത്തിനും എനിക്ക് തന്നെ ആയിരുന്നു പിഴ. പിന്നെ കോടതിയിൽ മുഴുവൻ പറയാതിരുന്നത് അവരുടെ പിടിപാട് കൊണ്ട. അതികം എവിഡൻസ് ഇല്ലാതെ ആരോപണം ഉന്നയിച്ചാൽ എവിഡൻസ് ഉള്ളത് വരെ കേസ് നീട്ടി വക്കും. സമയം കിട്ടിയാൽ അവർ പെട്ടെന്ന് ഊരിപോരും. അപ്പൊ തെളിവുള്ളവരുടെ കുറ്റങ്ങൾ മാത്രം പറഞ്ഞു.രണ്ടു പേരെങ്കിൽ രണ്ടു പേര് ബാക്കി ഉള്ളോർക്ക് ദൈവം കൊടുത്തോളും. പിന്നെ എന്നെ ഒരുത്തൻ ബലമായി ഉപയോഗിച്ചു എന്നറിഞ്ഞ നീ എന്നെ എങ്ങനെ കാണും എന്നെനിക്കറിയില്ലായിരുന്നു. അപ്പൊ എനിക്ക് നിന്നെ കല്യാണം കഴിക്കണമായിരുന്നു. അത്
കൊണ്ട് റിസ്ക് എടുത്തില്ല ”
അവൾ കണ്ണിൽ വെള്ളം നിറച്ചു എന്നെ നോക്കി ചെറുതായി ചിരിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ കൺട്രോൾ ചെയ്തു. അവൾ ഇപ്പോഴും ഒരു കൂസലും ഇല്ലാതെ നിക്കുന്നുണ്ട്. രണ്ടു കുപ്പിയ അവളുടെ അകത്തു. ഇനി ഞാൻ മാൽ ആയതു കൊണ്ട് തോന്നുവാണോ..? “ഇനി എന്റെ ഊഴം “അവൾ പറഞ്ഞു.
“നിനക്ക് ഒറ്റക്ക് ജീവിക്കാൻ എന്താ ഇഷ്ടമില്ലാത്തത്. എനിക്കൊക്കെ എന്റെ ഫാമിലി ഇല്ലായിരുന്നേൽ എത്ര സുഖമായിരുന്നു എന്നറിയോ..?”
ഞാൻ ചെറുതായി ഒന്ന് ചിരിച്ചു.
“അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാകില്ല.”
“പ്ലീസ്‌ പറ. ഞാൻ എല്ലാം പറഞ്ഞു. ചീറ്റ്ചെയ്യല്ലേ ”
“നല്ല ആളാ ചീറ്റ് ചെയ്യല്ലേ എന്ന് പറയുന്നത് ”
അത് കേട്ട് അവളുടെ കണ്ണ് നിറയുന്നത് കണ്ടു. ഇതിനുമാത്രവും എവിടുന്നാണ് ഇത് വരുന്നേ.. അവസാനം ഞാൻ പറയാൻ തീരുമാനിച്ചു.
“ഞാൻ പറഞ്ഞ പോലെ നിനക്ക് മനസിലാകാൻ പോണില്ല. എനിക്ക് എങ്ങെനെയാ പറയുക എന്നും അറിയില്ല. എന്നാലും ശ്രേമിക്കാം.എനിക്ക് വലിയ വലിയ ആഗ്രഹം ഒന്നും ഇല്ല. ചെറുപ്പം മുതലേ എന്നെ സ്നേഹിക്കേണ്ടവരുടെ അടുത്ത് നിന്ന് അവഗണന ആണ് എനിക്ക് കിട്ടിയിട്ടുള്ളത്. അവരുടെ പ്രീതി പറ്റാൻ ഞാൻ കുറെ ശ്രേമിച്ചു പക്ഷേ നടന്നില്ല. ബാക്കി എല്ലാവർക്കും സങ്കടം വരുമ്പോഴും സന്ദോഷം വരുമ്പോഴും പ്രശനം വരുമ്പോഴും ആദ്യം കുടുംബക്കാർ ഉണ്ട്. എനിക്കാണേൽ അതില്ല.എന്തെങ്കിലും പ്രശനത്തിൽ പെട്ടാൽ ഞാൻ ഒറ്റക്ക്. രോഗം വന്നാൽ ഞാൻ ഒറ്റക്ക്. എന്നെ എടുത്ത് ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും ആരും ഇല്ല. ഒരു തവണ ഞാൻ പഠിക്കുന്ന സമയത്ത് ഡെങ്കിപനി വന്നു ഞാൻ ചാവാൻ കിടന്നത. എനിക്ക് എണീക്കാനും വയ്യ. ആരും എന്നെ എടുത്തു ആശുപത്രിയിൽ കൊണ്ട് പോകാനും ഇല്ല. വിളിക്കാൻ പകത്തിന് അടുത്ത് ആരും ഇല്ല. ഫോണിൽ ബാലൻസും ഇല്ല. മുന്ന് ദിവസം എങ്ങാണ്ട് ആ റൂമിൽ തന്നെ കിടന്നു. നരകമായിരുന്നു.അവസാനം ഞാൻ നിക്കുന്ന റൂമിലെ അയൽവാസി വന്നു വെറുതെ നോക്കിയപ്പോഴാ എന്നെ കണ്ടത്. അപ്പൊ തന്നെ എടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി. ഇല്ലെങ്കി ഞാൻ അവുടെ കിടന്ന് ചത്തേനെ.പണ്ട് ഉമ്മ മരിച്ചതിനു ശേഷം അടിപിടി എല്ലാം കൂടി ലോക്കപ്പിൽ കിടക്കുമ്പോ ഓരോരുത്തരെ വന്നു എല്ലാരും കൊണ്ട് പോകും ഞാൻ മാത്രേ ബാക്കി വരാറുള്ളൂ ആരും സഹായിക്കാൻ ഇല്ലാതെ. ആരെങ്കിലും അന്ന് ഉണ്ടായിരുന്നേൽ അവരുടെ അടി അത്രയും കൊള്ളേണ്ടി വരില്ലായിരുന്നു.കണ്ണിൽ കാന്താരിയും പോലീസ് ലാത്തി വച്ചു മുള്ളുന്നൊടുത്ത് എല്ലാം അടി കിട്ടുമ്പോ ഭയങ്കര സുഖവാ. ബാക്കി എല്ലാരും പോകും എല്ലാരോടും ഉള്ള ദേഷ്യം എന്റെ ദേഹത്ത തീർക്കുക. എന്നെ അടിച്ചു പിഴിഞ്ഞ് കഴിഞ്ഞാൽ പിന്നെ കോടതിയിൽ ഹാജർ ആകാൻ പറ്റില്ല അപ്പോ തുറന്നു വിടും ചോദിക്കാനും പറയാനൊന്നും ആരും വരില്ലല്ലോ. അവർക്ക് ഇഷ്ടമുള്ളതാകാം.
പിന്നെ എന്തെങ്കിലും പറ്റി പണിക് വല്ലോം പോകാൻ പറ്റിയില്ലെങ്കിൽ അത്രയും ദിവസം പട്ടിണി ആയിരിക്കും. ഓരോ ദിവസം പണി എടുക്കുന്ന പൈസ അന്ന് അന്ന് തീരും അത്രക്ക് കടം ഉണ്ടായിരുന്നു.അങ്ങനെ ഒക്കെ അനുഭവങ്ങൾ ഉണ്ട് ധാരാളം. അത് കൊണ്ട ആരെങ്കിലും വേണം എന്നൊരു തോന്നൽ എപ്പോഴും ഉള്ളത്.ഒന്ന് വീഴുമ്പോൾ പിടിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാ.പക്ഷെ ഞാൻ എല്ലാരേം അടുപ്പിക്കാൻ ശ്രേമിച്ചപ്പോ അവരെല്ലാം എന്നെ യൂസ് ചെയ്തു അവരെ ആവിശ്യം കഴിഞ്ഞപ്പോൾ പോയി.വേദനിക്കും നല്ലോണം വേദനിക്കും പക്ഷെ പുറത്തു കാണിക്കാറില്ല.നിനക്കും എന്നെ കൊണ്ട് ഇപ്പൊ ഒരു ആവുശ്യം ഉള്ളോണ്ടല്ലേ അന്ന് എന്നെ വിളിച്ചേ അല്ലാതെ ഞാൻ അന്ന് എല്ലാം പറഞ്ഞിട്ടല്ലല്ലോ.അങ്ങനെകുറെ പേരെ കണ്ടപ്പോ ഞാൻ ആ ശ്രമം നിറുത്തി എല്ലാം ഒറ്റയ്ക്ക് ചെയ്യാം എന്നൊരു നിശ്ചയം എടുത്തു. അത് കൊണ്ട് ഇപ്പൊ അത്രക് അങ്ങനെയുള്ള ചിന്തകൾ ഒന്നും ഇല്ല. സ്വൊന്തം കാര്യം സിന്ദാബാദ്.”
ഞാൻ പറഞ്ഞു നിർത്തി. അവൾ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്. ഞാൻ ഒരു ചെറിയ ചിരി കൊടുത്തു. കണ്ണിന് കനം കൂടുന്നുണ്ട്.
“ഇനി എന്റെ ഊഴം ആണ്. നീ ഇപ്പോ നിനക്ക് ചാകാൻ ഒന്നും പേടി ഇല്ല എന്ന് പറഞ്ഞില്ലേ സത്യമാണോ… എന്താ ഇപ്പൊ അങ്ങനെ തോന്നാൻ..?”
ഞാൻ ചോദിച്ചു.
അവൾ എന്റെ മുഖത്തു നിന്നും കണ്ണ് എടുത്ത് മുൻപോട്ടു നോക്കി നിന്നു. ആ കണ്ണിൽ പിന്നേം കണ്ണീർ ഉണ്ടായിരുന്നു. ഇവൾ വല്ല ടാങ്കും കൊണ്ടാണോ നടക്കുന്നേ. അവസാനം അവൾ മെല്ലെ പറഞ്ഞു തുടങ്ങി.
“എനിക്ക് പേടി ഒന്നും ഇല്ല. ഇപ്പോൾ അങ്ങേനെയാണ്.കാരണം ജീവിക്കാൻ അർത്ഥം ഒന്നും കാണുന്നില്ല. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരുത്തനെ കാണാനില്ല. ഞാൻ കാരണം ഞാൻ എറ്റവും ഇഷ്ടപെടുന്ന ഒരാളുടെ ജീവിതം കുളമായി. ഓരോ ദിവസവും എണീക്കുമ്പോ അന്ന് എന്താണ് നടക്കാൻ പോകുന്നത് എന്നറിയില്ല. പേടിച്ചു പേടിച്ചു ഓരോ ദിവസവും തള്ളി നീക്കണം. അപ്പൊ പിന്നെ ജീവിക്കാൻ ഉള്ള ആശ ഒക്കെ കുറഞ്ഞു…. നീയും പറയാർ ഉണ്ടല്ലോ നിനക്ക് മരിക്കാൻ പേടി ഇല്ല എന്ന്.. സത്യമാണോ..?”
അവൾ ഇങ്ങോട്ട് ചോദിച്ചു.
“സത്യമാണോ എന്ന് ചോദിച്ചാൽ സത്യമല്ലായിരുന്നു എന്നാൽ ഇപ്പൊ ആണ്. കറക്റ്റ് പറഞ്ഞാൽ എനിക്ക് മരിക്കുന്നതിനെ പേടി ഇല്ല മരിച്ചു കഴിഞ്ഞു എന്താകും എന്നാണ് പേടി. ഞാനൊക്കെ മരിച്ചാൽ ആരും നോക്കാൻ ഇല്ലാതെ വല്ല റോഡ് സൈഡിലോ അല്ലെങ്കി ഈ വീടിന്റെ ഉള്ളിലോ പുഴുവരിച്ചു കിടക്കും. എനിക്ക് പുഴുക്കളെ ഇഷ്ടല്ല. അത് പേടിയാണ്. ആരും അറിയില്ല ഞാൻ മരിച്ചോ എന്ന്. എല്ലാരും അറിഞ്ഞു വരുമ്പത്തെക്കും ഞാൻ ചീഞ്ഞു കാണും.എന്റെ മൂക്കിലും കണ്ണിലും വായിലും ഒക്കെ പുഴു വരും. ചീഞ്ഞു നാറും. എന്നെ കണ്ട എല്ലാരും അറക്കും.എന്നെ ഇപ്പൊ നോക്ക് കുറച്ചു ഭംഗി ഇല്ലേ അപ്പൊ അത് ഉണ്ടാകില്ല അറക്കും .അതാണ് എനിക്ക് പേടി. അടക്കം ചെയ്തു കഴിഞ്ഞാണെൽ ജീർണിച്ച കുഴപ്പം ഇല്ല എല്ലാരേം പോലെ പോകാം.എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്നു അറിയോ..?. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്നെ ചീയാൻ വിടാതെ എന്റെ ബോഡിക്ക് മേലെ കരഞ്ഞു എന്നെ എല്ലാരേം പോലെ അടക്കം ചെയ്യാൻ ഒരാൾ. ഒരേ ഒരാൾ.ഇപ്പോ കുറച്ചു കാലത്തേക്കെങ്കിലും .അത് സഫലമായി. നിന്നെ ഞാൻ കെട്ടിയതിൽ എനിക്ക് വലിയ സന്തോഷം ഒന്നും ഇല്ലേലും ഒരു ഭാര്യ ഉണ്ടാകുന്നത്
നല്ലതാ.ഞാൻ മരിച്ചാൽ എന്നെ അടക്കം ചെയ്യേണ്ടത് നിന്റെ കടമ ആണ്. എന്നെ ഇഷ്ടമില്ലേലും ആൾക്കാരെ കാണിക്കാൻ വേണ്ടിട്ടേലും നിനക്ക് എനിക്ക് വേണ്ടി കരയേണ്ടി വരും.ഞാൻ മരിച്ചു എന്ന് എല്ലാരേം അറിയിച്ചു എനിക്ക് വേണ്ടി പന്തൽ ഒക്കെ കെട്ടേണ്ടി വരും. എല്ലാരും കാണാൻ വരും. ഒരു ദിവസത്തേക്കാണെങ്കിലും എല്ലാരും എന്നെ കുറിച് നല്ലത് പറയും.അതൊക്കെ മതി. അങ്ങനെ എന്റെ അടുത്ത് കരയുന്നത് നീ ആകണം എന്ന് കുറച്ചു കാലം മുമ്പ് വരെ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.ഇപ്പൊ അതും ശെരിയായല്ലോ. നിന്നെ തന്നെ കിട്ടി. സത്യവായിട്ടല്ലേലും ഞാൻ കാണാൻ ഒന്നും പോകുന്നില്ലല്ലോ.അപ്പൊ, ഇപ്പൊ കുറച്ചു കാലത്തേക്ക് പേടി ഒന്നും ഇല്ല.” എന്റെ കണ്ണ് അടയുന്നത് ഞാൻ അറിഞ്ഞു.നല്ല ഉറക്കം വരുന്നുണ്ട്.കുടിച്ചതെല്ലാം തലയ്ക്കു പിടിച്ചിട്ടുണ്ട്. പെട്ടെന്ന് ആരോ എന്നെ പിടിച്ചു എഴുന്നേൽപിക്കാൻ നോക്കി. മരിയ ആണ്.ഞാനും സഹകരിച്ചു. എങ്ങനെ ഒക്കെയോ എഴുന്നേറ്റു. അവൾ എന്നെ എങ്ങോട്ടോ കൊണ്ട് പോകുന്നുണ്ട് ഞാനും പോയി അല്ലാതെന്തു കാണിക്കാൻ. അവസാനം അവൾ എന്നെ മറിച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *