ആന്മരിയ – 8

ആ സ്ഥലം നിന്റെ അമ്മാവന്റെ പേരിൽ രജിസ്റ്റർ ചെയ്തപ്പോ അവര് തമ്മിൽ വേറെ ഒരു കോൺട്രാക്ട് എഴുതി ഒപ്പിട്ടു വച്ചു. എന്താണെന്നു വച്ചാൽ അത് വിക്കുമ്പോൾ അതിൽ കുറച്ചു പങ്ക് ആ ഗുണ്ടക്ക് കൊടുക്കണം. അതുമല്ല രണ്ടു പേരുടെയും സമ്മതവും ഒപ്പും ഇട്ടിട്ടു മാത്രമേ വിക്കാൻ പാടുള്ളു ഇല്ലെങ്കിൽ വിൽക്കാൻ പറ്റില്ല എന്ന്.ഇതിനിടക്ക് അവർ തമ്മിൽ തർക്കത്തിൽ ആയി. അതുകൊണ്ട് ആ പ്രോപ്പർട്ടി വിൽക്കാൻ ആ ഗുണ്ട സമ്മതിക്കുന്നില്ല. അയാളുടെ സമ്മതവും ഒപ്പും കൂടെ വേണമല്ലോ. ഷെയറിനെ ചൊല്ലി ഉള്ള തർക്കമാണെന്ന കേട്ടത്. ഇപ്പൊ നമ്മൾ ചെയ്യാൻ പോകുന്നത് ആ ഭൂമി കുറച്ചു പൈസ കൊടുത്ത് നിന്റെ അമ്മാവന്റെ അടുത്ത് നിന്ന് മേടിക്കുന്നു ”
ഞാൻ പറഞ്ഞു നിർത്തി. അവൾ ഇപ്പോൾ കൂടുതൽ കൺഫ്യൂസ്ഡ് ആണ്.
“അതെങ്ങനെ നടക്കും. അമ്മാവൻ ഒരൊറ്റ പൈസ കുറച്ചു തരില്ല. ഇനി ഒരു രൂപ കൂട്ടി വെറുതെ കിട്ടുവാണെങ്കിൽ അതുപോലും പിഴിഞ്ഞ് എടുക്കും.”
അവൾ പറഞ്ഞു. ശെരിയാണ്. അത് തന്നെയാണ് വേണ്ടത്.
“കറക്റ്റ്. നിന്റെ അമ്മാവന് പൈസയോട് ഇച്ചിരി ആർത്തി ഉണ്ട്.നമ്മൾ അത് മുതലെടുക്കുന്നു.”
“എന്നു വച്ചാൽ..?”
“വിശദമായി പറയാം. ശ്രെദ്ധിക്കണം കുറച്ചുണ്ട്.”
“മ്മ് ”
“ഓക്കേ. നമ്മൾ ചെയ്യാൻ പോകുന്നതെന്താണെന്ന് വച്ചാൽ നിന്റെ അമ്മാവനെ ആരും അറിയാതെ
കാണുന്നു ആ സ്ഥലം മേടിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു വിലയായി അതിന്റെ ഇപ്പോഴത്തെ ഒറിജിനൽ വിലയുടെ പത്തിൽ ഒന്ന് പറയുന്നു. അതായത് എട്ടു ഏക്കറിന് നാൽപതു ലക്ഷം.ആയാൾ അത് നമുക്ക് വിൽക്കുമോ..?”
“ഒരിക്കലും ഇല്ല ”
“കറക്റ്റ്. പക്ഷെ നമ്മൾ അയാളുടെ സമ്മതവും ഒപ്പും മാത്രം മതി എന്ന് പറഞ്ഞാൽ..?”
“അപ്പോ സ്ഥലം നമ്മുടെ ആകില്ലല്ലോ. അവരുടെ പേരിൽ തന്നെ ആയിരിക്കില്ലേ. കേസ് നടത്തിയാൽ അവർ ജയിക്കില്ലേ. പൈസ വെറുതെ പോകുകയും ചെയ്യും.”
“Exactly!. നമ്മൾ ഇപ്പൊ നാൽപതു ലക്ഷം കൊടുത്ത് അയാളുടെ ഒപ്പ് മാത്രം മതി എന്ന് പറഞ്ഞാൽ അയാൾ ആ പൈസ വാങ്ങി എഗ്രിമെന്റ് ഒപ്പിട്ടു തന്നു പൈസയും സ്ഥലവും പോക്കറ്റിൽ ആക്കി നമ്മളെ പറ്റിക്കുവോ അതോ കാര്യങ്ങൾ പറഞ്ഞു വേണ്ട എന്ന് പറഞ്ഞു വെറുതെ കിട്ടുന്ന നാൽപതു ലക്ഷം കളയുമോ..?”
“നമ്മളെ പറ്റിക്കും.”
“അതെ. ഇപ്പൊ നമ്മൾ ഇങ്ങനെ ഒരു പ്രോപ്പസിഷൻ വച്ചാൽ അയാൾ വെറുതെ കിട്ടുന്ന നാൽപതു ലക്ഷം കളയില്ല. ആ സ്ഥലം എല്ലാം ലീഗൽ ആയിത്തന്നെ നമുക്ക് എഴുതി തരും അതും നാൽപതു ലക്ഷത്തിന്. പിന്നീട് കേസ് നടത്തി ആ സ്ഥലം തിരിച്ചു പിടിക്കുകയും ചെയ്യും. പക്ഷെ ആ സ്ഥലം അവര് തിരിച്ചു പിടിക്കണമെങ്കിൽ കേസ് ജയിക്കണം. അത് അവർ ജയിച്ചില്ലെങ്കിൽ ആ സ്ഥലം നമ്മുടെ ആകും അതും അതിന്റെ പത്തിൽ ഒന്ന് വിലക്ക്.”
“അത് ശെരിയാ പക്ഷെ എങ്ങനെയാ നമ്മൾ കേസ് ജയിക്ക..?”
“അതെനിക്ക് വിട്ടേക്ക്. കേസിന് പോകുവാണെങ്കിൽ നമ്മളെ ജയിക്കു. നുറു ശതമാനം ഗ്യാരന്റി.അത്ര ഒക്കെ പൈസ പോയ അയാൾക്ക് നോവുമോ..?”
“മ്മ് ഉറപ്പായും. ചിലപ്പോ തൂങ്ങി ചത്തെന്നും വരും.”
“ഗുഡ്….. നിന്നോട് ചെയ്തതിന് ഇത് പകരം ആകുമോ..?”
അവൾ കുറച്ചു നേരം സൈലന്റ് ആയിരുന്നു. പിന്നെ താഴെ നോക്കി ഇരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും ഒന്നും മിണ്ടിയില്ല.
“ഇത് പോരെങ്കിൽ വേറെ പ്ലാനുകൾ ഉണ്ട്. പറയട്ടെ..?”
“ഇതൊന്നും വേണ്ട സഹലെ ”
“എന്ത്..?”
“ഇതൊന്നും വേണ്ട വിട്ടേക്ക് ”
“അതെന്താ..?”
അവൾ കുറച്ചു സമയം സൈലന്റ് ആയി ഇരുന്നു. അവസാനം ശ്വാസം വലിച്ചു വിട്ടു. എന്നിട്ട് പയ്യെ പറയാൻ തുടങ്ങി.
“. എനിക്ക് എല്ലാം മതിയായി.ഞാൻ ചെയ്ത പാപങ്ങൾക്ക് തന്നെയാ ഞാൻ അനുഭവിച്ചത്.മമ്മിയോടും
അച്ഛനോടും നിന്നോടും എല്ലാവരോടും. ഞാൻ നിന്റെ ജീവിതം നശിപ്പിക്കാനൊന്നും ശ്രമിച്ചതല്ല. എനിക്ക് അവിടുന്ന് രക്ഷപെട്ടാൽ മതിയായിരുന്നു.ഇല്ലെങ്കി ഞാൻ ചത്തു പോയേനെ. എന്നെ കെട്ടാൻ നിന്നവൻ എന്നെ എത്ര തവണ കയറി പിടിച്ചെന്ന് അറിയോ..?.ഇവിടെ വച്ചു നീ എന്നെ എന്ത് ചെയ്തിട്ടും എനിക്കൊന്നും തോന്നിയില്ല കാരണം ഞാൻ അതിലേറെ അവിടെ അനുഭവിച്ചതാ.എന്റെ അച്ഛനും ആങ്ങളയും നോക്കി നിന്നു.അവനെ കല്യാണം കഴിച്ചിരുന്നേൽ എന്നെ രണ്ടാമത്തെ ദിവസം കൊന്നേനെ. അത്രക്ക് ദുഷ്ട്ടനാ. അവസാന ആശ്രയം ആയിട്ടാ നിന്നെ വിളിച്ചേ.നിന്നോട് ഞാൻ കാര്യങ്ങൾ പറഞ്ഞാൽ മനസിലാകില്ല എന്നറിയുന്നത് കൊണ്ട ഞാൻ കള്ളം പറഞ്ഞെ. തെറ്റാ എനിക്കറിയാം sorry നിനക്കെന്നെ എത്രത്തോളം ഇഷ്ടം ഉണ്ടായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. എനിക്ക് വേറെ വഴി ഇല്ലായിരുന്നു.പക്ഷെ നീ അത് അറിഞ്ഞു. എന്നെ എങ്ങനെയെങ്കിലും അവിടുന്ന് രക്ഷിക്ക എന്ന് മാത്രം പറഞ്ഞു. എനിക്കറിയായിരുന്നു എന്നെ നീ അവിടുന്ന് കൊണ്ടുവന്നു എവിടേലും ആക്കിയിട്ട് പോകും എന്ന്.അവർ ഞാൻ ഒറ്റക്കാണ് എന്നറിഞ്ഞാൽ വന്നു കൊന്നിട്ടാണേലും എന്നെ കൊണ്ട് പോകും.കൊന്നോട്ടെ പക്ഷെ എന്നെ അവനു ഇനിയും ഇട്ടു കൊടുക്കും കടിച്ചു കീറാൻ.എന്റെ പപ്പക്ക് ബിസിനസ്‌ നടക്കാൻ ഞാൻ ഒരു വസ്തു മാത്രം ആയിരുന്നു. അത് കൊണ്ട ഞാൻ കണ്ണൂരിലേക്ക് അവരെ വിളിച്ചേ. നിന്നെ കല്യാണം കഴിക്കാനും എന്നോട് ചെയ്തതിന് കുറച്ചെങ്കിൽ കുറച്ചു അവർക്ക് കിട്ടുന്നത് കാണാനും. ആ പോലീസ് സ്റ്റേഷനിൽ എന്ത് തന്നെ നടന്നായിരുന്നെങ്കിലും ഞാൻ നിന്റെ ഭാഗത്തെ നിക്കുവോള്ളായിരുന്നു.എന്റെ ആവുഷ്യത്തിന് വേണ്ടി നിന്നെ ഒരിക്കലും ഞാൻ ജയിലിൽ ഒന്നും ആക്കില്ല. അവിടെ ഞാൻ വിചാരിച്ച പോലെ എല്ലാം നടന്നു.അതിന്റെ ഇടയിൽ നിന്റെ ജീവിതം ഞാൻ കുളമാക്കുകയും.ഇപ്പൊ എനിക്ക് തന്നെ അറിയില്ല എന്തിനാ ഇതൊക്കെ ചെയ്തത് എന്ന്. സത്യമായും. ഇപ്പൊ എല്ലാം പൊട്ടത്തരം ആയ തോന്നുന്നേ.ഞാൻ ഇവിടുന്ന് ഇറങ്ങി പോകാത്തത് എന്താ എന്നറിയോ..?.എനിക്ക് ഇപ്പൊ ചാകാൻ പേടി ഒന്നും ഇല്ല. പക്ഷെ നിന്നോട് ഞാൻ ചെയ്തതിന് പ്രായചിത്തം ചെയ്തേ മതിയാകു. നിന്നെ ഞാനാണ് ഇങ്ങനെ ആക്കിയത് എന്നെനിക്കറിയാം. ഞാൻ പോകുന്നതിനു മുമ്പ് ആ പഴയ നിന്നെ തിരിച്ചു കൊണ്ട് വരാനാ.അത് ഇനി എന്റെ ബോഡി വച്ചാണെങ്കിൽ അങ്ങനെ. ഇനിയും ഓരോ പൊട്ടത്തരങ്ങൾ കാട്ടികൂട്ടാൻ എനിക്ക് വയ്യ. അവരെ വിട്ടേക്ക്. അവർക്ക് ദൈവം കൊടുത്തോളും.നിനക്ക് ഞാൻ എന്റെ സമ്മതം ഇല്ലാതെ ആണ് കിടന്നു തരുന്നത് എന്ന് വിചാരിക്കണ്ട. പൂർണ സമ്മതം കൂടെ തന്നെയാണ്. കുറച്ചു… കുറച്ചു…, പയ്യെ ചെയ്ത മതി. എനിക്ക്… എനിക്ക് പേടിയാ.. വേദനയാ.. പ്ലീസ്‌!”ഇത്രയും പറഞ്ഞു അവൾ കരഞ്ഞു എഴുന്നേറ്റു പോയി. ഞാൻ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു പോയി. എന്റെ മനസിൽ ആദ്യം വന്നത് ഇത് അവൾ കോടതിയിൽ എന്ത് കൊണ്ട് പറഞ്ഞില്ല എന്നതാണ്. രണ്ടാമത്തേത് ദേഷ്യവും സങ്കടവും.എത്ര കുരുക്കുകൾ അയിക്കുന്നോ അത്രയും മുറുകുകയാണ് ഇപ്പൊ. എനിക്കെന്ത് ഫീൽ ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. ഞാൻ പയ്യെ എണീറ്റു പുറത്തേക്ക് നടന്നു.ഫോണും കയ്യിൽ എടുത്തു. കാറിൽ നിന്ന് ഇന്നലെ ചാവി ഊരിയിട്ടില്ലായിരുന്നു കാർ സ്റ്റാർട്ട്‌ ചെയ്തു ഡ്രൈവ് ചെയ്യാൻ തുടങ്ങി. എങ്ങോട്ടാണെന്ന് അറിയില്ല. പക്ഷെ അങ്ങനെ ഓടിച്ചു കൊണ്ടേ ഇരുന്നു.
മരിയ… മരിയ… മരിയ…
അവളെ ഇനി എന്ത് ചെയ്യും. അവളെ തൊട്ട അവരെ ഞാൻ വെറുതെ വിടണോ… എന്ത് കൊണ്ട് അവൾ അത് കോടതിയിൽ പറഞ്ഞില്ല. ഞാൻ ഹൈവേയിൽ കയറി കാറിന്റെ സ്പീഡ് കൂട്ടികൊണ്ടിരുന്നു.എന്റെ ചിന്തകളുടെ സ്പീഡ് കൂടുന്നതിന് അനുസരിച്ചു എന്റെ വണ്ടിയുടെ സ്പീടും കൂടി. കൈ വേദന ഉണ്ട് പക്ഷെ അതൊന്നും കാര്യം ആക്കിയില്ല.ഒടുക്കം ചുറ്റുമുള്ളതെല്ലാം ഒരു ബ്ലർ ആയി മാത്രം കാണാൻ പറ്റുന്ന വിധത്തിൽ കാർ പൊക്കൊണ്ടിരുന്നു. ഞാൻ എത്ര സ്പീഡിലാണ് പോയികൊണ്ടിരിക്കുന്നത് എന്ന് നോക്കിയില്ല. ഇപ്പോ റോഡിൽ നിന്നും ഒറ്റ സെക്കന്റിന് കേണ്ണേടുത്താൽ മരണമാണ്. എന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ചത് ഞാനും അവളെ കയറിപിടിച്ചവനും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്നതാണ്. ഞാൻ ചെയ്തത് തന്നെയേ അവനും ചെയ്തോള്ളൂ. പക്ഷെ അതിന് അവൻ അനുഭവിക്കാതെ ഈ ലോകത്ത് നിന്നും പോകില്ല. ഇനി അവൾക്ക് പകരം ചോദിക്കണോ വേണ്ടയോ എന്നല്ല. എനിക്ക് പകരം ചോദിക്കണോ വേണ്ടയോ എന്നാണ്.അതിനുത്തരം എനിക്കറിയാം. ഞാൻ എത്ര ദൂരം അങ്ങനെ പോയി എന്നറിയില്ല അവസാനം പോലീസുകാർ പുറകിൽ ചേസ് ചെയ്യുന്ന കണ്ടപ്പോൾ ആണ് നിർത്തിയത്. അപ്പോയെക്കും ഇനി എന്തെല്ലാം ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. എന്നെ പോലീസുകാർ നേരെ സ്റ്റേഷനിൽ കൊണ്ട് പോയി. പല ഡോക്യൂമെന്റസ് കോപ്പിയും ഫൈനും എല്ലാം അടച്ചു അവിടുന്ന് ഇറങ്ങി പോന്നപ്പോ തന്നെ വൈകുന്നേരം ആയി. അവർ മനപ്പൂർവ്വം എന്നെ വൈകിപ്പിച്ചതാണ്.എനിക്ക് കാഷിന്റെ കഴപ്പാണ് പോലും. വലിയ വണ്ടി ഒക്കെ എടുത്ത് റോട്ടിലൂടെ അഭ്യാസം കാണിക്കാൻ.ഒറ്റ കൈ കൊണ്ടാണ് അത് മൊത്തം ചെയ്തത് എന്ന് കൂടെ ഉള്ളതുകൊണ്ട് അതും കൂടി.ഞാൻ ഒന്നിനും പ്രതികരിച്ചില്ല. എന്റെ മനസ് ആകെ കയ്യിന്ന് പോയ അവസ്ഥ ആയിരുന്നു. അവസാനം അവർ പറഞ്ഞതെല്ലാം കൊടുത്ത് ഇറങ്ങി നേരെ അടുത്ത് ഉള്ള ബാർ കണ്ടു പിടിച്ചു . ഒരു പത്തു കുപ്പി ബിയർ വാങ്ങി കാറിൽ വച്ചു വീട്ടിലേക്കു തിരിച്ചു. സാധാരണ ഒന്നും കഴിക്കാത്തതാണ്. ഇന്ന് അടിക്ക തന്നെ വേണം.കുറച്ചു സംസാരിക്കാൻ ഉണ്ട്.പോകുന്ന വഴിക്ക് കുറച്ചു ബീഫും മേടിച്ചു.ഞാൻ വീട്ടിൽ എത്തി ബിയർ കുപ്പി എല്ലാംകൊണ്ട് പോയി ഫ്രിഡ്ജിൽ വച്ചു.ബീഫ് കൌണ്ടറിലും വച്ചു.പൂച്ച കൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു.ഞാൻ റൂമിൽ കയറി ചെന്നപ്പോൾ അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.എന്നെ കണ്ടതും ചാടി എഴുന്നേറ്റു. എന്റെ മുഖത്തു നോക്കാൻ അവൾക്ക് പ്രയാസം ഉള്ള പോലെ. ഞാൻ ഒന്നും മിണ്ടിയില്ല നേരെ ബാത്‌റൂമിലേക്ക് കയറി ഒന്ന് കുളിച്ചു. തിരിച്ചതിറങ്ങിയപ്പോഴും അവൾ അവിടെ ഉണ്ടായിരുന്നു. അവൾ എന്തോ പ്രതീക്ഷിച്ചാണ് അവിടെ നിക്കുന്നത് എന്ന് തോന്നി. നന്നായി പേടിയും മുഖത്തു കാണുന്നുണ്ട്.ഞാൻ ഒരു ടി ഷർട്ടും ട്രൗസറും എടുത്ത് ഇടാൻ തുടങ്ങി.
“എന്താ..?”
“ങേ..”
“എന്താന്ന്..?”
“ഒന്നുല്ല ”
“എന്നാൽ താഴെ ബീഫ് കൊണ്ട് വച്ചിട്ടുണ്ട് അതെടുത്തു പെട്ടെന്ന് വരട്ടി വക്ക്. ഞാനും വരാം.”
അവളുടെ മുഖത്ത് ആശ്വാസം പരക്കുന്നത് കണ്ടു. ഇവക്കിതെന്താ പറ്റിയെ. അവൾ ഒരു ചെറിയ ചിരി തന്നു
താഴേക്ക് പോയി. ഞാൻ ഡ്രസ്സ്‌ ഇട്ടു കഴിഞ്ഞു അവളുടെ പുറകെ പോയി. അടുക്കളയിൽ എത്തിയപ്പോൾ അവൾ ഇറച്ചി മുറിക്കുന്നുണ്ട്.നല്ലോണം കഷ്ടപ്പെടുന്നും ഉണ്ട്. ഞാൻ ചെന്ന് ഫ്രിഡ്ജിൽ നിന്ന് രണ്ടു കുപ്പി എടുത്ത് ബിയർ ഓപ്പണർ വച്ചു ഓപ്പൺ ചെയ്തു അവളുടെ അടുത്തേക്ക് നീങ്ങി.ഒറ്റ കൈ വച്ചു ഓപ്പൺ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടി.എന്നെ കണ്ടതും അവൾ വീണ്ടും ടെൻസ് ആവാൻ തുടങ്ങി. ഞാൻ അത് കാര്യമാക്കിയില്ല അവൾക്കു നേരെ ഒരു ബിയർ കുപ്പി നീട്ടി. അതിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കിയതല്ലാതെ അവൾ അത് മേടിച്ചില്ല.
“പേടിക്കണ്ട നിന്നെ കുടിപ്പിച്ചു കിടത്തി ഒന്നും ചെയ്യാൻ പോണില്ല. കുടിച്ചോ. പിന്നെ നീ കുടിക്കാറൊന്നും ഇല്ല എന്നൊന്നും പറയല്ലേ.എന്നെ കാളും ഇത് നീ കുടിച്ചിട്ടുണ്ടാകും എന്നെനിക്കറിയാം.”
ഞാൻ ഒരു ചെറിയ ചിരി കൊടുത്തു പറഞ്ഞു. പിന്നെ അവൾ മടിച്ചില്ല എന്റെ കയ്യിന്ന് കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു. ഞാനും എന്റേന്ന് ഒരു കവിൾ കുടിച്ചു.
“എനിക്ക് ഒറ്റ കയ്യേ ഒള്ളു. സഹായം വല്ലോം വേണോ..?”
“ഫ്രിഡ്ജിലുള്ളത് മൊത്തം ഇന്ന് കുടിക്കാനാണോ പ്ലാൻ..?”
“മ്മ്.. പക്ഷെ ഒറ്റക്കല്ല. പകുതി എനിക്കും പകുതി നിനക്കും. അഞ്ചു അഞ്ചു. അപ്പൊ റെഡി ആയിക്കോ. സഹായം എന്തേലും വേണോ.”
അവൾ ആകെ അതിശയിച്ചു എന്നെ നോക്കുന്നുണ്ട്.അവസാനം വേണ്ട എന്ന് പറഞ്ഞു. ഞാൻ ഹാളിൽ പോയി ഇരുന്നു പതിയെ കുടിച്ചു. ഒരു ബിയർ കഴിഞ്ഞപ്പോയെക്കും അവൾ ബീഫ് ശെരി ആക്കി.ഒരു പ്ലേറ്റിൽ എടുത്ത് എന്റെ മുമ്പിൽ കൊണ്ട് വച്ചു. ഞാൻ അതെടുത്തു മുകളിലേക്ക് നടന്നു.
“മുകളിൽ ബാൽകാണിയിലേക്ക് ബാക്കി ഉള്ളതും കൂടെ എടുക്ക്. മൊത്തം എടുത്തോ.”
ഞാൻ പോയി ബാൽക്കണിയിൽ ഇരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ അവൾ മടിച്ചു മടിച്ചു എന്റെ മുമ്പിൽ ബാക്കി ഉള്ള എല്ലാ ബീറുകളും കൊണ്ട് വച്ചു. ഓപ്പണറും കൊണ്ട് വന്നിട്ടുണ്ട്. ഞാൻ ഒരു ബീഫ് ടേസ്റ്റ് ചെയ്തു നോക്കി കൊള്ളാം. ബീറിന്റെ കൂടെ ഇതൊന്നും ആവിശ്യം ഇല്ല എന്നാലും കിടക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *