കവിതാഗീതം – 1 4

 

********

 

ഒന്നര മാസത്തിനു ശേഷം…..

 

“ഏട്ടാ ദേ ആ കുട്ടീടെ മസിൽസ് നോക്കിയേ…”

 

എന്റെ ഭാര്യയുടെ വായയിൽ നിന്നും ഒരിക്കലും വരുമെന്ന് പ്രതീക്ഷിച്ച ഒരു പ്രതികരണം ആയിരുന്നില്ല അത്. അതും ഞങ്ങൾ കാലത്തെ തന്നെ അമ്പലത്തിൽ നിന്നും തിരികെ അയല്പക്കത്തെ വഴിയിലൂടെ വീട്ടിലേക്ക് വരുന്ന സമയത്ത്.

 

ഞങ്ങൾ ഒരു വീട് പാസ് ചെയ്ത് കടന്ന് പോകുമ്പോൾ അതിന്റെ മുന്നിൽ ഇതുവരെയായിട്ട് ഞാൻ ഇവിടെ കണ്ടിട്ടിലാത്ത ഒരുതൻ വീടിന്റെ മുന്നിൽ നിന്നുകൊണ്ട് ഫുട്ബോൾ ജിഗ്ഗൽ ചെയ്ത് കളിക്കുന്നുണ്ടായിരിന്നു. കവിത അവനെ ‘കുട്ടി എന്നാണ് വിശേഷിപ്പിച്ചതെങ്കിലും അവനൊരു 18-20-ത്തിന്റെ ഇടയിൽ പ്രായം കാണും എന്നാണ് എന്റെയൊരു നിഗമനം.

 

വേനൽ കാലത്തിന്റെ ചൂട് കൊണ്ടായിരിക്കണം അവൻ മേൽ വസ്ത്രമൊന്നും ഇല്ലാതെ ഒരു ചെറിയ ഷോർട്സ് മാത്രമിട്ടാണ് അവിടെ നിന്നിരുന്നത്. മ്മ്…. എന്നിരുന്നാലും അവൾ പറഞ്ഞത് ശരിയാ ചെക്കന്റെ ബോഡി ഒരു രക്ഷയുമില്ല.

 

​“വായ നോക്കി…..” കവിതയെ ഒന്ന് എരികേറ്റാനായി ഞാൻ താഴ്ന്ന ശബ്ദത്തിൽ കളിയാക്കി പറഞ്ഞു.

 

​“ഏഹ്? എന്തുവാ ഏട്ടാ പറഞ്ഞെ?” അവൾ ഒന്ന് ഞെട്ടികൊണ്ട് എന്നെ നോക്കി.

 

​“ഏയ്യ്… ഒന്നുമില്ല.” ഞാൻ ഒരു കള്ളച്ചിരിയോടെ ഒഴിഞ്ഞുമാറി.

 

​“ഞാൻ കേട്ടു. വായനോക്കി എന്നല്ലേ എന്നെ ഏട്ടൻ വിളിച്ചേ??” കാർ ഓടിച്ചുകൊണ്ടിരിക്കുന്ന എന്റെ കൈയിൽ ഒന്ന് നുള്ളിക്കൊണ്ട് അവൾ ചോദിച്ചു.

 

​“എനിക്കറിയില്ല….. കണ്ട പയ്യന്മാരുടെയൊക്കെ ശരീരം നോക്കി നടക്കുന്നവരെ പിന്നെ ഞാൻ എന്താ വിളിക്യാ?”

 

​“അയ്യേ….. ഞാൻ ഏട്ടൻ കരുതിയ പോലെ പറഞ്ഞതല്ല…..” അവളുടെ മുഖത്ത് ഒരു ചെറിയ ചമ്മൽ പടരുന്നത് ഞാൻ കണ്ടു.

 

​“ഓഹോ? പിന്നെയെങ്ങനെയാണാവോ?….”

ഞാൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല.

 

​“ഞാൻ ഉദ്ദേശിച്ചത്, ഈ കൊച്ചിന്റെ അച്ഛനും അമ്മക്കും എതിരെ പോലീസിന് പരാതി കൊടുക്കണം എന്നാ… ഈ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് സ്റ്റിറോയിഡ് പോലെത്തെ ലഹരിയൊക്കെ വാങ്ങിച്ചു കൊടുക്കുന്നതിനു. അതല്ലേ ആ മസിൽ ഇങ്ങനെ ഇടുത്തു നിൽക്കുന്നത്?”

 

​“മോള് വെറുതെ വീണിടത്തു കിടന്നു ഉരുളണ്ട. അത് സ്റ്റിറോയിഡ് ഒന്നും ആയിരിക്കില്ല, ചിലപ്പോൾ അതവന്റെ ജനറ്റിക്സ് ആണെങ്കിലോ?. കഠിനാധ്വാനം ചെയ്താൽ കിട്ടുന്ന ശരീരമാണ് അത്. നമ്മുക്കത് കണ്ട ഉടനെ അങ്ങനെ പറയാൻ പറ്റില്ലല്ലോ?”

 

​“ഏയ്‌ അല്ലല്ല…. അത് മരുന്ന് കുത്തി വെച്ച് ഉണ്ടാക്കിയതാണ്. എനിക്ക് ഉറപ്പാ…” താൻ പറഞ്ഞ കാര്യം ഞാൻ സമ്മതിച്ചു തരാത്തതിൽ കുട്ടികളെ പോലെ അവൾ വാശിപിടിച്ചു.

 

സത്യം പറഞ്ഞു കഴിഞ്ഞാൽ അവളുടെ ആ ഒരു നിഷ്കളങ്കമായ വാശി കണ്ടപ്പോൾ എനിക്ക് ഉള്ളിൽ നല്ല ചിരിയാണ് വന്നത്.

 

​പാവം, കോളേജിൽ പിള്ളേരെ പഠിപ്പിക്കുന്ന അല്പം ഗൗരവക്കാരിയായ ടീച്ചറാണെങ്കിലും എന്റെ മുന്നിൽ ചില സമയങ്ങളിൽ അവൾ വെറുമൊരു കൊച്ചു കുട്ടിയെപ്പോലെയാണ്.

 

കല്യാണം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇന്നത്തെ ഞങ്ങളുടെ ദാമ്പിതക ജീവിതത്തിൽ ആകെയുള്ളൊരു കുറവ് കുട്ടികൾ ഇല്ലാത്തതാണ്. എങ്കിലും എന്റെ കവിത പെണ്ണിന്റെ ഇത്തരം കുസൃതികളും വാശികളും ആ കുറവിനെ ഒരു പരിധിവരെ മറക്കാൻ എന്നെ സഹായിക്കാറുണ്ട്. പക്ഷേ, ആ പയ്യന്റെ വന്യമായ ഇരുണ്ട ശരീരം കവിതയുടെ മനസ്സിൽ എന്തെങ്കിലും ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകുമോ എന്നൊരു ചെറിയ ചിന്ത എന്റെ ഉള്ളിലൂടെ ഒരു മിന്നായം പോലെ പോകാതെയിരുന്നില്ല.

 

അങ്ങനെ വീടൊക്കെ എത്തി ഡ്രസ്സൊക്കെ മാറികഴിഞ്ഞ്, ബെഡിലിരുന്ന് വാട്സ്ആപ്പ് നോക്കിയിരിക്കുമ്പോളാണ് ഞങ്ങളുടെ പഞ്ചായത്ത്‌ ബ്ലോക്കിലെ ഗ്രൂപ്പിൽ വന്നൊരു മെസ്സേജ് എന്റെ കണ്ണിൽ പെട്ടത്.

 

“എന്റെ മകൻ അർജുൻ നാട്ടിൽ വന്നിട്ടുണ്ട്. പ്രിഡിഗ്രി കഴിഞ്ഞ അവന് ചെന്നൈയിലെ ഒരു പ്രശസ്ത കോളേജിൽ ചേരാനാണ് ആഗ്രഹം. അതുകൊണ്ട് ഈ രണ്ട് മാസത്തെ സമ്മർ വെക്കേഷനിൽ ഒഴിവുസമയം പ്രയോജനപ്പെടുത്താനും പോക്കറ്റ് മണി കണ്ടെത്താനുമായി കട്ടിങ് മെഷീനും വെച്ച് നിങ്ങളുടെ വീടുകളിലെ ചുറ്റുപാടുകൾ വൃത്തിയാക്കാനായി അവൻ ആഗ്രഹിക്കുന്നുണ്ട്. എല്ലാരും അവനെയൊന്നു സഹായിക്കണം.

Leave a Reply

Your email address will not be published. Required fields are marked *