വീടിന്റെ മുന്നിൽ അവൻ കളഞ്ഞ ഒരു ബാഗ് കണ്ടതും നടന്നു നിങ്ങുന്ന അവനെ നോക്കി അവൾ ചോദിച്ചു…
“അത് മേടം???”
അവൻ ചെറുതായി ഒന്ന് പതറിയതും ചമ്മിയതും അവൾ ശ്രെദ്ധിക്കാതെ ഇരുന്നില്ല…
“ചോദിച്ചത് കേട്ടില്ലേ നിങ്ങൾക്ക്?”
“ഓ സോറി ഇവിടെ വേറെയും ആളുണ്ടായിരുന്നോ പക്ഷേ അവരെ കൂട്ടാൻ വന്നപ്പോൾ ഇവിടെ മറ്റാരെയും കണ്ടില്ലല്ലോ ഞാൻ???, ഇതവർ എന്റെ വണ്ടിയിൽ വെച്ച് മറന്നു പോയതാണ് മേടം അതാണ് ഇവിടെ തന്നെ ഇടാമെന്നു വെച്ചത്…”
അ ചുരുണ്ട മുടിയുള്ള ഇരു നിറമുള്ള ചെറുക്കൻ മറുപടി പറഞ്ഞു…
“ ഇ അവരെന്നു പറഞ്ഞാൽ അരാ ”
തമിത വീണ്ടും ചോദിച്ചു….
“കണ്ടാൽ നിങ്ങളെ പോലെ ഇരിക്കുന്ന അ ചേച്ചിയും വേറെ രണ്ടു പെരും മേടം അവരുടെ സഹോദരിയാണോ ”
ഒന്നും വിട്ടു പറയാത്ത അവന്റെ സംസാരം അവളിൽ സ്വൽപ്പം അസ്വസ്ഥയുണ്ടാക്കി…
“അതെ”
“ ഞാൻ ഊഹിച്ചു ”
അവൻ ചെറുതായി പുഞ്ചിരിച്ചു…
“അല്ലാ അവർ രാവിലെ പോയതല്ലേ നിങ്ങൾ ഇപ്പോളാണോ ഈ ബാഗ് കൊണ്ടുവരുന്നത്”
“രാവിലെയോ? ഞാൻ ഇപ്പം കൊണ്ടുവിട്ടിട്ട് വരുന്നതല്ലേ”
“ഇപ്പോളോ എവിടെ ??
തമിത ഞെട്ടി……..
“അതെ ഈ കാണുന്ന പൈൽ മരങ്ങൾക്കിടയിലൂടെ ഒരു മൺപാത കണ്ടോ അതിൽ കൂടെ കുറെ മുന്നിലേക്ക് പോയാൽ അഷ്ടമികാടാണ് അതിന്റെ ഉള്ളിലായി ഒരു പഴയ ബംഗ്ലാവുണ്ട് അവിടേക്ക്”
“ദൈവമേ കാട്ടിലോ എന്തിന് ”
അത് കേട്ടതും തമിത ഒന്ന് ഞെട്ടി ദേവൻ തന്നോട് കള്ളം പറഞ്ഞിരിക്കുന്നു. പക്ഷേ എന്തിന്???
അവർക്ക് അവിടെ പോകണ്ട ആവിശ്യമൊന്നും ആലോചിട്ട് തമിതക്ക് മനസ്സിലായില്ല..
ഇവൻ പറയുന്നത് പോലെയാണേൽ ചേച്ചിക്ക് ദേവേട്ടന് ഫോൺ കൊടുത്തുടായിരുന്നോ,ഇനിയിപ്പോൾ ചേച്ചിക്ക് എന്തേലും പറ്റിയോ ആവോ.???
അവളുടെ ഉൾമനസ്സ് ആലോചിച്ചു കൂട്ടാൻ തുടങ്ങി.
ഇടക്കെന്നു വീട്ടിലേക്ക് വിളിക്കണമെന്ന് തമിതക്ക് തോന്നിയെങ്കിലും അവരെ കൂടെ തന്റെ അവസ്ഥയിൽ എത്തിക്കേണ്ടെന്നു അവൾ കരുതി.
“എടോ അവിടെയെന്താ പരുപാടി തനിറിയുവോ”???
“എനിക്ക് പോയിട്ട് തിരക്കുണ്ട്”
അവളുടെ ചോദ്യം ഇഷ്ടപെടാത്ത പോലെ അവൻ മറുപടി പറഞ്ഞു…
“തനിക്കെന്നേം കൂടെ അവിടെ കൊണ്ടുപോകാൻ പറ്റുവോ”
തന്നോട് കള്ളം പറഞ്ഞുകൊണ്ട് എന്തിനവർ അവിടെ പോയെന്ന് അറിയണമെന്ന് തമിതക്ക് വാശിയായി..
“ഇല്ല മേടം എന്നെ കൊണ്ട് പറ്റില്ല രാത്രിയല്ലേ പോരാത്തതിന് കാടും,അങ്ങോട്ട് തിരിച്ചു പോകാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ ഈ ബാഗ് ഇവിടെ ഇട്ടത്”
“ഞാൻ നല്ല പൈസ തരാം എനിക്കും അവിടെ പോയെ പറ്റു എന്നെയും കൂടെ ഒന്ന് കൊണ്ടുപോകുമോ ”
“മേടം കുറച്ച് റിസ്ക്കാണ് ഞാൻ പറഞ്ഞില്ലേ പറ്റില്ലെന്ന് ”
“ഒരു മിനുറ്റ്”
അവൾ പെട്ടന്ന് അകത്തേക്ക് കയറി തന്റെ ബാഗ് തുറന്ന് നാല് അഞ്ചുറിന്റെ നോട്ട് ര
അവന് നേരെ നീട്ടി.
“മേടം എന്ത് തന്നാലും ഞാൻ ഇല്ല”
അവൻ കട്ടായം പറഞ്ഞു…….
“ഇതൊരു അഡ്വാൻസ്സായി കുട്ടിയാൽ മതി ടോട്ടൽ അയ്യായിരം രൂപ തരും ബാക്കി എന്നെ അവിടെ എത്തിക്കുമ്പോൾ പോരെ ”
“അത് പിന്നെ ”
“ഇത്ങ്ങോട്ട് പിടിചേ…”
തമിത അവന്റെ കയ്യിലേക്ക് അ പണം വെച്ചുകൊടുത്തു….
“ഓക്കേ മേടം”
അവൻ മനസ്സില്ലാ മനസ്സോടെ സമ്മതം പറഞ്ഞത് കേട്ടതും വീണ അവൻ താഴെ ഇട്ട ബാഗെടുത്തു കൊണ്ട് വാതിൽ ലോക്ക് ചെയ്തു വേഗം കുതിരവണ്ടിയിൽ കയറി… അവൻ ഒരു മുളി പാട്ടോടെ കുതിര വണ്ടിയുടെ മുന്നിൽ കയറി കൊണ്ട് കുതിരയെ തെളിച്ചു…പരിചിതമെന്നോണം കുതിര അ ഇടുങ്ങിയ വഴിയിലേക്ക് പെട്ടന്ന് കയറി…
തമിത അവർ മറന്നു വെച്ച തന്റെ കയ്യിലെ ബാഗ് തുറന്നു അതിന്റെ ഉള്ളിലെന്താണെന്നു നോക്കി…
അതൊരു ഡി എസ് എൽ ആർ ക്യാമറയായിരുന്നു കൂടെ ഒരു മെൻ പേഷ്സും അ പേഴ്സ്സ് തുറന്നുനോക്കിയ അവൾക്ക് ഒരു ഐഡി കാർഡ് കിട്ടി…
“മരുതനായകം ”………
അവൾ കുറച്ച് ശബ്ദത്തിൽ അ ഐഡിയിലേ പേര് വായിച്ചു..
“അവരെ മേടത്തിന് അറിയുമോ”
മുന്നിലെ പയ്യൻ അതിശയത്തോടെ അവളോട് ചോദിച്ചു…
“ഇല്ല ആരാ ഇയാള് ”
“ഈ ദേവൻസാറില്ലെ അവരുടെ ചങ്ങായിയാണ്”
“അപ്പോൾ നിനക്ക് എല്ലാരേയും അറിയാ
മല്ലേ പിന്നെന്താണ് നേരത്തെ അവർ ആരെക്കെയാണെന്നു പറയാഞ്ഞത് ”???
