കൺകെട്ട് 11

“നീ ചുമ്മാ പറ്റികല്ലേ ”

“അല്ല ദേവേട്ടാ സത്യം പറയുവാ ഞാൻ ഉട്ടിയിലാണ് ഉള്ളത് ”

തമിത ഉമ്മിനീരക്കി…..

“ ഇനി ഇപ്പോൾ എന്താ ചെയ്ക ഞങ്ങൾ രണ്ടുദിവസം കഴിഞ്ഞേ വരൂ ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരിന്നു എനിക്ക് അതിന് വന്നതാ ”

“അയ്യോ ഞാൻ ഒറ്റക്കായോ ”

“ വരുമ്പോൾ ഒന്ന് വിളിക്കണ്ടേ പെണ്ണെ”

“സോറി ദേവേട്ടാ പറ്റി പോയി ഇനിയിപ്പോ എന്താ ചെയ്ക ”

(കുറച്ച് നേരം മറുതലയ്ക്കൽ മൗനം)

“ങ്ങാ……. ഒരു കാര്യം ചെയ്യ് നാട്ടിലേക്ക് പൊക്കോ അതാവും നല്ലത് എഴുമണിക്ക് അവിടുന്നൊരു ബസ് ഉണ്ട് കെ എസ് ആർ ടീ സി ആയ കൊണ്ട് ടിക്കറ്റും കിട്ടാൻ ചാൻസുണ്ട് ഞാൻ വിളിച്ചു പറഞ്ഞേക്കാം ”

“വേറെ വഴി ഒന്നും ഇല്ലല്ലോ ദേവേട്ടാ ഒന്ന് അടിച്ചു പൊളിക്കാവെന്ന് വെച്ച് വന്നതായിരുന്നു”

തമിത തന്റെ ഇംഗിതം അറിയിച്ചു….

“പറഞ്ഞിട്ട് വരണ്ടേ മോളു …… ഇല്ലേ ഇതാകും അവസ്ഥ നിന്റെ കുട്ടിക്കളി ഇതുവരെ മാറിയില്ലേ ”

“അ പറ്റിയത് പറ്റി ദേവേട്ടാ ,..ചേച്ചിക്ക് ഒന്ന് ഫോൺ കൊടുക്കുവോ ”

“അവള് റൂമിലാണ് ഉള്ളത് അവിടെ റേഞ്ചു കിട്ടില്ല ഞാൻ പുറത്തെക്ക് കുറച്ച് ഷോപ്പിംങ്ങിന് വന്നതാണ്”

“ഓ എന്നാ വേണ്ട ചേച്ചിയോട് ഞാൻ അന്നെഷണം അറിയിച്ചെന്നു പറഞ്ഞാൽ മതി ”

“ ഓക്കേ…..ടിക്കറ്റ് ഓൺലൈനായി എടുത്തുഞാൻ ഇപ്പോളയക്കാം കേട്ടോ പിന്നെ വിളിച്ചാൽ കിട്ടണമെന്നില്ല അവിടെയൊന്നും റേഞ്ചില്ല ”

“ശെരി ദേവേട്ടാ”

“ഓക്കേ”

അയാൾ ഫോൺ കട്ട്‌ ചെയ്തു….

അവരെ വിളിക്കാതെ വന്നത് വലിയൊരു അബദ്ധമായല്ലോ…. എന്ന്‌ കരുതി കൊണ്ടവൾ തല ചൊറിഞ്ഞു….

ബസ്സിന്‌ ഇനിയും ഒരു മണിക്കൂർ ഉണ്ട് അകത്തുകേറി ഒന്ന് കുളിച്ചാലോ???

കുളിക്കാം അതാ നല്ലത് ദുര യാത്രകഴിഞ്ഞു വന്നതല്ലേ…

തമിത വേഗം അകത്തേക്ക് കയറി തന്റെ ബാഗ് താഴേ വെച്ചു കൊണ്ട് ഇട്ടിരുന്ന ടൈറ്റ് ജീൻസും ടോപ്പും ഊരി മാറ്റി വേഗം ഒരു കുളിയങ്ങുപാസാക്കി.. പിന്നെ മുടിയൊക്കെ ഉണക്കിയ ശേഷം ഒരു ചുവന്ന ടി ഷർട്ടും ഒരു വൈറ്റ് ലോങ്ങ്‌ സ്‌കർട്ടും എടുത്തിട്ടു…

അപ്പോളാണ് അവൾക്കൊരു സംശയം തോന്നുന്നത് രണ്ട് ദിവസത്തെ യാത്രക്ക് പോയ ചേച്ചിയും ചേട്ടനും എന്ത് കൊണ്ടാണ് വിട് പുട്ടാതെ പോയത്..???

“മറന്നതാണോ????, ആവാം അല്ലേലും ചേച്ചി ഒരു കിളി പോയി ടൈപ് ആണ് ദൈവമേ വിശക്കുന്നു ഫ്രിഡ്ജിൽ വല്ലതും ഉണ്ടോന്നു നോക്കാം

അവൾ കിച്ചണിൽ ചെന്ന് നോക്കി ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്തു കഴിച്ചു.. പിന്നെ കൈ കഴുകാനായി വാഷ്ബേസ് നോക്കിയപ്പോൾ കുറച്ച് നേരം മുമ്പ് വരെ ഉപയോഗിച്ച രീതിയിൽ കുറച്ചു എച്ചിൽ പത്രങ്ങൾ കണ്ടു അതിലെ എച്ചിൽ പോലും അപ്പോൾ ഉണങ്ങിയിട്ടുണ്ടായിരുന്നില്ല അത് കണ്ടതും വീണ്ടുമവളിൽ സംശയം ജനിച്ചു…..

“ഇനിയവർ അടുത്തു തന്നെയുണ്ടോ??

“തന്നെ പറ്റിക്കുകയാണോ”?????

മൊത്തത്തിൽ എന്തൊക്കെയോ പന്തികേടുള്ള പോലെയവൾക്ക് തോന്നി…

തന്നെ അവർ പറ്റിക്കുന്നതാണോ അറിയാൻ എന്താണ് വഴി…. കുറച്ച് നേരം കൂടെ നോക്കിയാലോ അയ്യോ വേണ്ട, രാത്രി ഇ വലിയ വിട്ടിൽ ഒറ്റക്ക് നില്കുന്നതിനേക്കാൾ നല്ലത് തിരിച്ചു പോകുന്നതാണെന്നു തമിതക്ക് തോന്നി…

പെട്ടന്നാണ് വീടിന്റെ മുന്നിലുടെ ഒരു കുതിര വണ്ടിയുടെ കുളമ്പടി ശബ്‌ദം കടന്നുപോകുന്നത് തമിത കേൾക്കുന്നത്, അത് വീടിന്റെ മുന്നിൽ നിർത്തിയതും,

ഒന്ന് ഞെട്ടിയ അവൾ വീടിന്റെ ഉള്ളിൽ നിന്നും കാതോർത്തു. ഒരു കാൽപെരുമാറ്റം വീടിന്റെ അടുത്തേക്ക് നടന്നു വരുകയും സിറ്റ് ഔട്ടിലേക്ക് ഏന്തോ വലിച്ചെറീഞ്ഞു കൊണ്ട് തിരിച്ചു നടക്കുകയും ചെയ്തപ്പോൾ, എന്താണെന്നറിയാനുള്ള ആകാംഷ കാരണം അവൾ വീടിന്റെ വാതിൽ പതിയെ തുറന്ന് പുറത്തേക്കിറങ്ങി…

കണ്ടാൽ ഒരു 20 വാസസ്സ് തോന്നിക്കുന്ന ഒരു പയ്യനായിരിന്നു അത് ഒരു തമിഴൻ ലുക്ക് കള്ളി ലുങ്കിയും മുഷിഞ്ഞ വെളുത്ത ശർട്ടുമായിരുന്നു അവന്റെ വേഷം മുന്നിലെ വഴിയിലേ ഒരു കറുത്ത കുതിരയെ പുട്ടിയ കുതിര വണ്ടിയിലേക്ക് വളരെ വേഗത്തിൽ അവൻ നടക്കുന്നുണ്ടായിരിന്നു…

“ ഹേയ്….എന്താ ഇത് അരാ നിങ്ങൾ”

Updated: August 6, 2025 — 10:33 pm

Leave a Reply

Your email address will not be published. Required fields are marked *